അടിസ്ഥാന പാഠാവലി - മലയാളം
യൂണിറ്റ് : 2
നിലാവു പെയ്യുന്ന നാട്ടുവഴികൾ
പ്രവേശകം
സംഘകാല കാവ്യമായ പുറനാനൂറിലെ ഒരു പാട്ടിലെ ഭാഗമാണ് പ്രവേശകം. നല്ല മനുഷ്യർ താമസിക്കുന്നിടം നന്നായി വരും. അത് കാടായാലും നാടായാലും കുന്നായാലും കുഴിയായാലും അങ്ങനെതന്നെ. പാർക്കുന്ന മനുഷ്യരുടെ ഗുണമാണ് ഭൂമിയുടെ നന്മ നിശ്ചയിക്കുന്നത്.
നല്ല നാട് എന്നത് എന്തിനെയെല്ലാം കുറിക്കുന്നു? നല്ല ആളുകൾ, നല്ല പരിസരം, പരസ്പര സഹകരണം, പ്രകൃതിസ്നേഹം, തുടങ്ങി നന്മയുള്ള നാടിന്റെ സവിശേഷതകൾ എന്തെല്ലാമെന്ന് കണ്ടെത്തുമല്ലോ.
ഒരു നാടിനെ നന്മയിലേക്കു നയിക്കുന്നതിൽ ആ നാട്ടിലെ ജനങ്ങളുടെ പങ്ക് എത്രത്തോളമായിരിക്കും?
നാട്ടിൻപുറം നന്മകളാൽ സമൃദ്ധമെന്നാണ് കവി വാക്യം. നന്മകളാൽ സമൃദ്ധമായ നാട്ടിൻപുറങ്ങളിൽ മനുഷ്യരും ജീവജാലങ്ങളും, സസ്യലതാദികളും എല്ലാം ഒരുമിച്ചുകഴിഞ്ഞു. ബാല്യകാല ജീവിതാനുഭവങ്ങൾ പ്രകൃതിയെ അറിയാനും സ്നേഹിക്കാനും അവസരമൊരുക്കിയതായി പല എഴുത്തുകാരും പറത്തിട്ടുണ്ട്. നാടിനെ അറിയാനും നാട്ടുവിശേഷങ്ങൾ പങ്കുവെയ്ക്കാനും അവസരം കിട്ടുന്നത് അസുലഭ ഭാഗ്യമായി കരുതുന്നവരുണ്ട്. മനുഷ്യരും പ്രകൃതിയും തമ്മിലുള്ള പാരസ്പര്യം നമ്മുടെ സംസ്കാരത്തിന്റെ കൂടി ഭാഗമാണ്.
ഗ്രാമീണ ജീവിതാനുഭവങ്ങൾ പങ്കുവെയ്ക്കുന്ന മാനവ ദർശനത്തെക്കുറിച്ചുള്ള മഹത്തായ കാഴ്ചപ്പാടുകൾ പങ്കുവെയ്ക്കുന്ന പാഠഭാഗങ്ങളാണ് ഈ യൂണിറ്റിൽ പരിചയപ്പെടുന്നത്. കൊച്ചു ചക്കരച്ചി (എ.പി.ഉദയഭാനു) ഓണമുറ്റത്ത് (വൈലോപ്പിള്ളി ശ്രീധരമേനോൻ) കോഴിയും കിഴവിയും (കാരൂർ നീലകണ്ഠപ്പിള്ള) ശ്രീനാരാ യണ ഗുരു (കുറ്റിപ്പുഴ കൃഷ്ണപ്പിള്ള) തുടങ്ങിയവയാണ് പാഠഭാഗങ്ങൾ.
കൊച്ചുചക്കരച്ചി
എ.പി.ഉദയഭാനുവിന്റെ കൊച്ചുചക്കരച്ചി ഒരു നർമ്മോപന്യാസമാണെന്നു പറയാം. ലേഖകന്റെ ബാല്യകാലസ്മൃതികളാണ് പാഠഭാഗത്തു പരാമർശിക്കുന്നത്.
"കൂട്ടുകാരോടുകൂടിപ്പാഞ്ഞെത്തിപ്പെറുക്കുന്ന, നാട്ടു മാമ്പഴങ്ങൾ തൻ ഭിന്നഭിന്നമാം സ്വാദി" നെക്കുറിച്ച് വൈലോപ്പിള്ളി വിഷുക്കണി എന്ന കവിതയിൽ പാടിയിട്ടുണ്ട്. കുട്ടിക്കാലത്ത് കൂട്ടുകാരോടൊപ്പം മാഞ്ചുവട്ടിൽ സമ്മേളിക്കുകയും പല പല കളികളിൽ മുഴുകുകയും ഇടയ്ക്കാക്കെ വീഴുന്ന മാമ്പഴങ്ങളുടെ പിന്നാലെ ഓടുകയും മാമ്പഴങ്ങളുടെ വ്യത്യസ്ത സ്വാദുകൾ ആസ്വദിക്കുകയുമെല്ലാം ബാല്യത്തിന്റെ നന്മനിറഞ്ഞ ഓർമ്മ കളാണ്.
മധുരിക്കും ഓർമ്മകളേ
മലർമഞ്ചൽ കൊണ്ടുവരു
കൊണ്ടുപോകൂ ഞങ്ങളെയാ മാഞ്ചുവട്ടിൽ.
എന്നു കവി പാടിയതും ഈ അനുഭവത്തിന്റെ ഓർമ്മയിൽ നിന്നാവാം. മാഞ്ചുവട്ടിൽ കൂട്ടുകാരോടൊപ്പം ബാല്യം പങ്കുവെച്ച സൗഹൃദങ്ങളുടെ ഓർമ്മകളാണ് എ.പി. ഉദയഭാനുവിന്റെ കൊച്ചു ചക്കരച്ചി. മനുഷ്യരും മരങ്ങളും ഒത്തുചേരുന്ന ജീവിതം. ലേഖകന്റെ തറവാട്ടു വീട്ടിനടുത്ത് ഉണ്ടായിരുന്ന നാട്ടുമാവുകളിൽ ഒന്നാണ് കൊച്ചു ചക്കരച്ചി. കൊച്ചു ചക്കരച്ചി ഒരു മാവുമാത്രമല്ല, ഒരു സഹപാഠികൂടിയാവുകയാണ്. കൊച്ചു ചക്കരച്ചിക്കൊപ്പം പിന്നിട്ട ബാല്യകാലാനുഭവങ്ങളാണ് ഹൃദ്യമായ ഭാഷയിൽ ആവിഷ്കരിക്കുന്നത്.
രണ്ടു മാർക്കിനുള്ള ചോദ്യോത്തരങ്ങൾ
ചോദ്യം 1.
"അതാ ആകാശം ഉരുമ്മി ഒരു മാവു നിൽക്കുന്നു. അതിനെ കുരുടിച്ചി എന്നാണ് വിളിക്കുന്നത്. കുരുടിച്ചി എന്ന പദം എത്രമാത്രം ഉചിതമായിരിക്കുന്നു?
ഉത്തരം :
ചക്കക്കുരുവിന്റെ അത്രപോലും വലിപ്പമില്ലാത്ത മാങ്ങയുള്ള മാവിനെയാണ് "കുരുടിച്ചി" എന്നു വിളിക്കുന്നത്. കുരുടിക്കുക എന്നതിന് വളർച്ച നശിക്കുക എന്നാണർത്ഥം. അധികം വലിപ്പമില്ലാത്ത മാങ്ങയുള്ള ഈ മാവിന് കുരുടിച്ചി എന്ന പേര് ഉചിതം തന്നെ.
