ലോകത്തെ സ്വാധീനിച്ച വിപ്ലവങ്ങൾ

1. പ്രാതിനിധ്യമില്ലാതെ നികുതിയില്ല എന്ന മുദ്രാവാക്യം പ്രചരിപ്പിച്ചതാര്‌ ?
- ജെയിംസ്‌ ഓട്ടിസ്‌

2. അമേരിക്കന്‍ സ്വാതന്ത്ര്യസമരത്തോടനുബന്ധിച്ച്‌ അമേരിക്കന്‍ കോളനികളില്‍ ഉയര്‍ന്നു കേട്ട മുദ്രാവാക്യം എന്തായിരുന്നു?
- പ്രാതിനിധ്യമില്ലാതെ നികുതിയില്ല

3. അമേരിക്കന്‍ കോളനികളില്‍ ബ്രിട്ടീഷ്‌ വ്യാപാരികള്‍ നടപ്പിലാക്കിയ വ്യാപാരനയം എന്ത്‌ പേരില്‍ അറിയപ്പെട്ടു?
- മെര്‍ക്കന്റലിസം

4. ഒന്നാം കോണ്ടിനെന്റല്‍ കോണ്‍ഗ്രസ്‌ സമ്മേളനം നടന്ന വര്‍ഷം ഏത്‌?
- 1774

5. ഒന്നാം കോണ്ടിനെന്റല്‍ കോണ്‍ഗ്രസ്‌ സമ്മേളനം നടന്നത്‌ എവിടെവച്ചായിരുന്നു?
- ഫിലാഡല്‍ഫിയ

6.രണ്ടാം കോണ്ടിനെന്റല്‍ കോണ്‍ഗ്രസ്‌ സമ്മേളനം നടന്ന വര്‍ഷം ഏത്‌?
- 1775

7. രണ്ടാം കോണ്ടിനെന്റല്‍ കോണ്‍ഗ്രസ്‌ സമ്മേളനം നടന്നത്‌ എവിടെവച്ചായിരുന്നു?
- ഫിലാഡല്‍ഫിയ

8." മനുഷ്യന്‌ ചില മൌലികാവകാശങ്ങളുണ്ട്‌. അതിനെ ഹനിക്കാന്‍ ഒരു ഗവണ്‍മെന്റിനും അവകാശമില്ല''.ഇത്‌ ആരുടെ പ്രസ്താവനയാണ്‌?
- ജോണ്‍ ലോക്ക്‌

9." ഏതെങ്കിലും വിദേശശക്തിക്ക്‌ ഈ വന്‍കര ദീര്‍ഘകാലം കീഴടക്കി കഴിയണമെന്നത്‌ യുക്തിക്ക്‌ നിരക്കുന്നതല്ല". ഇത്‌ ആരുടെ പ്രസ്താവനയാണ്‌?
- തോമസ്‌ പെയിന്‍

10. " കോമണ്‍സെന്‍സ്‌' എന്ന ലഖുലേഖ പ്രസിദ്ധീകരിച്ചത്‌ ആര്‌?
- തോമസ്‌ പെയിന്‍

11. അമേരിക്കന്‍ കോണ്ടിനെന്റല്‍ കോണ്‍ഗ്രസ്‌ സമ്മേളനം പ്രസിദ്ധമായ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയത്‌എന്ന്‌?
- 1776

12. പതിമൂന്ന്‌ അമേരിക്കന്‍ കോളനികളുടെയും സ്വാതന്ത്ര്യം ബ്രിട്ടന്‍ അംഗീകരിച്ച ഉടമ്പടി ഏതായിരുന്നു?
- പാരീസ്‌ഉടമ്പടി

13. അമേരിക്കന്‍ ഭരണഘടന എഴുതി തയ്യാറാക്കിയത്‌ ആരുടെ നേതൃത്വത്തിലായിരുന്നു?
- ജെയിംസ്‌ മാഡിസണ്‍

14. അമേരിക്കന്‍ ഐക്യനാടുകളുടെ ആദ്യത്തെ പ്രസിഡന്റ്‌ ആരായിരുന്നു?
- ജോര്‍ജ്‌ വാഷിങ്ടണ്‍

15. ഫ്രഞ്ച്‌ വിപ്ലവം ആരംഭിച്ച വര്‍ഷം
- 1789

10." ഞാനാണ്‌ രാഷ്ട്രം രാജാവിന്റെ അധികാരങ്ങളെയെല്ലാം ദൈവം നല്‍കിയതാണ്‌. അതിനാല്‍ രാജാവിനെ ചോദ്യം ചെയ്യാന്‍ ദൈവത്തിനുമാത്രമേ അധികാരമുള്ളൂ". ഈ പ്രസ്താവന ആരുടേതാണ്‌?
- ലൂയി പതിനാലാമന്‍

17. " എനിക്കുശേഷം പ്രളയം". ഇത്‌ ആരുടെ പ്രസ്താവനയാണ്‌?
- ലൂയി പതിനഞ്ചാമന്‍

16. " നിങ്ങള്‍ക്ക്‌ റൊട്ടിയില്ലെങ്കിലെന്ത്‌ കേക്ക്‌തിന്നുകൂടെ” ഇത്‌ ആരുടെ പ്രസ്താവനയാണ്‌?
- മേരി അന്റോയിനറ്റ്‌

19. ഫ്രാന്‍സിലെ പുരോഹിതന്മാര്‍ കര്‍ഷകരില്‍നിന്നും പിരിച്ചിരുന്ന നികുതി ഏതു പേരില്‍ അറിയപ്പെട്ടു?
- തിഥേ

20. ഫ്രാന്‍സിലെ ഗവണ്മെന്റ് കര്‍ഷകരില്‍നിന്നും പിരിച്ചിരുന്ന നികുതി ഏതു പേരില്‍ അറിയപ്പെട്ടു?
- തെൈലേ

21. ഫ്രാന്‍സിലെ ബൂര്‍ബന്‍ ഭരണകാലത്തെ നിയമനിര്‍മാണസഭ ഏതുപേരില്‍ അറിയപ്പെട്ടു?
- സ്റ്റേറ്റ്‌ ജനറല്‍

42." ഫ്രാന്‍സ്‌ തുമ്മിയാല്‍ യൂറോപ്പിനാകെ ജലദോഷം പിടിക്കും ". പ്രസ്താവന ആരുടേത്‌?
- മെറ്റേര്‍ണിക്ക്‌

23.1815 ല്‍ നടന്ന ---------- യുദ്ധത്തില്‍വച്ച്‌ യൂറോപ്യന്‍ സഖ്യം നെപ്പോളിയനെ പരാജയ പ്പെടുത്തി.
- വാട്ടര്‍ലൂ

24. മെന്‍ഷെവിക്കുകളുടെ നേതാവ്‌ ആരായിരുന്നു?
- അലക്‌സാണ്ടര്‍ കെറന്‍സ്‌കി 

25. ബോള്‍ഷെവിക്കുകളുടെ നേതാക്കന്മാര്‍ ആരെല്ലാമായിരുന്നു?
- ട്രോട്ട്സ്‌കി, ലെനിന്‍

26. റഷ്യയില്‍ രൂപംകൊണ്ട തൊഴിലാളി സംഘടനകളെ പൊതുവെ എന്തുപേരില്‍ അറിയപെട്ടു?
- സോവിയറ്റ്‌സ്‌

27. സാര്‍ ഭരണകാലത്തെ റഷ്യന്‍ പാര്‍ലമെന്റ്‌ ഏതുപേരില്‍ അറിയപ്പെട്ടു?
- ഡ്യൂമ

28. വിപ്ലവസമയത്തെ റഷ്യന്‍ ചക്രവര്‍ത്തി ആരായിരുന്നു?
- നിക്കോളാസ്‌രണ്ടാമന്‍

29. റഷ്യന്‍ വിപ്ലവത്തിനുശേഷം അധികാരത്തില്‍ വന്ന മന്ത്രിസഭയുടെ അധ്യക്ഷന്‍ ആരായിരുന്നു?
- ലെനിന്‍

30. പതിനാറാം നൂറ്റാണ്ടില്‍ അമേരിക്കയില്‍ കുടിയേറിയ ജനങ്ങളുടെ പ്രധാന ലക്ഷ്യം എന്തായിരുന്നു?
- വിഭവങ്ങള്‍ കൈയടക്കുക.

