കോണുകൾ ചേരുമ്പോൾ


1. ഒരു ബിന്ദുവിലൂടെ കടന്നു പോകുന്ന വരകളുടെ ചില ചിത്രങ്ങള്‍ ചുവടെ കൊടുത്തിരിക്കുന്നു. ഓരോന്നിലും ചില കോണുകളുടെ അളവുകള്‍ പറഞ്ഞിട്ടുണ്ട്. അടയാളപ്പെടുത്തിയിരിക്കുന്ന മറ്റു കോണുകള്‍ കണക്കാക്കി എഴുതുക.



b)

 


2. രണ്ടു വരകള്‍ മുറിച്ചു കടക്കുമ്പോഴുണ്ടാകുന്ന നാലു കോണുകളില്‍ ഒരു കോണ്‍, വേറൊരു കോണിന്റെ പകുതിയാണ്. നാലു കോ​ണുകളും കണക്കാക്കുക.

രണ്ടു വരകള്‍ മുറിച്ചു കടക്കുമ്പോഴുണ്ടാകുന്ന നാലു കോണുകളില്‍ ഒരു കോണ്‍, വേറൊരു കോണിന്റെ പകുതിയാണെങ്കില്‍ അവ അടുത്തടുത്ത കോണുകളായിരിക്കും.

അതായത്, അവയുടെ തുക = 180o

ഒരു കോണ്‍  + മറ്റേ കോണ്‍ = 180o

മറ്റേ കോണിന്റെ പകുതി + മറ്റേ കോണ്‍ = 180o

മറ്റേകോണിന്റെ  മടങ്ങ് = 180o

മറ്റേ കോണ്‍ = 180o × = 120o

അതായത്, 4 കോണുകള്‍ = 60o, 120o, 60o, 120o

3. രണ്ടു വരകള്‍ മുറിച്ചു കടക്കുമ്പോഴുണ്ടാകുന്ന നാലു കോണുകളില്‍ രണ്ടു കോണുകളുടെ തുക 100o ആണ്. നാലു കോണുകളും കണക്കാക്കുക.

രണ്ടു വരകള്‍ മുറിച്ചു കടക്കുമ്പോഴുണ്ടാകുന്ന നാലു കോണുകളില്‍ രണ്ടു കോണുകളുടെ തുക 100o ആയതിനാല്‍ അവ എതിര്‍കോണുകളായിരിക്കും.
എതിര്‍കോണു
കള്‍ തുല്യമായതിനാല്‍ അവ 50o വീതമായിരിക്കും.
മറ്റു കോണുകള്‍ 180- 50o = 130oവീതമായിരിക്കും.

അതായത്, നാലു കോണുകള്‍  = 50o, 130o, 50o, 130o

To Top