1,3,5,7,9 ക്ലാസ്സുകളിലെ പുതിയ പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കിയുള്ള സ്റ്റഡി മെറ്റീരിയലുകൾ ഉടനെ ലഭ്യമാക്കുന്നതാണ്..

കാലാതീതം കാവ്യവിസ്മയം

bins




അധ്യാത്മ രാമായണം കിളിപ്പാട്ടിലെ അയോധ്യാകാണ്ഡത്തിലെ ലക്ഷ്മണോപദേശത്തിൽ നിന്നുള്ള ഏതാനും വരികളാണ് പാഠഭാഗം.
ഓൺലൈൻ ക്ലാസുകൾ കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി കൊച്ചു കൂട്ടുകാർ പഠിച്ചു കൊണ്ടിരിക്കുകയാണല്ലോ. ക്ലാസിലെ പാഠഭാഗങ്ങൾ മനസിലുറപ്പിക്കാൻ ഇതാ നിങ്ങൾക്കൊരു വഴികാട്ടി..
യൂണിറ്റ് : 1
കാലാതീതം കാവ്യവിസ്മയം
നന്മ മാത്രം ലക്ഷ്യമാക്കിയുള്ള കാവ്യങ്ങൾ കാലാതീതമായി ആസ്വദിക്കപ്പെടും. ലോകമെങ്ങും വായിക്കപ്പെടും. വാല്മീകി രാമായണത്തെ അതിജീവിച്ച് എഴുത്തച്ഛൻ രചിച്ച അധ്യാത്മ രാമായണവും ഇന്ത്യൻ ഷേക്സ്പിയർ എന്നു വിശേഷിപ്പിക്കപ്പെടുന്ന കാളിദാസന്‍റെ അഭിജ്ഞാന ശാകുന്തളത്തിന് എ.ആർ. രാജരാജവർമ തയാറാക്കിയ മലയാള ശാകുന്തളവും ലോക ക്ലാസിക്കുകളിലൊന്നായ വിക്റ്റർ ഹ്യൂഗോയുടെ "ലെ മിറാബിലേ' എന്ന നോവലിന് നാലപ്പാട്ട് നാരായണ മേനോൻ തയ്യാറാക്കിയ വിവർത്തനം പാവങ്ങളും എല്ലാം  മൂലകൃതിയായാലും വിവർത്തനമായാലും ഇത്തരത്തിൽപ്പെട്ട രചനകളാണ്.
പാഠം1
ലക്ഷ്മണ സ്വാന്തനം
അധ്യാത്മ രാമായണം കിളിപ്പാട്ടിലെ അയോധ്യാകാണ്ഡത്തിലെ ലക്ഷ്മണോപദേശത്തിൽ നിന്നുള്ള ഏതാനും വരികളാണ് പാഠഭാഗം.
ഓർമയിൽ സൂക്ഷിക്കാം
1. മലയാള ഭാഷയുടെ പിതാവ് - എഴുത്തച്ഛൻ.
2. ജ്യേഷ്ഠനോടുള്ള സ്നേഹം കൊണ്ടാണ് ലക്ഷ്മണൻ കുപിതനാവുന്നത്.
3. ചുട്ടുപഴുത്ത ലോഹത്തിൽ വീണ വെള്ളത്തുള്ളിയോടാണ് എഴുത്തച്ഛൻ മനുഷ്യ ജന്മത്തെ സാദൃശ്യപ്പെടുത്തുന്നത്.
4. ക്ഷണപ്രഭാചഞ്ചലം എന്ന പദം ക്ഷണപ്രഭ പോലെ ചഞ്ചലം എന്ന് വിഗ്രഹിച്ചെഴുതാം
5. സുഖ ഭോഗങ്ങളെല്ലാം മിന്നൽപ്പിണർ പോലെ  ക്ഷണികമാണ്.
* ചുട്ടുപഴുത്ത ഇരുമ്പിന്മേൽ വീണ വെള്ളത്തുള്ളി ക്ഷണനേരം കൊണ്ട് ഇല്ലാതാവുന്നതു പോലെ അല്പനേരം മാത്രമുള്ളതാണ് മനുഷ്യ ജീവിതം.
* കാമം, ക്രോധം, മോഹം, ലോഭം, മദം, മാത്സര്യം തുടങ്ങിയ വികാരങ്ങൾ മനുഷ്യന് ഒരിക്കലും പ്രയോജനം ചെയ്യില്ല.
* പ്രത്യുപകാരം മറക്കുന്നവർ മരിച്ചതിനു തുല്യമാണ്.
* വഴിയമ്പലത്തിൽ വിശ്രമിക്കുന്നതിനായി ഒത്തുകൂടുന്നവർ പിരിഞ്ഞു പോകുന്നതു പോലെയും നദിയിലൂടെ ഒരുമിച്ചൊഴുകുന്ന തടിക്കഷണങ്ങൾ വഴി പിരിഞ്ഞു പോകുന്നതു പോലെയും താല്കാലികമാണ് മനുഷ്യ ബന്ധങ്ങൾ.
* ഐശ്വര്യവും യൗവനവും ആയുസ്സും അസ്ഥിരമാണ്.
മുകളിൽ തന്നിരിക്കുന്ന ആശയങ്ങൾ ഉത്തരമാകുന്ന വിധത്തിലുള്ള ചോദ്യ രൂപങ്ങൾ കൂട്ടുകാർ എഴുതിയുണ്ടാക്കണേ. ഈ യൂണിറ്റിലെ മറ്റു പാഠങ്ങൾ വരും ദിവസങ്ങളിൽ ഹൃദിസ്ഥമാക്കാം

To Top