പ്രിയ കൂട്ടുകാരേ..ഈ യൂണിറ്റിലെ പ്രധാന ആശയങ്ങള്‍ നോക്കാം
പ്രധാന ആശയങ്ങള്‍
1. വലതുകൈ പെരുവിരല്‍ നിയമം (വലംപിരി സ്‌ക്രൂ നിയമം)
3. സോളിനോയ്ഡ് /ബാര്‍കാന്തം
4. ഫ്‌ളെമിങ് – ഇടതുകൈ നിയമം
5. ചലിക്കും ചുരുള്‍ ലൗഡ് സ്പീക്കർ
ഒരു ബാര്‍കാന്തത്തിൻ്റെ കാന്തിക ബലരേഖകളുടെ ദിശ N—>S ലേക്കാണ്.
ഒരു ചാലകത്തിലൂടെ വൈദ്യൂതി (പ്രവഹിക്കുമ്പോള്‍ അതിനുചുറ്റും കാന്തിക മണ്ഡലം ഉണ്ടാകുന്നു. ഇത് കണ്ടെത്തിയ ശാസ്ത്രജ്ഞന്‍ ഈഴ്സ്റ്റഡ് ആണ്. ഈ കാന്തിക മണ്ഡലത്തിൻ്റെ ദിശ കണ്ടു പിടിക്കാന്‍ സഹായിക്കുന്ന നിയമമാണ് – ജെയിംസ് ക്ലാര്‍ക്ക് മാക്സ് വെല്ലിൻ്റെ വലതുകൈ പെരുവിരല്‍ നിയമം (വലം
പിരി സ്‌ക്രൂ നിയമം).
വലതുകൈ പെരുവിരല്‍ നിയമം എന്താണെന്ന് നോക്കാം
തള്ളവിരല്‍ വൈദ്യുത പ്രവാഹദിശയില്‍ വരത്തക്ക രീതിയില്‍ ചാലകത്തെ വലതുകൈ
കൊണ്ട് പിടിക്കുന്നതായി സങ്കല്‍പിച്ചാല്‍ ചാലകത്തെ ചുറ്റിപ്പിടിച്ച മറ്റ് വിരലുകള്‍ കാന്തിക മണ്ഡലത്തിൻ്റെ ദിശയിലായിരിക്കും.
വൈദ്യുത പ്രവാഹ ദിശ മാറുന്നതനുസരിച്ച് കാന്തിക മണ്ഡലത്തിൻ്റെ ദിശയും മാറും.
സോളിനോയിഡ്
സര്‍പ്പിളാകൃതിയില്‍ ചുറ്റിയെടുത്ത കവചിത ചാലകമാണ് സോളിനോയിഡുകള്‍. സോളിനോയ്ഡുണ്ടാക്കുന്ന കാന്തിക ബലരേഖകള്‍ ബാര്‍മാഗ് നെറ്റുണ്ടാക്കുന്ന ബല രേഖകള്‍ക്ക് സമാനമാണ്.
സോളിനോയിഡിൻ്റെ ഒരഗ്രം നമ്മുടെ മുഖത്തിനു നേരെ പിടിക്കുമ്പോള്‍ ആ അഗ്രത്തിലുള്ള വൈദ്യുത പ്രവാഹം അപ്രദക്ഷിണ ദിശയിലാണെങ്കില്‍ അത് ഉത്തര്രധുവവും, മറിച്ച് നമ്മുടെ നേരെയുള്ള അഗ്രത്തിലെ വൈദ്യുത പ്രവാഹം പ്രദക്ഷിണ ദിശയിലാണെങ്കില്‍ അത് ദക്ഷിണ ധ്രുവവുമായിരിക്കും.
സോളിനോയിഡിൻ്റെ കാന്തശക്തി വര്‍ധിപ്പിക്കാന്‍ എന്തൊക്കെ ചെയ്യാം..?
വൈദ്യുത പ്രവാഹതീവ്രത കൂട്ടുക
ചുറ്റുകളുടെ എണ്ണം കൂട്ടുക
പച്ചിരുമ്പ് കോര്‍ ഉപയോഗിക്കുക
കോറിൻ്റെ പ്രതലവിസ്തീര്‍ണ്ണം കൂട്ടുക.
