മുക്തകങ്ങൾ

  


"മർത്ത്യാക്കാരേണ ഗോപീവനനിര കവർന്നൊരു 
ദൈത്യാരിയെത്തൻ 
ചിത്തേ ബന്ധിച്ച വഞ്ചിശ്വര, തവ നൃപനീ -
തിക്കു തെറ്റില്ല പക്ഷേ, 
പൊൽത്താർമാതാവിതാ തൻ കണവനെ വിടു -
വാനാശ്രയിക്കുന്നു ദാസീ-
വൃത്യാ നിത്യം ഭവാനെ, ക്കനിവവളിലുദി -
കൊല്ല കാരുണ്യരാശേ "
                 -ഒറവങ്കര -
  

"പൊള്ളുമ്പോളമൃതം തളിച്ചു തടവും 
സൽസാന്ത്വനസ്വപ്നമേ 
മുള്ളെറ്റേറ്റു മുറിഞ്ഞു രക്തമൊഴുകു -
മ്പോഴും പൂമാനുൻമദ-
ത്തള്ളിച്ചയ്ക്കു തുടിച്ചിടും സഹനതാ -
സങ്കേതമേ വെൽക നീ "
                   -ചങ്ങമ്പുഴ -
"പൂമെത്തേലെഴുന്നേറ്റിരുന്നു ദയിതേ 
പോകുന്നു ഞാനെന്നു കേ -
ട്ടോമലക്കണ്ണിണനീരണിഞ്ഞ വദന -
പ്പൂവോടു ഗാഢം മുദാ 
പൂമേനിത്തളിരോടു ചേർത്തഹമിനി -
കാണുന്നതെന്നെന്നക-
പ്പൂമാലോടളിവേണി ചൊന്ന കദന -
ചൊല്ലിന്നു കൊല്ലുന്നു മാം 
            -പൂന്തോട്ടത്തച്ഛൻ നമ്പൂതിരി -
"മൂടില്ലാത്തൊരു മുണ്ടുകൊണ്ടു മുടിയും 
മൂടിട്ടു വൻകറ്റയും 
ചൂടിക്കൊണ്ടരിവാൾ പുറത്തുതിരുകി 
പ്രാഞ്ചിക്കിതച്ചങ്ങനെ 
നാടൻകച്ചയുടുത്തു മേനി മുഴുവൻ 
ചേറും പുരണ്ടിപ്പൊഴി -
പാടത്തൂന്നു വരുന്ന നിൻ വരവുക-
ണ്ടേറ്റം കൊതിക്കുന്നു ഞാൻ "
                     -പൂന്തോട്ടത്ത് മഹൻ നമ്പൂതിരി -
      
      എന്താണ് മുക്തകം........? 
ഇംഗ്ലീഷിലെ ഗീതകപ്രസ്ഥാനത്തിന് സമാനമായി സംസ്കൃതത്തിലും അതിനെ അനുകരിച്ചു മലയാളത്തിലും വളർന്നുവന്നിട്ടുള്ള ഒരു ലഘുകാവ്യപ്രസ്ഥാനമാണ് മുക്തകം. ഒറ്റ ശ്ലോകമെന്നു കേരളീയർ ഇതിനെ വിളിക്കാറുണ്ട്. ഏതെങ്കിലും സന്ദർഭം പ്രമാണിച്ച് ഒരാശയമുൾക്കൊള്ളുന്ന ഒറ്റശ്ലോകം നിർമിക്കുന്ന പതിവ് കവികൾക്ക് പണ്ടുണ്ടായിരുന്നു. ഒരു മംഗളാശംസയോ തത്ത്വമോ നേരമ്പോക്കോ പ്രാർഥനയോ ചിന്താശകലമോ ആ ഒറ്റ ശ്ലോകത്തിലടങ്ങിയിരിക്കും. സംസ്കൃതത്തിൽ നിന്നാണ് ഇത് ഭാഷയിലേക്ക് കടന്നു വന്നത്. 
               
        ചേലപ്പറമ്പ് നമ്പൂതിരി 

കോഴിക്കോടിന് തെക്കുഭാഗത്തുള്ള ചാലിയത്തായിരുന്നു ചേലപ്പറമ്പന്റെ ഇല്ലം. തിരുവനന്തപുരത്തു വന്നു വേണാട്ടുരാജാവായ രവിവർമ്മയുടെ ആശ്രിതനായി കഴിഞ്ഞിട്ടുണ്ട്. സംസ്കൃതത്തിലും മലയാളത്തിലും പാണ്ഡിത്യമുണ്ടായിരുന്ന ചേലപറമ്പന്റെതായി ഗ്രന്ഥങ്ങളൊന്നും പുറത്തുവന്നതായി അറിയപ്പെട്ടിട്ടില്ല. പാട്ടുണ്ണിചരിതം ആട്ടക്കഥ അദ്ദേഹത്തിന്റേതാണെന്നു വിശ്വസിക്കപെടുന്നുണ്ടെങ്കിലും പണ്ഡിതമതം അതല്ല. ഏതാനും ഒറ്റശ്ലോകങ്ങൾ മാത്രമാണ് അദ്ദേഹത്തിന്റെ വകയായി ലഭിച്ചിട്ടുള്ളത്.90വയസുവരെ ജീവിച്ച കവി ഗുരുവായൂർക്ഷേത്രത്തിൽ ചെന്ന് ഒരു ശ്ലോകം ചൊല്ലി നമസ്കരിച്ചു . പിന്നീട് എഴുന്നേൽക്കുകയുണ്ടായില്ല എന്ന് ഐതീഹ്യം.
To Top