പുതുവർഷം-വിജയലക്ഷ്മി

 


 

കുട്ടിക്കാലത്ത് അമ്മ പറഞ്ഞതിനപ്പുറം മറ്റൊരു ലോകം എനിക്ക് ഇല്ലായിരുന്നു .അമ്മയോടൊപ്പം ഓണക്കാലത്ത് 'മാവേലി നാടുവാണീടും കാലം' എന്ന വരികൾ പാടി പൂക്കളമിടാൻ പൂ നുള്ളിയിരുന്ന കാര്യം ഇപ്പോൾ ഓർക്കുന്നു .ദേവിയുടെ അമ്പലത്തിൽ കുഞ്ഞുടുപ്പിട്ട് ഓരോ പടിയും എണ്ണിക്കയറുമ്പോൾ അമ്മ എന്നോട് പറഞ്ഞു ;കൈകൂപ്പി പടികൾ കയറിയാൽ കരിവള സ്വർണ്ണവള ആകുമെന്ന്.അത് വിശ്വസിച്ചാണ് ഞാൻ പടികൾ കയറിയത്. പുസ്തകസഞ്ചിയിൽ നെല്ലിക്കയും പച്ചപ്പുളിയും ഒളിപ്പിച്ച് വയ്ക്കുമായിരുന്നു .ആരോടും വഴക്കില്ല എന്ന് മാത്രമല്ല എല്ലാവരോടും പുഞ്ചിരിതൂകി നടക്കുമായിരുന്നു .ഞാനും അമ്മയും ഒരുമിച്ചാണ് പൂക്കളം തീർത്തിരുന്നത്. മുറ്റത്തിന് ഐശ്വര്യം ചാർത്തുന്ന പൂക്കളിൽ തുമ്പപ്പൂപോലെയാണ് എന്റെ അമ്മയും.

കൗമാരകാലത്തെക്കുറിച്ച് കവയിത്രി ഓർക്കുന്നു .ആയിരക്കണക്കിന് ദുഃഖ ചിന്തകൾ കുന്തങ്ങളായി ഉയർന്നിരിക്കുന്നു .തീരാത്ത പകയും  തിളയ്ക്കുന്ന സ്നേഹവും മനസ്സിൽ തീയിട്ട് എരിച്ചിരുന്നു. ആരോടും ചേരാനാകാത്ത കാലമാണിത്. ഒരു വൈദ്യുത തരംഗം പോലെ വേഗതയും അപകടം നിറഞ്ഞ കാലമാണ് കൗമാരം.

ജീവിതത്തിന്റെ  സന്തോഷങ്ങൾ മധുരവും കുസൃതിയും കൊണ്ട് എത്ര  രസിപ്പിച്ചാലും രക്തവും മാംസവും മജ്ജയും ആർത്തിയോടെ പോരാ പോരാ എന്ന് ഉച്ചത്തിൽ ആർക്കുന്ന യൗവനകാലത്തിലൂടെയും ഞാൻ കടന്നുപോയി. ഈ കെട്ടകാലത്ത് ഓണവും,സുഗന്ധമുള്ള പൂക്കളുമെല്ലാം കേരളസമൂഹം മറക്കുന്നതായി കവയിത്രിക്ക് തോന്നുന്നു .ഞാൻ ഈ അവസ്ഥയെ ദു:ഖിതയായി  നോക്കി നിന്നു എന്നാണ് കവയിത്രി പറയുന്നത്.

    ഇത്തിരി മണ്ണ് പോലും ഇല്ലാത്തവർക്കും ഒരു കൊച്ചുവീടിന്റെ  കൂട് മാത്രമുള്ളവർക്കും എങ്ങനെയാണ് ഒരു പൂ പോലും ഉണ്ടാവുക? ഫ്ലാറ്റിലെ ബാൽക്കണിയുടെ അറ്റത്തുനിന്ന് കർക്കടകവും മഴയും ഞാൻ കണ്ടു. കർക്കടകം മാറി ചിങ്ങം വന്നു എന്നതാണ് സൂചന. താഴെ ഇത്തിരിയുള്ള മണ്ണിൽ വിനീതമായി നിൽക്കുന്ന പാവം തുമ്പപ്പൂവിനെ ഞാൻ കണ്ടു അപ്പോൾ ആരേയും വേദനിപ്പിക്കാത്ത എന്റെ  അമ്മയുടെ നിശബ്ദമായ വിറയലുള്ള മുഖം ഞാൻ ഓർത്തു. എന്തിനാണ് എനിക്ക് വേറെ ഒരു പൂക്കളം? എന്തിനും മീതെയായി സ്നേഹസാന്ത്വനമായി അമ്മയുടെ മുഖം ജ്വലിക്കുന്നു. വരുന്ന ഓണപ്പുലരിയിൽ വർത്തമാനകാലത്തിന്റെ  കൂരിരുട്ട് നീക്കി അമ്മ വീട്ടിനുള്ളിൽ വന്നുദിക്കും എന്ന് കവയിത്രി പ്രത്യാശിക്കുന്നു ഈ ദു:ഖമെല്ലാം കഴിഞ്ഞു പോകുമെന്നും  വരാനിരിക്കുന്ന പുതുവർഷം വലതുകാൽ വച്ച് അക്ഷയ ശ്രീയായി കടന്നു വരുമെന്നും കവയിത്രി പ്രത്യാശിക്കുന്നു .

                                  

                                 

                                   വിജയലക്ഷ്മിയുടെ സന്ദേശം
To Top