ചോദ്യം 2.
തിരിഞ്ഞുനോക്കുമ്പോൾ എത്രയെത്ര മാവുകളാണ് എന്റെ ഓർമ്മയിൽ വന്നു നിരന്നു നിൽക്കുന്നത് ?
- അർത്ഥവ്യത്യാസം വരാതെ വാക്യം മാറ്റി എഴുതുക
ഉത്തരം :
തിരിഞ്ഞു നോക്കുമ്പോൾ എന്റെ ഓർമ്മയിൽ എത്രയെത്ര മാവുകൾ വന്നു നിരന്നു നിൽക്കുന്നു.
നാലു മാർക്കിനുള്ള ചോദ്യോത്തരങ്ങൾ
ചോദ്യം 3.
1. "അങ്ങനെ പലപല മാവുകൾ അവരുടെ പ്രത്യേക സ്വാദുകളുമായി ഓടി എത്തുന്നു."
2. "പച്ചമാങ്ങ അൽപ്പം ഉപ്പുചേർത്ത് കറുമുറാ കറുമുറാ ചവച്ചു തിന്നാൽ, കുത്തിയൊലിക്കുന്ന ഉമിനീരിന്റെ കൊതിവേഗം കൊണ്ട് അണകൾ കോച്ചിപ്പോകും."
"തുലാവർഷക്കാറ്റുകളും കാലവർഷക്കാറ്റുകളും ആ മുത്തശ്ശിയുടെ നിബിഡവും ശ്യാമളവുമായ തലമുടികളിൽക്കൂടെ വിരലോടിച്ചുപോവുക മാത്രം ചെയ്തു; തള്ളി ഇട്ടില്ല.
ലേഖനത്തിലെ വിവിധ സന്ദർഭങ്ങൾ പരിചയപ്പെട്ടല്ലോ.
ഭാഷയുടെ ലാളിത്യവും സൗന്ദര്യവുമുള്ള കൂടുതൽ ഉദാഹരണങ്ങൾ പാഠഭാഗത്തുനിന്നു കണ്ടെത്തി എ. പി. ഉദയഭാനുവിന്റെ രചനാശൈലിയെക്കുറിച്ച് കുറിപ്പ് തയാറാക്കുക.
ഉത്തരം :
എ പി ഉദയഭാനുവിന്റെ കൊച്ചുചക്കരച്ചി എന്ന കൃതിയിൽ നിന്ന് എടുത്തു ചേർത്തതാണ് കൊച്ചു ചക്കരച്ചി എന്ന പാഠഭാഗം. മാവും മാമ്പഴങ്ങളാലും സമൃദ്ധമായിരുന്ന ലേഖകന്റെ ബാല്യകാല സ്മരണകളാൽ സമ്പന്നമാണ് ഈ ലേഖനം.
ലളിതമായ വിഷയമാണ് എ പി ഉദയഭാനു തന്റെ ലേഖനത്തിന് തിരഞ്ഞെടുത്തിരിക്കുന്നത്. കൊച്ചുചക്കരച്ചി എന്ന ശീർഷകം തന്നെ വായനക്കാരിൽ കൗതുകമുണർത്തും. കൊച്ചുചക്കരച്ചി എന്ന പേരിന്റെ ഔചിത്യവും ഹൃദ്യമായി ആവിഷ്ക്കരിച്ചി രിക്കുന്നു. വൃക്ഷങ്ങൾ പലതുണ്ടെങ്കിലും വൃക്ഷങ്ങളിൽ വച്ച് വൃക്ഷമായത് മാവുതന്നെയാണ് എന്ന ആമുഖവാക്യം തന്നെ ശ്രദ്ധേയമാണ്. വൃക്ഷ ശബ്ദത്തിന്റെ ആവർത്തനം സൃഷ്ടിക്കുന്ന താളം ഗദ്യഭാ ഷയെ കാവ്യാത്മകമാക്കുന്നു. അലങ്കാരഭംഗി നിറത്തെ ഒട്ടേറെ വാക്യങ്ങൾ, സൂക്ഷ നിരീക്ഷണങ്ങൾ, ലളിതപദങ്ങൾ തുടങ്ങിയവ ലേഖനത്തെ ഹൃദ്യമാക്കുന്നു. അമ്മയും കൊച്ചുചക്കരച്ചിയും തമ്മിലുള്ള ബന്ധം ലേഖനത്തിൽ അതീവ തന്മയത്വത്തോടെ അവതരിപ്പിച്ചിരിക്കുന്നു. കൊച്ചു ചക്കരച്ചിയുടെ മാനുഷികഭാവങ്ങൾ ആവി ഷ്കരിക്കുന്നതിലെ ലേഖകന്റെ മിടുക്കും ശ്രദ്ധേയമാണ്. കൂടുതൽ ഉദാഹരണങ്ങൾ ഇതാ പത്തു നാല്പത്തഞ്ചു കൊല്ലങ്ങൾക്കപ്പുറത്തു നിന്ന് അതിന്റെ സ്വാദ് നാക്കിന്റെ അറ്റത്തു വന്നു. നിറയുന്നു. നാവുണ്ടായിരുന്നെങ്കിൽ കുടുംബത്തിന്റെ കഥ അവൾ പറയുമായിരുന്നു.
അകാലത്തുള്ള ആ കാറ്റും മഴയും കൊച്ചു ചക്കരച്ചിയുടെ ആത്മാവിനെ കൂട്ടിക്കൊണ്ടു പോകാൻ പ്രത്യേകം നിയുക്തമായവയായിരുന്നു.
സ്വയം ചത്തും മാവിനെ കാത്തു സൂക്ഷിച്ചു പോന്ന നീറുകൾ എന്ന ചാവേറ്റുപട കൊച്ചു ചക്കരച്ചിയിൽ കയറാൻ ശ്രമിച്ചവരെയെല്ലാം തോല്പിച്ച് ഓടിച്ചുകളഞ്ഞു.
ചോദ്യം 4.
1."മാമ്പൂ കണ്ടു മദിക്കല്ലേ മാരിക്കാർവില്ലിനെ
നമ്പല്ലേ" - (പൂത്ത മാവിനെപ്പറ്റി - ഇടശ്ശേരി)
2. മാമ്പൂ കണ്ടും മക്കളെക്കണ്ടും മദിക്കരുത്
3. അണ്ടിയോടടുത്താലേ മാങ്ങയുടെ പുളിയറിയൂ...
4. മാങ്ങയുള്ള മാവിനേ കല്ലേറു കിട്ടൂ.
മുകളിൽ കൊടുത്തിരിക്കുന്ന വരികളേയും ചൊല്ലുകളെയും വിശകലനം ചെയ്ത് ഒരു കുറിപ്പ് തയ്യാറാക്കുക.