31. യൂറോപ്പില്‍ ജ്ഞാനോദയം രൂപപ്പെടാനിടയായ സാഹചര്യമെന്ത്? വിവിധ വിപ്ലവങ്ങള്‍ക്ക് ജ്ഞാനോദയം പ്രചോദനമായതെങ്ങനെ?
• നവോത്ഥാനത്തിന്റെ ഫലമായി ശാസ്ത്ര രംഗത്തുണ്ടായ പുരോഗതി.
• സ്വാതന്ത്ര്യം, സമത്വം, ജനാധിപത്യം, ദേശീയത തുടങ്ങിയ ആശയങ്ങള്‍ പ്രചരിപ്പിച്ചു - നിലവിലുള്ള വ്യവസ്ഥിതിയെ എതിര്‍ക്കാന്‍ പ്രചോദനമേകി.

32. ഇംഗ്ലീഷുകാര്‍ സാമ്പത്തിക നേട്ടത്തിനായി അമേരിക്കന്‍ കോളനികളെ ഉപയോഗപ്പെടുത്തിയത് എങ്ങനെ?
• അസംസ്കൃതവസ്തുക്കള്‍ ശേഖരിക്കാനുള്ള കേന്ദ്രം
• ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാനുള്ള കമ്പോളം

33. മെര്‍ക്കന്റലിസം
- വ്യവസായങ്ങള്‍ക്കാവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ ശേഖരിക്കുന്നതിനും നിര്‍മിച്ച വസ്ത്ക്കള്‍ വില്‍ക്കുന്നതിനായും യൂറോപ്യന്മാര്‍ അമേരിക്കന്‍ കോളനികളില്‍ നടപ്പിലാക്കിയ നിയമം.

34. മെര്‍ക്കന്റലിസ്സ്‌ നിയമങ്ങള്‍
• കോളനിയില്‍ നിന്ന്‌ കോളനിയിലേക്ക്‌ സാധനങ്ങള്‍ കൊണ്ടുപോകുന്നത്‌ ഇംഗ്ലീഷ്‌ കപ്പലുകളിലോ കോളനികളില്‍ നിര്‍മ്മിച്ച കപ്പലുകളിലോ ആയിരിക്കണം.
• കോളനികളില്‍ ഉല്‍പാദിപ്പിച്ചിരുന്ന പഞ്ചസാര, കമ്പിളി, പരുത്തി, പുകയില തുടങ്ങിയവ ഇംഗ്ലണ്ടിലേക്ക്‌ മാത്രമേ കയറ്റി അയക്കാവുൂ.
 കോളനികളിലെ നിയമപരമായ പ്രമാണങ്ങള്‍, വര്‍ത്തമാന പത്രങ്ങള്‍, ലഘുലേഖകള്‍, ലൈസന്‍സുകള്‍, തുടങ്ങിയവയിലെല്ലാം ഇംഗ്ലണ്ടിന്റെ സ്റ്റാമ്പ്‌ പതിക്കണം
 കോളനിയില്‍ നിലനിര്‍ത്തിയിട്ടുള്ള ഇംഗ്ലീഷുകാരുടെ സൈന്യത്തിനുള്ള താമസസ്ഥലവും അത്യാവശ്യ സൌകര്യങ്ങളും കോളനിക്കാര്‍ നല്‍കണം.

35. അമേരിക്കന്‍ സ്വാതന്ത്ര്യ സമരത്തിന്‌ പ്രചോദനം നല്‍കിയ ചിന്തകന്മാരും അവരുടെ ആശയങ്ങളും
- ജോണ്‍ ലോക്ക്‌ - മനുഷ്യന്‌ ചില മൗലികാവകാശമുണ്ട്‌. അതിനെ ഹനിക്കാന്‍ ഒരു ഗവണ്‍മെന്റിനും അവകാശമില്ല.
- തോമസ്‌ പെയിന്‍ - ഏതെങ്കിലും വിദേശ ശക്തിക്ക്‌ (ഇംഗ്ലണ്ട്‌) ഈ വന്‍കര (വടക്കേ അമേരിക്ക) ദീര്‍ഘകാലം കീഴടങ്ങികഴിയണമെന്നത്‌ യുക്തിക്ക്‌ നിരക്കുന്നതല്ല

36. ഒന്നാം കോണ്ടിനന്റൽ കോണ്‍ഗ്രസ്‌ 
 1774 ഒന്നാം കോണ്ടിനെന്റല്‍ കോണ്‍ഗ്രസ്‌ ഫിലാഡെല്‍ഫിയയില്‍ ചേര്‍ന്നു
 ഇംഗ്ലണ്ടിലെ രാജാവിന്‌ നിവേദനം നല്‍കി.
 വ്യവസായത്തിലും വ്യാപാരത്തിലും നിയന്ത്രണങ്ങള്‍ പാടില്ല.
 അഗീകാരം ഇല്ലാതെ നികുതിചുമത്താന്‍ പാടില്ല

37. രണ്ടാം കോണ്ടിനന്റൽ കോണ്‍ഗ്രസ്‌
- 1775 ഫിലാഡെല്‍ഫിയയില്‍ ചേര്‍ന്ന രണ്ടാം കോണ്ടിനെന്റല്‍ കോണ്‍ഗസ്‌ ജോര്‍ജ്‌ വാഷിങ്ടണിനെ കോണ്ടിനെന്റല്‍ സൈന്യത്തിന്റെ തലവനായി തെരഞ്ഞെടുത്തു. ഇംഗ്ലണ്ടില്‍ നിന്നും വേര്‍പിരിയുകയാണ്‌ അമേരിക്കക്കാരേ സംബന്ധിച്ച്‌ വിവേക പൂര്‍വമായ പ്രവര്‍ത്തി എന്ന്‌ തോമസ്‌ പെയിന്‍ തന്റെ കോമണ്‍സെന്‍സിലൂടെ
പ്രഖ്യാപിച്ചു.
38. അമേരിക്കന്‍ സ്വാതന്ത്ര്യ പ്രഖ്യാപനം
 1776 ജുലൈ 4 ന്‌ അമേരിക്കന്‍ കോണ്ടിനന്റൽ കോണ്‍ഗ്രസ്‌ ലോകപ്രശസ്തമായ സ്വാതന്ത്ര്യപ്രഖ്യാപനം നടത്തി.
  തോമസ്‌ ജെഫേഴ്സണ്‍, ബെഞ്ചമിന്‍ ഫ്രാങ്കളിനുമാണ്‌ അമേരിക്കന്‍ സ്വാതന്ത്ര്യ
പ്രഖ്യാപനം നടത്തിയത്‌

39. അമേരിക്കന്‍ സ്വാതന്ത്ര്യസമരം പില്‍ക്കാല ലോകചരിത്രത്തെ സ്വാധീനിച്ചിട്ടുണ്ട്. പ്രസ്താവന സാധൂകരിക്കുക
 മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ക്ക്‌ മാതൃകയായി
 പില്‍ക്കാല സ്വാതന്ത്ര്യ സമരങ്ങള്‍ക്ക്‌ പ്രചോദനമായി
 റിപ്പബ്ലിക്കന്‍ ഭരണഘടന
 ആദ്യത്തെ എഴുതപ്പെട്ട ഭരണഘടന തയ്യാറാക്കി
 ഫെഡറല്‍ രാഷ്ട്രം എന്ന ആശയം ലോകത്തിനു നല്‍കി.

