പൂക്കളും ആണ്ടറുതികളും

 ആണ്ടറുതികൾ 

             പഴയ കാലത്ത്
കേരളീയ ജീവിതം കാർഷികവൃത്തിയുമായി ബന്ധപ്പെട്ടതായിരുന്നു. 
ഋതുപകർച്ചകളാണ് കാർഷികവൃത്തിയെ നിർണ്ണയിച്ചിരുന്നത്‌. നടുന്നതിലും വിളവെടുക്കുന്നതിനുമെല്ലാം കൃത്യമായ നാൾകണക്കുകൾ നമുക്കുണ്ടായിരുന്നു. നടലും വിളവെടുപ്പുമായി ബന്ധപെട്ടതായിരുന്നു നമ്മുടെ ആഘോഷങ്ങളും ഉത്സവങ്ങളുമെല്ലാം ഇത്തരത്തിൽ നടീലും വിളവെടുപ്പുമായി ബന്ധപ്പെട്ടതാണ് നമ്മുടെ ആണ്ടറുതികളും. ഓരോ ആണ്ടറുതികളും വ്യത്യസ്തതരത്തിലുള്ള പൂക്കളുടെ കാലം കൂടിയാണ്. 

          ഞാറ്റുവേല 
ഞായർ എന്നാൽ സൂര്യൻ എന്നർത്ഥം. സൂര്യൻ സഞ്ചാരം എന്ന അർഥത്തിലാണ് ഞാറ്റുവേല എന്ന് പ്രയോഗിക്കുന്നത്. അശ്വതി, ഭരണി തുടങ്ങി 27 നക്ഷത്രസമൂഹങ്ങളിലൂടെ സൂര്യൻ ഒരു കൊല്ലംകൊണ്ട് സഞ്ചരിക്കുന്നു. ജ്യോതിശാസ്ത്രപ്രകാരം മേടം ഒന്നിനാണ് വർഷം ആരംഭിക്കുന്നത്. മേടത്തിൽ നിന്നു തുടങ്ങി ഒരു ഞാറ്റുവേലയിൽ രണ്ടേകാൽ നക്ഷത്രമണ്ഡങ്ങളിലൂടെ സൂര്യൻ കടന്നു പോകുന്നു. ഇങ്ങനെയുള്ള ഞാറ്റുവേലകളിൽ തിരുവാതിര ഞാറ്റുവേലയാണ് പ്രശ്‌സതവും പ്രധാനവുമായത്. കാർഷികവൃത്തിയും ഞാറ്റുവേലയും ബന്ധപെട്ടുകിടക്കുന്നു.
                   ദശപുഷ്പങ്ങൾ 
   വിഷ്ണുക്രാന്തി 
വളരെ ഉയരമുള്ള വെള്ളക്കെട്ടില്ലാത്ത പ്രദേശങ്ങളിൽ ആണ്ടോടാണ്ടു വളരുന്നു. ദീർഘ വൃത്താകൃതിയിൽ രോമാവൃതമായ ഇലകൾ, തണ്ടുകൾക്ക് 30cm അടുത്ത് നീളം, മെലിഞ്ഞു നിലം പറ്റി വളരുന്നു. തണ്ടുകളിൽ നീളമുള്ള രോമങ്ങൾ ഉണ്ട്. മേയ് മുതൽ ഡിസംബർ വരെ പുഷ്പ്പിക്കുന്നു. പുഷ്പ്പങ്ങൾക്ക് നീല നിറമാണ്.
          കറുക 
        
