തകഴിയുടെ രണ്ടിടങ്ങഴി എന്ന നോവലിലെ പതിനേഴാം അധ്യായമാണ് പാഠഭാഗം. പുഷ്പവേലിൽ ഔസേപ്പ് ചേട്ടന്റെ കുടിയാന്മാർക്ക് വൈകുന്നേരം കൂലി കൊടുത്തു. ഒരാൾക്ക് മുക്കാൽ രൂപയായിരുന്നു കൂലി. കോരൻ പറഞ്ഞു എനിക്ക് നെല്ലു മതി കൂലി വേണ്ട എന്ന്. യജമാനൻ അവനെ ആട്ടിയോടിച്ചു. ആ കുറഞ്ഞ തുകയ്ക്ക് അവന് അരി വാങ്ങിക്കാൻ സാധിച്ചില്ല. അന്ന് രാത്രി അവൻ ഇരുട്ടിന്റെ മറവിൽ ചില വ്യാപാരങ്ങൾ കണ്ടു. ഒരു വലിയ കൃഷിക്കാരൻ വീടിനടുത്തുള്ള വള്ളങ്ങളിൽ നെല്ലിൻ ചാക്കുകൾ കയറ്റുന്നത് കോരൻ കണ്ടു.അതിൽ നിന്നും ഇടങ്ങഴി നെല്ല് തനിക്ക് കിട്ടിയിരുന്നെങ്കിൽ എന്ന് അവൻ ആലോചിച്ചു .ഔസേപ്പ് നെല്ല് കൂലിയായി കൊടുക്കാത്തത് രാത്രിയിൽ ഇങ്ങനെ ഇരട്ടി വിലയ്ക്ക് മറിച്ചു വിൽക്കുന്നത് കൊണ്ടാണെന്ന് കോരന് മനസ്സിലായി. ഈ രാത്രി വ്യാപാരത്തെ പരസ്യപ്പെടുത്തിയാൽ എന്താണെന്ന് അവൻ ചിന്തിച്ചു. പക്ഷേ കൂട്ടുകാർക്കിടയിൽ താൻ ഒറ്റപ്പെട്ടുപോകും എന്ന് അവനറിയാമായിരുന്നു.അന്ന് പാതിരയ്ക്ക് ശേഷം നാഴി അരിയും കുറച്ചു കപ്പയുമായി കോരൻ കുടിലിലേക്ക് വന്നു. തനിക്ക് വയറിനു സുഖമില്ല എന്ന് വെറുതെ പറഞ്ഞ് കോരൻ കിടന്നു .കഞ്ഞിയും കപ്പയും പാകമായപ്പോൾ നിർബന്ധിപ്പിച്ച് ഭക്ഷണം കഴിക്കാൻ ഇരുത്തി.അവൾ കുറച്ച് കഞ്ഞി മാറ്റിവച്ചിരുന്നു. അത് കോരൻ കണ്ടുപിടിച്ചു .കാലത്ത് ഒരല്പം കഞ്ഞിയ്ക്കുള്ളതാണ് മാറ്റിവെച്ചത് എന്ന് ചിരുത മറുപടി പറഞ്ഞു.ഇന്ന് പട്ടിണി കിടന്ന നീ തന്നെ എല്ലാ ഭക്ഷണവും കഴിക്കൂ എന്ന് കോരൻ നിർബന്ധിച്ചു. പിറ്റേന്ന് ബാക്കി വന്ന കഞ്ഞിവെള്ളവും നാല് കഷ്ണം കപ്പയും കണ്ടപ്പോൾ ചിരുതയെ തലേദിവസം അത് കഴിക്കാത്തതുകൊണ്ട് കോരൻ വഴക്കുപറഞ്ഞു. പിറ്റേന്ന് അവൻ കപ്പയും അരിയും വാങ്ങി തിരിച്ചു വന്നപ്പോൾ ഒരു കാഴ്ച കണ്ടു. തന്നോട് വഴക്കിട്ടിരുന്നു തന്റെ അച്ഛൻ ചിരുതയുമായി സംസാരിച്ചു നിൽക്കുന്നതാണ് കണ്ടത്.