ഉത്തരം :
ഇന്നത്തെ സമൂഹത്തിലെ മനുഷ്യ ജീവിതത്തെ മാവുമായി ബന്ധപ്പെടുത്തിക്കൊണ്ട് എഴുതപ്പെട്ട കവിതയും ചൊല്ലുകളുമാണ് മുകളിൽ കൊടുത്തിരിക്കുന്നത്. പെട്ടെന്ന് അപ്രത്യക്ഷമാവുന്ന മാമ്പുവിനെയും മഴവില്ലിനെയും വിശ്വസിക്കരുതെന്ന് ഇടശ്ശേരി തന്റെ കവിതയിലൂടെ വ്യക്തമാക്കുമ്പോൾ വിശ്വസിക്കാൻ കഴിയാത്ത മനുഷ്യവർഗത്തിന്റെ ഒരു മുഖമാണ് നമുക്കിവിടെ വീക്ഷിക്കാൻ സാധിക്കുന്നത്. “മാമ്പൂ കണ്ടും മക്കളെ കണ്ടും മദിക്കരുത് എന്ന ചൊല്ല് ഈ ആശയത്തെ കൂടുതൽ വ്യക്തമാക്കുന്നു. ഫലം ലഭിക്കുമോ എന്ന് ഉറപ്പില്ലാത്ത മാമ്പൂവിനെപ്പോലെയാണ് മക്കൾ എന്നത് ഒരു വലിയ സത്യമാണ്. ഫലത്തോടടുക്കുമ്പോഴേ നമുക്ക് ആ ഫലത്തിന്റെ യഥാർത്ഥ്യം മനസ്സിലാക്കാൻ സാധിക്കൂ.
ഇതു തന്നെയാണ് മനുഷ്യവർഗത്തിന്റെയും അവസ്ഥ. പുറംമോടികൊണ്ട് മനുഷ്യവർഗത്തിന്റെ നന്മയും തിന്മയും നമുക്ക് ഒരിക്കലും തിരിച്ചറിയാൻ സാധിക്കില്ല എന്നാണ് രണ്ടാമത്തെ പഴഞ്ചൊല്ല് വ്യക്തമാക്കുന്നത്. "മാങ്ങയുള്ള മാവിനേ കല്ലേറു കിട്ടു" എന്ന ചൊല്ല് മനുഷ്യജീവിതത്തിന്റെ മറ്റൊരു അവസ്ഥയെ തുറന്നു കാണിക്കുന്നു. പ്രയോജനമുള്ളിടത്തേ വിമർശനവും എതിർപ്പും ഉണ്ടാകൂ എന്നാണ് ഈ ചൊല്ലിലൂടെ വ്യക്തമാക്കുന്നത്. മാവിന്റെ അവസ്ഥകൾ ഇന്നത്തെ സമൂഹത്തിലെ മനുഷ്യജീവിതവുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു എന്ന് വ്യക്തമാക്കുകയാണിവിടെ.
ചോദ്യം 5.
കൊച്ചുചക്കരച്ചി എന്ന ലളിതോപന്യാസത്തിലെ ചില സന്ദർഭങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്.
"ഇന്നു മാങ്ങാമരം കാണാത്ത കുട്ടികൾ കേരളത്തിൽ ഉണ്ടാവില്ലെങ്കിലും ഇപ്പറഞ്ഞ പഴയ അപരിഷ്ക്യത മട്ടുകൾ അവർ അറിയാനിടയില്ല."
"ആ കഥ അവർക്കൊരു പ്രത്യേക അരുമത്തം കൂടെ നേടിക്കൊടുത്തു."
ഈ വാക്യത്തിലെ പ്രത്യേകതകൾ കണ്ടെത്തി കൊച്ചു ചക്കരച്ചി എന്ന
ലളിതോപാന്യാസത്തിന്റെ മനുഷ്യഭാവം, കാവ്യാത്മകമായ ഭാഷ, ലാളിത്യം, വാങ്മയചിത്രം, വിശ്വാസങ്ങൾ, ആചാര ങ്ങൾ എന്നിവ ഉൾപ്പെടുത്തികൊണ്ട് ഒരു കുറിപ്പ് തയ്യാറാക്കുക.
ഉത്തരം :
എ പി ഉദയഭാനുവിന്റെ കൊച്ചുചക്കരച്ചി എന്ന കൃതിയിൽ നിന്ന് എടുത്തു ചേർത്തതാണ് കൊച്ചു ചക്കരച്ചി എന്ന പാഠഭാഗം. മാവും മാമ്പഴങ്ങളാലും സമൃദ്ധമായിരുന്ന ലേഖകന്റെ ബാല്യകാല സ്മരണകളാൽ സമ്പന്നമാണ് ഈ ലേഖനം.
എ.പി.ഉദയഭാനുവിന്റെ കൊച്ചു ചക്കരച്ചി ഒരു നർമ്മോപന്യാസമാണെന്ന് പറയാം. ലേഖകന്റെ ബാല്യകാല സ്മൃതികളാണ് പാഠഭാഗത്തു പരാമർശിക്കുന്നത്. കൊച്ചു ചക്കരച്ചിയെ ഒരു കഥാപാത്രമായി തന്നെയാണ് ലേഖകൻ അവതരിപ്പിക്കു ന്നത്. അമ്മയ്ക്ക് മാവിനോടുള്ള മമതയിലും ഈ കാഴ്ചപ്പാട് കാണാം. കുട്ടികൾ ഹോമം നടത്തുമ്പോൾ സ്നേഹത്തോടെ മാങ്ങ പൊഴിച്ചുതരുന്നത് ഇതിനുദാഹരണമാണ്. കുലശ്രേഷ്ഠകളായ രണ്ടു മാവുകൾ- കൊച്ചു ചക്കരച്ചിയും വലിയചക്കരച്ചിയും എന്ന പ്രയോഗത്തിൽ തന്നെ ഈ മാനുഷികഭാവം പ്രകടമാണ്.
ആ മാവുകൾ സഹോദരങ്ങളാണെന്ന സൂചന നൽകുന്നു. വൃദ്ധമുത്തശ്ശി എന്ന പ്രയോഗത്തിൽ മാവിന്റെ പ്രായവും അനുഭവപരിചയവും പ്രകടമാവുന്നു. മുത്തശ്ശിയെപ്പോലെ തലമുറകളുടെ കഥ അറിയുന്നവരാണ് കൊച്ചു ചക്കരച്ചി. എത്രയെത്ര കുട്ടികളാണ് ആ മാഞ്ചുവട്ടിൽ ഒത്തുചേർന്നത്. കൊച്ചു ചക്കരച്ചിക്ക് പിടിപ്പെട്ട മാരകരോഗവും അതിനുള്ള ചികിത്സാവിധികളും സൂചിപ്പിക്കുമ്പോൾ ഒരു വൃദ്ധ മുത്തശ്ശിയുടെ സാന്നിധ്യം അനുഭവിക്കുന്നു. നേരുള്ളവൾ, ചതിക്കാത്ത വൾ, കുട്ടികളെപ്പോലെ അരുമത്തം നേടിയവൾ തുടങ്ങിയ പ്രയോഗങ്ങളെല്ലാം ഈ കാഴ്ചപ്പാടിനെ ബലപ്പെടുത്തുന്നു.
ചോദ്യം 6.
"ലോകമേ തറവാടു
തനിക്കീച്ചെടികളും
പുൽകളും പുഴുക്കളും
കൂടിത്തൻ കുടുംബക്കാർ"
(വള്ളത്തോൾ)
"കൊച്ചു ചക്കരച്ചി വീഴില്ല, വീണാലും അവൾ ആപത്തു വരുത്തുകയില്ല'. എന്ന ഉറച്ച നിലയായിരുന്നു അമ്മയ്ക്ക്."
വള്ളത്തോളിന്റെ വരികളിൽ തെളിയുന്ന ജീവിതദർശനമാണോ "കൊച്ചുചക്കരച്ചി' യുടെ കഥയിൽ ആവിഷ്കരിച്ചിരിക്കുന്നത്. നിങ്ങളുടെ അഭിപ്രായം യുക്തിപൂർവം സമർത്ഥിച്ച് കുറിപ്പ് തയാറാക്കുക.