നിലം പറ്റി വളരുന്ന ഒരു പുൽച്ചെടിയാണ് കറുക. ഇത് പൊവേസി സസ്യ കുടുംബത്തിൽ ഉള്ളതാണ്. ഇത് ആയുർവേദത്തിൽ ഔഷധമായും ഹൈന്ദവാചാരങ്ങളിൽ പൂജകൾക്കായും ഉപയോഗിക്കുന്നു. നീല ധ്രുവ, ധ്രുവ എന്നീ പേരുകളിൽ അറിയപ്പെടുന്നു. 
മുയൽച്ചെവിയൻ 
കേരളത്തിലുടനീളം കണ്ടുവരുന്ന ഒരു ഔഷധി വർഗത്തിൽപ്പെട്ട ഔഷധ സസ്യമാണ് മുയൽച്ചെവിയൻ. ഇത് ഒരു പാഴ്ച്ചെടിയായി കാണപ്പെടുന്നു. മുയലിന്റെ ചെവിയോട് സാദൃശ്യമുള്ളതിനാലായിരിക്കും ഇതിന് ഈ പേര് ലഭിച്ചത്  ശശശ്രുതി എന്ന സംസ്‌കൃത നാമവും ഇതേ രീതിയിൽ ലഭിച്ചിട്ടുള്ളതാണെന്ന് കരുതുന്നു. തലവേദനക്കുള്ള പച്ചമരുന്ന് കൂടിയാണിത്. 
തിരുതാളി 
ഒരു ആയുർവേദ ഔഷധ ചെടിയാണ് തിരുതാളി. ചെറുതാളി എന്നും പേരുണ്ട്. സ്ത്രീകൾക്കുണ്ടാവുന്ന വന്ധ്യതയ്ക്കും ഗർഭപാത്ര സംബന്ധമായ രോഗങ്ങൾക്കും അത്യുത്തമം. വന്ധ്യത, പിത്തരോഗങ്ങൾ എന്നിവയ്ക്ക് തിരുതാളി മരുന്നാണ് ഉപയോഗിക്കാറ്. ഇന്ത്യയിൽ മിക്ക സ്ഥലങ്ങളിലും കാണുന്നു. സംസ്കൃതത്തിൽ ലക്ഷ്മണ എന്നാണിതിന്റെ പേര്. കാലത്ത് വിരിഞ്ഞു ഉച്ചയോടെ കൂമ്പുന്ന പൂക്കളാണിവ. 
ചെറൂള 
കേരളത്തിൽ എല്ലായിടത്തും തന്നെ കാണപ്പെടുന്ന ഒരു കുറ്റിച്ചെടിയാണ് ചെറൂള. ബലിപൂവ് എന്നും പേരുണ്ട്. ശരീരത്തിലെ വിഷാശങ്ങളെ പുറത്തു കളയുന്നതിനും വൃക്കരോഗങ്ങൾ തടയുന്നതിനും ഫലപ്രദം. രക്തസ്രാവം, കൃമിശല്യം, മൂത്രകല്ല് എന്നിവയ്ക്ക് ഉത്തമം. 
 നിലപ്പന 

ഒരു ഔഷധ സസ്യമാണ് നിലപ്പന. പനയുടെ രൂപത്തിലുള്ള ഒരു ചെറിയപുൽച്ചെടിയാണിത്. കറുത്ത മുസ്‌ലി എന്നും അറിയപ്പെടുന്നു. ഇതിന്റെ ഇലകൾ നീണ്ടു കൂർത്തിരിക്കും. ഇതിന്റെ കിഴങ്ങ് മണ്ണിനടിയിൽ വളർന്നു കൊണ്ടിരിക്കും. പൂക്കൾക്ക് മഞ്ഞ നിറമാണ്. കായ് കാപ്സ്യൂൾ പോലെയാണ്. അതിനകത്തു കറുത്ത തിളങ്ങുന്ന വിത്തുകൾ ഉണ്ട്. 
കയ്യോന്നി 
ഉഷ്ണരാജ്യങ്ങളിൽ ഈർപ്പമുള്ള പ്രദേശങ്ങളിൽ വളരുന്ന ഒരു ഔഷധ സസ്യമാണ് കയ്യോന്നി. ഈർപ്പമുള്ള സമതലങ്ങളിലും വയൽ വരമ്പുകളിലും തഴച്ചുവളരുന്ന ഈ സസ്യം മുടി വളരാനും കാഴ്ചശക്തി വർധിപ്പിക്കാനും ഉപയോഗിക്കുന്നു. കരളിന് നല്ല ടോണിക് ആയും ആയുർവേദത്തിൽ ഉപയോഗിക്കുന്നുണ്ട്. വാതസംബന്ധിയായ സർവ രോഗങ്ങൾക്കും ഉപയോഗിക്കുന്നുണ്ട്. 
പൂവാംകുറുന്തൽ 
വെർണോനിയ സിനേറിയ എന്ന ശാസ്ത്ര നാമത്തിൽ അറിയപെടുന്ന ഒരു ഔഷധസസ്യമാണ് പൂവാം കുറുന്തൽ. അഥവാ പൂവാം കുരുന്നില. 
മുക്കുറ്റി 
ഇന്തോ മലേഷ്യൻ ജൈവ മണ്ഡലത്തിൽ കാണപ്പെടുന്ന ഏകവർഷിയായ ഒരു ചെറു സസ്യമാണ് മുക്കുറ്റി. പാതയോരങ്ങളിലും പറമ്പുകളിലും തണലുള്ള പ്രദേശങ്ങളിലും മുക്കുറ്റി കാണപെടുന്നതാണ്. കവികളും സാഹിത്യകാരന്മാരും മുക്കുറ്റിയെ കേരളീയ ഗ്രാമീണതയുടെ ബിംബമായി കാണാറുണ്ട്. 
ഉഴിഞ്ഞ 

ദശപുഷ്പ്പങ്ങളിൽ ഒന്നാണ് ഉഴിഞ്ഞ. സംസ്കൃതത്തിൽ ഈ സസ്യം ഇന്ദ്രവല്ലിയെന്നറിയപെടുന്നു. വള്ളി ഉഴിഞ്ഞ, പാലുരൂപം, കറുത്ത കുന്നി എന്നെല്ലാം പേരുകളുണ്ട്. 
To Top