1,3,5,7,9 ക്ലാസ്സുകളിലെ പുതിയ പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കിയുള്ള സ്റ്റഡി മെറ്റീരിയലുകൾ ഉടനെ ലഭ്യമാക്കുന്നതാണ്..

രണ്ട് ടാക്സിക്കാർ

bins

 To get the notes of the lesson രണ്ട് ടാക്സിക്കാർ., click here


Unit:4'പാരിന്റെ നന്മയ്ക്കത്രേ.....'

Chapter:3

1. 'ടാക്സി റോഡരുകിൽ ചേർത്ത് നിർത്തിയിട്ട് ഞാൻ കുടിഫ്രണ്ട് സീറ്റിൽ ഡ്രൈവറുടെ അടുത്ത് സ്ഥലം പിടിച്ചു'. ഇങ്ങനെ ചെയ്യാൻ ലേഖകനെ പ്രേരിപ്പിച്ചത് എന്ത്?

ലേഖകനും ദാമോദർ ഗാവുങ്കർ എന്ന സുഹൃത്തും ടാക്സിയിൽ യാത്ര ചെയ്യുകയായിരുന്നു.ഇമ്മാനുവൽ കാൻ്റിൻ്റെ തത്വചിന്തയായിരുന്നു അവരുടെ ചർച്ചാവിഷയം. യതിക്ക് കൃത്യമായി വിശദീകരിക്കാൻ കഴിയാതിരുന്ന തത്വചിന്തയുടെ ആശയം ടാക്‌സി ഡ്രൈവർ ഓർമ്മിച്ചുപറഞ്ഞു.അയാൾ വെസ്റ്റേൺ ഫിലോസഫി ഏങ്ങനെ പഠിച്ചു എന്നറിയാൻ യതിക്ക് കൗതുകം തോന്നി.ഒരു സാധാരണ ടാക്‌സി ഡ്രൈവർ കാൻ്റിൻ്റെ ഉദ്ധരണി തെറ്റുകൂടാതെ പറയുന്നതുകേട്ട് അത്ഭുതവും അയാളോട് ആദരവും തോന്നി.

2. 'പെട്ടെന്ന് തോന്നിയത് ലോകം തവിടുപൊടിയായിപ്പോയെന്നാണ്'. ലോകം തവിടുപൊടിയായിപ്പോയി എന്ന് തോന്നാനുള്ള കാരണം എന്ത്?

ഡൽഹിയിൽ നിന്നും കൽക്കട്ടയിലേക്കുള്ള യാത്രാമധ്യേ ചില്ലറ വാങ്ങാനായി വാരണാസിയിൽ ഇറങ്ങിയപ്പോൾ സ്റ്റേഷനിൽ നിന്നും തീവണ്ടിവിട്ടുപോയി യതിയുടെ വിലപ്പെട്ട പുസ്‌തകങ്ങളും റവും കിടക്കയും എല്ലാം തീവണ്ടിക്കുള്ളിലെ ബാഗിലായിരുന്നു. സർവസ്വവും നഷ്ടപ്പെട്ട് എന്ത് പണവും ചെയ്യണമെന്നറിയാത്ത അവസ്ഥയിൽ നിൽക്കുന്ന യതിയുടെ നിസ്സഹായാവസ്ഥ ഈ വാക്കുകളിലൂടെ പ്രകടമാകുന്നു

3. 'അപ്പോൾ അയാളുടെ കൈവശം ജീവിതഭദ്രത നൽകുന്നതായി രണ്ട് അനുഗ്രഹങ്ങൾ ഉണ്ടായിരുന്നു ബലിഷ്ഠമായ കൈകളും പതറാത്ത മനസ്സും'. 'ബലിഷ്ഠമായ കൈകളും പതറാത്ത മനസ്സും' എന്ന പ്രയോഗത്തിന്റെ അർത്ഥസാധ്യതകൾ എന്തെല്ലാം? 

കർത്താർസിങ് എന്ന ഡ്രൈവറെക്കുറിച്ചുള്ള ലേഖകൻ്റെ പരാമർശമാണിത്.ധനികനും വിദ്യാസമ്പന്നനുമായിരുന്ന കാർത്താർ സിങ്ങിൻ്റെ അച്ഛനും സഹോദരനും ഇന്ത്യാവിഭജന സമയത്തിൽ കൊല്ലപ്പെട്ടു. അമ്മയും മകനും പ്രാണരക്ഷാർത്ഥം ലാഹോറിൽ നിന്നും ബോംബെയിൽ എത്തി. അച്ഛനും സഹോദരനും നും നഷ്ടപ്പെട്ടിട്ടും പ്രതിസന്ധികളിൽ തകരാതെ പതറാത്ത മനസ്സുമായി അയാൾ അയാൾ ജീവിച്ചു. ടാക്‌സി ഡ്രൈവറായി ജീവിതം തുടങ്ങിയ കാർത്താർസിങ് പത്ത് വർഷത്തിനിടയ്ക്ക് ഒരു ഫ്‌ലാറ്റും സ്വന്തമായി മൂന്ന് നാല് ടാക്സ‌ികളും വാങ്ങി.കഠിനാദ്ധ്വാനവും പ്രതിസന്ധികളിൽ തളരാത്ത മനസ്സുമാണ് കാർത്താർസിങിന്റെ ജീവിതവിജയത്തിനാധാരം. വിദ്യാസമ്പന്നനായിട്ടും ടാക്‌സി ഡ്രൈവറായി ജോലിചെയ്തു. ഏത് തൊഴിലിനും അതിൻ്റേതായ മഹത്വമുണ്ടെന്നും ഏത് പ്രതിസന്ധികളെയും മന.സൈര്യത്തോടെ നേരിടണമെന്നും കാര്ത്താർസിങിൻ്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു.