ഉത്തരം :
എ പി ഉദയഭാനുവിന്റെ കൊച്ചുചക്കരച്ചി എന്ന കൃതിയിൽ നിന്ന് എടുത്തു ചേർത്തതാണ് കൊച്ചു ചക്കരച്ചി എന്ന പാഠഭാഗം. മാവും മാമ്പഴങ്ങളാലും സമൃദ്ധമായിരുന്ന ലേഖകന്റെ ബാല്യകാല സ്മരണകളാൽ സമ്പന്നമാണ് ഈ ലേഖനം.
വള്ളത്തോളിന്റെ വരികളിൽ തെളിയുന്ന ജീവിതദർശനം തന്നെയാണ് കൊച്ചുചക്കരച്ചി എന്ന കഥയിലും കാണാൻ സാധിക്കുന്നത്. "ലോകമേ തറവാടു തനിക്കീച്ചെടികളും പുൽകളും പുഴുക്കളും കൂടിത്തൻ കുടുംബക്കാർ" എന്ന വരികളിലൂടെ വള്ളത്തോൾ വ്യക്തമാക്കുന്നത് പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ആത്മബന്ധത്തെയാണ്. ലോകമാണ് തന്റെ തറവാടെന്നും ആ തറവാട്ടി ലുള്ള പുഴുക്കളും പുൽകളും ആണ് തന്റെ കുടുംബക്കാർ എന്നും കവി തന്റെ വരികളിലൂടെ വ്യക്തമാക്കുന്നത്. ഇത്തരത്തിൽ മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ആത്മബന്ധത്തിന്റെയോ ഹൃദയബന്ധത്തിന്റെയോ ഓർമപ്പെടുത്തലാണ് എ.പി.ഉദയഭാനുവിന്റെ കൊച്ചുചക്കരച്ചി എന്ന കഥയിലും പ്രകടമാകു ന്നത്.
കഥയിൽ അമ്മയ്ക്ക് മാവിനോട് തോന്നുന്ന സ്നേഹം ഒരിക്കലും യുക്തിപരമല്ല. പ്രകൃതിയും മനുഷ്യനും പരസ്പരം സ്നേഹിച്ച് വിശ്വാസത്തോടെ ജീവിച്ചിരുന്ന ഒരു നല്ല കാലത്തിന്റെ ഓർമപ്പെടുത്തലാകുന്നു കൊച്ചുചക്കരച്ചി. സ്നേഹത്തിന്റെ കാര്യത്തിൽ മനുഷ്യരേക്കാൾ വിശ്വസിക്കാൻ കൊള്ളാവുന്നത് മരങ്ങളും വിശേഷബുദ്ധിയില്ലെന്ന് മുദ്ര കുത്തി നമ്മൾ മാറ്റിനിർത്താറുള്ള പക്ഷി മൃഗാദികളുമാണ്. എന്നും ശ്രദ്ധയോടെയും ക്ഷമയോടെയും പ്രകൃതിയെ നിരീക്ഷിച്ചാൽ അത് തിരിച്ചറിയാൻ നമുക്ക് സാധിക്കും എന്നുള്ള സന്ദേശങ്ങൾ കൊച്ചു ചക്കരച്ചി എന്ന കഥയിലൂടെയും വള്ളത്തോളിന്റെ വരികളിലൂടേയും നമുക്ക് വ്യക്തമാകുന്നു.
ചോദ്യം 7
"മാങ്ങ പഴുത്തുകഴിയുമ്പോഴാണല്ലോ രസം അതിന്റെ പരമോച്ചനില പ്രാപിക്കുന്നത്. കൈയിൽ വച്ചൊന്നു കശക്കി. ഊറിക്കുടിച്ചാലുള്ള അമൃതരസത്തിനു മീതെ മറ്റൊന്നില്ല." (എ.പി.ഉദയഭാനു "
പറയൂ, നാട്ടിൻപുറത്തുള്ള മാങ്ങകൾ ക്കെല്ലാം രുചി ഈ "മാംഗോഫൂട്ടിക്കുള്ള പോലാണോ?" (പി.പി.രാമചന്ദ്രൻ)
രണ്ടു തലമുറകളുടെ ജീവിതാനുഭവ ങ്ങളിലുള്ള വ്യത്യാസമാണോ ഈ വരികളിൽ തെളിയുന്നത്. നിങ്ങളുടെ അഭിപ്രായം സമർത്ഥിക്കുക.
ഉത്തരം :
എ പി ഉദയഭാനുവിന്റെ കൊച്ചുചക്കരച്ചി എന്ന കൃതിയിൽ നിന്ന് എടുത്തു ചേർത്തതാണ് കൊച്ചു ചക്കരച്ചി എന്ന പാഠഭാഗം. മാവും മാമ്പഴങ്ങളാലും സമൃദ്ധമായിരുന്ന ലേഖകന്റെ ബാല്യകാല സ്മരണകളാൽ സമ്പന്നമാണ് ഈ ലേഖനം.
രണ്ടു തലമുറകളുടെ ജീവിതാനുഭവങ്ങളുടെ വ്യത്യാസമാണ് ചോദ്യഭാഗത്ത് നൽകിയിരിക്കുന്ന വരികളിൽ തെളിയുന്നത്. എ.പി.ഉദയഭാനുവിന്റെ വാക്കുകളിൽ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ഒരു വൈകാരികബന്ധം നമുക്ക് അനുഭവപ്പെടുന്നുണ്ട്. "മാങ്ങ പഴുത്തു കഴിയുമ്പോഴാണല്ലോ രസം, അതിന്റെ പരമോച്ചനില പ്രാപിക്കുന്നത്. അതിനെ കൈയ്യിൽ വെച്ചൊന്നു കശക്കി ഊറിക്കുടിച്ചാലുള്ള അമൃതരസത്തിനു മീതെ മറ്റൊന്നില്ല' എന്ന വാക്കുകളിലൂടെ യഥാർത്ഥ നാട്ടിൻപുറത്തെ മാങ്ങ ആസ്വദിച്ച് കഴിച്ചിരുന്ന ഒരു തലമുറയെ നമുക്ക് കാണാൻ സാധിക്കുന്നു. എന്നാലിതിൽനിന്നു വിപരീതമായ ഒരു പുതുതലമുറയെയാണ് പി.പി. രാമചന്ദ്രന്റെ വരികളിലൂടെ നമുക്ക് കാണാൻ സാധിക്കു ന്നത്. നാട്ടിൻപുറത്തെ മാങ്ങകൾക്കെല്ലാം രുചി ഈ മാങ്ങയ്ക്കുള്ള പോലെയാണോ? എന്ന "മാങ്കോഫ്രൂട്ടി' ചോദ്യം പുതുതലമുറയുടേതാകുന്നു. നഗരങ്ങളിൽ കൃത്രിമമായ ജീവിത സാധനങ്ങൾക്കിടയിൽ കൃത്രിമമായി ജീവിച്ചുപോകുന്ന പുതുതലമുറയെ നമുക്കിവിടെ കാണാം. യാഥാർത്ഥ്യങ്ങളിൽ ജീവിക്കുന്ന പഴയ തലമുറയും കൃത്രിമങ്ങൾക്കിടയിൽ ജീവിക്കുന്ന ഒരു പുതിയ തലമുറയും ഇവിടെ പ്രകടമാണ്.
ആറു മാർക്കിനുള്ള ചോദ്യോത്തരങ്ങൾ
ചോദ്യം 8
ഉപന്യാസം തയ്യാറാക്കുക
വൃക്ഷങ്ങൾക്കു നൽകുന്ന വിശേഷണങ്ങൾ എത്ര മാത്രം ഉചിതമാണ്? പാഠസന്ദർഭം വിശകലനം ചെയ്തത് സ്വാഭിപ്രായം സമർഥിക്കുക.