40. അമേരിക്കന്‍ ഐക്യനാടുകളുട്ടെ രൂപീകരണത്തിലേക്കു നയിച്ച വിവിധ സംഭവങ്ങളുടെ ഫ്ളോ ചാര്‍ട്ട്‌ തയ്യാറാക്കുക.
 മെര്‍ക്കന്റലിസ്റ്റ്‌ നിയമങ്ങള്‍.
 ചിന്തകന്മാരുടെ സ്വാധീനം.
 പ്രാതിനിധ്യമില്ലാതെ നികുതിയില്ല.
 ബോസ്റ്റണ്‍ ടീ പാര്‍ട്ടി 1773 ഡിസംബര്‍ 16.
 ഒന്നാം കോണ്ടിനെന്റെല്‍ കോണ്‍ഗ്രസ്‌1774.
 രാജാവിന്‌ നിവേദനം നല്‍കുന്നു.
 രണ്ടാം കോണ്ടിനെന്റെല്‍ കോണ്‍ഗ്രസ്‌1775.
 ജോര്‍ജ്‌ വാഷിങ്ടണിനെ കോളനികളുടെ സൈന്യത്തിന്റെ തലവനായി തിരഞ്ഞെടുക്കുന്നു.
 അമേരിക്ക ഇംഗ്ലണ്ടില്‍ നിന്നും വേര്‍പിരിയുന്നു എന്ന തോമസ്‌പേയിനിന്റെ പ്രഖ്യാപനം.
• 1776 ജൂലൈ 4-ലെ മൂന്നാം കോണ്ടിനെന്റെല്‍ കോണ്‍ഗ്രസില്‍ വച്ച്‌ അമേരിക്കന്‍ കോളനികളുടെ സ്വാതന്ത്ര്യ പ്രഖ്യാപനം.
 തുടര്‍ന്ന്‌ നടന്ന യുദ്ധം 1781ല്‍ അവസാനിക്കുന്നു.
 1783 പാരീസ്‌ ഉടമ്പടിയിലൂടെ ഇംഗ്ലണ്ട്‌ 13 അമേരിക്കന്‍ കോളനികളുടെ സ്വാതന്ത്ര്യം അംഗീകരിക്കുന്നു ജെയിംസ്‌ മാഡിസണ്‍ നേതൃത്വത്തില്‍ അമേരിക്കയ്ക്ക്‌ പുതിയ ഭരണഘടന

41. അമേരിക്കന്‍ സ്വാതന്ത്ര്യസമരം ഫ്രാന്‍സിന്റെ സാമ്പത്തിക പ്രതിസന്ധിയെ രൂക്ഷമാക്കിയതെങ്ങനെ?
- ഫ്രാന്‍സിലെ ഭരണാധികാരികള്‍ അമേരിക്കന്‍ കോളനികളെ സമ്പത്തും സൈന്യവും നല്‍കി സഹായിച്ചത് പ്രതിസന്ധിയെ രൂക്ഷമാക്കി.

42. വിപ്ലവം എന്നാല്‍ എന്ത്?
- സ്വാതന്ത്ര്യവും അവകാശവും നിഷേധിക്കുന്ന നിലവിലുള്ള വ്യവസ്ഥിതിയെ മാറ്റി പുതിയ ഒന്നിനെ സ്ഥാപിക്കാനുള്ള സമരങ്ങളാണ് വിപ്ലവങ്ങള്‍.

43. ജോണ്‍ ലോക്ക്, തോമസ് പെയിന്‍ എന്നിവരുടെ ആശയങ്ങള്‍ അമേരിക്കന്‍ സ്വാതന്ത്ര്യസമരത്തിന് സഹായകമായത് എങ്ങനെ?
* ജോണ്‍ലോക്ക് - മനുഷ്യന് ചില മൗലികാവകാശങ്ങളുണ്ട്, അതിനെ ഹനിക്കാന്‍ ഒരു ഗവണ്‍മെന്റിനും അവകാശമില്ല.
* തോമസ് പെയിന്‍ - ഏതെങ്കിലും വിദേശ ശക്തിക്ക് (ഇംഗ്ലണ്ട്) ഈ വന്‍കര (വടക്കെഅമേരിക്ക) ദീര്‍ഘകാലം കീഴടങ്ങി കഴിയണമെന്നത് യുക്തിക്ക് നിരക്കുന്നതല്ല - കോമണ്‍സെന്‍സ്

44. ഫ്രഞ്ചു ജനതയെ വിപ്ലവത്തിലേക്ക്‌ നയിച്ച കാരണങ്ങള്‍ എന്തെല്ലാം? .
  രാജാക്കന്മാരുടെ ഏകാധിപത്യം
  ഭരണാധികാരികളുടെ ധൂര്‍ത്ത്‌
  ഫ്രാന്‍സില്‍ നിലനിന്നിരുന്ന ഫ്യൂഡല്‍ വ്യവസ്ഥിതി
  ചിന്തകന്മാരുടെ സ്വാധീനം
 ഫ്രാന്‍സിലെ മൂന്നാമത്തെ എസ്‌റ്റേറ്റ്‌ ഒന്നും രണ്ടും എസ്റ്റേറ്റുകള്‍ക്കെതിരെ തിരിഞ്ഞത്‌.
45. ഫ്രഞ്ച്‌ സമൂഹത്തെക്കുറിച്ച്‌ വിവരിക്കുക
i. ഒന്നാമത്തെ എസ്റ്റേറ്റ്‌
 പുരോഹിതര്‍ - ധാരാളം ഭൂപ്രദേശം കൈവശം വച്ചു 
 കര്‍ഷകരില്‍ നിന്ന്‌ തിഥെ എന്ന പേരില്‍ നികുതിപിരിച്ചു.
 എല്ലാത്തരം നികുതികളില്‍നിന്നും ഒഴിവാക്കിയിരുന്നു .
 ഭരണത്തിലേയും സൈന്യത്തിലേയും ഉയര്‍ന്ന പദവികള്‍ നിയന്ത്രിച്ചു.
ii. രണ്ടാമത്തെ എസ്റ്റേറ്റ്‌
 പ്രഭുക്കന്മാര്‍ - സൈനികസേവനം നടത്തി.
 കര്‍ഷകരില്‍ നിന്ന്‌ പലതരം നികുതികള്‍ പിരിച്ചു.
 വേതനം നല്‍കാതെ കര്‍ഷകരെക്കൊണ്ട്‌ പണിയെടുപ്പിച്ചു.
 നികുതികളിൽ നിന്ന്‌ ഒഴിവാക്കി.
 ആഡംബര ജീവിതം നയിച്ചു.
 വിശാലമായ ഭൂപ്രദേശം കൈവശം വെച്ചു.
iii. മൂന്നാമത്തെ എസ്റ്റേറ്റ്‌
 കച്ചവടക്കാര്‍ - ഭരണത്തില്‍ ഒരു പങ്കുംഇല്ല
 എഴുത്തുകാര്‍ തൈലെ എന്ന നികുതി സര്‍ക്കാരിന്‌ നല്‍കണം
 അധ്യാപകര്‍ താഴ്‌ന്ന സാമൂഹിക പദവി
 അഭിഭാഷകര്‍ പ്രഭുക്കന്‍മാര്‍ക്കും പുരോഹിതന്‍മാര്‍ക്കും നികുതി നല്‍കണം
 കര്‍ഷകര്‍ കൈതൊഴിലുകാര്‍ തുടങ്ങിയവര്‍

