Class 5 സാമൂഹ്യശാസ്ത്രം: Chapter 03 നമ്മുടെ കുടുംബം - ചോദ്യോത്തരങ്ങൾ | Teaching Manual
1. എന്താണ് കുടുംബം?
ഉത്തരം: അച്ഛനും അമ്മയും മക്കളും അവരുടെ അടുത്ത ബന്ധുക്കളും അടങ്ങുന്നതാണ് കുടുംബം.
2. സമൂഹത്തിലെ അടിസ്ഥാന ഘടകം ഏതാണ്?
ഉത്തരം: കുടുംബം
3. നമ്മൾ എപ്പോഴാണ് ഒരു കുടുംബത്തിലെ അംഗമായത്?
ഉത്തരം: ജനനം ഒരാളെ ഒരു കുടുംബത്തിലെ അംഗമാക്കുന്നു.
4. എങ്ങനെയാണ് കുടുംബങ്ങള്‍ രൂപം കൊള്ളുന്നത്?
ഉത്തരം: വ്യക്തികള്‍ ചേര്‍ന്ന് കുടുംബങ്ങള്‍ രൂപംകൊള്ളുന്നു.
5. എങ്ങനെയാണ് ഒരു സമുദായം രൂപം കൊള്ളുന്നത്?
ഉത്തരം: പല കുടുംബങ്ങൾ ചേരുമ്പോൾ ഒരു സമുദായം രൂപം കൊള്ളുന്നു.
6. എങ്ങനെയാണ് ഒരു സമൂഹം രൂപം കൊള്ളുന്നത്?
ഉത്തരം: പല സമുദായങ്ങൾ ചേർന്ന് ഒരു സമൂഹം രൂപം കൊള്ളുന്നു.
7. വ്യത്യസ്ത തരം കുടുംബങ്ങൾ ഏതൊക്കെയാണ് ? വിശദീകരിക്കുക.
ഉത്തരം:
* അണുകുടുംബം: അച്ഛനും അമ്മയും അവരുടെ മക്കളും മാത്രമുള്ള കുടുംബത്തെ അണുകുടുംബം എന്ന് വിളിക്കുന്നു.
* വിസ്തൃതകുടുംബം: രണ്ടോ മൂന്നോ അണുകുടുംബങ്ങൾ ഒരുമിച്ച് താമസിക്കുന്നതാണ് വിസ്തൃതകുടുംബം.
* കൂട്ടുകുടുംബം: മൂന്നോ നാലോ തലമുറകൾ ഒരു വീട്ടിൽ ഒരുമിച്ച് ജീവിക്കുന്നതാണ് കൂട്ടുകുടുംബം.
8. ഒരു കുടുംബത്തിലെ അംഗങ്ങളെ ഒന്നിപ്പിക്കുന്ന ഘടകങ്ങൾ എന്തൊക്കെയാണ്?
ഉത്തരം:
• സ്നേഹം
• പരസ്പര ബഹുമാനം
• സുരക്ഷിതത്വം
9. എന്തുകൊണ്ടാണ് കുടുംബം സാർവലൗകികമാകുന്നത്?
ഉത്തരം: രാഷ്ട്രം, ഭാഷ തുടങ്ങിയവ പരിഗണിക്കാതെ ലോകമെമ്പാടും കുടുംബങ്ങൾ നിലനിൽക്കുന്നു, അതിനാൽ കുടുംബം സാർവലൗകികമാണ്.
10. സമൂഹത്തിലെ ചിട്ടകളും മര്യാദകളും ജീവിതരീതികളും ആദ്യമായി നാം പഠിക്കുന്നത് എവിടെ നിന്നാണ്?
ഉത്തരം: കുടുംബം
11. നമ്മുടെ പ്രാഥമിക ആവശ്യങ്ങള്‍ എന്തൊക്കെയാണ്?
ഉത്തരം: ആഹാരം, വസ്ത്രം, പാര്‍പ്പിടം.
12. നമ്മുടെ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റി തരുന്നത് ആരാണ്?
ഉത്തരം: കുടുംബം
13. കുടുംബത്തെ സമൂഹത്തിന്റെ അടിസ്ഥാനഘടകം എന്ന് പറയുന്നത് എന്തുകൊണ്ട്?
