കാലാതീതം കാവ്യവിസ്മയം

പത്താംക്ലാസിലെ കേരളപാഠാവലിയിലെ ഒന്നാംയൂണിറ്റായ കാലാതീതം കാവ്യവിസ്മയം എന്നവിഭാഗത്തിലെ ഒന്നാംപാഠം ലക്ഷ്മണസാന്ത്വനം
പത്താംക്ലാസിലെ കേരളപാഠാവലിയിലെ ഒന്നാംയൂണിറ്റായ കാലാതീതം കാവ്യവിസ്മയം എന്നവിഭാഗത്തിലെ ഒന്നാംപാഠം ലക്ഷ്മണസാന്ത്വനം ......

Read more at: https://www.mathrubhumi.com/print-edition/vidya/1.4838374


പത്താംക്ലാസിലെ കേരളപാഠാവലിയിലെ ഒന്നാംയൂണിറ്റായ കാലാതീതം കാവ്യവിസ്മയം എന്നവിഭാഗത്തിലെ ഒന്നാംപാഠം ലക്ഷ്മണസാന്ത്വനം ......

Read more at: https://www.mathrubhumi.com/print-edition/vidya/1.4838374
പത്താംക്ലാസിലെ കേരളപാഠാവലിയിലെ ഒന്നാംയൂണിറ്റായ കാലാതീതം കാവ്യവിസ്മയം എന്നവിഭാഗത്തിലെ ഒന്നാംപാഠം ലക്ഷ്മണസാന്ത്വനം ......