46. ടെന്നീസ്‌ കോര്‍ട്ട്‌ പ്രതിജ്ഞ
 ഫ്രഞ്ച്‌ അസംബ്ലിയില്‍ ഒരു എസ്റ്റേറ്റിന്‌ ഒരു വോട്ട്‌ എന്നതായിരുന്നു രീതി.
 ഒരംഗത്തിനു ഒരു വോട്ട്‌ എന്ന ആവശ്യം മൂന്നാമത്തെ എസ്‌റ്റേറ്റ്‌ മുന്നോട്ടു വെച്ചു.
 എന്നാല്‍ ഒന്നും രണ്ടും എസ്സ്റ്റേറ്റുകാര്‍ ഇതംഗീകരിച്ചില്ല .
 തുടര്‍ന്ന്‌ - മൂന്നാമത്തെ എസ്റ്റേറ്റ്‌ അടുത്തുള്ള ടെന്നീസ്‌ കോര്‍ട്ടില്‍ സമ്മേളിച്ച്‌ ദേശീയ അസംബ്ലിയായി പ്രഖ്യാപിച്ചു.

47. ഫ്രഞ്ചുവിപ്ലവത്തെ സ്വാധീനിച്ച ചിന്തകരും ചിന്താധാരകളും
* വോള്‍ട്ടയര്‍ 
- പുരോഹിതരടെ ചൂഷണത്തെ പരിഹസിച്ചു
- യുക്തിചിന്ത, സമത്വം, മനുഷ്യസ്നേഹം എന്നിവ പ്രോത്സാഹിപ്പിച്ചു
* റൂസൊ
- സ്വതന്ത്രമായി ജനിക്കുന്ന മനുഷ്യന്‍ എവിടേയും ചങ്ങലയിലാണ്‌ എന്ന പ്രസ്താവനയിലൂടെ സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം വ്യക്തമാക്കി ജനങ്ങളാണ് പരമാധികാരിയെന്ന് പ്രഖ്യാപിച്ചു
* മൊണ്ടസ്ക്യു  
- ജനാധിപത്യത്തേയും റിപ്പബ്ലിക്കിനേയും പ്രോത്സാഹിപ്പിച്ചു 
- ഗവണ്‍മെന്റിനെ നിയമനിര്‍മ്മാണം, കാര്യനിര്‍വഹണം, നീതിന്യായം എന്നീ
വിഭാഗങ്ങളായി തിരിക്കണമെന്ന്‌ ആവശ്യപ്പെട്ടു.

48. മധ്യവര്‍ഗത്തിന്റെ അസംതൃപ്തി ഫ്രഞ്ച് വിപ്ലവത്തിനു കാരണമായതെങ്ങനെ?
• ഫ്രാന്‍സിലെ സമൂഹം ഫ്യൂഡല്‍ വ്യവസ്ഥിതിയില്‍ അധിഷ്ഠിതമായിരുന്നു
 മധ്യ വര്‍ഗത്തിന്‌ യാതൊരുവിധ അവകാശങ്ങളും ഉണ്ടായിരുന്നില്ല.
• മധ്യവര്‍ഗത്തിനു മേല്‍ ധാരാളം നികുതികള്‍ ചുമത്തിയിരുന്നു
 മധ്യവര്‍ഗത്തിനു താഴ്ന്ന സാമൂഹിക പദവിയാണ്‌ നല്‍കിയിരുന്നത്‌.

49. ഫ്രഞ്ചു വിപ്ലവത്തിന്റെ ഫലങ്ങള്‍:
      അല്ലെങ്കിൽ 
'ഫ്രന്‍സ് തുമ്മിയാല്‍ യൂറോപ്പിനാകെ ജലദോഷം പിടിക്കും'. ഈ പ്രസ്താവനയുടെ അടിസ്ഥാനത്തില്‍ ഫ്രഞ്ചുവിപ്ലവത്തിന്റെ ഫലങ്ങള്‍ വിശദമാക്കുക.
      അല്ലെങ്കിൽ 
ഫ്രഞ്ചുവിപ്ലവത്തിന് ‌പില്‍ക്കാല ലോകചരിത്രത്തിലുള്ള സ്വാധീനം വിശദമാക്കുക?
 യൂറോപ്പില്‍ നിലനിന്നിരുന്ന സ്വേച്ഛാധിപത്യ ഭരണകൂടങ്ങള്‍ക്ക്‌ ഭീഷണിയായി.
 പില്‍ക്കാല വിപ്ലവങ്ങള്‍ക്ക്‌ ആവേശം പകര്‍ന്നു .
 മധ്യവര്‍ഗത്തിന്റെ വളര്‍ച്ചയെ സഹായിച്ച.
 യൂറോപ്പില്‍ ഫ്യൂഡല്‍ വ്യവസ്ഥിതിക്ക്‌ അന്ത്യമായി
 ജനകീയ പരമാധികാരം എന്ന ആശയം മനുഷ്യരാശിക്കു നല്‍കി.
 രാജ്യമെന്നാല്‍ പ്രദേശമല്ല രാജ്യത്തെ ജനങ്ങളാണ് എന്ന് പ്രഖ്യാപിച്ചു.
 ദേശീയതയുടെ ആവിര്‍ഭാവത്തിന്‌ വഴിയൊരുക്കി

50. നെപ്പോളിയന്റെ പരിഷ്കാരങ്ങള്‍:
 കര്‍ഷകരെ ഭൂവുടമകളാക്കി
 ബാങ്ക്‌ ഓഫ്‌ ഫ്രാന്‍സ്‌ സ്ഥാപിച്ചു
 പുരോഹിതരെയും സഭയേയും നിയന്ത്രിച്ചു
 പൊതുകടം ഇല്ലാതാക്കാന്‍ സിങ്കിങ്‌ ഫണ്ട്‌ രൂപീകരിച്ചു
 പുതിയ നിയമസംഹിത ഉണ്ടാക്കി
 ഗതാഗത പുരോഗതിക്കായി നിരവധി റോഡുകള്‍ നിര്‍മ്മിച്ചു.

51. യൂറോപ്യന്‍ രാജ്യങ്ങള്‍ നെപ്പോളിയനെതിരായി സംഘടിച്ചതെന്തുകൊണ്ട്?
- ഫ്രഞ്ച് വിപ്ലവാശയങ്ങളിലധിഷ്ഠിതമായ നെപ്പോളിയന്റെ പരിഷ്കാരങ്ങള്‍ യൂറോപ്പിലാകമാനം വ്യാപിക്കുമോ എന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ ഭയപ്പെട്ടു.