4. 'എന്നാൽ ഇന്നും അയാൾ എൻ്റെ മനസ്സിൽ പ്രകാശത്തോടെ ജീവിക്കുന്നു'. ലേഖകൻ ഇപ്രകാരം അഭിപ്രായപ്പെട്ടത് ആരെക്കുറിച്ച്? എന്തുകൊണ്ട്

രാംഗോപാൽ മിശ്ര എന്ന ടാക്സിഡ്രൈവറെക്കുറിച്ചാണ് യതി ഇപ്രകാരം അഭിപ്രായപ്പെട്ടത്. ഡൽഹിയിൽ നിന്നും കൽക്കട്ടയിലേക്കുള്ള യാത്രാമധ്യേ ചില്ലറ വാങ്ങാനായി വാരണാസിയിൽ ഇറങ്ങിയപ്പോൾ തീവണ്ടി സ്റ്റേഷനിൽ നിന്നും പോയി യതിയുടെ വിലപ്പെട്ട പുസ്‌തകങ്ങളും പണവും കിടക്കയും എല്ലാം തീവണ്ടിക്കുള്ളിലെ ബാഗിലായിരുന്നു. സർവസ്വവും നഷ്ടപ്പെട്ട് എന്തുചെയ്യണമെന്നറിയാതെ നിസ്സഹായാവസ്ഥയിൽ നിന്ന യതിയെ ആശ്വസിപ്പിച്ച് കൂടെനിന്നത് രാംഗോപാൽ മിശ്ര ആയിരുന്നു. യതിക്ക് ആഹാരം വാങ്ങി നൽകി അടുത്ത തീവണ്ടിയിൽ അദ്ദേഹത്തെ കയറ്റിവിട്ടിട്ടെ രാംഗോപാൽ മിശ്ര പോയുള്ളൂ. ആരും ആശ്രയമില്ലാതിരുന്ന ആ അവസ്ഥയിൽ തൻ്റെ ഒപ്പം നിന്ന രാംഗോപാൽ മിശ്ര ഇന്നും തൻ്റെ മനസ്സിൽ പ്രകാശത്തോടെ ജീവിക്കുന്നു എന്നും യതി സൂചിപ്പിക്കുന്നു.


5. യതിയുടെ അനുഭവം നമുക്ക് നൽകുന്ന ജീവിതപാഠം എന്ത്?

* സത്യസന്ധതയുടെയും മനുഷ്യസ്നേഹത്തിൻ്റെയും ഉദാത്തമാതൃകയാണ് ലേഖകൻ അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ നിസ്സാരരെന്നു കരുതുന്നവർ മഹാൻമാരും നിസ്സാരരുമാണെന്നു ബോധ്യപ്പെടുത്തുന്ന സന്ദർഭങ്ങൾ ജീവിതത്തിൽ ഉണ്ടാകും. നിസ്സഹായാവസ്ഥയിൽ അപ്രതീക്ഷിതമായ ഭാഗത്തുനിന്നും സഹായം ലഭിക്കുകയും നമുക്ക് താങ്ങാവുമെന്ന് കരുതുന്നവർ കൈയോഴിയുകയും ചെയ്തേക്കാം. നന്മയുള്ള അനേകം വ്യക്തികൾ സമൂഹത്തിലുണ്ട്.നന്മയോട് കൂടുതൽ ചേർന്ന് നിൽക്കുന്നത് സാധാരണക്കാരാണ്. പണം, പദവി എന്നിവയെക്കാൾ മാനുഷികമൂല്യങ്ങൾക്ക് വിലകൽപ്പിക്കണം.


കഥാപാത്രങ്ങൾ സവിശേഷതകൾ

കാർത്താർസിങ്  മനുഷ്യസ്നേഹത്തിന്റെ ഉദാത്ത മാതൃക


ആഭിജാതനും സുന്ദരനുമായ ടാക്സ‌ിക്കാരൻ ബലിഷ്ഠമായ കൈകളും പതറാത്ത മനസ്സും


അമ്മയ്ക്കായി സമർപ്പിച്ച ജീവിതം

സത്യസന്ധത

രാംഗോപാൽ മിശ

മനുഷ്യസ്നേഹത്തിൻ്റെ ഉദാത്ത മാതൃക

ഉയർന്ന ചിന്താഗതി

ജോലിയിൽ ആത്മാർത്ഥത

വിശാലമായ കാഴ്ചപ്പാട്

ആപത്തിൽ അന്യോന്യം തുണയ്ക്കാനാണ് ദൈവം മനുഷ്യന് വിവേകും തന്നിരിക്കുന്നത് .


ആപത്തിൽ സഹായിക്കുന്നത് തൻ്റെ കടമയായി കരുതുന്നു

To Top