- OR -
വൃക്ഷങ്ങളിൽ വച്ചു വൃക്ഷം മാവുതന്നെയാണെന്ന് ലേഖകൻ സമർഥിക്കുന്നതെങ്ങനെ?
ഉത്തരം :
എ പി ഉദയഭാനുവിന്റെ കൊച്ചുചക്കരച്ചി എന്ന കൃതിയിൽ നിന്ന് എടുത്തു ചേർത്തതാണ് കൊച്ചു ചക്കരച്ചി എന്ന പാഠഭാഗം. മാവും മാമ്പഴങ്ങളാലും സമൃദ്ധമായിരുന്ന ലേഖകന്റെ ബാല്യകാല സ്മരണകളാൽ സമ്പന്നമാണ് ഈ ലേഖനം.
മാവു പോലെ കേരളീയരുടെ ദൈനം ജീവിതവുമായി ഇത്രമാത്രം ബന്ധപ്പെട്ടു കിടക്കുന്ന വേറെയൊരു മരമില്ല. പ്രായം ചെന്നവർക്കും കുട്ടികൾക്കുംവരെ വളരെ പ്രിയപ്പെട്ടതാണ് മാവ്. ലേഖകൻ ഈ അഭിപ്രായത്തെ സമർത്ഥിക്കാനായി നിരത്തുന്ന യുക്തികളെല്ലാം വളരെ ശരിയാണ്. ഒരു വീട് എന്നു പറയുമ്പോൾ തന്നെ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്നത് ഒരു നാട്ടുമാവിന്റെ പശ്ചാത്തലത്തിൽ നിൽക്കുന്ന വീടായിരിക്കും. നാട്ടുമാവുകളാണ് നമ്മുടെ വേനലുകൾക്ക് ശമനമായി നിന്നത്. നാട്ടിലെ ഉൽസവ ങ്ങളും പൂരങ്ങളും ഒക്കെ നടത്തിയിരുന്നത് ഇത്തരം മാവുകളുടെ തണലിലായിരുന്നു. വഴിയാത്രക്കാർക്ക് തളർച്ച മാറ്റാൻ, കുട്ടികൾക്ക്കളിക്കാൻ ആഘോഷക്കാർക്ക് ആഘോഷിക്കാൻ. അങ്ങനെ എന്തെന്ത് സഹായമാണ് മാവ് ചെയ്യുന്നത്. പഴയകാലത്ത് പ്രത്യേകിച്ചും. "മാമ്പഴക്കാലം" എന്ന പ്രയോഗം തന്നെ പ്രസിദ്ധമാണല്ലോ.
മാവ് പൂക്കുക എന്ന് പറയുന്നത് ഉത്സവങ്ങളുടെ തുടക്കം കാണിക്കുന്നു. മറ്റുമരങ്ങൾക്കില്ലാത്ത ഒരു പ്രത്യേകതയും മാവിനുണ്ട്. അതിന്റെ കായ്കനികൾ ഏത് പ്രായത്തിലും നമുക്ക് ഉപയോഗ്യമാണ്. കണ്ണിമാങ്ങകൾ അച്ചാറായും, പച്ചമാങ്ങകൾ ഉപ്പിലിട്ടും, പഴുത്ത മാങ്ങകൾ തിന്നാനും, ചാറെടുക്കുവാനും ഒക്കെ ഉപയോഗിക്കാം.
മാത്രമല്ല നമ്മുടെ അടുക്കളയിലെ നിത്യസാന്നിധ്യവുമാണ് മാവ്. അച്ചാറുകളായും, കടുമാങ്ങയായും, ഉപ്പിലിട്ട തായും, മാമ്പഴച്ചാറുകളായും ഒരു തരത്തിലല്ലെങ്കിൽ അത് വീടുകളിൽ ഉണ്ടായിരിക്കും. മാങ്ങാക്കാലം കഴിഞ്ഞാലും ആണ്ടോടാണ്ട് പല പല രൂപഭേദങ്ങളിൽ നാം സൂക്ഷിച്ചുവെക്കുന്നു. അതിന്റെ അണ്ടിപ്പരിപ്പുപോലും ഔഷധമൂല്യമുള്ളതാണ്. പച്ചമാങ്ങ ഉപ്പുചേർത്ത് കഴിച്ചത് മലയാളികൾ ഒരിക്കലും മറക്കാത്ത ഒന്നാണ്. മാവിനോട് നമുക്ക് തോന്നുന്ന പ്രതിപത്തി അതിന്റെ വിശേഷണ പദത്തിൽ നിന്ന് നമുക്ക് മനസ്സിലാക്കാം.
മറ്റൊരു മരത്തിനും കിട്ടാത്ത വിശേഷണങ്ങൾ കിട്ടിയിട്ടുള്ള ഒരു മരമാണ് വൃക്ഷം. ഉദയഭാനു കൊടുത്തിട്ടുള്ള പ്രയോഗങ്ങൾ ഓരോന്നും ഓരോ പ്രദേശത്തുകാർ മാവിന് നൽകിയ വിശേഷണങ്ങൾ തന്നെയാണ്. ചക്കരച്ചി, കൊച്ചു ചക്കരച്ചി, കുടിരിച്ചി എന്നിങ്ങനെയാണ് അദ്ദേഹം പറയുന്നത്. നാട്ടിൻപുറത്ത് ഇങ്ങിനെയുള്ള അനേകം പേരുകൾ കാണാം. ചക്കരമാങ്ങ, തേൻമാങ്ങ, നെല്ലിക്കമാങ്ങ, പുളിച്ചിമാങ്ങ, ചകിരിമാ ങ്ങ്, ഗോമാങ്ങ, തത്തച്ചുണ്ടൻമാങ്ങ, കിളിച്ചുണ്ടൻമാങ്ങ, എന്നിങ്ങനെ നീണ്ടുപോകുന്നു ആ പേരുകൾ. ചുരുക്കത്തിൽ ഓരോ മലയാളിക്കും മറക്കാനാവാത്ത നിരവധി അനുഭവങ്ങൾ നൽകുന്ന ഒരു മരമാണ് മാവ്. തിരുവാതിര, ഓണം തുടങ്ങിയ ഉത്സവങ്ങൾക്ക് ഊത്താലിടുന്നത് ആരും മറക്കാനിടയില്ല.
കാലം ഏറെക്കഴിഞ്ഞ് ഇന്നത്തെക്കാലത്തേക്ക് നോക്കുമ്പോൾ മാവിന്ന് പഴയകാലത്തുള്ള പ്രാമാണ്യം ഉണ്ടോ എന്ന് സംശയമാണ്. അത് മാവിന്റെ കാര്യത്തിലെന്നല്ല എല്ലാ മരങ്ങളുടെ കാര്യത്തിലും സംഭവിക്കുന്നു. എല്ലാമരങ്ങളും നാം വെട്ടിമാറ്റി സിമന്റ് കൊട്ടാരങ്ങൾ പണിയുകയാണല്ലോ. എന്നിരുന്നാലും ഇന്നും ഒരു ഒട്ടുമാവോ, മൂവാണ്ടൻ മാവോ കുഴിച്ചിടാത്തവർ ചുരുക്കമായിരിക്കും.
ചോദ്യം 9.
മരവും മനുഷ്യനും തമ്മിലുള്ള കേവലമായ ബന്ധമാണോ കൊച്ചു ചക്കരച്ചിയും അമ്മയും തമ്മിലുണ്ടായിരുന്നത്? പരിശോധിക്കുക.