52. ബ്രാക്കറ്റില്‍നിന്ന് ശരിയായ ഉത്തരം തിരഞ്ഞെടുത്തെഴുതുക.
A) ഫ്രാന്‍സിലെ ബൂര്‍ബണ്‍ ഭരണത്തിന്റെ സവിശേഷതയല്ലാത്തത് ഏത്?
(ഏകാധിപത്യം, ധൂര്‍ത്ത്, ജനാധിപത്യം, ആഡംബര ജീവിതം)
B) ഗവണ്‍മെന്റിനെ നിയമനിര്‍മാണം, കാര്യനിര്‍വഹണം, നീതിന്യായം എന്നീ വിഭാഗങ്ങളായി തിരിക്കണമെന്ന് വാദിച്ചതാര്?
(വോള്‍ട്ടയര്‍, റൂസ്സോ, മൊണ്ടസ്ക്യൂ, ലൂയി പതിനാറാമന്‍)
Answer:
A) ജനാധിപത്യം
B) മൊണ്ടസ്ക്യൂ

53. ഫ്രഞ്ച് വിപ്ലവം മുന്നോട്ടു വച്ച  ആശയങ്ങള്‍ നെപ്പോളിയന്റെ ഭരണപരിഷ്കാരങ്ങളില്‍ ചെലുത്തിയ സ്വാധീനം വിശദമാക്കുക.
 മധ്യവര്‍ഗത്തിന്റെ  വളര്‍ച്ച, ഫ്യുഡലിസത്തിന്റെ അന്ത്യം , ദേശീയത
 കര്‍ഷകരെ കൃഷിഭൂമിയുടെ ഉടമകളാക്കി
 പൊതുകടം ഇല്ലാതാക്കാന്‍ സിങ്കിങ്‌ ഫണ്ട്‌ രൂപീകരിച്ചു
 നിരവധി റോഡുകള്‍ നിര്‍മ്മിച്ചു.
 പുരോഹിതന്മാരുടെ മേല്‍ നിയന്ത്രണം
 ബാങ്ക്‌ ഓഫ്‌ ഫ്രാന്‍സ്‌ സ്ഥാപിച്ചു
 പുതിയ നിയമസംഹിത ഉണ്ടാക്കി

54. ലാറ്റിന്‍ അമേരിക്കന്‍ വിപ്ലവം (ലാറ്റിന്‍ അമേരിക്കയിലെ കോളനി ഭരണം) ജനജീവിതത്തെ എങ്ങനെയെല്ലാമാണ്‌ബാധിച്ചത്‌?
              അല്ലെങ്കിൽ 
യൂറോപ്യന്‍ കോളനിവല്‍ക്കരണം ലാറ്റിനമേരിക്കയെ ബാധിച്ചതെങ്ങനെയെന്ന് വിശദമാക്കുക.
 സ്പെയിന്‍കാരും പോര്‍ച്ചുഗീസുകാരും ആയിരുന്നു ലാറ്റിന്‍ അമേരിക്കയെ കോളനികളാക്കി ഭരിച്ചിരുന്നത്‌.
 സ്പെയിന്‍കാരും പോര്‍ച്ചുഗീസുകാരും തങ്ങളുടെ ഭാഷയും, മതവും, ആചാരവും ലാറ്റിനമേരിക്കയില്‍ പ്രചരിപ്പിച്ചു.
 സ്പാനിഷ്‌ ശൈലിയില്‍ വീടുകളും, ദേവാലയങ്ങളുംനിര്‍മ്മിക്കുകയും വിദ്യാലയങ്ങള്‍
സ്ഥാപിക്കുകയും ചെയ്തു.
 സ്പാനിഷ്‌ കൃഷിരീതികളും കാര്‍ഷികവിളകളും കോളനികളില്‍ നടപ്പിലാക്കി.
 യൂറോപ്പില്‍ നിന്ന്‌ പുതിയ രോഗങ്ങള്‍ ലാറ്റിനമേരിക്കന്‍ ജനതയിലേക്ക്‌ പകര്‍ന്നു.
 എല്ലാ രംഗങ്ങളിലും വംശീയ വിവേചനം പുലര്‍ത്തി.
 ലാറ്റിന്‍ അമേരിക്കന്‍ ജനതയുടെ സമ്പത്തും വിഭവങ്ങളും കൊള്ളയടിച്ചു.
 ലാറ്റിനമേരിക്കന്‍ ജനതയെ അടിമകളെപ്പോലെ പണിയെടുപ്പിച്ചു.
 ജോസെ ഡി സാ൯മാര്‍ട്ടിന്‍, ഫ്രാന്‍സിസ്യോ മിറാന്‍ഡ, സൈമണ്‍ ബൊളിവര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഉണ്ടായ വിപ്ലവത്തിലൂടെ ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ സ്വതന്ത്രമാവാന്‍ തുടങ്ങി.

55. യൂറോപ്യന്‍ കോളനിവാഴ്ചയില്‍ നിന്ന് മോചനം നേടിയ  ലാറ്റിനമേരിക്കന്‍ രാഷ്ട്രങ്ങളുടെ പേരെഴുതുക.‌
- മെക്സിക്കോ, കൊളംബിയ, ഇക്വഡോര്‍, പെറു, അര്‍ജന്റീന, ചിലി, ബൊളീവിയ, വെനസ്വേല, ബ്രസീല്‍ (ഏതെങ്കിലും നാലെണ്ണം

56. റഷ്യന്‍ വിപ്ലവത്തിന്റെ കാരണങ്ങള്‍:
 സര്‍ ചക്രവര്‍ത്തിമാരുടെ ഏകാധിപത്യ ഭരണം .
 കര്‍ഷകരും തൊഴിലാളികളും കഠിനമായി ദ്രോഹിക്കപ്പെട്ടിരുന്നു .
 റഷ്യ ഭരിച്ചിരുന്ന സര്‍ ചക്രവര്‍ത്തിമാര്‍ ഏകാധിപതികളും ധൂര്‍ത്തന്മാരുമായിരുന്നു .
 തൊഴിലാളികളുടെ പ്രശ്നങ്ങള്‍ക്ക്‌ പരിഹാരം കാണാന്‍ മാര്‍ക്സിസ്റ്റ്‌ ആദര്‍ശങ്ങളില്‍ അധിഷ്ടിതമായ സോഷ്യല്‍ വര്‍ക്കേഴ്സ്‌ ഡെമോക്രാറ്റിക്‌ പാര്‍ട്ടിയുടെ രൂപീകരണം.
 1905 ലെ ജപ്പാന്‍ റഷ്യ യുദ്ധത്തില്‍ റഷ്യക്കുണ്ടായ പരാജയം .
 ദുരിതജീവിതം
 കര്‍ഷകരുടെ വലിയ നികുതിഭാരം
 കാര്‍ഷിക - വ്യാവസായിക ഉല്‍പാദന കുറവ്‌
 വ്യവസായങ്ങള്‍ വിദേശികളുടെ നിയന്ത്രണത്തിലായത്‌

57. റഷ്യന്‍ വിപ്ലവത്തെ സ്വാധീനിച്ച സാഹിത്യകാരന്‍മാര്‍
- മാക്‌സിംഗോര്‍ക്കി, ലിയൊ ടോള്‍സ്റ്റോയ്‌, ഇവാ൯തുര്‍ഗ്ഗനേവ്‌, ആന്റണ്‍ചെക്കോവ്‌.

