1,3,5,7,9 ക്ലാസ്സുകളിലെ പുതിയ പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കിയുള്ള സ്റ്റഡി മെറ്റീരിയലുകൾ ഉടനെ ലഭ്യമാക്കുന്നതാണ്..

ഓടയിൽ നിന്ന്

bins

പി കേശവദേവ്‌
    ജീവിതത്തിന്റെ പരുക്കൻ യാഥാർഥ്യങ്ങൾ എഴുത്തിലൂടെ ആവിഷ്കരിച്ച കഥാകൃത്ത്‌. 1904 ഓഗസ്റ്റ്‌ 21ന്‌ പറവൂരിൽ ജനിച്ചു. പിതാവ്‌ പപ്പുപിള്ള, മാതാവ്‌ കാർത്യായനി അമ്മ. തൊഴിലാളി വർഗത്തിന്റെ നൊമ്പരങ്ങൾ തന്റെ കൃതികളിലൂടെ പ്രതിഫലിപ്പിച്ച സാഹിത്യകാരനാണ്‌ കേശവദേവ്‌. ആര്യസമാജ പ്രവർത്തകനായി പൊതുരംഗത്തേക്ക്‌ വന്ന ദേവ്‌ തൊഴിലാളി സംഘടനാ പ്രവർത്തനങ്ങളിൽ സജീവമായി. അനീതികളേയും യാഥാസ്തികത്വത്തെയും എതിർത്ത്‌ പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ വക്താവായി.

ആകാശവാണിയിൽ പ്രൊഡ്യൂസറായി ജോലി നോക്കിയിട്ടുണ്ട്‌. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്‌ (1974-77), സാഹിത്യ പ്രവർത്തക സംഘം പ്രസിഡന്റ്‌, സാഹിത്യ പരിഷത്‌ നിർവാഹക സമിതി അംഗം, പുരോഗമന കലാസാഹിത്യ സംഘത്തിൽ നേതൃസ്ഥാനം എന്നീ പദവികൾ അലങ്കരിച്ചിട്ടുണ്ട്‌.

കേരള സാഹിത്യ അക്കാദമി പുരസ്കാരം, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌ എന്നിവ ലഭിച്ചിട്ടുണ്ട്‌. ഓടയിൽ നിന്ന്‌, അയൽക്കാർ, അധികാരം, ഭ്രാന്താലയം, ആദ്യത്തെകഥ, ആർക്കുവേണ്ടി, വിൽപ്പനക്കാരൻ, എനിക്കും ജീവിക്കണം, ഞാനാതെറ്റുകാരൻ, ഒരു സുന്ദരിയുടെ ആത്മകഥ, പ്രേമവിഡ്ഢി (നോവൽ), യമുന ഏകാഗ്രമായി ഒഴുകുന്നു, ഭാവിവരൻ, തിരഞ്ഞെടുത്ത കഥകൾ, കാമുകന്റെ കത്ത്‌ (കഥാസമാഹാരം), എതിർപ്പ്‌, തിരിഞ്ഞുനോട്ടം (ആത്മകഥ), നാടകകൃത്ത്‌, ഞാനിപ്പ കമ്മ്യൂണിസ്റ്റാകും, മുന്നോട്ട്‌, തറവാട്‌ (നാടകം) എന്നിവ പ്രധാന കൃതികൾ.
മനുഷ്യസ്നേഹം കഥകളിലുടനീളം നിറച്ചുവച്ച കഥാകാരൻ 1983 ഓഗസ്റ്റ്‌ ഒന്നിന്‌ കഥാവശേഷനായി.

ഓടയില്‍ നിന്ന് സിനിമ കാണാം
 

ഓടയിൽ നിന്ന് (ചലച്ചിത്രം)

1965-ൽ സത്യൻ നായകനായി പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഓടയിൽ നിന്ന്. കേരളത്തിലെ പ്രശസ്തനായ നോവലിസ്റ്റും ചെറുകഥാകൃത്തും നാടകകൃത്തും തൊഴിലാളി പ്രസ്ഥാന പ്രവർത്തകനുമായിരുന്നു പി. കേശവദേവിന്റെ ഇതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണിത്. കെ എസ് സേതുമാധവൻ ഈ നോവലിന്റെ തമിഴ് പതിപ്പ് വായിച്ചാണ് കഥയിൽ ആകൃഷ്ടനായതും സിനിമ ചെയ്യണമെന്നുറച്ചതും.

To Top