ഭൂഗുരുത്വബലം
ഭൂമി എല്ലാ വസ്‌തുക്കളെയും അതിന്റെ കേന്ദ്രത്തിലേക്ക് ആകര്‍ഷിക്കുന്നു. ഇതാണ് ഭൂഗുരുത്വം. ഭൂഗുരുത്വം കൊണ്ട് ഒരു വസ്‌തുവിന് അനുഭവപ്പെടുന്ന ബലമാണ് ഭൂഗുരുത്വബലം. ഇതാണ് വസ്‌തുവിന്റെ ഭാരം.ന്യൂട്ടന്റെ സാര്‍വത്രിക ഗുരുത്വാകര്‍ഷണ നിയമം
പ്രപഞ്ചത്തിലെ എല്ലാ വസ്‌തുക്കളും പരസ്‌പരം ആകര്‍ഷിക്കുന്നു. രണ്ടു വസ്‌തുക്കള്‍ തമ്മിലുള്ള ആകര്‍ഷണ ബലം അവയുടെ മാസുകളുടെ ഗുണനഫലത്തിന് നേര്‍ അനുപാതത്തിലും അവ തമ്മിലുള്ള അകലത്തിന്‍െറ വര്‍ഗ്ഗത്തിന് വിപരീതാനു പാതത്തിലുമാണ്.
കാവന്‍ഡിഷിന്റെ പരീക്ഷണം
ഗുരുത്വാകര്‍ഷണസ്ഥിരാങ്കത്തിന്റെ മൂല്യം ആദ്യമായി നിര്‍ണയിച്ചത് 1798ല്‍ ഹെന്‍ട്രി കാവന്‍ഡിഷ് എന്ന ഇംഗ്ലീഷ് ശാസ്‌ത്രജ്ഞനായിരുന്നു.
വളരെ ഉയരമുള്ള ഒരു ടവറിന് മുകളില്‍നിന്ന് തറനിരപ്പിന് സമാന്തരമായി ഒരു കല്ല് എറിയുകയാണെന്ന് വിചാരിക്കുക.
ന്യുട്ടൻ്റെ ഒന്നാം ചലനനിയമമനുസരിച്ച് മറ്റു ബലം ഒന്നും പ്രയോഗിക്കപ്പെടുന്നില്ലെങ്കില്‍ കല്ല് B എന്ന ദിശയില്‍ സഞ്ചരിക്കും. എന്നാല്‍ കല്ല് ഭൂമിയുടെ ആകര്‍ഷണബലത്തിന് വിധേയമായി C എന്ന പാതയിലൂടെ സഞ്ചരിച്ച് ഭൂമിയില്‍ പതിക്കുന്നു. വേഗത അല്‌പം കൂടുതലായിരുന്നാല്‍ D എന്ന പാതയിലൂടെ സഞ്ചരിച്ച് ഭൂമിയില്‍ പതിക്കുന്നു. വേഗത കൂട്ടിക്കൊണ്ടിരുന്നാല്‍, ഒരു പ്രത്യേക വേഗതയില്‍ കല്ല് E എന്ന പാതയിലൂടെ സഞ്ചരിച്ച് A എന്ന സ്‌ഥാനത്ത് തിരികെ എത്തുന്നു. മറ്റു തടസ്സങ്ങള്‍ ഇല്ലെങ്കില്‍ കല്ല് ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കും. അതായത് ഭൂമിയിലേക്ക് വീണുകൊണ്ടേയിരിക്കും. അതുകൊണ്ട് ഭൂമിയെ ചുറ്റുന്ന കൃത്രിമ ഉപഗ്രഹങ്ങളും ചന്ദ്രനും ഒരര്‍ഥത്തില്‍ ഭൂമിയിലേക്ക് വീണുകൊണ്ടിരിക്കുകയാണ്.