Read more at: https://www.mathrubhumi.com/print-edition/vidya/1.4838374
 ‘‘വത്സ! സൗമിത്രേ! കുമാര! നീ കേൾക്കണം...
പരിത്യജിക്കേണം ബുധജനം...’’
• കവിത കേട്ടല്ലോ? ലക്ഷ്മണനെ ശ്രീരാമൻ എങ്ങനെയെല്ലാമാണ്‌ അഭിസംബോധന ചെയ്തിരിക്കുന്നത്. വത്സ, സൗമിത്രേ, കുമാര... എന്നിങ്ങനെ. എന്തുകൊണ്ടാണിപ്രകാരം സൗമ്യവാക്കുകൾ ശ്രീരാമൻ ഉപയോഗിച്ചിട്ടുണ്ടാവുക?
= ‘‘അത്‌ മാഷേ, ലക്ഷ്മണൻ ദേഷ്യത്തിലല്ലേ?’’ ‘‘ശരിയാണ് . ലക്ഷ്മണനെ സമാധാനിപ്പിക്കുകയാണ്‌ ശ്രീരാമന്റെ ഉദ്ദേശ്യം.’’പിന്നെയെന്തൊക്കെയാണ്‌ ശ്രീരാമൻ പറയുന്നതെന്ന്‌ നോക്കൂ.
• എന്താമാഷേ ഈ ചക്ഷുശ്രവണൻ? ദർദുരം എന്ന വാക്കും കേട്ടിട്ടില്ലല്ലോ.
= ചക്ഷുശ്രവണൻ എന്നുപറഞ്ഞാൽ പാമ്പ്‌. ദർദുരം എന്നാൽ തവള.
• അപ്പോൾ ചക്ഷുശ്രവണഗളസ്ഥമാം ദർദുരം എന്നുപറഞ്ഞാൽ?
 ‘‘പാമ്പിന്റെ വായിലകപ്പെട്ട തവള’’
കാലാഹിനാ പരിഗ്രസ്ഥമാം ലോകവുമാലോല ചേതസാ.. ഭോഗങ്ങൾ തേടുന്നു” എന്ന്‌ പറയുന്നുണ്ടല്ലോ? ലൗകികജീവിതത്തിൽ നാം സുഖങ്ങൾ തേടുന്നതിനെ എഴുത്തച്ഛൻ പറയുന്നതാണ്‌.
പാമ്പിന്റെ വായിലകപ്പെട്ട തവള ആഹാരംതേടുകയാണ്‌. മരണം മുന്നിലുള്ളപ്പോഴും ജീവിതത്തിന്റെ ആസക്തി കെട്ടടങ്ങുന്നില്ല. പാമ്പിന്റെ വായിലകപ്പെട്ട തവളയെപ്പോലെയാണ്‌ നാം. കാലമാകുന്ന പാമ്പിന്റെ വായിലകപ്പെട്ട നമ്മളും സുഖങ്ങൾ തേടുകയാണെന്നാണ്‌ ശ്രീരാമനിലൂടെ എഴുത്തച്ഛൻ പറയുന്നത്‌!
• അപ്പോൾ കാലാഹി എന്ന്‌ പറഞ്ഞാൽ കാലമാകുന്ന പാമ്പ്‌ എന്നാണല്ലേ അർഥം? എന്തിനാ മാഷേ കാലത്തെ പാമ്പിനോട്‌ സാമ്യപ്പെടുത്തിയിരിക്കുന്നത്‌?’’
= ‘‘നല്ല ചോദ്യമാണത്‌. ഈ ചോദ്യം പല പരീക്ഷയ്ക്കും ആവർത്തിച്ച്‌ വന്നതാണെട്ടോ. കാലം എല്ലാവരെയും പതുക്കെപ്പതുക്കെ വിഴുങ്ങിത്തീർക്കുകയാണ്‌. കാലം ചിലപ്പോൾ വേഗത്തിലും ചിലപ്പോൾ മന്ദമായും ചലിക്കുന്നത്‌ അനുഭവപ്പെടാറില്ലേ, പാമ്പിനെപ്പോലെ. തവള പാമ്പിന്റെ വായിലകപ്പെട്ട്‌ അപ്രത്യക്ഷമാവുംപോലെ കാലം നമ്മളെയും അപ്രത്യക്ഷമാക്കാറില്ലേ. അതുകൊണ്ട്‌ സുഖഭോഗങ്ങൾക്കുവേണ്ടി കലഹിക്കുന്നത്‌ നല്ലതല്ലെന്ന ചിന്ത നമ്മളിലുണ്ടാക്കുകയാണ്‌ എഴുത്തച്ഛൻ ചെയ്യുന്നത്‌’’.
• പിന്നെയും ഇതുപോലെ ചില ഉദാഹരണങ്ങൾ ശ്രീരാമൻ ലക്ഷ്മണന്‌ നൽകുന്നുണ്ട്‌. എന്തൊക്കെയാണെന്ന്‌ പറയാമോ?’’
= ‘‘വഹ്നിസന്തപ്ത ലോഹസ്ഥാംബു ബിന്ദുനാ... നദ്യാമൊഴുകുന്ന കാഷ്ഠങ്ങൾ പോലെയും’’
• അതെന്താമാഷേ.. ചുട്ടുപഴുത്ത ലോഹത്തിൽ വീഴുന്ന വെള്ളത്തുള്ളിപോലെയാണ്‌ മനുഷ്യജീവിതമെന്ന്‌ ശ്രീരാമൻ പറയുന്നു. എന്താവാം എഴുത്തച്ഛൻ ഇവിടെ ഉദ്ദേശിച്ചത്‌? ജീവിതത്തിന്റെ നിസ്സാരതയെ കാണിക്കാനാണ്‌ ഇങ്ങനെ പറഞ്ഞത്‌.
നദിയിലൊഴുകുന്ന കാഷ്ഠങ്ങൾ. മരക്കഷണങ്ങൾപോലെയാണ്‌ നമ്മുടെ ജീവിതമെന്ന്‌ എഴുത്തച്ഛൻ സൂചിപ്പിക്കുന്നുണ്ടല്ലോ? എന്തുകൊണ്ടാണിങ്ങനെ പറഞ്ഞിട്ടുണ്ടാവുക.
•  നമ്മളിങ്ങനെ ഒഴുകിക്കൊണ്ടിരിക്കും. കാലപ്രവാഹത്തിൽ അല്ലേ മാഷേ.
= ശരിയാണ്‌. മരക്കഷണത്തിന്റെ ഒഴുക്കിൽ അതിന്റെ ഗതി നിർണയിക്കുക നദിയല്ലേ? അതേപോലെയാണ്‌ നമ്മുടെ കാര്യവും എന്ന്‌ സാരം.
(അലങ്കാര പ്രയോഗങ്ങൾ നാളെ)

