യൂണിറ്റ് 1മധ്യകാല ഇന്ത്യ അധികാരകേന്ദ്രങ്ങള്‍



റ്റീച്ചിംഗ് മാന്വല്‍  ഡൌണ്‍ലോഡ്

നിലമ്പൂര്‍ എസ്.എസ് ടീച്ചേഴ്സ് തയാറാക്കിയ  യൂണിറ്റ് പ്രസെന്റേഷന്‍ മൊഡ്യൂള്‍

POWER POINT PRESENTATION MODULE

യമുന

ഗംഗ നദിയുടെ ഒരു പ്രധാന പോഷക നദിയാണ് യമുന. 1370 കിലോമീറ്റർ നീളമുള്ള ഈ നദി ‍ഗംഗയുടെ ഏറ്റവും നീളമേറിയ പോഷകനദിയാണ്. ലോകാദ്ഭുതങ്ങളിൽ ഒന്നായ താജ്മഹൽ സ്ഥിതി ചെയ്യുന്നത് യമുനയുടെ തീരത്താണ്. ഇന്ത്യയുടെ തലസ്ഥാനമായ ഡെൽഹിയും യമുനയുടെ തീരപ്രദേശത്താണ്. ഹരിയാന,ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലൂടെ ഒഴുകുന്നു. നരേന്ദ്രനഗറിലെ യമുനോത്രിയാണ് യമുനയുടെ ഉദ്ഭവസ്ഥാനം. ഉത്തർപ്രദേശ് സംസ്ഥാനത്തിൽ സ്ഥിതിചെയ്യുന്ന ഈ പ്രദേശം സമുദ്രനിരപ്പിൽ നിന്ന് 6330 മീറ്റർ ഉയരത്തിലാണ്. ഋഷിഗംഗ,ഹനുമാൻഗംഗ,ഉമ തുടങ്ങിയ ചെറിയ ഒഴുക്കുക്കൾ ഉദ്ഭവസ്ഥാനത്തിനടുത്ത് യമുനയെ പോഷിപ്പിക്കുന്നു. ഇവയെ കൂടാതെ മറ്റുചില മലയൊഴുക്കുകളും യമുനയിൽ ചേരുന്നു.   യമുനയുടെ ഏറ്റവും നീളമേറിയ പോഷകനദി. പ്രശസ്ത സുഖവാസകേന്ദ്രമായ ഡെറാഡൂൺ ടോൺസിന്റെ തീരത്താണ്

പുരാണത്തിൽ

മഹാഭാരതത്തിൽ യമുനയ്ക്ക് കാളിന്ദി എന്നാണ് പേര്. ശ്രീകൃഷ്ണന്റെ ജന്മസ്ഥലമായ മഥുര യമുനാതീരത്താണ്. അദ്ദേഹം ബാല്യകാലം ചെലവഴിച്ച അമ്പാടി,വൃന്ദാവനം എന്നിവയും യമുനാതീരത്താണ് സ്ഥിതി ചെയ്യുന്നത്. കാളീയമർദ്ദനം നടന്നത് യമുനയിലാണെന്ന് പറയപ്പെടുന്നു.കൃഷ്ണൻ ജനിച്ചപ്പോൾ കംസനിൽനിന്ന് രക്ഷിക്കാനായി പിതാവ് വസുദേവർ ശിശുവിനെ അമ്പാടിയിലെത്തിച്ചു. അമ്പാടിയിലെത്താൻ യമുനാ നദി കടക്കണമായിരുന്നു. വസുദേവർ യമുനയോട് പ്രാർത്ഥിക്കുകയും നദിയിലെ ഒഴുക്ക് നിലച്ച് നദി രണ്ടായി പിളരുകയും ചെയ്തെന്ന് പുരാണത്തിൽ പറയുന്നു.

 ഡൽഹി ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ

ഭൂമിശാസ്ത്രം

ഡെൽഹിയുടെ മൊത്തം വിസ്തീർണ്ണം 1,483 കി.m2 (573 ച മൈ) ആണ് . ഇതിൽ 783 കി.m2 (302 ച മൈ) ഗ്രാമപ്രദേശങ്ങളും,700 കി.m2 (270 ച മൈ) നഗര പ്രദേശവുമാണ്. ഡെൽഹിയുടെ ആകെ പ്രദേശങ്ങളുടെ നീളം 51.9 കി.മീ (32 മൈ) ഉം വീതി 48.48 കി.മീ (30 മൈ) ഉം ആണ്.

