അന്തരീക്ഷത്തിന്‍െറ ഉദ്‌ഭവം
അന്തരീക്ഷത്തിന്‍െറ രൂപീകരണത്തിന് ഭൂമിയോളംതന്നെ പഴക്കമുണ്ട്. സൗരയൂഥത്തിന്‍െറ രൂപീകരണ വേളയില്‍ സൂര്യനില്‍നിന്നും വേര്‍പെട്ടു എന്നുകരുതുന്ന ചുട്ടുപഴുത്ത വാതകപിണ്‌ഡമായിരുന്ന ഭൂമിയുടെ ഉപരിതല ഊഷ്‌മാവ് 1000o C ലും അധികമാണെന്ന് പറയപ്പെടുന്നു. പിന്നീട് ഈ വാതകപിണ്‌ഡം തണുക്കുവാന്‍ തുടങ്ങി. ഭൂവല്‍ക്കപാളി രൂപംകൊണ്ടു. ഭൂവല്‍ക്കപാളിയില്‍ നിന്നും വാതകങ്ങള്‍ - നൈട്രജന്‍, ഓക്‌സിജന്‍, കാര്‍ബണ്‍ ഡയോക്‌സൈഡ് തുടങ്ങിയവ മുകളിലേക്ക് വമിക്കുവാന്‍ തുടങ്ങി. ഇവയൊക്കെ ഗുരുത്വാകര്‍ഷണഫലമായി നിശ്‌ചിത ഉയരത്തില്‍ ഭൂമിയെ വലയംചെയ്‌ത് സ്‌ഥിതിചെയ്‌തു. ആദ്യകാല അന്തരീക്ഷം ഈ അവസ്‌ഥയിലായിരുന്നു. പിന്നീട് വളരെക്കാലം നീണ്ടുനിന്ന മഴയുടെ ഫലമായി അന്തരീക്ഷവായുവിലടങ്ങിയിരിക്കുന്ന നീരാവിയുടെയും കാര്‍ബണ്‍ ഡയോക്‌സൈഡിന്‍െറയും വികേന്ദ്രീകരണത്തിന് കാരണമായി. നാം ഇന്നു കാണുന്ന അന്തരീക്ഷഘടന വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോയതിനുശേഷമാണ് ഇപ്പോഴത്തെ രൂപത്തില്‍ ആയത്.
അന്തരീക്ഷത്തിന്‍െറ പ്രയോജനങ്ങള്‍
അന്തരീക്ഷത്തിലെ വാതകങ്ങള്‍
കൂടി ഉള്‍ക്കൊള്ളുന്നു)
(കാര്‍ബണ്‍ ഡയോക്‌സൈഡ്, ആര്‍ഗൊണ്‍, നിയോണ്‍, ഹീലിയം, മീഥെയിന്‍, ഓസോണ്‍,
ക്രിപ്‌റ്റോണ്‍, ഹൈഡ്രജന്‍, സിനോണ്‍ ഇവയെല്ലാം കൂടി ഒരു ശതമാനത്തില്‍ കുറവാണ്)
ഭൂമിയില്‍ അന്തരീക്ഷം ഇല്ലായിരുന്നെങ്കില്‍...........
സൂര്യനില്‍നിന്നും ഹാനികരമായ കിരണങ്ങള്‍ ഭൂതലത്തില്‍ നിര്‍വിഘ്‌നം എത്തുമായിരുന്നു. ഭൗമോപരിതലം കൂടുതല്‍ ഉല്‍ക്കാപതനത്തിന് വിധേയമാകുമായിരുന്നു. ഭൂമിയിലൊട്ടാകെ ചൂട് കൂടിയ പകലും തണുപ്പേറിയ രാത്രിയും അനുഭവപ്പെടുമായിരുന്നു
അന്തരീക്ഷത്തിന്‍െറ പ്രയോജനങ്ങള്‍
- സൂര്യനില്‍നിന്നും പ്രവഹിക്കുന്ന തീവ്രരശ്‌മികള്‍ക്കെതിരെ ഒരു പരിചയായി പ്രവര്‍ത്തിക്കുന്നു.
- അമിതമായി ചൂടുപിടിക്കാതെ ഭൂമിയെ രക്ഷിക്കുന്നു.