58. റഷ്യയിലെ തൊഴിലാളികളെയും കര്‍ഷകരെയും വിപ്ലവത്തിലേക്ക് നയിച്ചതില്‍ സാഹിത്യകാരന്മാരും ചിന്തകന്മാരും വഹിച്ച പങ്ക് വിശദമാക്കുക.
- മാക്സിംഗോര്‍കി, ലിയോ ടോള്‍സ്റ്റോയി, ഇവാന്‍ തുര്‍ഗനേവ്, ആന്റണ്‍ ചെക്കോവ്- തൊഴിലാളികളുടെയും കര്‍ഷകരുടെയും ദുരിതജീവിതം ഉയര്‍ത്തിക്കാട്ടി.
- കാള്‍ മാര്‍ക്സ്, ഫ്രെഡറിക് എംഗല്‍സ് -മുതലാളിമാര്‍ ഉല്‍പ്പാദനം നിയന്ത്രിക്കുന്ന വ്യവസ്ഥയ്ക്കു പകരം തൊഴിലാളികളുടെ ആധിപത്യം.
59. പ്രക‍ൃതിവിഭവങ്ങളാല്‍ സമ്പന്നമായിരുന്ന റഷ്യയില്‍ സാര്‍ ചക്രവര്‍ത്തിമാരുടെ കാലത്ത് കര്‍ഷകരും തൊഴിലാളികളും ദുരിതപൂര്‍ണമായ ജീവിതം നയിക്കേണ്ടി വന്നു. എന്തുകൊണ്ട്?
 സര്‍ ചക്രവര്‍ത്തിമാരുടെ ദുര്‍ഭരണം.
 കുറഞ്ഞ ഉല്പാദനം കര്‍ഷകരുടെ വരുമാനത്തെ ബാധിച്ചു.
 കര്‍ഷകരുടെ നികുതിഭാരം വര്‍ധിച്ചു.
 വ്യവസായങ്ങള്‍ വിദേശികള്‍ നിയന്ത്രിച്ചു.

60. 1905- ല്‍ ജപ്പാനുമായുള്ള യുദ്ധത്തിലെ പരാജയം റഷ്യയിലുണ്ടാക്കിയ മാറ്റങ്ങള്‍ എന്തെല്ലാം?
 രക്തരൂക്ഷിതമായ ഞായറാഴ്ച്ച
 ദ്യൂമയുടെ രൂപീകരണം
 റഷ്യന്‍ വിപ്ലവത്തിലേക്ക് നയിച്ചു

61. രക്ത രൂക്ഷിതമായ ഞായറാഴ്ച
- രാഷ്ട്രീയാവകാശങ്ങളും സാമ്പത്തിക പരിഷ്കാരങ്ങളും ആവശ്യപ്പെട്ട്‌ തൊഴിലാളികള്‍ പെട്രോഗ്രാഡില്‍ 1905 ജനുവരി 9 ന്‌ പ്രകടനം നടത്തി. ഇതിനു നേരെ പട്ടാളം വെടിവെച്ചു.100 കണക്കിന്‌ തൊഴിലാളികള്‍ കൊല്ലപ്പെട്ട ഈ സംഭവം രക്ത രൂക്ഷിതമായ ഞായറാഴ്ച എന്നറിയപ്പെടുന്നു.

62. ദ്യൂമ വിളിച്ച്‌ ചേര്‍ക്കാനുള്ള കാരണം എന്തായിരുന്നു?
- സോവിയറ്റ്‌ എന്ന പേരില്‍ തൊഴിലാളി സംഘങ്ങള്‍ രൂപീകരിച്ചു. അതിനാല്‍ ചക്രവര്‍ത്തി ദ്യൂമ വിളിച്ച്‌ ചേര്‍ത്തു.

63. ഫെബ്രുവരി വിപ്ലവം എന്നാലെന്ത്‌?
 1914-ല്‍ ദ്യൂമയുടെ എതിര്‍പ്പിനെ അവഗണിച്ചുകൊണ്ട്‌ ഒന്നാം ലോക മഹായുദ്ധത്തില്‍ ചേര്‍ന്നു .
 1917 ലെ ഭക്ഷ്യ ദൌര്‍ലഭ്യത്തെ തുടര്‍ന്ന്‌ സ്ത്രീകള്‍ റൊട്ടിക്ക്‌ വേണ്ടി പ്രകടനം
നടത്തി.
 പെട്രോഗ്രാഡില്‍ തൊഴിലാളികള്‍ പ്രതിക്ഷേധപ്രകടനം നടത്തി.
 ആദ്യം എതിര്‍ത്ത സൈനികരും തൊഴിലാളികള്‍ക്കൊപ്പം ചേര്‍ന്നു
 പെട്രോഗ്രാഡ്‌ തൊഴിലാളികള്‍ പിടിച്ചെടുത്തു
 നിക്കോളാസ്‌ രണ്ടാമന്‍ സ്ഥാനമൊഴിഞ്ഞു .
 അലക്സാണ്ടര്‍ കെരന്‍സ്‌കി താല്‍ക്കാലിക ഗവണ്‍മെന്റ്‌ രൂപീകരിച്ചു.

64. ഒക്ടോബര്‍വിപ്ലവം
 വ്ളാഡിമര്‍ ലെനിന്‍ റഷ്യയിലെത്തി താല്‍ക്കാലിക ഗവണ്‍മെന്റിനെ എതിര്‍ത്തു
 അധികാരം സോവിയറ്റുകള്‍ക്ക്‌ നല്‍കാന്‍ ആവശ്യപ്പെട്ടു.
 ഒരു തൊഴിലാളിവര്‍ഗ്ഗ ഗവണ്‍മെന്റിന്‌ മാത്രമെ അസമത്വം ഇല്ലാതാക്കാന്‍ കഴിയൂ എന്ന്‌ പ്രചരിപ്പിച്ചു.
 റഷ്യ ഒന്നാം ലോകയുദ്ധത്തില്‍ നിന്നും പിന്മാറുക, പ്രഭുക്കന്‍മാരുടെ കൈവശമുള്ള ഭൂമി പിടിച്ചെടുത്ത്‌ കര്‍ഷകര്‍ക്ക്‌ വിതരണം ചെയ്യുക, ഫാക്ടറികള്‍ ജനങ്ങളുടെ സ്വത്താക്കി മാറ്റുക എന്നീ ആവശ്യങ്ങള്‍ ബോള്‍ഷെവിക്കുകള്‍ ആവശ്യപ്പെട്ടു.
 1917 ഒക്ടോബറില്‍ ബോള്‍ഷെവിക്കുകള്‍ സായുധ സമരം ആരംഭിച്ചു.
 കെരന്‍സ്‌കി റഷ്യ വിട്ടുപോയി

65. റഷ്യന്‍ വിപ്ലവത്തിന്റെ ഫലങ്ങള്‍:
 ഒന്നാം ലോകയുദ്ധത്തില്‍ നിന്നും പിന്മാറി
 ഭൂമിപിടിച്ചെടുത്ത്‌ കര്‍ഷകര്‍ക്ക്‌ വിതരണം ചെയ്തു .
 പൊതു ഉടമസ്ഥതക്ക്‌ പ്രാധാന്യം നല്‍കി.
 കേന്ദ്രീകൃത ആസൂത്രണം നടപ്പിലാക്കി.
 സാമ്പത്തിക ശാസ്ത്ര- സാങ്കേതികരംഗങ്ങളില്‍ പുരോഗതി കൈവരിച്ചു.
 1924 ല്‍ പുതിയ ഭരണഘടന നിലവില്‍വന്നു .
 സോവിയറ്റ് യൂണിയന്‍ രൂപീകരിച്ചു .
 ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ സോഷ്യലിസ്റ്റ്‌ ആശയങ്ങള്‍ വ്യാപകമായി.