ഡെൽഹി സ്ഥിതി ചെയ്യുന്ന അക്ഷാംശം 28.67°N 77.22°E ലും, ഇന്ത്യയുടെ വടക്കുഭാഗത്തുമായിട്ടാണ്. ഡെൽഹിയുടെ അയൽ സംസ്ഥാനങ്ങൾ ഉത്തർ പ്രദേശ്, ഹരിയാന എന്നിവയാണ്. പ്രമുഖ നദിയായ യമുന ഡെൽഹിയിൽ കൂടി ഒഴുകുന്നു. യമുനയുടെ തീരത്തെ ഫലഭൂയിഷ്ഠമായ മണ്ണ് കൃഷിക്ക് വളരെ യോഗ്യമായതു കൊണ്ട് ഇവിടത്തെ കൃഷിസ്ഥലങ്ങൾ യമുനയുടെ തീരത്തോട് ചേർന്നുകിടക്കുന്നു. പക്ഷെ ഈ പ്രദേശങ്ങളിൽ വെള്ളപ്പൊക്ക സാധ്യത കൂടുതലാണ്.  ഹിന്ദു ആചാരപ്രകാരം ഒരു പുണ്യ നദിയായ യമുനയാണ് ഡെൽഹിയിലൂടെ ഒഴുകുന്ന പ്രധാന നദി. ഡെൽഹിയുടെ പ്രധാന ഭാഗങ്ങളെല്ലാം യമുനയുടെ പടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്നു. യമുനയുടെ കിഴക്ക് ഭാഗത്തായി നഗര പ്രദേശമായ ശാഹ്ദര സ്ഥിതിചെയ്യുന്നു. ഭുകമ്പ സാധ്യതയുള്ള പ്രദേശങ്ങളുടെ കണക്കനുസരിച്ച് ഡെൽഹി സീസ്മിക്-4 വിഭാഗത്തിൽപ്പെടുന്ന സ്ഥലമാണ്.

സ്മാരകങ്ങൾ

ഡെൽഹിയിലെ സംസ്കാരം അതിന്റെ ചരിത്രവുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. ഇവിടത്തെ അനേകം സ്മാരകങ്ങൾ തന്നെ ഇതിനുദാഹരണമാണ്. ഏകദേശം 175 ഓളം സ്മാരകങ്ങൾ ഡെൽഹിയിൽ ഉള്ളതായിട്ടാണ് ആർകിയളോജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (Archaeological Survey of India) കണക്ക്. ഇതിൽ ചരിത്രപ്രസിദ്ധമല്ലാത്തതും കണ്ടെത്താത്തതുമായത് ഉൾപ്പെടുന്നില്ല. മുഗ്ഗളന്മാരും ടർക്കിഷ് വംശജരും പണിത ഒരുപാട് കെട്ടിടങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഇങ്ങനെയുള്ള അനേകം കെട്ടിടങ്ങൾ പുരാണാ ദില്ലിയിൽ കാണാവുന്നതാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പള്ളിയായ ജുമാ മസ്ജിദ്, ചെങ്കോട്ട, ഹുമയൂണിന്റെ ശവകുടീരം, ഖുത്ബ് മീനാർ എന്നിവ ലോകപ്രശസ്തമാണ്.  ഡെൽഹിയിൽ കാണാവുന്ന മറ്റ് സ്മാരകങ്ങളിൽ ചിലത് ഇന്ത്യാ ഗേറ്റ്, ജന്തർ മന്ദിർ, പുരാന കില, എന്നിവയാണ്. പുതുസ്മാരകങ്ങൾക്ക് ഉദാഹരണങ്ങളാണ് അക്ഷർധാം മന്ദിർ, ലോട്ടസ് ടെമ്പിൾ എന്നിവ. മഹാത്മാഗാന്ധിയുടെ ശവകുടീരമായ രാജ്‌ഘട്ടൂം ഡെൽഹിയിലാണ് സ്ഥിതിചെയ്യുന്നത്. ന്യൂ ഡെൽഹിയിൽ ബ്രിട്ടീഷ് കാലത്ത് പണിത സർക്കാർ മന്ദിരങ്ങളും ഇപ്പോഴും അതിന്റെ തനതായ ശൈലിയിലും പുതുമയോടും കൂടി നിലനിൽക്കുന്നുണ്ട്. രാഷ്ട്രപതി ഭവൻ, സെക്രട്ടറിയേറ്റ് മന്ദിരം, രാജ്‌പഥ്, പാർലമെന്റ് മന്ദിരം, വിജയ് ചൗക്ക് എന്നിവ അവയിൽ ചിലതാണ്.







ഡല്‍ഹി സല്‍ത്തനത്ത്

മുഗള്‍ ഭരണാധികാരികള്‍

















 
മുഗൾ ചക്രവർത്തിമാർ 


 


CHERA DYNASTY

CHOLA DYASTY





VIJAYANAGARA

To Top