ഉപഭോകതാവ്: സംതൃപ്തിയും സംരക്ഷണവും, notes

 SSLC GEOGRAPHY - CHAPTER: 10


ഉപഭോക്താവ് : സംതൃപ്തിയും സംരക്ഷണവും

ഉപഭോഗം

മനുഷ്യന്റെ ആവശ്യങ്ങൾ തൃപ്തിപ്പെടുത്തുന്നതിനായി സാധനങ്ങളും സേവനങ്ങളും ഉപയോഗപ്പെടുത്തുന്നതിനെയാണ് ഉപഭോഗം എന്നു പറയുന്നത്.

ഉപഭോക്താവ്

* വിലകൊടുത്തോ കൊടുക്കാമെന്ന കരാറിലോ ഏതെങ്കിലും സാധനമോ, സേവനമോ വാങ്ങി ഉപയോഗിക്കുന്ന ആളാണ് ഉപഭോക്താവ്.

സാധനങ്ങൾ വാങ്ങു മ്പോഴും സേവനങ്ങൾ ഉപയോഗപ്പെടുത്തുമ്പോഴും എന്തെല്ലാമാണ് ഉപഭോക്താവ് പ്രതീക്ഷിക്കുന്നത്?

•ന്യായവില

•വിശ്വസ്തത

•ഗുണമേന്മ

•വിൽപനാനന്തര സേവനം


സാധനങ്ങളുടെയും സേവനങ്ങളുടെയും ഉപഭോഗത്തിന്റെ ഫലമായി ഉപഭോക്താക്കളുടെ ആവശ്യങ്ങൾ സഫലീകരിക്കുന്നതിനെയാണ് സംതൃപ്തി എന്നു പറയുന്നത്. ഉപഭോക്താക്കൾ ചൂഷണം ചെയ്യപ്പെടുകയോ കബളിപ്പിക്കപെടുകയോ ചെയ്യുന്ന സന്ദർഭങ്ങൾ ഏതെല്ലാം?

•ഗുണമേന്മയില്ലാത്ത സാധനങ്ങൾ വിൽക്കുന്നത്.

• അമിതവില ഈടാക്കുന്നത്.

• അളവിലും തൂക്കത്തിലും കൃത്രിമം കാണിക്കുന്നത്. സേവനങ്ങൾ ലഭ്യമാക്കുന്നതിൽ കാലതാമസം വരുന്നത്.

ചൂഷണങ്ങൾക്കു വിധേയരാകാതെ സുഗമമായി ഉപഭോഗം നടത്തുന്നതിന് ഉപഭോക്താക്കൾക്ക് സാധിക്കേണ്ടതുണ്ട്. ഇതിന് നിയമങ്ങൾ, ഭരണപരമായ സംവിധാനങ്ങൾ, ഉപഭോക്തൃ വിദ്യാഭ്യാസം മുതലായവ ആവശ്യമാണ്. ഇന്ത്യയിൽ പ്രാബല്യത്തിലുള്ള ചില നിയമങ്ങൾ താഴെ പറയുന്നു :

1986 . ഉപഭോക്തൃ സംരക്ഷണ നിയമം

* ഉപഭോക്താവിന്റെ അവകാശങ്ങൾ സ്പഷ്ടമായി നിർവചിക്കുകയും, ഉപഭോക്തൃസംരക്ഷണത്തി നായി ഇന്ത്യയിൽ പ്രത്യേകം നീതിന്യായ സംവിധാനങ്ങൾ സ്ഥാപിതമാവുകയും ചെയ്തത്. 1986 ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ ഫലമായാണ്.

ഈ നിയമത്തിന്റെ ഫലമായി സ്ഥാപിക്കപ്പെട്ടവയാണ് ഉപഭോക്തൃ കോടതികൾ.

1986 ലെ ഉപഭോക്തൃ സംരക്ഷണ നിയമം അനുശാസിക്കുന്ന ഉപഭോക്താക്കളുടെ പ്രധാന അവകാശങ്ങൾ :-


•ജീവനും സ്വത്തിനും ഹാനികരമാകുന്ന സാധനങ്ങൾ വിപണനം ചെയ്യുന്നതിൽനിന്ന് സംരക്ഷണം ലഭിക്കുന്നതിനുള്ള അവകാശം,


• സാധനങ്ങളുടെയും, സേവനങ്ങളുടെയും ഗുണമേന്മ സംബന്ധിച്ച വിവരങ്ങൾ ലഭിക്കുന്നതിനുള്ള


• ന്യായവിലയ്ക്ക് സാധനവും, സേവനവും ലഭിക്കാനുള്ള അവകാശം.


• അധികാരികളുടെ മുമ്പിൽ തർക്കങ്ങൾക്കു പരിഹാരം തേടാനുള്ള അവകാശം.


•ഉപഭോക്തൃ വിദ്യാഭ്യാസം ലഭിക്കാനുള്ള അവകാശം


ഉപഭോക്തൃ കോടതികൾ

ഉപഭോക്താവിന് ഉൽപ്പാദകരിൽ നിന്നോ, വിതരണക്കാരിൽ നിന്നോ തൃപ്തി കാത്ത അനുഭങ്ങൾ ഉണ്ടാക്കാൻ ഉപഭോക്താവിനെ നിയമപരമായി സഹായിക്കാൻ ചുമതലപ്പെട്ട സംവിധാനമാണ് ഉപഭോക്തൃകോടതികൾ,


ഉപഭോക്തൃ തർക്കങ്ങളിലിടപെട്ട് നപരിഹാരമുൾപ്പെടെ ഉപഭോക്താവിന് നീതി ലഭ്യാമാക്കാൻ ഉപഭോക്തൃകോടതികൾ നിർണായക പങ്ക് വഹിക്കുന്നു.


ഇന്ത്യയിലെ ഉപഭോക്താക്കൾ ഇന്ന് ( ത്രിതല ) ജില്ലാ - സംസ്ഥാന - ദേശീയ ഉപഭോക്തൃ കോടതികളുടെ സേവനം ഫലപ്രദമായി ഉപയോഗപ്പെടുതുന്നു.


ഉപഭോക്തൃ കോടതികളുടെ ഘടനയും അധികാരങ്ങളും.



To Top