ഈ യൂണിറ്റിൽ നമ്മള്‍ ചര്‍ച്ച ചെയ്യുന്ന ഏറ്റവും പ്രധാനപ്പെട്ട ആശയങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.
ഊര്‍ജ മാറ്റങ്ങള്‍
വൈദ്യുത പ്രവാഹത്തിന്റെ താപഫലം
ജൂള്‍ നിയമം
പ്രതിരോധകങ്ങളുടെ ക്രമീകരിണം
സുരക്ഷ ഫ്യൂസ്, വൈദ്യുത പവര്‍
പ്രകാശഫലം
എല്‍.ഇ.ഡി ബള്‍ബ്
——————————————————————————————————————————————————————————————————————————–
ഊര്‍ജ്ജ മാറ്റങ്ങള്‍
വൈത്യുതോര്‍ജ്ജത്തെ ഏത് ഊര്‍ജ്ജ രൂപത്തിലേക്കാണോ മാറ്റുന്നത് ആ ഊർജ്ജത്തിൻ്റെ ഫലമായിരിക്കും ലഭിക്കുന്നത്.
വൈദ്യുത പ്രവാഹത്തിന്റെ താപഫലം
ജൂള്‍ നിയമം
വൈദ്യുതപ്രവാഹം കാരണം ഉത്പാദിപ്പിക്കപ്പെടുന്ന താപം വര്‍ഗ്ഗത്തിന്റേയും ചാലകത്തിന്റെ പ്രതിരോധത്തിന്റേയും വൈദ്യുതി പ്രവഹിക്കുന്ന സമയത്തിന്റേയും ഗുണനഫലത്തിന് തുല്യമാണ്. ഇതാണ് ജൂള്‍ നിയമം. ജെയിംസ് പ്രെസ്‌കോട്ട് ജൂള്‍ ആണ് ഈ നിയമം ആവിഷ്‌കരിച്ചത്.ജൂള്‍ നിയമം വൈദ്യുതി പ്രവഹിക്കുമ്പോള്‍ ഒരു ചാലകത്തില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന താപം കണ്ടെത്തുന്നതിന് പ്രയോജനപ്പെടും.
പ്രതിരോധം R ആയ ഒരു ചാലകത്തില്‍ക്കൂടി t സമയത്തേക്ക് I വൈദ്യുതി പ്രവഹിച്ചാല്‍, ജൂള്‍ നിയമപ്രകാരം ഉത്പാദിപ്പിക്കപ്പെട്ട താപം H = I²Rt.
ഓം നിയമമനുസരിച്ച് ഈ താപത്തിന്റെ അളവ് ഇങ്ങനേയും കണ്ടുപിടിക്കാം (ഓം നിയമം V=IR, V=വോള്‍ട്ടേജ്, i=കറന്റ്, R =പ്രതിരോധം)
ഉത്പാദിപ്പിക്കപ്പെട്ട താപം : H=VIt
H= v²/R * t എന്ന രീതിയിലും താപം കണ്ടെത്താനാകും.
ചുരുക്കത്തില്‍ (ചിത്രം മൂന്ന്)
H = I²Rt. എന്ന ഫോര്‍മുല എടുത്താല്‍ മറ്റു ചില സംഗതികള്‍ കൂടി മനസ്സിലാക്കേണ്ടതുണ്ട്.
പ്രതിരോധകങ്ങളുടെ ക്രമീകരണം
r പ്രതിരോധമുള്ള ‘n’ പ്രതിരോധകങ്ങളെ ശ്രേണിയായി ഘടിപ്പിച്ചാല്‍ സഫല പ്രതിരോധം R=n x r ആയിരിക്കും.
‘ r ‘ പ്രതിരോധമുള്ള ‘n ‘ പ്രതിരോധകങ്ങളെ സമാന്തരമായി ഘടിപ്പിച്ചാല്‍ സഫല പ്രതിരോധം R= n/r ആയിരിക്കും. താഴെ നൽകിയിട്ടുള്ള ചിത്രം ശ്രദ്ധിക്കുക
താഴെ നല്‍കിയിരിക്കുന്ന ചിത്രത്തില്‍ ഉള്ളത് പോലെ കറന്റിന് (I) കടന്നുപോകാന്‍ ഒരു പാത മാത്രമേ ഉള്ളൂവെങ്കില്‍ അത് ശ്രേണീ രീതി ആയിരിക്കും.
ചിത്രത്തില്‍ കറൻ്റ് (I) A എന്ന ജംഗ്ഷനിലെത്തുമ്പോള്‍ I1, I2 ആയി തിരിഞ്ഞ് രണ്ട് പാതയിലൂടെ സഞ്ചരിക്കാന്‍ കഴിയുന്നു. അതിനാല്‍ R2, R3 എന്നിവ സമാന്തര രീതിയിലാണ്. (കറന്റിന് (I) സഞ്ചരിക്കാന്‍ പലവഴിയുണ്ടെങ്കില്‍ കണക്ഷന്‍ സമാന്തരം ആയിരിക്കും).
ഇനി താപഫലം പ്രയോജനപ്പെടുത്തുന്ന നമ്മുടെ നിത്യജീവിതത്തിലെ ഉപകരണങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം
വൈദ്യുതിയുടെ പ്രകാശഫലം
നിത്യജീവിതത്തില്‍ നാം കാണുന്ന ഇന്‍കാന്‍ഡസെന്റ് ലാംബ്, ഡിസ്ചാര്‍ജ് ലാംബ്, എല്‍.ഇ.ഡി എന്നിവയുടെ പ്രത്യേകതകളും വ്യത്യാസങ്ങളുമാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത്. താഴെ നല്‍കിയിരിക്കുന്ന ചിത്രം ശ്രദ്ധിക്കൂ…