1,3,5,7,9 ക്ലാസ്സുകളിലെ പുതിയ പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കിയുള്ള സ്റ്റഡി മെറ്റീരിയലുകൾ ഉടനെ ലഭ്യമാക്കുന്നതാണ്..

നാളെയുടെ ജനിതകം

bins

 Question 1.


ഇൻസുലിൻ ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ള ബാക്ടീരിയങ്ങളെ സൃഷ്ടിക്കുന്നതിന്റെ ഘട്ടങ്ങൾ ചിത്രീകരിച്ചിരിക്കുന്നത് നീരീക്ഷിച്ച് ചുവടെയുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകുക?


a) ബാക്ടീരിയയുടെ ജനിതക ഘടനയിൽ വരുത്തിയ മാറ്റമെന്ത്?

b) ഈ ബാക്ടീരിയയിൽ ഉണ്ടായ പുതിയ ഗുണം എന്ത്?

c) ഈ ബാക്ടീരിയയുടെ പിൻതലമുറകൾക്ക് ഇൻസുലിൻ ഉൽപ്പാദനശേഷി ഉണ്ടാകുമോ? എന്തുകൊണ്ട്? 

Answer:
a) ഇൻസുലിൻ നിർമാണശേഷിയുള്ള ജീനുകളെ മുറിച്ചുമാറ്റി അവ ബാക്ടീരിയയുടെ DNA (പ്ലാസിഡ്)യുമായി കൂട്ടി - ച്ചേരുന്നു. തൽഫലമായി ബാക്ടീരിയയ്ക്ക് ഇൻസുലിൻ ഉൽപ്പാദനശേഷി കൈവരുന്നു.

b) ഇൻസുലിൻ ഉൽപ്പാദനശേഷിയുള്ള ജീൻ ബാക്ടീരിയയുടെ DNAയുടെ ഭാഗമായിതീർന്നു.

c) ജനിതക ഘടനയിൽ മാറ്റം വരുത്തിയ ബാക്ടീരിയക്ക് ഇൻസുലിൻ ഉൽപ്പാദനശേഷി ഉണ്ടാകും. ഈ ബാക്ടീരിയയുടെ DNAയിൽ ഇൻസുലിൻ നിർമ്മാണശേഷിയുള്ള ജീൻ അടങ്ങിയിട്ടുള്ളതിനാൽ ഇവയെല്ലാംതന്നെ ഇൻസുലിൻ നിർമ്മാണശേഷിയുള്ളവയാണ്.

ജനിതക എഞ്ചിനീയറിങ്ങ്

സൂക്ഷ്മജീവികളെയും ജൈവപ്രക്രിയകളെയും മനുഷ്യൻ്റെ വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതാണ് ജൈവ സാങ്കേതികവിദ്യ.

പൂപ്പലുകൾക്കും ബാക്ടീരിയകൾക്കും പഞ്ചസാരയെ ആൽക്കഹോളാക്കി മാറ്റാനുള്ള കഴിവിനെ പ്രയോജനപ്പെടുത്തി ഭക്ഷണ പദാർത്ഥങ്ങൾ നിർമ്മിച്ചിരിക്കുന്നത് ജൈവസാങ്കേതിക വിദ്യയിലെ പരമ്പരാഗത രീതികളായി കണക്കാക്കാം.

ജൈവസാങ്കേതിക വിദ്യയുടെ ആധുനിക രൂപമാണ് ജനിതക എഞ്ചിനീയറിങ്. ജനിതക ഘടനയിൽ അഭിലഷണീയമായ തരത്തിൽ മാറ്റം വരുത്തി ജീവികളുടെ സ്വഭാവത്ത നിയന്ത്രിക്കുന്ന സാങ്കേതികവിദ്യയാണ് ജനിതക എഞ്ചിനീയറിങ്.

 Question 2.

ജനിതക എൻജീനിയറിങിൻ്റെ അടിസ്ഥാനതത്വം എന്ത്?

Answer:

ജീനുകളെ മുറിച്ചെടുക്കാനും കൂട്ടിച്ചേർക്കാനും കഴിയും എന്ന കണ്ടെത്തലാണ് ജനിതക എൻജിനീയറിങ്ങിൻ്റെ അടിസ്ഥാനം.

റെസിക്ഷൻ എൻഡോന്യൂക്ലിയസ് 

ജീനുകളെ മുറിച്ചുമാറ്റാൻ ഉപയോഗിക്കുന്ന എൻസൈം. ഇത് ജനിതക ക്രത്രിക എന്നും അറിയപ്പെടുന്നു.

ലിഗേസ്

മുറിച്ചുമാറ്റിയ ജീനുകളെ വിളക്കിച്ചേർക്കാൻ ഉപയോഗിക്കുന്നു. ഇത് ജനിതകപ്പശ എന്നറിയപ്പെടുന്നു.

