Kochu Chakkarachi Questions and Answers, Summary, Notes
വൃക്ഷങ്ങളിൽ വച്ചു വൃക്ഷം മാവുതന്നെയാണെന്ന് ലേഖകൻ സമർഥിക്കുന്നതെങ്ങനെ? വൃക്ഷങ്ങൾക്കു നൽകുന്ന വിശേഷണങ്ങൾ എത്ര മാത്രം ഉചിതമാണ്? പാഠസന്ദർഭം വിശകലനം ചെയ്തത് സ്വാഭിപ്രായം സമർഥിക്കുക.
മാത്രമല്ല നമ്മുടെ അടുക്കള യിലെ നിത്യസാന്നിധ്യവുമാണ് മാവ്. അച്ചാ റുകളായും, കടുമാങ്ങയായും, ഉപ്പിലിട്ടതായും, മാമ്പഴച്ചാറുകളായും ഒരു തരത്തിലല്ലെങ്കിൽ അത് വീടുകളിൽ ഉണ്ടായിരിക്കും. മാങ്ങാക്കാലം കഴിഞ്ഞാലും ആണ്ടോടാണ്ട് പല പല രൂപഭേദങ്ങളിൽ നാം സൂക്ഷിച്ചുവെക്കുന്നു. അതിന്റെ അണ്ടിപ്പരിപ്പുപോലും ഔഷധമൂല്യമുള്ളതാണ്. പച്ച മാങ്ങ ഉപ്പു ചേർത്ത് കഴിച്ചത് മലയാളികൾ ഒരിക്കലും മറക്കാത്ത ഒന്നാണ്. മാവിനോട് നമുക്ക് തോന്നുന്ന പ്രതിപത്തി അതിന്റെ വിശേഷണ പദത്തിൽ നിന്ന് നമുക്ക് മനസ്സിലാക്കാം. മറ്റൊരു മരങ്ങൾക്കും കിട്ടാത്തത് വിശേഷണങ്ങൾ കിട്ടിയിട്ടുള്ള ഒരു മരമാണ് മാവ് മരം
ഉദയഭാനു കൊടുത്തിട്ടുള്ള പ്രയോഗങ്ങൾ ഓരോന്നും ഓരോ പ്രദേശത്തുകാർ മാവിന് നൽകിയ വിശേഷണങ്ങൾ തന്നെയാണ്. ചക്കരച്ചി, കൊച്ചു ചക്കരച്ചി, കുടിരിച്ചി എന്നിങ്ങനെയാണ് അദ്ദേഹം പറയുന്നത്. നാട്ടിൻപുറത്ത് ഇങ്ങിനെയുള്ള അനേകം പേരുകൾ കാണാം. ചക്കരമാങ്ങ, തേൻ മാങ്ങ, നെല്ലിക്ക മാങ്ങ, പുളിച്ച മാങ്ങ, ചകിരി മാങ്ങ, ഗോമാങ്ങ, തത്തചുണ്ടൻ മാങ്ങ, കിളി ചുണ്ടൻ മാങ്ങ, ആരൻ മാങ്ങ എന്നിങ്ങനെ നീണ്ടുപോകുന്നു ആ പേരുകൾ. ചുരുക്കത്തിൽ ഓരോ മലയാളിക്കും മറക്കാനാവാത്ത നിരവധി അനുഭവങ്ങൾ നൽകുന്ന ഒരു മരമാണ് മാവ്. തിരുവാതിര, ഓണം തുടങ്ങിയ ഉത്സവങ്ങൾക്ക് ഊഞ്ഞാ ലിടുന്നത് ആരും മറക്കാനിടയില്ല. കാലം ഏറെക്കഴിഞ്ഞ് ഇന്നത്തെക്കാലത്തേക്ക് നോക്കുമ്പോൾ മാവിന്ന് പഴയകാലത്തുള്ള പ പ്രാമാണ്യം ഉണ്ടോ എന്ന് സംശയമാണ്. അത് മാവിന്റെ കാര്യത്തിലെന്നല്ല എല്ലാ മര ങ്ങളുടെ കാര്യത്തിലും സംഭവിക്കുന്നു. എല്ലാമരങ്ങളും നാം വെട്ടിമാറ്റി സിമന്റ് കൊട്ടാരങ്ങൾ പണിയുകയാണല്ലോ. എന്നിരുന്നാലും ഇന്നും ഒരു ഒട്ടുമാവോ, മൂവാണ്ടൻ മാവോ കുഴിച്ചിടാത്തവർ ചുരുക്കമാ യിരിക്കും