ഉത്തരം :
എ പി ഉദയഭാനുവിന്റെ കൊച്ചുചക്കരച്ചി എന്ന കൃതിയിൽ നിന്ന് എടുത്തു ചേർത്തതാണ് കൊച്ചു ചക്കരച്ചി എന്ന പാഠഭാഗം. മാവും മാമ്പഴങ്ങളാലും സമൃദ്ധമായിരുന്ന ലേഖകന്റെ ബാല്യകാല സ്മരണകളാൽ സമ്പന്നമാണ് ഈ ലേഖനം.
അമ്മയും മാവും തമ്മിൽ സൗഹൃദമാണ് പുലർത്തിയിരുന്നത്. സൗഹൃദത്തിലുപരി വീട്ടിലെ ഒരു അംഗത്തെപോലെയാണ് അവർ മാവിനെ കരുതിയത്. ഒരു കുടുംബനാഥനായും അതിലേറെ തറവാടിന്റെ രക്ഷകനായും അമ്മ മാവിനെ കാണുന്നു. നാലുകെട്ടിനും നെൽപുരയ്ക്കും മധ്യേയുള്ള തെക്കേമുറ്റത്ത് ഉയരത്തിൽ അത് വളർന്ന് നിൽക്കുന്നത് വീടിന്റെ ഐശ്വര്യമായിത്തന്നെയാണ് അമ്മ കണക്കാക്കുന്നത്. ഏതോ ഒരു ശപിക്കപ്പെട്ട മുഹൂർത്തത്തിൽ, സാമ്പത്തിക പ്രയാസം ഉണ്ടായപ്പോൾ മാവ് വെട്ടാൻ അമ്മ സമ്മതം നൽകിയിരുന്നു. എന്നാൽ മാവിലെ "നീറുകൾ" എന്ന ചാവേറുകൾ ആ വെട്ടുകാരനെ കടിച്ചോടിച്ചു. അത് ഒരു ആശ്വാസമായി അമ്മ കരുതി. പിന്നീട് ഒരു പക്ഷെ അമ്മയ്ക്ക് മാവിനോട് സ്നേഹം വർദ്ധിച്ചു വരികയാണ് ചെയ്തത്. മാവിന്ന് നടുവിലായി ഒരു കേട് സംഭവിച്ചപ്പോൾ അത് മുറിക്കുവാൻ മകൻ നിർബന്ധിച്ചു. എന്നാൽ അത്തരം പ്രലോഭനത്തിലും പേടിപ്പെടുത്തലിലും അമ്മ കുലുങ്ങുന്നില്ല.
മരം ഒരിക്കലും മുറിഞ്ഞു വീഴുകയില്ല എന്ന് അവർ വിശ്വസിച്ചു. ഒരു പക്ഷേ സ്വന്തം മക്കളേക്കാൾ വിശ്വാസമായിരുന്നു അവർക്ക്. മഴക്കാലത്ത് കാറ്റും മഴയും ഉള്ള സമയത്ത് പോലും അമ്മ ആ മാവിന്റെ താഴെയായുള്ള പൂമുഖത്ത് പോയി ഇരിക്കുമായിരുന്നു. മേൽക്കൂര തകർന്ന് വീഴുമ്പോൾ താനും കൂടി അതിൽപെടുമെന്ന് അമ്മ ചിന്തിച്ചില്ല. കാരണം അത്രമാത്രം അവർ മാവിനെ വിശ്വസിച്ചു. "കൊച്ചുചക്കരച്ചി വീഴില്ല. വീണാലും അവൾ ആപത്ത് വരുത്തുകയില്ല' എന്ന ഉറച്ച വിശ്വാസത്തിലായിരുന്നു അവർ. ഒടുവിൽ ഒരു ചെറിയ കാറ്റിലും മഴയിലും ആ മാവ് വീണു. യാതൊരു നാശനഷ്ടവും അതുണ്ടാക്കിയില്ല. അമ്മയുടെ വിശ്വാസം പോലെ തന്നെ, പരിചയ സമ്പന്നനായ ഒരു മരംവെട്ടുകാരൻ മുറിച്ചിട്ടപോലെത്തന്നെ മാവ് വീണു. വീടിന്റെ മതിൽ അല്പം പൊളിയുകയും, ഒരു തെമാവിന്റെ ഒരു ചില്ലയൊടിയുകയും, പുളിമരത്തിന്റെ ഏതാനും കൊമ്പുകൾ ഒടിയുകയും മാത്രമാണുണ്ടായത്. കൊച്ചു ചക്കരച്ചി നേരുള്ള മാവാണ് എന്ന് അമ്മയുടെ വിശ്വാസം ഉറപ്പിച്ചു കൊണ്ടാണ് ആ മരം വീണത്. ഇത്രയും മിഴിവാർന്ന “മാവ്” എന്ന ഒരു കഥാപാത്രത്തെ മലയാളകഥകളിൽ നമുക്ക് കാണാൻ കഴിയില്ല. അത് ഒരു അചേതനമായ വസ്തുവല്ല. അത് ബുദ്ധിയും വിവേകവും ആത്മാർത്ഥതയും ദീർഘ വീക്ഷണമുള്ള മനുഷ്യ കഥാപാത്രമായിത്തന്നെ കഥയിൽ പ്രശോഭിക്കുന്നു.
ചോദ്യം 10.
എ.പി.ഉദയഭാനുവിന്റെ ഉപന്യാസങ്ങളുടെ സവിശേഷതകൾ സൂചനകളായി ചുവടെ കൊടുത്തിരിക്കുന്നു.
a. സ്വന്തം ജീവിതകഥയോടു ചേർത്ത് അനുഭവരസികതയോടെയുള്ള അവതരണം.
b. വ്യക്തിബന്ധങ്ങളുടെയും കുടുംബബന്ധ ങ്ങളുടെയും ഹൃദയസ്പർശിയായ ചിത്രങ്ങൾ.
c. രചനാശൈലിയിലെ ലാളിത്യം, ആർജവം, നാടൻമട്ട്. ഈ സവിശേഷതകൾ "കൊച്ചു ചക്കരച്ചിയിൽ എത്രത്തോളം ദൃശ്യമാണ് ?
നിങ്ങളുടെ നിരീക്ഷണങ്ങൾ സമർത്ഥിച്ച് ലഘുപന്യാസം തയാറാക്കുക.
ഉത്തരം :
എ പി ഉദയഭാനുവിന്റെ കൊച്ചുചക്കരച്ചി എന്ന കൃതിയിൽ നിന്ന് എടുത്തു ചേർത്തതാണ് കൊച്ചു ചക്കരച്ചി എന്ന പാം ഭാഗം. മാവും മാമ്പഴങ്ങളാലും സമൃദ്ധമായിരുന്ന ലേഖകന്റെ ബാല്യകാല സ്മരണകളാൽ സമ്പന്നമാണ് ഈ ലേഖനം.