66. തൊഴിലാളികളുടെ ദുരിതങ്ങള്‍ പരിഹരിക്കാന്‍ റഷ്യയില്‍ രൂപീകരിക്കുകയും പില്‍ക്കാലത്ത് രണ്ട് വിഭാഗങ്ങളായി പിരിയുകയും ചെയ്ത പാര്‍ട്ടി ഏത്?
- സോഷ്യല്‍ ഡെമൊക്രാറ്റിക് ലേബര്‍ പാര്‍ട്ടി

67. ഫെബ്രുവരി വിപ്ലവാനന്തരം റഷ്യയില്‍ അധികാരത്തില്‍വന്ന താല്‍ക്കാലിക ഗവണ്‍മെന്റിനെ ബോള്‍ഷെവിക്കുകള്‍ എതിര്‍ത്തതെന്തുകൊണ്ട്?
 ഒന്നാം ലോകയുദ്ധത്തില്‍നിന്ന് പിന്‍മാറിയില്ല
 റഷ്യയില്‍ നിലനിന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിഞ്ഞില്ല

68. ആശയപരമായ വ്യാത്യാസങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഫെബ്രുവരിവിപ്ലവവും ഒക്ടോബര്‍ വിപ്ലവവും നിലവിലുള്ള വ്യവസ്ഥയ്ക്ക് എതിരായിരുന്നു. പ്രസ്താവനയുടെ സാധുത പരിശോധിക്കുക.
* ഫെബ്രുവരി വിപ്ലവം
 സര്‍ ചക്രവര്‍ത്തിയുടെ ഏകാധിപത്യ ഭരണം
 കര്‍ഷകരുടെയും തൊഴിലാളികളുടെയും ദുരിതങ്ങള്‍
 എഴുത്തുകാരുടെ സ്വാധീനം
 1905-ലെ റഷ്യന്‍ വിപ്ലവം
 ഒന്നാം ലോകയുദ്ധത്തിലെ പങ്കാളിത്തം
* ഒക്ടോബര്‍ വിപ്ലവം
 ഒന്നാം ലോക യുദ്ധത്തില്‍നിന്ന് റഷ്യ പിന്മാറിയില്ല.
 കെറന്‍സ്കി ഗവണ്‍മെന്റിന്റെ പരാജയം.

69. റഷ്യയില്‍ നിലവിലിരുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ ബോള്‍ഷെവിക്ക് ഗവണ്‍മെന്റ് കൈക്കൊണ്ട നടപടികള്‍ പര്യാപ്തമായിരുന്നോ?  വിലയിരുത്തുക.
 ഒന്നാംലോക യുദ്ധത്തില്‍നിന്നും പിന്‍മാറി
 ഭൂമി ഏറ്റെടുത്ത് കര്‍ഷകര്‍ക്ക് വിതരണം ചെയ്തു
 ഫാക്ടറികള്‍, ബാങ്കുകള്‍, ഗതാഗതസൗകര്യങ്ങള്‍, വിദേശവ്യാപാരം എന്നിവ പൊതു ഉടമസ്ഥതയിലാക്കി.

70. ഫെബ്രുവരി വിപ്ലവത്തിനു ശേഷവും മറ്റൊരു വിപ്ലവത്തിന് റഷ്യന്‍ ജനത തയാറായതെന്തുകൊണ്ട്?
 ഒന്നാംലോക യുദ്ധത്തില്‍നിന്നും റഷ്യ പിന്‍മാറുക.
 പ്രഭുക്കന്‍മാരുടെ കൈവശമുള്ള ഭൂമി പിടിച്ചെടുത്ത് കര്‍ഷകര്‍ക്ക് നല്‍കുക.
ഫാക്ടറി പൊതുസ്വത്താക്കി മാറ്റുക‌.

71. ഒന്നാംലോക യുദ്ധത്തിലെ റഷ്യയുടെ പങ്കാളിത്തം 1917 ലെ വിപ്ലവത്തിലേക്ക് നയിച്ചതെങ്ങനെ?
 ഭക്ഷ്യദൗര്‍ലഭ്യം രൂക്ഷമായി
 സ്ത്രീകള്‍ റൊട്ടിക്കുവേണ്ടി തെരുവില്‍ പ്രകടനം നടത്തി
 പട്ടണത്തില്‍ തൊഴിലാളികളുടെ പ്രതിഷേധ പ്രകടനം
 സൈനികരുടെ പിന്തുണ

72. വിദേശികള്‍ ചൈനയില്‍ ആധിപത്യം സ്ഥാപിക്കാന്‍ സ്വീകരിച്ച തന്ത്രങ്ങള്‍ ഏവ?
* കറുപ്പ്‌ വ്യാപാരം: -യൂറോപ്യന്മാര്‍ ചൈനയിലേക്ക്‌ കറുപ്പ്‌ കയറ്റുമതി ചെയ്തു അവിടത്തെ ജനങ്ങളെ സാമ്പത്തികമായും മാനസികമായും അടിമകളാക്കി.
* തുറന്ന വാതില്‍ നയം: -അമേരിക്ക ചൈനയില്‍ വ്യാപാര അവകാശം നേടുന്നതിന്‌ വേണ്ടി സ്വീകരിച്ച തന്ത്രമാണ്‌ തുറന്ന വാതില്‍ നയം. “ഇതനുസരിച്ച്‌ ചൈനയുടെ കമ്പോളങ്ങളില്‍ എല്ലാ രാജ്യങ്ങള്‍ക്കും തുല്യ അവകാശവും അവസരവും ഉണ്ടെന്ന്‌ അമേരിക്ക വാദിച്ചു.

73. കറുപ്പു വ്യാപാരത്തെ സാമ്രാജ്യത്വ ആധിപത്യത്തിന്റെ മാര്‍ഗമായി ചൈനയില്‍ ഉപയോഗിച്ചത് എങ്ങനെ?
 ഇംഗ്ലീഷ് വ്യാപാരികള്‍ നഷ്ടം പരിഹരിക്കാന്‍ ചൈനയിലേക്ക് കറുപ്പ് ഇറക്കുമതി ചെയ്തു.
 ഇത് ചൈനയുടെ വ്യാപാരത്തെയും ചൈനീസ് ജനതയുടെ മാനസിക നിലയെയും പ്രതികൂലമായി ബാധിച്ചു.
 സാമ്പത്തികമായും മാനസികമായും ചൈനീസ് ജനത അടിമത്തത്തിലായി.

74. ചൈനീസ്‌വിപ്ലവം കാരണം?
 ചൈന ഭരിച്ചിരുന്ന മഞ്ചു രാജവംശം വിദേശ ഇടപെടലിനും, ആധിപത്യത്തിനും അനുകൂലമായ നിലപാട്‌ സ്വീകരിച്ചതാണ്‌വിപ്ലവത്തിന്‌ കാരണമായത്‌. 
 മഞ്ചു രാജവംശത്തിനെതിരെ നടന്ന ആദ്യകാല (1900) കലാപങ്ങളെ ബോക്സര്‍ കലാപം എന്നാണ്‌ അറിയപ്പെട്ടിരുന്നത്‌.
 കലാപകാരികള്‍ അവരുടെ മുദ്രയായി ബോക്സര്‍മാരുടെ മുഷ്ടി സ്വീകരിച്ചതിനാലാണ്‌ ഇങ്ങനെ അറിയപ്പെട്ടത്‌
75. ഡോക്ടര്‍ സണ്‍യാത്‌സെന്നിന്റെ നേതൃത്വത്തില്‍ നടന്ന ആദ്യ ചൈനീസ്‌വിപ്ലവം
• 1911 ഡോക്ടര്‍ സണ്‍യാത്‌സെന്നിന്റെ നേതൃത്വത്തില്‍ മഞ്ചു രാജ ഭരണത്തിനെതിരെ വിപ്ലവം നടന്നു.
 ചൈനയില്‍ രാജഭരണത്തിന്‌ അന്ത്യം കുറിച്ചു.
 ദക്ഷിണ ചൈനയില്‍ സണ്‍യാത്‌സെന്നിന്റെ നേതൃത്വത്തില്‍ കുമിന്താങ്ങ്‌ പാര്‍ട്ടി ഒരു റിപബ്ലിക്കന്‍ ഭരണം സ്ഥാപിച്ചു.
 ദേശീയത, ജനാധിപത്യം, സോഷ്യലിസം എന്നീ ആശയങ്ങള്‍ക്ക്‌ പ്രാധാന്യം നല്‍കി.
 യൂറോപ്യന്മാരുമായി ചൈന ഒപ്പിട്ട അന്യായമായ എല്ലാ കരാറുകളും റദ്ദാക്കി.
 കൃഷിയുടെയും വ്യവസായത്തിന്റെയും പുരോഗതിക്കാവശ്യമായ നടപടികള്‍ സ്വീകരിച്ചു.
 റഷ്യയുടെ സഹായം സ്വീകരിച്ച ചൈന ചൈനീസ്‌ കമ്മ്യുണിസ്റ്റ്‌ പാര്‍ട്ടി രൂപീകരിച്ചു.
 സന്‍യാത്‌സെന്നിന്റെ മരണത്തെതുടര്‍ന്ന്‌ കമിന്താങ്‌ കക്ഷിയുടെ ഭരണം ചിയാന്‍ കൈഷക്കിന്റെ നേതൃത്വത്തിലായി.