സോളിനോയിഡിനെ കുറിച്ചുള്ള ഒരു വീഡിയോ കണ്ടു നോക്കാം
സോളിനോയിഡും ബാര്‍കാന്തവും തമ്മിലുള്ള വ്യത്യാസങ്ങള്‍ നോക്കാം
കാന്തിക ഫലത്തിൻ്റെ ഉപയോഗം
സ്വതന്ത്രമായി ചലിക്കാന്‍ കഴിയുന്ന വൈദ്യുതി കടന്നു പോകുന്ന ഒരു ചാലകം കാന്തിക മണ്ഡലത്തിലായിരിക്കുമ്പോള്‍ അതില്‍ ഒരു ബലം അനുഭവപ്പെടുകയും ആ ചാലകം ചലിക്കുകയും ചെയ്യുന്നു. ഇതാണ് മോട്ടോര്‍ തത്ത്വം, ഈ ചലനദിശയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ് വൈദ്യുത പ്രവാഹദിശയും കാന്തികമണ്ഡലത്തിൻ്റെ ദിശയും.
ഫ്‌ളെമിങിൻ്റെ ഇടതുകൈനിയമം
വൈദ്യുതിയുടെ കാന്തികഫലം പ്രയോജനപ്പെടുത്തുന്ന ഉപകരണങ്ങളില്‍ ചലന
ദിശ കണ്ടെത്താന്‍ ഉപയോഗിക്കുന്ന നിയമമാണ് ഇത്.
ഇടതുകൈയുടെ തള്ളവിരല്‍, ചൂണ്ടുവിരല്‍, നടുവിരല്‍ എന്നിവ പരസ്പരം ലംബമായി പിടിക്കുമ്പോള്‍ തള്ളവിരല്‍ ചാലകത്തിൻ്റെ ചലന ദിശയിലും ചൂണ്ടുവിരല്‍ കാന്തിക മണ്ഡലത്തിൻ്റെ ദിശയിലും നടുവിരല്‍ വൈദ്യുത പ്രവാഹ ദിശയിലും ആയിരിക്കും.
എന്താണ് മോട്ടോര്‍ തത്ത്വം
ഒരു കാന്തിക മണ്ഡലത്തില്‍ സ്ഥിതി ചെയ്യുന്ന സ്വതന്ത്രമായി ചലിക്കാവുന്ന ചാലകത്തില്‍ കൂടി വൈദ്യുതി പ്രവഹിക്കുമ്പോള്‍ ചാലകത്തില്‍ ഒരു ബലം ഉളവാകുകയും അത് ചലിക്കുകയും ചെയ്യുന്നു.
മോട്ടോര്‍ തത്ത്വം അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍
വൈദ്യുത മോട്ടോര്‍
ഫാന്‍
മിക്‌സി
ചലിക്കും ചുരുള്‍ ലൗഡ് സ്പീക്കര്‍
ചാലകത്തിലെ വൈദ്യുത പ്രവാഹ ദിശയും കാന്തിക മണ്ഡലത്തിൻ്റെ ദിശയും ഒന്നു തന്നെയായാല്‍ ചാലകം ചലിക്കില്ല
വൈദ്യുത മോട്ടോര്‍
വൈദ്യുത മോട്ടോറിൻ്റെ പ്രധാന ഭാഗങ്ങള്‍
N S കാന്തിക ധ്രുവങ്ങള്‍
X Y മോട്ടോര്‍ തിരിയുന്ന അക്ഷം
ABCD ആര്‍മേച്ചര്‍
B1, B2 ബ്രഷുകള്‍
R1, R2 സ്പ്ലിറ്റ് റിംഗ് കമ്മ്യൂട്ടേറ്റര്‍
ഓരോ അര്‍ധ ഭ്രമണത്തിനു ശേഷവും സര്‍ക്ക്യൂട്ടിലെ വൈദ്യുത പ്രവാഹ ദിശ മാറ്റാന്‍ സഹായിക്കുന്നു എന്നതാണ് സ്പ്ലിറ്റ് റിംഗ് കമ്മ്യൂട്ടേറ്ററിൻ്റെ ധര്‍മം.
ചലിക്കും ചുരുള്‍ ലൗഡ് സ്പീക്കര്‍
മോട്ടോര്‍ നിയമം അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഉപകരണമാണ് ചലിക്കും ചുരുള്‍ ലൗഡ് സ്പീക്കര്‍. ഇതില്‍ വൈദ്യുത ഊര്‍ജം ശബ്ദോര്‍ജമായി മാറുന്നു.
ചലിക്കും ചുരുള്‍ ലൗഡ് സ്പീക്കറിൻ്റെ പ്രവര്‍ത്തനം ഇങ്ങനെ.