അവനെ സംബന്ധിച്ച് അത് കണ്ണു തണുപ്പിക്കുന്ന കാഴ്ചയായിരുന്നു. അപ്പനും മകനും പരസ്പരം കെട്ടിപ്പിടിച്ചു നിന്നു .ആ കാഴ്ച നോക്കിനിന്നു ചിരുത സന്തോഷിച്ചു. അവശനായി നിൽക്കുന്ന അച്ഛനെ കണ്ട് കോരന് സങ്കടമായി .അരിയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചിട്ട് പത്ത് ദിവസമായെന്നും കപ്പ തന്നെ കഴിച്ചാൽ മതിയെന്നും നെല്ല് കണികാണാൻ കിട്ടുന്നില്ലെന്നും ചാത്തൻ പറഞ്ഞു. ആരോഗ്യവാനും ആനയുടെ കരുത്തും ഉണ്ടായിരുന്ന അച്ഛനെ ഈ അവസ്ഥയിൽ കണ്ടപ്പോൾ കോരന്റെ കണ്ണുകൾ നിറഞ്ഞു .കുറ്റബോധം അവന്റെ ഹൃദയത്തെ നോവിച്ചു. കല്യാണംകഴിഞ്ഞപ്പോൾ പെണ്ണുമായി മറുനാട്ടിൽ വന്നതാണ്.അച്ഛൻ കഷ്ടപ്പെട്ട് വളർത്തിയാണ് തന്നെ. ഇത്രയും നാൾഅച്ഛനെ തിരിഞ്ഞുനോക്കാത്തതുകൊണ്ട് അയാൾക്ക് വിഷമമായി.തന്റെ അവസാനനാളുകളിൽ മകനോടൊപ്പം ചെലവഴിക്കാനാണ് അയാൾ എത്തിയിരിക്കുന്നത്. എട്ടു വയസ്സിൽ ഒരു കൃഷിക്കാരന്റെ വേലക്കാരനായി കൂടിയതാണ് .കോടിപ്പറ നെല്ല് അയാൾ അറുപത്തിരണ്ടാം വയസ്സിൽ ഉണ്ടാക്കിയിരിക്കുന്നു. അയാളാണ് അവസാന നാളുകളിൽ കഞ്ഞി വെള്ളം പോലും കാണാതെ വീട്ടിൽ എത്തിയിരിക്കുന്നത് .അരിയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചിട്ട് പത്ത്ദിവസമായി എന്ന് പറയുന്നത്.ചിരുതയോട് കോരൻ ചോദിച്ചു .അച്ഛന് വല്ലതും കൊടുത്തോ എന്ന് .മുറം നെയ്ത് വെച്ചിരുന്ന കാശുകൊണ്ട് അരി വാങ്ങിച്ചു അത് ഞങ്ങൾ കഞ്ഞിയുണ്ടാക്കിക്കുടിച്ചു എന്ന് ചിരുതപറഞ്ഞു. വൃദ്ധൻ ചിരുതയുടെ സംസാരത്തെ എതിർത്തു. ഞങ്ങളല്ല ആകെ ഞാൻ മാത്രമാണ് കഞ്ഞി കുടിച്ചത് എന്ന് പറഞ്ഞു .പണ്ട് നല്ല സുന്ദരിയായ അവൾ ഇപ്പോൾ ക്ഷീണിച്ചു പോയല്ലോ എന്ന് ചാത്തൻ പറഞ്ഞു .അവൾ മറ്റുള്ളവരെ തീറ്റി സ്വയം ഉണങ്ങുകയാണ് ചീത്തപ്പേര് ഉണ്ടാക്കാൻ എന്ന് കോരൻ പറഞ്ഞു .