സ്റ്റേറ്റ് സിലബസിലെ പുതിയ പാഠപുസ്തകങ്ങള്‍ നിരവധി IT സാധ്യതകള്‍ തുറന്നുതന്നിരിക്കുകയാണ്. പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട് കുട്ടികളെ കാണിക്കേണ്ട വീഡിയോകളും ചിത്രങ്ങളുമൊക്കെ അദ്ധ്യാപകരുടെ ഹാന്‍ഡ് ബുക്കില്‍ കൃത്യമായി നല്‍കിയിരിക്കുന്നു. ഇന്റര്‍നെറ്റിന്റെ സഹായത്തോടെ അദ്ധ്യാപകര്‍ കണ്ടെത്തേണ്ട ചില കാര്യങ്ങളുമുണ്ട്. ഗ്നൂ-ലിനക്സിലെ സ്കൂള്‍ റിസോഴ്സസ് എന്ന ലിങ്കിലൂടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ കൂടാതെ, പുസ്തകങ്ങളില്‍ നല്‍കിയിരിക്കുന്ന വിശദീകരണങ്ങള്‍ക്ക് യൂ-ട്യൂബിലെ വിവിധ വീഡിയോകളുടെയും വിവിധ വെബ്സൈറ്റുകളിലെ ചിത്രങ്ങളുടെയും സഹായം തേടിയാല്‍ അത് കുട്ടികള്‍ക്ക് മറക്കാനാകാത്ത പഠനാനുഭവങ്ങളായിമാറും..തീര്‍ച്ച.
UP വിഭാഗത്തില്‍ പുതിയ പുസ്തകങ്ങള്‍ എത്തിയ 5, 7 ക്ലാസുകളിലെ അടിസ്ഥാന ശാസ്ത്രവുമായി (സയന്‍സ്) ബന്ധപ്പെട്ട് മേല്‍പ്പറഞ്ഞ രീതിയിലുള്ള ചില അറിവുകളാണ് ഇവിടെ ഷെയര്‍ ചെയ്തിരിക്കുന്നത്. ഇന്റര്‍നെറ്റില്‍ വിവിധ വ്യക്തികള്‍ അപ് ലോഡ് ചെയ്തിരിക്കുന്ന ഈ വീഡിയോകളും ചിത്രങ്ങളും ഔദ്യോഗികമോ ആധികാരികമോ ആകണമെന്നില്ല എന്നകാര്യവും പ്രത്യേകം ശ്രദ്ധിക്കുക. കൂടുതല്‍ വിവരശേഖരണത്തിനായുള്ള സൂചനകള്‍ മാത്രമാണ് ഇവിടെ നല്‍കിയിരിക്കുന്നത്. അവയുടെ സാധുത ഉറപ്പുവരുത്തേണ്ട ബാധ്യത പൂര്‍ണ്ണമായും വായനക്കാരുടേതായിരിക്കും.
അഞ്ചാം ക്ലാസിലെ സയന്‍സ് പുസ്തകത്തിലെ 'സസ്യലോകത്തെ അടുത്തറിയാം..' (Know the Plant World Closely) എന്ന ഒന്നാം പാഠവുമായി ബന്ധപ്പെട്ട ചില വീഡിയോകളും ചിത്രങ്ങളും ചുവടെ നല്‍കിയിരിക്കുന്നു.
പ്രകാശസംശ്ലേഷണം (Photosynthesis) - Page 9
Elearnin യൂ-ട്യൂബില്‍ അപ് ലോഡ് ചെയ്തിരിക്കുന്ന വീഡിയോയുടെ ലിങ്ക് ചുവടെ നല്‍കുന്നു..