- അന്തരീക്ഷത്തിലെ വായുപ്രവാഹങ്ങളും കാറ്റുകളും ഒരു പ്രദേശത്തെ അമിതമായ ചൂടോ തണുപ്പോ ഉണ്ടാകാതെ സംരക്ഷിക്കുന്നു.
- ഒരു പ്രദേശത്തിലെ അന്തരീക്ഷസ്‌ഥിതിയേയും കാലാവസ്‌ഥയേയും സ്വാധീനിക്കുന്ന നിര്‍ണായകഘടകമാണ് അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുന്ന നീരാവി.
- റേഡിയോതരംഗങ്ങളുടെ പ്രക്ഷേപണത്തെ സഹായിക്കുന്നു.
- ഉല്‍ക്കാപതനത്തില്‍നിന്നും ഭൂമിയെ രക്ഷിക്കുന്നു.
- നൈട്രജന്‍ - 78.084%
- ഓക്‌സിജന്‍ - 20.9476%
കൂടി ഉള്‍ക്കൊള്ളുന്നു)
(കാര്‍ബണ്‍ ഡയോക്‌സൈഡ്, ആര്‍ഗൊണ്‍, നിയോണ്‍, ഹീലിയം, മീഥെയിന്‍, ഓസോണ്‍,
ക്രിപ്‌റ്റോണ്‍, ഹൈഡ്രജന്‍, സിനോണ്‍ ഇവയെല്ലാം കൂടി ഒരു ശതമാനത്തില്‍ കുറവാണ്)
ഓസോണ്‍പാളി
സാധാരണ ഓക്‌സിജനില്‍നിന്നും വ്യത്യസ്‌തമായി മൂന്ന് തന്മാത്രകളടങ്ങുന്ന ഓക്‌സിജന്‍െറ രൂപമാണ് ഓസോണ്‍. ഭൂമിയുടെ ഒരു രക്ഷാകവചമാണിത്. സ്‌ട്രാറ്റോസ്‌ഫിയറിലാണ് ഓസോണ്‍പാളി കാണപ്പെടുന്നത്.
ഓസോണ്‍പാളികൊണ്ടുള്ള പ്രയോജനങ്ങള്‍
- സൂര്യനില്‍നിന്നുള്ള വിനാശകാരിയായ അള്‍ട്രാവയലറ്റ് രശ്‌മികളെ ഓസോണ്‍പാളി ആഗിരണം ചെയ്യുന്നു.
- അള്‍ട്രാവയലറ്റ് രശ്‌മികള്‍ ഭൂമിയില്‍ നേരിട്ട് പതിച്ചാല്‍ മനുഷ്യരില്‍ കാന്‍സര്‍, അന്‌ധത, അകാലവാര്‍ദ്ധക്യം തുടങ്ങിയവ ഉണ്ടാകും.
- ഓസോണ്‍പാളി അന്തരീക്ഷത്തിലെയും ഭൗമോപരിതലത്തിലെയും താപനില നിയന്ത്രിക്കുന്നു. അതുവഴി കാലാവസ്‌ഥയെ സ്വാധീനിക്കുന്നു.
- ഓസോണ്‍പാളി ഇല്ലായിരുന്നെങ്കില്‍ അന്തരീക്ഷ ഊഷ്‌മാവ് ഉയര്‍ന്ന് മഞ്ഞുപാളികള്‍ ഉരുകുന്നതിനും വിനാശകരമായ കാലാവസ്‌ഥാവ്യതിയാനങ്ങള്‍ക്ക് കാരണമാവുകയും ചെയ്‌തേനെ.,
ഭൂമിയില്‍ അന്തരീക്ഷം ഇല്ലായിരുന്നെങ്കില്‍...........
സൂര്യനില്‍നിന്നും ഹാനികരമായ കിരണങ്ങള്‍ ഭൂതലത്തില്‍ നിര്‍വിഘ്‌നം എത്തുമായിരുന്നു. ഭൗമോപരിതലം കൂടുതല്‍ ഉല്‍ക്കാപതനത്തിന് വിധേയമാകുമായിരുന്നു. ഭൂമിയിലൊട്ടാകെ ചൂട് കൂടിയ പകലും തണുപ്പേറിയ രാത്രിയും അനുഭവപ്പെടുമായിരുന്നു