മനുഷ്യരാശിയുടെ പുരോഗതിയുടെ നിര്‍ണായകമായ ഒരു നാഴികക്കല്ലായിരുന്നു ഇരുമ്പിനെ കണ്ടുപിടിത്തം. പണിയായുധങ്ങളിലുണ്ടായ പുരോഗതിയാണ് മനുഷ്യസംസ്‌കാരത്തെ മുന്നോട്ടുനയിച്ചത്. എങ്ങനെയും രൂപപ്പെടുത്താവുന്നതും കാഠിന്യമേറിയതുമായ ഇരുമ്പിന്‍െറ കണ്ടുപിടിത്തമാണ് പ്രകൃതിശക്‌തികളെ കീഴടക്കാന്‍ മനുഷ്യന് തുണയായത്. ആധുനിക സമൂഹത്തിന് ഒരുനിമിഷം പോലും ഈ ലോഹത്തെ ഒഴിവാക്കിക്കൊണ്ട് മുന്നോട്ട് പോകാന്‍ വയ്യ.
ദൈവം തന്നത്...
പുരാതനമനുഷ്യന്‍ ആയുധങ്ങള്‍ നിര്‍മ്മിക്കാന്‍ തെരഞ്ഞെടുത്ത കല്ലുകള്‍ക്കിടയില്‍പെട്ടുപോയ ഉല്‍ക്കാശിലയായിരിക്കാം മനുഷ്യന് ആദ്യമായി സ്വതന്ത്രരൂപത്തില്‍ കിട്ടിയ ഇരുമ്പ് എന്നാണ് ശാസ്‌ത്രനിഗമനം. ഉല്‍ക്കാശിലയില്‍ പ്രധാനമായും ഇരുമ്പും നിക്കലുമാണ് അടങ്ങിയിരിക്കുന്നത്. ആകാശത്തുനിന്നും അഗ്‌നിഗോളമായി ഭൂമിയില്‍ പതിക്കുന്ന ഉല്‍ക്കാശിലകളിലെ ഇരുമ്പിനെ ദൈവം തന്ന അമൂല്യലോഹമായാണ് അക്കാലത്ത് മനുഷ്യര്‍ കരുതിപ്പോന്നത്.
ആകാശത്തുനിന്നു വീണ ഇരുമ്പുകട്ട `ഹോബ'
1896ല്‍ റോബര്‍ട്ട് പെറി എന്ന ഭൗമശാസ്‌ത്രജ്‌ഞന്‍ 33 ടണ്‍ ഭാരമുള്ള ഒരു ഉല്‍ക്കാശില ഗ്രീന്‍ലാന്‍ഡില്‍ നിന്നു കണ്ടെത്തി. ഇത് ന്യൂയോര്‍ക്കിലെ ഒരു മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. ആഫ്രിക്കയിലെ പടിഞ്ഞാറന്‍ ഹോബ എന്ന സ്‌ഥലത്തുനിന്നു കണ്ടെത്തിയ 60 ടണ്‍ ഭാരമുള്ള ഒരു ഉല്‍ക്കാശിലയുണ്ട്. ഇതിന്‍െറ പേര് `ഹോബ` എന്നു തന്നെയാണ്. ഇതില്‍ 90%വും ഇരുമ്പാണത്രെ!
എങ്ങനെയും മാറ്റാവുന്ന ഇരുമ്പ്
ശുദ്ധമായ ഇരുമ്പ് വലിയ ഉപയോഗമൊന്നുമുള്ളതല്ല. സാധാരണ ഉരുക്കിലെ കാര്‍ബണിന്‍െറ സാന്നിദ്ധ്യമാണ് ഇതിന് കാഠിന്യമുണ്ടാക്കുന്നത്. കാര്‍ബണിന്‍െറ അളവില്‍ വ്യത്യാസംവരുന്നതിനനുസരിച്ച് ഇരുമ്പിന്‍െറ ഇലാസ്‌തികതയിലും കാഠിന്യത്തിലും വ്യത്യാസം വരുന്നു. പാശ്‌ചാത്യര്‍ക്ക് ഇൗ വസ്‌തുത 18-ാം നൂറ്റാണ്ടില്‍ മാത്രമാണ് മനസ്സിലായത്. ഉരുക്കിലെ കാര്‍ബണിന്‍െറ അളവനുസരിച്ച് വ്യത്യസ്‌ത പേരുകളില്‍ അവ അറിയപ്പെടുന്നു. 0.5% മുതല്‍ 0.6% വരെ കാര്‍ബണ്‍ അടങ്ങിയ ഉരുക്കാണ് ഹൈ കാര്‍ബണ്‍ സ്‌റ്റീല്‍.തമരുകളും സ്‌പ്രിങ്ങുകളും വാള്‍ തുടങ്ങിയ വയും ഉണ്ടാക്കാന്‍ ഇതാണ് ഉത്തമം. 0.25% കാര്‍ബണ്‍ അടങ്ങിയ ഉരുക്കാണ് മീഡിയം കാര്‍ബണ്‍ സ്‌റ്റീല്‍. 0.06% മുതല്‍ 0.25% വരെ കാര്‍ബണടങ്ങിയ ഇരുമ്പാണ് സോഫ്‌റ്റ് സ്‌റ്റീല്‍. അതുപോലെ നിര്‍ണായക താപനിലകളിലേക്ക് ഉരുക്കിനെ ചൂടാക്കിയശേഷം തണുപ്പിക്കുമ്പോള്‍ ഇരുമ്പിന്‍െറ ക്രിസ്‌റ്റല്‍ ഘടനയില്‍ മാറ്റംവരുത്താം. ഇത് ഇരുമ്പിന്‍െറ ആന്തരികഘടനയിലും ഗുണത്തിലും മാറ്റം വരുത്തുന്നു. ഇരുമ്പിന്‍െറ ബാഹ്യനിരയ്‌ക്കു മാത്രം മാറ്റം വരുത്തുന്ന പ്രത്യേകരീതിയും ഉണ്ട്. പതംകാച്ചല്‍, അനീലിങ്, ഹാര്‍ഡനിങ് എന്നിവ ഇതില്‍ ചിലതാണ്.
ഇരുമ്പുയുഗകാലത്തെ നാണയങ്ങള്‍
നിഷ്‌കം, സുവര്‍ണം, ശതമാനം തുടങ്ങിയ സ്വര്‍ണനാണയങ്ങളും ശതമാനം, ശാന്തം, കാര്‍ഷാപണം, മാഷം മുതലായ വെള്ളിത്തുട്ടുകളും മാഷവും അതിന്‍െറ ഭിന്നങ്ങളുമായ ചെമ്പുതുട്ടുകളും ഇരുമ്പുയുഗകാലത്തെ കൃതികളില്‍ പരാമര്‍ശിക്കന്നുണ്ട്.