കാളിദാസൻ, കുഞ്ചൻനമ്പ്യാർ, എഴുത്തച്ഛൻ, ചെറുശ്ശേരി, കുമാരനാശാൻ, ബഷീർ, തകഴി, വിക്ടർ ഹ്യൂഗോ...  ഇവരുടെയൊക്കെ പേരുകൾ ഓർത്തിരിക്കാൻ കാരണമെന്താണ്?
= അവരുടെ കൃതികൾ ഞങ്ങൾ മുൻക്ളാസിൽ പഠിച്ചിട്ടുണ്ട്‌.
• ലോക്ഡൗൺ കാലത്ത് നിങ്ങൾ ‘പാവങ്ങളും’ ‘രണ്ടിടങ്ങഴി’യും വായിച്ചു അല്ലേ. വർഷങ്ങൾക്കുമുമ്പേ അവരെഴുതിയ കഥകളും കവിതകളുമൊക്കെ ഇപ്പോഴും വായിക്കപ്പെടുന്നു.
അപ്പോൾ അവരെഴുതിയതെല്ലാം എല്ലാകാലത്തെയും അതിജീവിച്ച്‌ ഇപ്പോഴും നിൽക്കുന്നു. നമ്മുടെ കേരള പാഠാവലിയിലെ ഒന്നാംയൂണിറ്റിന്റെ പേരുതന്നെ ‘കാലാതീതം കാവ്യവിസ്മയം’ എന്നാണ്‌.
ഈയടുത്തകാലത്ത്‌ പത്രങ്ങളിൽ വന്ന ഒരു കൊലപാതകവാർത്ത നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകും. മുൻ രഞ്ജിക്രിക്കറ്റ്‌ കളിക്കാരനായിരുന്ന ജയമോഹൻ തമ്പിയെ മകൻതന്നെ കൊന്ന വാർത്ത നിങ്ങൾ വായിച്ചിട്ടില്ലേ? എന്തായിരുന്നു കൊലയ്ക്ക്‌ പിന്നിലെ കാരണം പണം കിട്ടാതെവന്നപ്പോൾ മദ്യലഹരിയിൽ മകൻ അച്ഛനെ അടിച്ചുകൊന്നു. കോപംകൊണ്ട്‌ അയാൾ മുന്നിലിരിക്കുന്നത്‌ അച്ഛനാണെന്ന കാര്യംപോലും മറന്നു. പെട്ടെ
ന്നൊരു പ്രകോപാവേശത്തിൽ മനുഷ്യൻ ചെറുതും വലുതുമായ തെറ്റുകൾ ചെയ്യാറുണ്ട്‌. മറ്റുള്ളവർക്കുമേലെ ചീത്തവാക്കുകൾ ചൊരിയാറുമുണ്ട്‌. ശരിയല്ലേ... ‘‘കോപത്താൽ തന്നെത്തന്നെ മറന്നുപോയ ഒരാളെ എഴുത്തച്ഛൻ നമുക്ക്‌ കാണിച്ചുതരികയാണ്‌ ‘ലക്ഷ്മണസാന്ത്വനം’ എന്ന കവിതയിലൂടെ. ആധ്യാത്മരാമായണം കിളിപ്പാട്ടിലെ വരികളാണ്‌ നമ്മുടെ
മുന്നിലുള്ളത്‌.
രാമായണത്തെ അവലംബിച്ച്‌ അനേകം പുനരാവിഷ്കാരങ്ങളുണ്ടായിട്ടുണ്ട്. സംസ്കൃതത്തിലെഴുതപ്പെട്ട അധ്യാത്മരാമായണം അതിലൊന്നാണ്‌. എഴുത്തച്ഛൻ കിളിപ്പാട്ട്‌ രീതിയിലെഴുതിയ കൃതിയാണ്‌ അധ്യാത്മരാമായണം കിളിപ്പാട്ട്‌. കൈകേയിയുടെ വാശിയിൽ ശ്രീരാമപട്ടാഭിഷേകം മുടങ്ങിയതിൽ കുപിതനായ ലക്ഷ്മണനെ ശ്രീരാമൻ സാന്ത്വനിപ്പിക്കുന്നതാണ്‌ പാഠസന്ദർഭം.
തുടർപ്രവർത്തനം: കോപാന്ധനായ ലക്ഷ്മണനെ അനുനയിപ്പിക്കാൻ മനഃശാസ്‌ത്രപരമായ സമീപനമാണ്‌ ശ്രീരാമനിലൂടെ എഴുത്തച്ഛൻ സ്വീകരിക്കുന്നത്‌. പാഠസന്ദർഭത്തെ മുൻനിർത്തി ഈ പ്രസ്താവന വിശകലനം ചെയ്ത്‌ കുറിപ്പ്‌ തയ്യാറാക്കുക.
യം എന്നവിഭാഗത്തിലെ ഒന്നാംപാഠം ലക്ഷ്മണസാന്ത്വനം
# ടി.എൻ.വിപിൻ ബോസ്‌
To Top