ചെറിയ കുട്ടികൾക്കുപോലും വളരെയെളുപ്പം മനസ്സിലാകുന്ന ഭാഷാരീതിയാണ് ഉദയ ഭാനുവിന്റേത്. വളരെ നിസ്സാര കാര്യങ്ങളിൽ ആരംഭിച്ച് ഗൗരവവും സമകാലിക പ്രസക്തി യുമുള്ള കാര്യങ്ങളിലേക്ക് വായനക്കാരനെ കൊണ്ടുചെന്നെത്തിക്കുന്ന ശൈലിയാണ് അദ്ദേഹത്തിന്റെ ലേഖനങ്ങളിൽ കണ്ടുവരു ന്നത്. ലഘു നർമലേഖനങ്ങളെന്ന് വിളിക്കാമെങ്കിലും അവയിലൂടെ അദ്ദേഹം മുന്നോട്ടു വെക്കുന്ന ആശയങ്ങൾ ഗൗരവമേറിയവയാണ്. നർമം കലർത്തിയ അവതരണരീതി വായനക്കാരനുമായി ഹൃദയബന്ധം സ്ഥാ പിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
1. "അണ്ണാൻ കു.. കാക്കക്കഴുവേറീ. എന്നിങ്ങനെ ഇണക്കിയും പിണക്കിയും അവരെക്കൊണ്ട് മാങ്ങകൾ കൊത്തിയിടു വിക്കും "
പൂത്തിരി കത്തിച്ചതുപോലെയുള്ള മാമ്പൂ 2.പൂക്കുല ഒടിച്ച് കുസൃതിക്കുട്ടനെപ്പോലെ കവിതാങ്കണത്തിൽ ഓടിയെത്തിയ വൈലോ പ്പിള്ളി.
3. "കർക്കടകമാസത്തിലെ കറുത്തവാവിൻ നാളിൽ ആകാശത്തിനു താഴെ തന്റെ ഇലപ്പടർപ്പുകൊണ്ട് മറ്റൊരാകാശം സൃഷ്ടിച്ച് മിന്നാമിനുങ്ങുകളെക്കൊണ്ട് നക്ഷത്രനിബിഡമായി നിൽക്കുന്നത്."
ഇത്തരത്തിൽ അതിമനോഹരവും ലളിതവുമായ ഭാഷയിലൂടെ വായനക്കാരനെ അനുഭവിപ്പിക്കുന്ന ഒട്ടേറെ വർണനകളും പ്രയോഗങ്ങളും ലേഖനത്തിൽ കണ്ടെത്താൻ കഴിയും. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധവും വിശ്വാസവും അന്യോന്യം പുലർത്തുന്ന കരുതലുമെല്ലാം എത്ര ആസ്വാദ്യകരമായാണ് ലേഖനത്തിൽ അലിയിച്ചു ചേർത്തിട്ടുള്ളത്.
ഇത്തരം പ്രയോഗങ്ങളിലെല്ലാം ലേഖകനുള്ളിലെ കവിയാണ് രംഗത്തുവന്നത്. ആകാശത്തിനു കീഴെ മറ്റൊരാകാശം സൃഷ്ടിക്കുന്ന കൊച്ചുചക്കരച്ചിയെന്ന പ്രയോഗം കൺമുന്നിലുള്ള പല വൃക്ഷങ്ങളെയും മറ്റൊരു രീതിയിൽ നോക്കുന്നതിന് നമ്മെ പ്രേരിപ്പിക്കും. മുറ്റത്ത് ഇല വീഴുന്നു, മരം വീടിനടുത്താണ് നിൽക്കുന്നത്, മാമ്പഴം വീണ് മുറ്റം ചീത്തയാവുന്നു എന്നെല്ലാം കാരണങ്ങൾ കണ്ടെത്തി വീട്ടുമുറ്റത്തെ മരങ്ങളെല്ലാം വെട്ടിമാറ്റുന്ന കാലമാണിത്.
വൃക്ഷങ്ങളെ പേരുവിളിച്ച് സ്നേഹിച്ചിരുന്ന പഴയ കാലത്തിന്റെ ഓർമപ്പെടുത്തലാണ് ഈ ലേഖനം. ഒറ്റയിരുപ്പിൽ വായിച്ചു തീർക്കാവുന്നത്ര ലളിതമനോഹരമാണ് ഈ രചന. പക്ഷേ, മനുഷ്യരുൾപ്പെടെ സകല ജീവജാലങ്ങളുടെയും നിലനിൽപ്പിന് അത്യന്താപേക്ഷിതമായ വിഷയമാണ് ലേഖനത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. പുതിയ കാലത്ത് അതിന്റെ പ്രാധാന്യവും പ്രസക്തിയും വർദ്ധിച്ചുകൊണ്ടേയിരിക്കുന്നു.
ചോദ്യം 11.
"മാവു വെട്ടുന്നു ചിലർ,
വേലി തട്ടുന്നു ചിലർ
ആവതും വിധവയെ ആശ്വസിപ്പിച്ചു ചിലർ"
"ഇനന്റെ ചെന്തീക്കതിർമാരി നിത്യം
ഇടംപെടും തൻതലകൊണ്ടു താങ്ങി
നമുക്കു പച്ചക്കുടയും പിടിച്ച്
തേൻമാവതാ ദീനദയാലു നിൽപ്പു."
"വിത്തിനകത്താളിച്ചീ ഞാൻ
വിരിമാറത്തുറങ്ങവേ
എല്ലാർക്കുമമ്മയാം ഭൂമി
എന്നെ രക്ഷിച്ചിതാർദ്രമായി."
മുകളിൽ കൊടുത്തിരിക്കുന്ന വരികൾ വിശകലനം ചെയ്ത് മാവും മലയാള സാഹിത്യവും എന്ന വിഷയത്തെക്കുറിച്ച് ഒരു ഉപന്യാസം തയ്യാറാക്കുക.
ഉത്തരം :
"മാവും മലയാളസാഹിത്യവും'
മാവിന്റെ അവസ്ഥകൾ മനുഷ്യജീവിത വുമായി ബന്ധപ്പെട്ടു കിടക്കുന്നതു കൊണ്ടാവാം മലയാള സാഹിത്യത്തിൽ മാവിന് ഇത്രയധികം സ്വാധീനം ചെലുത്താൻ സാധിക്കുന്നത്. നമ്മുടെ മിക്ക കവിതകളിലും സാഹിത്യത്തിലുമെല്ലാം മാവ് ഒരു സവിശേഷ സാന്നിധ്യമാണ്. കുട്ടിക്കാലം മുതൽക്കുതന്നെ മാവിനെക്കുറിച്ചുള്ള കഥകളും കവിതകളും കേട്ടു കൊണ്ടാണ് നാം വളർന്നത്. മനുഷ്യന്റെ ജീവിതവുമായി ബന്ധപ്പെട്ട വൈലോപ്പിള്ളിയുടെ "മാമ്പഴം' എന്ന കവിത വളരെയധികം ശ്രദ്ധേയമാണ്. പുത്രൻ നഷ്ടപ്പെട്ടപ്പോഴുണ്ടായ ഒരമ്മയുടെ വേദന മാമ്പഴത്തെ കേന്ദ്രബിന്ദുവാക്കി കൊണ്ട് ലളിതമായ ഭാഷയിലൂടെ വ്യക്തമാക്കുന്ന കവിതയാണ് വൈലോപ്പിള്ളിയുടെ മാമ്പഴം.
കുട്ടിക്കാലത്ത് നാം കേൾക്കുന്ന കഥകളിലെയും കവിതകളിലെയും മുഖ്യ കഥാ പാത്രമായിരുന്നു മാവ്. പിന്നീട് ജീവിതത്തിന്റെ പല ഘട്ടങ്ങളിലും പാഠപുസ്തകങ്ങളിലും കാവ്യപുസ്തകങ്ങളിലുമായി മാവ് പരാമർശിക്കപ്പെട്ടിരുന്നു. ഊഞ്ഞാലാടാൻ നാം ഉപയോഗിക്കുന്ന മാവിൻ കൊമ്പു തന്നെയാണ് ചുടലയിൽ ശരീരം എരിയു ന്നതിന് ഉപയോഗിക്കുന്നത്. ഇത്തരത്തിൽ നമ്മുടെ സങ്കടങ്ങളിലും സന്തോഷങ്ങളിലും പങ്കുചേരുന്നതിൽ മാവിനുള്ള പങ്ക് മിക്ക മലയാളസാഹിത്യങ്ങളിലും കാണാം.
