പാഠം ഒന്ന് 
കടമകൾ ചെയ്യാം

1.പേരിനൊപ്പം ദ ഗ്രേറ്റ് എന്ന പദവി ചേർത്തുവിളിക്കപ്പെട്ട  ഏക രാജാവ് ?

ആൽഫ്രഡ് ദ ഗ്രേറ്റ്

2.ആൽഫ്രഡ് ദ ഗ്രേറ്റ് ഏത് രാജ്യത്തെ രാജാവായിരുന്നു ?

ഇംഗ്ലണ്ട്

3.ആൽഫ്രണ്ട് വെസ്കസിലെ രാജാവായിരുന്ന കാലഘട്ടം?

849-899

4.ആൽഫ്രഡ് രാജാവിനെ മഹാൻ എന്ന പദവിക്ക് അർഹനാക്കിയത് എന്ത്?

അദ്ദേഹത്തിൻറെ നേതൃത്വപാടവവും വിദ്യാഭ്യാസ രംഗത്തും ആരോഗ്യപരിപാലനരംഗത്തും എടുത്ത പുത്തൻ കാൽവയ്പുകളും ആണ് മഹാൻ എന്ന പദവിക്ക് അദ്ദേഹത്തെ അർഹനാക്കിയത്.

5---ആണ് മനുഷ്യൻറെ ഏറ്റവും വലിയ ശത്രു

അജ്ഞത

6.അജ്ഞതയാണ് മനുഷ്യൻറെ ഏറ്റവും വലിയ ശത്രു എന്ന് വിശ്വസിച്ചതാര്?

ആൽഫ്രഡ് രാജാവ്

7.തുടക്കത്തിൽ സമുദ്ര സഞ്ചാരികളുടെ ശല്യം ഒഴിവാക്കാനായി ആൽഫ്രഡ് എന്താണ് ചെയ്തത്?

അവർക്ക് കപ്പം കൊടുത്ത് പ്രീതിപ്പെടുത്തി

8.യുദ്ധമുഖത്തുനിന്ന് ആൽഫ്രഡിന് പിന്തിരിഞ്ഞോടേണ്ടി വന്നത് എങ്ങനെ?

സമുദ്ര സഞ്ചാരികളെ ഒഴിവാക്കാൻ നടത്തിയ ശ്രമം യുദ്ധം ആയി. യുദ്ധത്തിൻ്റെ തുടക്കത്തിൽ ശക്തരായ അവരെ നേരിടാൻ ആകാതെ പരാജയമടഞ്ഞ് യുദ്ധമുഖത്തുനിന്ന് പിന്തിരിഞ്ഞ് ഓടേണ്ടി വന്നു.

9.യുദ്ധത്തിൽ പരാജയപ്പെട്ട ആൽഫ്രഡ് രാജാവ് ഏത് വേഷം ധരിച്ചാണ് നടന്നിരുന്നത്?

ആട്ടിടയന്റെ

10.വിശപ്പുണ്ടാകും സഹിക്കാൻ വയ്യാതെ ആൽഫ്രഡ് അഭയം തേടിയത് എവിടെ?

വിറകു വെട്ടുകാരന്റെ വീട്ടിൽ

11.അല്പം കാത്തിരിക്കൂ ഞാൻ ഭക്ഷണം ഉണ്ടാക്കി തരാം ഇത് ആര് ആരോട് പറഞ്ഞതാണ് ?

വിറകുവെട്ടുകാരന്റെ ഭാര്യ ആൽഫ്രഡ് രാജാവിനോട്

12ആൽഫ്രഡ് അപമാന ഭാരത്താൽ തലതാഴ്ത്തിയത്  എപ്പോൾ ?

ഒരു ജോലി ഏറ്റെടുത്താൽ അത് ചെയ്യണം മടി പിടിച്ചിരിക്കുകയല്ല വേണ്ടത് എന്ന് വിറകുവെട്ടുകാരന്റെ ഭാര്യയുടെ വാക്കുകൾ കേട്ടപ്പോൾ 

13മിണ്ടാതിരിക്കൂ. ഇദ്ദേഹം നമ്മുടെ രാജാവാണ് ' ഇത് ആര് ആരോട് പറഞ്ഞതാണ് ?

മരംവെട്ടുകാരൻ ഭാര്യയോട്

14--- ചെറുതാണെങ്കിലും വലുതാണെങ്കിലും കൃത്യതയോടെ അത് ചെയ്യണം

 കടമ

 15. രാജ്യത്തുനിന്ന്  വൈക്കിംഗുകളെ തുരത്തിയത് എങ്ങനെ?