അന്നത്തെ ദിവസം ഇരുനാഴിയിട്ട് കഞ്ഞി വെച്ച് കപ്പയും പുഴുങ്ങി അവർ സന്തോഷത്തോടെ ഭക്ഷണം കഴിച്ചു .ജീവിതത്തിലെ മറക്കാനാവാത്ത ഒരു ദിവസമായിരുന്നു അത്. വളരെ കുറച്ചു കഞ്ഞി മാത്രം മതി ആ പാവം വൃദ്ധന് .പത്ത് പ്ലാവിലക്കഞ്ഞി കുടിച്ചു കഴിഞ്ഞപ്പോൾ തന്നെ വൃദ്ധന്റെ വയറുനിറഞ്ഞു .കോരന് സന്തോഷമായി .പിറ്റേന്ന് രാവിലെ കുറച്ചു കഞ്ഞി ചിരുത വച്ചിരുന്നു അതിനെ കോരൻ എതിർത്തില്ല.നാളെ നെല്ല് തന്നെ കൂലിയായി കിട്ടിയേ മതിയാകൂ എന്ന കോരൻ ഓർത്തു .കാരണം ഒരു നേരമെങ്കിലും അച്ഛന് വയറുനിറച്ച് ചോറു കൊടുക്കണം. അത് മാത്രമായിരുന്നു അയാളുടെ ആഗ്രഹം.
ജീവിതത്തിലെ ഇല്ലായ്മകളെ സ്നേഹംകൊണ്ട് അതിജീവിക്കുകയാണ് രണ്ടിടങ്ങഴിയിലെ കഥാപാത്രങ്ങളായ കോരനും ചിരുതയും ചാത്തനും. എല്ലു മുറിയെ പണിയെടുത്തിട്ടും വിശപ്പടക്കാൻ കഴിയാതെ പോയവരുടെ കൂട്ടത്തിലുള്ളവരാണ് ഇവർ. സ്വന്തം വിശപ്പ് മറച്ചുവെച്ചാണ് ഉറ്റവരെ ഊട്ടാൻ ഇവർ ശ്രമിക്കുന്നത് .സ്നേഹത്തിന്റെ അഗാധതയിൽ അവർ സഹനങ്ങൾ ഏറ്റെടുക്കുന്നു.ഒരു നേരത്തെ ഭക്ഷണം പോലും കഴിക്കാൻ ഇല്ലെങ്കിലും സ്നേഹത്താൽ ഇല്ലായ്മകളെ അതിജീവിക്കുകയാണ് ഇവർ.ജന്മികുടിയാൻ വ്യവസ്ഥ നിലനിന്നിരുന്ന കാലത്തെ ജീവിതമാണ് ഈ നോവൽ തുറന്നുകാട്ടുന്നത് .അടിയാളരുടെ ഇടയിൽ പ്രതിഷേധങ്ങൾ ഉണ്ടായിരുന്നു .പക്ഷേ തൊഴിൽ സംഘടനകൾ ഇല്ലാതിരുന്നതുകൊണ്ട് ഒറ്റയ്ക്ക് ആർക്കും മുന്നോട്ടു വരാൻ ധൈര്യമുണ്ടായില്ല. രാത്രി വ്യാപാരത്തെ പല അവസരങ്ങളിലും തുറന്നു പറയുവാൻ: വിളിച്ചു പറയുവാൻ,കോരൻ ആഗ്രഹിച്ചിരുന്നു പക്ഷേ താൻ ഒറ്റപ്പെട്ടു പോകും എന്നുള്ള പേടി അതിന് അയാളെ അനുവദിച്ചില്ല. സ്നേഹവും കരുതലുമുള്ള ഇടങ്ങളിൽ ജീവിതം ആസ്വാദ്യമാണെന്നാണ് നമുക്ക് ഈ കഥാപാത്രങ്ങളിലൂടെ മനസ്സിലാകുന്നത്
പ്ലാവിലക്കഞ്ഞി - ആസ്വാദനം
November 29, 2023
Share to other apps