വാഹകർ (Vectors)

ഒരു കോശത്തിലെ ജീനിനെ മറ്റൊരു കോശത്തിലേക്ക് എത്തി ക്കുന്നത് വാഹകരെ ഉപയോഗിച്ചാണ്. ബാക്ടീരിയങ്ങളിലെ പ്ലാസിഡ് ആണ് വാഹകരായി ഉപയോഗിക്കുന്നത്.

Question 3.

ജീനുകൾ ലക്ഷ്യകോശത്തിൽ എത്തുന്നതെങ്ങനെ?

Answer:

ജീനുകളെ ലക്ഷ്യകോശത്തിൽ എത്തിക്കാൻ വാഹകരെ ഉപയോഗിക്കുന്നു. സാധാരണയായി ബാക്ടീരിയയിലെ ഡി.എൻ.എ. (പ്ലാസിഡ്) ആണ് വാഹകരായി ഉപയോഗിക്കുന്നത്.

Question 4.

പുതിയ ജീനുകൾ ലക്ഷ്യകോശത്തിലെ ജനിതക ഘടനയുടെ ഭാഗമാകുന്നതെങ്ങനെ?

Answer:

കൂട്ടിച്ചേർന്ന ജീനുകളുള്ള ഡി. എൻ. എ ലക്ഷ്യകോശത്തിൽ | പ്രവേശിക്കുകയും ലക്ഷ്യകോശത്തിൻ്റെ ജനിതകഘടനയു ഭാഗമാവുകയും ചെയ്യുന്നു.

Question 5.

ജനിതക എഞ്ചിനീയറിങ്ങിൻ്റെ സാധ്യതകൾ ഏവ?

Answer:

. ജീൻ തെറാപ്പി

. ജനിതക പരിഷ്കാരം വരുത്തിയ മൃഗങ്ങളും വിളകളും

. ഫോറൻസിക് പരിശോധന

       ജീൻ തെറാപ്പി

Question 6.

ജീൻ ചികിത്സയുടെ ആവശ്യകതയെന്ത്?

Answer:

ഒരു ജീവിയിൽ അടങ്ങിയിട്ടുള്ള ജീനോമിൽ നിന്ന് വൈകല്യത്തിനു കാരണമായ ജീനുകളെ മാറ്റി പകരം പ്രവർത്തനക്ഷമമായ ജീനുകളെ ഉൾപ്പെടുത്തിയാൽ ജനിതകരോഗങ്ങൾക്ക് പരിഹാരമാകും. ഇത്തരം ചികിത്സാരീതിയാണ് ജീൻ ചികിത്സ.

         മനുഷ്യ ജീനോം പദ്ധതി

Question 7.

എന്താണ് മനുഷ്യജീനോം പ്രോജക്ടിന്റെ പ്രസക്തി?

Answer:

മനുഷ്യരിൽ ഓരോ പ്രത്യേക സ്വഭാവത്തെയും നിയന്ത്രിക്കുന്ന ജീനുകളുടെ സ്ഥാനം കൃത്യമായി  മനസ്സിലാക്കുന്നതിനായി (ജീൻ മാപ്പിങിനായി) 1990-കളിൽ ആരംഭിച്ച വൻ സംരംഭമാണ് മനുഷ്യ ജീനോം പദ്ധതി. ലോകത്തിന്റെ പലഭാഗങ്ങളിലെ വിവിധ ലാബു കളിലായി 2003 വരെ നീണ്ടുനിന്ന ഗവേഷണ പദ്ധതിയാണ് ഇത്. ഇതിലൂടെ മനുഷ്യ ജീനോമിൻ് മുഴുവൻ രഹസ്യങ്ങളും മനു ഷ്യന് അറിയാൻ കഴിഞ്ഞു.

Question 8.

ജീൻമാപ്പിങ് എന്ന പ്രക്രിയയുടെ പ്രയോജനമെന്ത്?

Answer:

ഒരു പ്രത്യേക സ്വഭാവത്തിന് കാരണമായ ജീനിന്റെ സ്ഥാനം DNA യിൽ എവിടെയാണെന്ന് കൃത്യമായി കണ്ടെത്തുന്ന സാങ്കേതിക വിദ്യയാണ് ജീൻ മാപ്പിങ്.


ജങ്ക് ജീനുകൾ മനുഷ്യ DNA യിൽ പ്രോട്ടീൻ നിർമാണത്തിന് സഹായിക്കുന്‌ന ജീനുകളൊഴിച്ച് ഭൂരിഭാഗം ജീനുകളും പ്രവർത്തനക്ഷമമല്ല..

To Top