എൻ്റെ ഗുരുനാഥൻ

 മഹാത്മാഗാന്ധി

















ഗാന്ധി ദർശനങ്ങൾ 

*സത്യം 
*അഹിംസ 
*ലാളിത്യം 
*സർവോദയം 
*ആരോഗ്യം 
*മതവിശ്വാസം 

ഗാന്ധിജിയുടെ വചനങ്ങൾ 
 *എവിടെയാണോ സത്യമുള്ളതു, അവിടെ യഥാർത്ഥ ജ്ഞാനമുണ്ട്. എവിടെ സത്യമില്ലയോ, അവിടെ യഥാർത്ഥ ജ്ഞാനവും കാണുകയില്ല. അതുകൊണ്ടാണ് ദൈവത്തെ ബന്ധപ്പെടുത്തി ചിത് എന്ന പദം ഉപയോഗിക്കുന്നത്. യഥാർത്ഥ ജ്ഞാനം ഉള്ളിടത്തു എല്ലായ്പ്പോഴുംആനന്ദവുമുണ്ട്. അവിടെ ദുഃഖത്തിന് അടിസ്ഥാനമില്ല. സത്യം അനശ്വരമാണ്. സത്യത്തിൽ നിന്നു ഉറവെടുക്കുന്ന ആനന്ദവും അങ്ങനെതന്നെ. 
*അഹിംസയുടെ ശരിക്കുള്ള അർഥം ആരെയും ക്ലേശിപ്പിക്കാതിരിക്കുക എന്നാണ്. വച്ചുപുലർത്തിക്കൂടാ എന്നല്ല. അഹിംസയാണ് പരമമായ മതം. സത്യം സ്വയം പ്രകടമാണ്. അതിന്റെ പാകം വന്ന കനിയാണ് അഹിംസ. 
*ആരും തന്നെ തൊട്ടുകൂടാത്തവരായി പിറക്കുന്നില്ല. എല്ലാവരും ഒരേയൊരു അഗ്നിയിൽനിന്നു പൊടിയുതിരുന്ന സ്‌ഫുലിംഗങ്ങളാണ്. ചില മനുഷ്യരെ മാത്രം ജന്മനാ തൊട്ടുകൂടാത്തവരെന്നു കരുതുന്നത് തെറ്റാണ് /അയിത്തം ഹിന്ദുമതത്തിലെ ഏറ്റവും വലിയ കളങ്കമാണെന്ന് ഞാൻ കരുതുന്നു. 
*സ്വാതന്ത്ര്യമെന്നത് ഇന്ത്യയിലെ ജനങ്ങളുടെ സ്വാതന്ത്ര്യമായിരിക്കണം. അവരെ ഭരിക്കുന്നത്‌ അസ്വാതന്ത്ര്യമായിരിക്കരുത്. സ്വാതന്ത്ര്യം താഴെനിന്ന് ആരംഭിക്കണം. ഓരോ ഗ്രാമവും കഴിയുന്നിടത്തോളം സ്വയംപര്യാപ്തമാകണം. സ്വാതന്ത്ര്യത്തിന്റെ അർഥം സ്വാശ്രയത്വമാണ്. 
*നമ്മുടെ ആവശ്യങ്ങൾ തൃപ്തിപ്പെടുത്തുന്നതിനു വേണ്ടുന്ന വക പ്രകൃതി നിത്യവും ഉൽപ്പാദിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് ഓരോ മനുഷ്യനും അവനവന്റെ ആവിശ്യത്തിന് വേണ്ടതു മാത്രം കൈക്കൊള്ളുകയും കൂടുതലൊട്ടും എടുക്കാതിരിക്കുകയും ചെയ്താൽ ഈ ലോകത്തിൽ ദാരിദ്ര്യമെന്ന ഒന്ന് ഉണ്ടാവുകയില്ല. ആരും പട്ടിണി കിടന്നു ചാവുകയും ഇല്ല. 
         ഗാന്ധി പരാമർശമുള്ള കവിതകൾ 
        *ധർമസൂര്യൻ -അക്കിത്തം 
         *ആ ചുടലകളം -ഉള്ളൂർ 
         *ഗാന്ധിയും ഗോഡ്സെയും -
          എൻ. വി കൃഷ്ണവാര്യർ 
        *ഗാന്ധിഭാരതം -പാലാ
          നാരായണൻ നായർ 
          *ഗാന്ധി -മധുസൂദനൻ നായർ 

       ഗാന്ധിജിയുമായി ബന്ധപ്പെടുന്ന ചില ചിത്രങ്ങൾ 
         


To Top