1,3,5,7,9 ക്ലാസ്സുകളിലെ പുതിയ പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കിയുള്ള സ്റ്റഡി മെറ്റീരിയലുകൾ ഉടനെ ലഭ്യമാക്കുന്നതാണ്..

അളകനന്ദയിലെ വെള്ളാരം കല്ലുകൾ

bins



പാഠം 1: അളകനന്ദയിലെ വെള്ളാരങ്കല്ലുകൾ

പാഠ സംഗ്രഹം

രാജൻ കാക്കനാടന്റെ 'ഹിമവാന്റെ മുകൾത്തട്ടിൽ - എന്ന യാത്രാവിവരണ കൃതിയിലെ പീപ്പിൽ കോട്ടിയിലേക്കുള്ള യാത്ര എന്ന അധ്യായത്തിലെ ഒരു ഭാഗമാണ് പാഠഭാഗം. ഹിമാലയൻ യാത്രയ്ക്കിടയിൽ പരിചയപ്പെട്ട ഒരു സാധുകുടുംബത്തിന്റെ സങ്കടങ്ങളും പ്രതീക്ഷകളുമാണ് ഹൃദയത്തിൽ തട്ടും വിധം ഈ യാത്രാവിവരണ ഭാഗത്ത് ലേഖകൻ വിവരിക്കുന്നത്.

ബദരിയിലേക്കുള്ള യാത്രയ്ക്കിടയിലാണ് അളകനന്ദാ നദീ തീരത്തെ ഒരു കൊച്ചു ഗ്രാമത്തിൽ ലേഖകൻ എത്തിച്ചേർന്നത്. അവിടെയുള്ള ഒരു കുടിലിനു മുമ്പിലെത്തിയ അദ്ദേഹം വീട്ടുകാരോട് പിപ്പിൽ കോട്ടയിലേക്കുള്ള വഴിയന്വേഷിച്ചു. ദില്ലിൽ നിന്നാണ് വരുന്നതെന്നറിഞ്ഞപ്പോൾ വീട്ടുകാർക്ക് ഒരു ഉറ്റ ബന്ധുവിനെ കിട്ടിയ സന്തോഷമാണുണ്ടായത്. കാരണം അവരുടെ മകൻ ബിക്രം സിങ് ദില്ലിയിലാണ് ഉള്ളത്. പതിനാലു വയസിൽ ദില്ലിയിൽ ജോലി തേടിപ്പോയ അവനെക്കുറിച്ച് ഇപ്പോൾ അവർക്ക് ഒരറിവുമില്ല. ആ സാധു കുടുംബത്തിന്റെ എല്ലാ പ്രതീക്ഷയും അവനിലാണ്. മകനെക്കുറിച്ചന്വേഷിക്കണമെന്ന് ഗൃഹനാഥൻ യാത്രികനോട് പറയുന്നു

ദില്ലി പോലൊരു മഹാനഗരത്തിൽ അവനെ കണ്ടുപിടിക്കുക അസാധ്യമാണെന്നറിഞ്ഞിട്ടും ആ ഉത്തരവാദിത്വം അയാൾ ഏറ്റെടുക്കുന്നു.
വീട്ടിൽ നിന്നും യാത്ര പറഞ്ഞിറങ്ങിയ യാത്രികനു പിന്നാലെ ഓടിയെത്തിയ ബിക്രം സിങ്ങിന്റെ കൊച്ചു സഹോദരി ചേട്ടനു കൊടുക്കാനായി ഒരു വെള്ളാരങ്കല്ല് ഏല്പിക്കുന്നു. അവളെ സമാധാനിപ്പിച്ച് വീട്ടുകാരുടെ സങ്കടവും പ്രതീക്ഷയും ഏറ്റെടുത്ത് യാത്രികൻ യാത്ര തുടരുന്നു.

രാജൻ കാക്കനാടൻ

സഞ്ചാരിയും ചിത്രകാരനും സിനിമാനടനും. പ്രസിദ്ധ എഴുത്തുകാരൻ കാക്കനാടന്റ സഹോദരൻ. ഹിമവാന്റെ മുകൾത്തട്ടിൽ, അമർനാഥ് ഗുഹയിലേക്ക് എന്നിവയാണ് യാത്രാ വിവരണങ്ങൾ. നേരമല്ലാ നേരത്ത് എന്ന നോവലും എഴുതിയിട്ടുണ്ട്.

ഉത്തരം കണ്ടെത്താമോ?

1. അളകനന്ദയിലെ വെള്ളാരം കല്ലുകൾ ഏത് യാത്രാ വിവരണ കൃതിയിലെ ഭാഗമാണ്?

2. യാത്രികൻ എവിടേക്കുള്ള വഴിയാണന്വേഷിച്ചത്?

3. ദില്ലി എന്നു കേട്ടപ്പോൾ ഗൃഹനാഥന്റെ ഔത്സുക്യം വർധിച്ചതിനു കാരണം ?

4. സഹോദരന് നൽകാനായി സിംല യാത്രികനെ ഏല്പിച്ചതെന്താണ് ?

5. എഴുത്തുകാരും കൃതികളും അടങ്ങിയ ജോഡികളാണ് ചുവടെ തന്നിരിക്കുന്നത്. ഇതിൽ ശരിയായത് കണ്ടെത്തുക:

A. രാജൻ കാക്കനാടൻ - നേരമല്ലാ നേരത്ത്
B. വി.കെ.എൻ. – കൊമാല
C. സന്തോഷ് എച്ചിക്കാനം – പ്രേമാമൃതം
D. സി.വി.രാമൻ പിള്ള - പിതാമഹൻ

To Top