ഉത്തരം: സാമൂഹിക ബന്ധങ്ങൾക്ക് തുടക്കമിടുന്നതും വളര്‍ത്തുന്നതും നിലനിർത്തുന്നതും കുടുംബമാണ്. അതുകൊണ്ട് കുടുംബത്തെ സമൂഹത്തിന്റെ അടിസ്ഥാനഘടകം എന്ന് പറയുന്നു.
14. കുടുംബത്തെ സ്ഥിരമായി നിലനിർത്താൻ സഹായിക്കുന്ന അത്യാവശ്യ ഘടകം
ഏതാണ്?
ഉത്തരം: ഉത്തരവാദിത്വബോധം
15. കുടുംബത്തിന്റെ സവിശേഷതകൾ എന്തൊക്കെയാണ്?
ഉത്തരം: സാർവ്വലൗകികത, വൈകാരികബന്ധം, പരിമിതമായ വലിപ്പം, ഉത്തരവാദിത്വബോധം.
16. കുടുംബത്തിന്റെ ധര്‍മ്മങ്ങള്‍ എന്തൊക്കെയാണ്?
ഉത്തരം: സുരക്ഷിതത്വം ഉറപ്പുവരുത്തുക, അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുക,
സ്നേഹവാത്സല്യങ്ങള്‍ നൽകുക, നല്ല പെരുമാറ്റ ശീലങ്ങള്‍ വളര്‍ത്തിയെടുക്കുക.
17. കുടുംബത്തിലൂടെ നമുക്ക് ലഭിക്കുന്ന ഗുണങ്ങള്‍ എന്തൊക്കെയാണ്?
ഉത്തരം: അച്ചടക്കം, മര്യാദ, പങ്കുവെക്കൽ, സത്യസന്ധത.
18. സാമൂഹിക ബന്ധത്തിന്റെ അടിസ്ഥാനം എന്ത്?
ഉത്തരം: കുടുംബം
19. വ്യക്തിത്വ വികസനത്തിന്റെ പ്രാഥമികവേദി ഏത്?
ഉത്തരം: കുടുംബം
20. അമ്മു വീട്ടിലെത്തിയാല്‍ സ്‌കൂളിലെ വിശേഷങ്ങൾ അച്ഛനമ്മമാരോട് പങ്കുവെക്കും.
നിങ്ങൾ എന്തെല്ലാം കാര്യങ്ങളാണ് കുടുംബത്തില്‍ ഉള്ളവരോട് പങ്കു വെക്കാറുള്ളത്?
ലഘുവിവരണം തയ്യാറാക്കുക.
ഉത്തരം:
• സ്‌കൂളിലെ വിശേഷങ്ങള്‍,
• ആരോഗ്യപ്രശ്നങ്ങള്‍,
• ഇഷ്‌ടമുള്ള ഭക്ഷണം,
• പികനിക്കിനു പോകുന്നതിനെക്കുറിച്ച്,
• കൂട്ടുകാരെ കുറിച്ച്,
• ടീച്ചർമാരെ കുറിച്ച്.
21. നിങ്ങൾ അച്ഛനമ്മമാർക്ക് എന്തെല്ലാം സഹായങ്ങളാണ് ചെയ്തു കൊടുക്കാറുള്ളത്?
മാതാഫിതാക്കള്‍ നിങ്ങൾക്ക് വേണ്ടി എന്തെല്ലാം കാര്യങ്ങള്‍ ചെയ്തു തരുന്നു?
പട്ടികപ്പെടുത്തുക.
അച്ഛനമ്മമാരുടെ ചുമതലകൾ
. കുട്ടികളെ അച്ചടക്കം ഉള്ളവർ ആക്കി വളർത്തുക
. കുട്ടികളുടെ അടിസ്ഥാന ആവശ്യങ്ങൾ പ്രദാനം ചെയ്യുക
. കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുക
കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം നൽകുക
. കുട്ടികൾക്ക് നല്ല മാതൃകയായി ജീവിക്കുക
നിങ്ങളുടെ ചുമതലകൾ
. മാതാപിതാക്കളെ വീട്ടുജോലി കളിൽ സഹായിക്കുക
. പഠിക്കാനുള്ള കാര്യങ്ങൾ ക്രമമായി പഠിക്കുക
പ്രായമായവരെ ബഹുമാനിക്കുക അനിയന്മാരെ അനിയത്തിമാരെ സഹായിക്കുക
. മാതാപിതാക്കളെ സഹായിക്കുക