കഥകളും കവിതകളും മാത്രമല്ല മാവുമായി ബന്ധപ്പെട്ട ചൊല്ലുകളും വളരെയധികം ശ്രദ്ധേയമാണ്. "മാമ്പൂ കണ്ടും മക്കളെ കണ്ടും മദിക്കരുത്", "അണ്ടിയോടടുത്താലെ മാങ്ങയുടെ പുളിയറിയൂ" എന്നീ ചൊല്ലുകളെല്ലാം മനുഷ്യജീവിതവുമായി വളരെയധികം അടുത്തു നിൽക്കുന്നതാണ്. ഇത്തരത്തിൽ മനുഷ്യന്റെ ജീവിതത്തെയും ജീവിത അവസ്ഥയെയും മാവിനെ മുൻനിർത്തിക്കൊണ്ട് മിക്ക സാഹിത്യകാരന്മാരും മനോഹരമായി ആവിഷ്കരിച്ചിട്ടുണ്ട്. ഇത്തരത്തിൽ ഒരു സംസ്കാരത്തെ തന്നെ പ്രതിനിധീകരിക്കുന്ന മാവിന് മലയാള സാഹിത്യത്തിലുള്ള പങ്കും, മേന്മയും, നന്മയും വളരെയധികം പ്രാധാന്യമർഹിക്കുന്നതാണെന്ന് പറയാം .
ചോദ്യം 12.
കൊച്ചുചക്കരച്ചിക്ക് കൈവരുന്ന മനുഷ്യ ഭാവങ്ങളാണ് ഈ ലളിതോപന്യാസത്തെ കൂടുതൽ ഹൃദ്യമാക്കുന്നത് - വിശകലനം ചെയ്യുക.
ഉത്തരം :
എ പി ഉദയഭാനുവിന്റെ കൊച്ചുചക്കരച്ചി എന്ന കൃതിയിൽ നിന്ന് എടുത്തു ചേർത്തതാണ് കൊച്ചു ചക്കരച്ചി എന്ന പാഠഭാഗം. മാവും മാമ്പഴങ്ങളാലും സമൃദ്ധമായിരുന്ന ലേഖകന്റെ ബാല്യകാലസ്മരണകളാൽ സമ്പന്നമാണ് ഈ ലേഖനം.
മലയാള ഉപന്യാസശാഖയിൽ അതിപ്രധാനമായ ഒരു സ്ഥാനമാണ് എ.പി. ഉദയഭാനുവിനുള്ളത്. അദ്ദേഹത്തിന്റെ ഉപന്യാസത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അതിലെ നർമ്മമാണ്. ജീവിതാനുഭവങ്ങളെ നർമ്മത്തിൽ പൊതിഞ്ഞ് അവതരിപ്പിക്കുന്നതിൽ മിടുക്കനാണ് ഉദയഭാനു. നർമ്മം എന്ന അദ്ദേഹത്തിന്റെ ഉപന്യാസങ്ങളുടെ സഹജസ്വഭാവം ഈ ലഘു ഉപന്യാസത്തിലും നമുക്ക് കണ്ടെത്താം. അത്തരത്തിൽപ്പെട്ട ഒരു ജീവിതാനുഭവമാണ് ലേഖകൻ ഈ ലഘു ഉപന്യാസത്തിലും വിവരിക്കുന്നത്. എന്നാൽ തന്റെ മറ്റു ഉപന്യാസങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒരു ചെറുകഥയുടെ തലത്തിലേക്ക് കൊണ്ടുപോകാൻ എഴുത്തുകാരന് കഴിഞ്ഞിട്ടുണ്ട്.
അതുകൊണ്ട് തന്നെ കൂടുതൽ ഹൃദ്യമാണ് ഈ ഉപന്യാസം. തറവാട്ടിൽ വർഷങ്ങളായി നിലനിന്നിരുന്ന മാവ് ഒരു മഴയിൽ വീടിനൊന്നും ഒരു പരിക്കും വരുത്താതെ മറിഞ്ഞ് വീണ സംഭവമാണ് ഉദയഭാനു ഇതിൽ വിശദീകരിക്കു ന്നത്. കേട്ടപാടെ മറന്നുപോകുവാനേയുള്ള ഇത് പക്ഷെ നിർജീവവും സാധാരണവുമായ ഈ സംഭവത്തിന് മജ്ജയും മാംസവും നൽകി ഒരു ചെറുകഥപോലെ ആസ്വാദ്യമാക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞിരിക്കുന്നു. "ഇതിന്ന് സഹായിച്ചത് അദ്ദേഹത്തിന്റെ ശൈലിയും "കൊച്ചുചക്കരച്ചി' എന്ന മാവിന്റെ കഥാ പ്രാധാന്യവും തന്നെ. തികച്ചും മാനുഷിക ഭാവത്തോടെ ഒരു കഥാപാത്രമെന്നോണം മാവിനെ അവതരിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു എന്നുള്ളതാണ് അതിന്റെ വിജയത്തിന് ഹേതു. കുടുംബകാരണവർ പോലെയാണ് മാവിന്റെ അവസ്ഥ. വീട്ടിലെ സാമ്പത്തിക തകർച്ചയിൽ അത് വീട്ടുകാരെ സംരക്ഷിക്കുന്നു. മരം മുറിക്കാൻ ആളുകൾ വരു മ്പോൾ തന്റെ ചാവേറുകളെ അയച്ച് അത് ഇല്ലാതാക്കുന്നു. തടിയിൽ "പൊത്ത് വീണ് ഏത് സമയത്തും നിലംപൊത്തും എന്ന് എല്ലാവരം വിശ്വസിക്കുമ്പോഴും അത് വീഴുന്നില്ല. നമ്മുടെ തറവാടുകളിൽ തന്നെ കാലിൽ ഉണങ്ങാത്ത വ്രണവുമായി നടക്കുന്ന ഒരു കാരണവരുടെ ചിത്രമാണ് മാവ് നമുക്ക് തരുന്നത്. അതുപോലെ മാവിന്റെ അന്ത്യവും മാനുഷിക ഭാവങ്ങൾ നിറത്തത് തന്നെ. അതീവ ശ്രദ്ധയോടെയാണ് മാവ് നിലം പൊത്തിയത്. ഇത്തരം മാനുഷികഭാവത്തിൽ പൊതിയും ഉപന്യാസത്തെ മനോഹരമാക്കുന്നു.
പിരിച്ചെഴുതുക
a) ചുള്ളിക്കമ്പ് - ചുള്ളി + കമ്പ്
b) സ്വർണപ്പൂക്കൾ - സ്വർണ്ണ + പൂക്കൾ
c) ഇലപ്പടർപ്പ് - ഇല + പടർപ്പ്
വിഗ്രഹാർഥം
a) ചുള്ളിക്കമ്പ് - ചുള്ളിയായ കമ്പ്
b) സ്വർണപ്പൂക്കൾ-സ്വർണനിറത്തിലുള്ള പൂക്കൾ
C) ഇലപ്പടർപ്പ് ഇലകളുടെ പടർപ്പ്ഞ്ഞ ആലങ്കാരികത മുറ്റിയ പ്രയോഗങ്ങളും ശൈലി