വീട് നല്ല വീട് - Teacher's Manual

തീം:- മനുഷ്യനും മറ്റു ജീവജാലങ്ങൾക്കും പാർപ്പിടം ഉണ്ട്.
പഠനനേട്ടങ്ങൾ :- കവിതകള്‍ താളാത്മകമായി ചൊല്ലുന്നത് കേട്ട് ആസ്വദിക്കാനും ചൊല്ലാനും കഴിയുന്നു; ചിത്രത്തിലെ ആശയങ്ങള്‍ കണ്ടെത്തി ലഘു വാക്യങ്ങള്‍ പറയുന്നു; സ്വന്തം ആശയങ്ങള്‍ വ്യത്യസ്ത രീതിയില്‍ പ്രകടിപ്പിക്കുന്നു.
ശേഷികൾ :- കഥാപാത്രങ്ങള്‍, സംഭവങ്ങള്‍ എന്നിവ അടങ്ങിയ ചിത്രങ്ങള്‍ വായിക്കല്‍ സര്‍ഗാത്മക പ്രകടനത്തിന് അവസരം നല്‍കല്‍ (ചിത്രംവര, നിറം നല്‍കല്‍, നിര്‍മ്മാണം) കുട്ടിക്കവിതകള്‍ - ആംഗ്യത്തോടെയും താളത്തോടെയും ഒറ്റയ്ക്കും സംഘമായും പാടി അവതരിപ്പിക്കുന്നു.
ഉപകരണങ്ങൾ :- ഐ സി റ്റി പേപ്പര്‍ ക്രാഫ്റ്റ് ഒറിഗാമി, വീടിന്റെ രേഖാചിത്രം വീട്  ,കുട്ടിക്കവിതകള്‍ (ആഡിയോ) കുട്ടികള്‍ ചൊല്ലുന്ന കവിത (ആഡിയോ) ,പലതരം വീടുകളുടെ ഇമേജസ് /ക്ലിപ്പിംഗ് ,വീട് കട്ടൗട്ട് സ്റ്റെന്‍സില്‍ വര്‍ക്ക് ഷീറ്റുകള്‍ ,അക്ഷരചിത്രങ്ങള്‍, വീടുമായി ബന്ധപ്പെട്ട കവിതകള്‍ (ICT)
ഉത്പന്നങ്ങൾ :-വീട് - ചിത്രം വരച്ചത് ,വര്‍ക്ക്ഷീറ്റ് ,ചിത്രം വര ,കവിത ചൊല്ലല്‍ ,ഭാഷണം
ഊന്നൽ അക്ഷരം :- വ
പ്രവർത്തനം 1. കണ്ടെത്താം പറയാം...
ചിത്രത്തിലെന്തെല്ലാം?/ ആരെല്ലാം ഉണ്ട്?
കണ്ടെത്തിയത് ഒത്തുനോക്കാം...CLICK HERE 
ഓരോരുത്തരും കണ്ടെത്തൽ പറയൽ
ആവർത്തനം ഇല്ലാതെ ചാർട്ട് ചെയ്യൽ 
പ്രവർത്തനം 2 ചിത്രം വരയ്ക്കാം 
ഈ ചിത്രത്തിൽ നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു ഭാഗം നിങ്ങൾക്ക് ബുക്കിൽ വരയ്ക്കാമോ? അതിന് നല്ല നിറവും കൊടുക്കണേ...
ഓരോരുത്തർക്കും വരച്ചതിനെക്കുറിച്ചു സംസാരിക്കാൻ അവസരം നൽകുന്നു.
വരച്ച ചിത്രങ്ങൾ ബിഗ് ബോർഡിൽ പ്രദർശിപ്പിക്കാം...
പ്രവർത്തനം 3 :- വീട് വരയ്ക്കാം 
നമ്മുക്കെല്ലാം ചേർന്ന് ഒരു ചിത്രം വരച്ചാലോ? ഞാൻ വരയ്ക്കുമ്പോൾ നിങ്ങളും വരയ്ക്കണേ....
എല്ലാവർക്കും കടലാസ് നൽകുന്നു.
എന്തിന്റെ ചിത്രമാണ് ഞാൻ വരയ്ക്കുന്നതെന്ന് പറയൽ.... പറയുന്നവ ചാർട്ട് ചെയ്യണം.
വീട് എന്ന ആശയത്തിൽ എത്തിയാൽ വീടിന് ഇനി എന്ത് വേണം? ഇനിയെന്ത്? ഇനിയൊ എന്നരീതിയിൽ പറയിച്ചു ചിത്രം പൂർത്തിയാക്കുന്നു...
എന്നാലിനി നമ്മുക്ക് നമ്മുടെ വീടിനെ സുന്ദരമാക്കിയാലോ? ഭംഗിയായി നിറം നൽകി വീടിന് താഴെ കുട്ടികളുടെ പേര് എഴുതിക്കുന്നു.
വരച്ച വീടിന് താഴെയോ വശത്തോ വീട് എന്ന് എഴുതുന്നു.
ഓരോരുത്തരും വരച്ച വീട് ഡെസ്കിൽ വച്ച് പരസ്പരം കാണിക്കൽ... ഓരോ കൂട്ടത്തിൽ നിന്നും മികച്ചവ കണ്ടെത്തി Display Board-ൽ പ്രദർശിപ്പിക്കുന്നു. ഓരോ ചിത്രത്തെയും കുറിച്ച് കുട്ടികളുടെ അഭിപ്രായം പറയിക്കുന്നു.
മികച്ച വീടിനെ അങ്ങനെ പറയാൻ കാരണം എന്താണ്? ആ വീടിനെകുറിച്ച് പറയൽ..
# വീടിന്റെ ആകൃതി ഉണ്ടോ?
# വീടിന്റെ എല്ലാ ഭാഗങ്ങളും ഉണ്ടോ?
# ഏറ്റവും മികച്ചത് ഏത്?
വീടിനെ കുറിച്ച് പാടൽ  
വീട് നല്ല വീട് 
........ വരച്ച വീട് 
........ നിറമുള്ള വീട് 
വാതിലുള്ള വീട് 
ജനലുള്ള വീട് 
ചന്തമുള്ള വീട് 
........വിന്റെ വീട് 
എന്തുനല്ല വീട്
(പാട്ടിൽ ആവർത്തിച്ചുവരുന്ന അക്ഷരമായ വ തിരിച്ചറിയൽ, വ വരുന്ന പദങ്ങൾ പറയൽ) 
വരച്ച ചിത്രങ്ങൾ കുട്ടിയുടെ ഫയലിന്റെ ഭാഗമാക്കി മാറ്റുന്നു.
തുടർപ്രവർത്തനം 
1. Text Book Page Number 10 നിർദിഷ്ട ഭാഗത്ത് വീടിന്റെ ചിത്രം വരച്ചുകൊണ്ടു വരിക...
2. ഇന്ന് പഠിച്ച ഏതെങ്കിലും വസ്തുവിന്റെയോ ജീവിയുടെയോ ചിത്രം വരച്ചു അതിന്റെ പേര് എഴുതിക്കൊണ്ടുവരിക.
To Top