76. ചൈനയെ ജനകീയ റിപ്പബ്ലിക്‌ ആക്കുന്നതില്‍ മാവോസേതുങ്‌ വഹിച്ച പങ്ക്‌ വ്യക്തമാക്കുക
 ചിയാങ്‌ കൈഷക്ക്‌ ചൈനയില്‍ സൈനിക ഏകാധിപത്യ ഭരണത്തിന്‌തുടക്കം കുറിച്ചു.
 കമ്മ്യുണിസ്റ്റുകളുമായുള്ള സഹകരണം ഉപേക്ഷിച്ചു.
 അമേരിക്ക അടക്കമുള്ള വിദേശശക്തികള്‍ക്ക്‌ ചൈനയില്‍ യഥേഷ്ടം ഇടപെടാന്‍ അവസരമൊരുക്കി.
 ചൈനയുടെ കല്‍ക്കരി, ഇരുമ്പുരുക്ക്‌ വ്യവസായങ്ങള്‍, ബാങ്കിംഗ്‌, വിദേശ വ്യാപാരം തുടങ്ങിയ മേഖലകളെല്ലാം നിയന്ത്രിച്ചിരുന്നത്‌ വിദേശികളായിരുന്നു.
 ചിയാങ്‌ കൈഷക്കിന്റെ നയങ്ങളെ എതിര്‍ത്ത കമ്മ്യൂണിസ്റ്റുകളെ ക്രുരമായി നേരിട്ടു.
 ഈ സമയം കമ്മ്യുണിസ്റ്റ്‌ പാര്‍ട്ടിയുടെ നേതാവായി ഉയര്‍ന്നുവന്ന മാവോ സെ തുങ്‌ തെക്കന്‍ ചൈനയിലെ കിയാങ്‌സിയില്‍ നിന്നും ഒരു യാത്ര ആരംഭിച്ചു.
 ഏകദേശം 12000 കിലോമീറ്റര്‍ സഞ്ചരിച്ച ഈ യാത്ര ലോങ്ങ്‌മാര്‍ച്ച്‌ എന്നറിയപ്പെടുന്നു.
 ഈ യാത്ര വടക്കുപടിഞ്ഞാറ്‌ യെനാനില്‍ അവസാനിച്ചു.
 യാത്രയിലുടനീളം ധാരാളം കൃഷിഭൂമിയും അനേകം ഗ്രാമങ്ങളും പ്രഭക്കന്മാരില്‍ നിന്ന്‌ പിടിച്ചെടുത്ത്‌ കര്‍ഷകര്‍ക്ക്‌ നല്‍കി.
 മാവോ സെ തുംഗിന്റെ നേതൃത്വത്തിലുള്ള ചുവപ്പ്‌ സേന കുമിന്താങ്‌ ഭരണത്തിന്റെ കേന്ദ്രം കൈക്കലാക്കി.
 ചിയാങ്‌ കൈഷക്ക്‌ തായ്‌വാനിലേക്ക്‌ രാഷ്ട്രീയ അഭയം തേടി.
 1949 ഒക്ടോബര്‍ 1 ന്‌ ചൈന മാവോ സെ തുംങിന്റെ നേതൃത്വത്തില്‍ ജനകീയ ചൈന റിപ്പബ്ലിക്കായി മാറി.

77. ചൈനീസ് ജനതയുടെ പോരാട്ടത്തിന്റെ പ്രതീകമായി കമ്മ്യൂണിസ്റ്റുകളും മാവോ സെ തുംഗും മാറിയതെങ്ങനെ?
 ലോങ് മാര്‍ച്ച്
 ഗ്രാമങ്ങള്‍ പ്രഭുക്കന്മാരില്‍നിന്ന് പിടിച്ചെടുത്ത് കര്‍ഷകര്‍ക്ക് നല്‍കി.

78. ചുവടെ തന്നിരിക്കുന്ന സംഭവങ്ങളെ കാലഗണനാക്രമത്തില്‍ എഴുതുക
 ജനകീയ ചൈന റിപ്പബ്ലിക്കിന്റെ രൂപീകരണം
 ലോങ് മാര്‍ച്ച്
 ബോക്സര്‍ കലാപം
 സണ്‍യാത് സെന്നിന്റെ നേതൃത്വത്തില്‍ നടന്ന വിപ്ലവം 
Answer:
 ബോക്സര്‍ കലാപം
 സണ്‍യാത്സെന്നിന്റെ നേതൃത്വത്തില്‍ നടന്ന വിപ്ലവം
 ലോങ് മാര്‍ച്ച്
 ജനകീയ ചൈന റിപ്പബ്ലിക്കിന്റെ രൂപീകരണം

79. ചിയാങ്ങ് കൈഷക്കിന്റെ നയങ്ങളെ ചൈനയിലെ കമ്മ്യൂണിസ്റ്റുകള്‍ എതിര്‍ക്കാനുള്ള കാരണമെന്ത്?
 വിദേശ ശക്തികള്‍ക്ക് ചൈനയില്‍ ഇടപെടാന്‍ അവസരമൊരുക്കി
 ചൈനയുടെ കല്‍ക്കരി, ഇരുമ്പു വ്യവസായങ്ങള്‍, ബാങ്കിങ്, വിദേശവ്യാപാരം എന്നിവയിലെ വിദേശ നിയന്ത്രണം

80. ചുവടെ തന്നിട്ടുള്ള പട്ടിക ക്രമപ്പെടുത്തുക.
Answer:
a.തോമസ് പെയിന്‍
b.അമ്മ
c.മാവൊസെതുംഗ്
d.മാച്ചുപിക്ച്ചുവിന്റെ ഉയരങ്ങള്‍

81. ചൈനയില്‍ വ്യാപാര ആധിപത്യം സ്ഥാപിക്കാന്‍ അമേരിക്ക പ്രഖ്യാപിച്ച നയം ഏത്? അതിന്റെ സവിശേഷതകള്‍ എന്തെല്ലാം?
 തുറന്ന വാതില്‍ നയം
 ചൈനയുടെ കമ്പോളങ്ങളില്‍ എല്ലാ രാജ്യങ്ങള്‍ക്കും തുല്യ അവകാശവും അധികാരവും

To Top