എന്തുവിലകൊടുത്തും തന്റെ കടമകൾ നിർവഹിക്കുമെന്ന് ആൽഫ്രഡ് ശപഥം ചെയ്തു അദ്ദേഹം തന്നെ അണികളെ ഒന്നിച്ചുകൂട്ടി പരിശീലനം നൽകി രാജാവും പടയാളികളും കൂടി സധൈര്യം വൈക്കിംഗുകളെ രാജ്യത്തുനിന്ന് തുരത്തി.


16.ആൽഫ്രഡ് രാജാവ് മഹാന്മാരുടെ ഗണത്തിലേക്ക് ഉയർന്നത് എങ്ങനെ?

എന്തുവിലകൊടുത്തും തന്റെ കടമകൾ നിർവഹിക്കുമെന്ന് ആൽഫ്രഡ് ശപഥം ചെയ്തു അദ്ദേഹം തന്നെ അണികളെ ഒന്നിച്ചുകൂട്ടി പരിശീലനം നൽകി രാജാവും പടയാളികളും കൂടി സധൈര്യം വൈക്കിംഗുകളെ രാജ്യത്തുനിന്ന് തുരത്തി.അങ്ങനെ രാജാവ് മഹാന്മാരുടെ ഗണത്തിലേക്ക് ഉയർന്നു.

പാഠം രണ്ട്
 നല്ല സ്വാധീനം

1. ബധിരയും ആയിരുന്നിട്ടും ബിരുദം നേടിയ ആദ്യ വ്യക്തി ?

ഹെലൻ കെല്ലർ

2.ബിരുദം  നേടിക്കഴിഞ്ഞ ഹെലൻ കെല്ലർ ചെയ്തത് എന്താണ്?

അന്ധർക്കും ബധിരർക്കും വേണ്ട സഹായങ്ങൾ ചെയ്യുന്ന വിധത്തിൽ പല പ്രവർത്തനങ്ങളും ആരംഭിച്ചു

3.നിങ്ങളുടെ ജീവിതത്തെ ഏറ്റവും കൂടുതൽ സ്വാധീനിച്ച വ്യക്തി ആരാണ് എന്ന ചോദ്യത്തിന് ഹെലൻ കെല്ലർ നൽകിയ മറുപടി എന്തായിരുന്നു ?

ആൻ സള്ളിവൻ

4.ഹെലന്റെ ടീച്ചർ ആരായിരുന്നു ?

ആൻ സള്ളിവൻ

5.ആനിനോട് സഹതാപം തോന്നിയത് ആർക്ക്?

അഗതിമന്ദിരത്തിലെ തൂപ്പുകാരിക്ക്

6.ആനിനെ പുതിയ വ്യക്തിയാക്കി മാറ്റിയത് എന്ത് ?

അഗതിമന്ദിരത്തിലെ തൂപ്പുകാരിയുടെ സൗഹൃദം.

7.ആൻ സള്ളിവനോട് ജീവിതത്തിൽ സ്വാധീനം ചെലുത്തിയ വ്യക്തി ആരാണ് എന്ന ചോദ്യത്തിന് അവർ പറഞ്ഞ മറുപടി എന്ത് ?

ടിക്കസ് ബറിയിലെ തൂപ്പുകാരി ചേച്ചി

8---ജീവിതത്തിൽ നല്ല സ്വാധീനങ്ങൾ ഉണ്ടാകും

നന്മയാർന്ന ജീവിതത്തിൽ

9.--ഉം --ഉം പലരുടെയും ജീവിതങ്ങളുടെ ഗതി മാറ്റിയിട്ടുണ്ട്

സ്നേഹമുള്ള ഒരു വാക്ക് , ഒരു പ്രോത്സാഹനം എന്നിവ.

പാഠം-3
സ്വപ്നങ്ങൾ കാണാം.


1.അബ്ദുളിന്റെ സ്വപ്നം എന്തായിരുന്നു ?

വിമാനം പറപ്പിക്കണം

2. ചുറുചുറുക്കും സൽസ്വഭാവവും ഉള്ള മിടുക്കനായിരുന്നു- --

അബ്ദുൾ

3.അബ്ദുളിന് താല്പര്യം എന്തിനോടായിരുന്നു ?

യുദ്ധവിമാനങ്ങൾ

4. ലൈബ്രറിയിൽ നിന്ന് ശേഖരിച്ച് വായിച്ചിരുന്നത് എന്തായിരുന്നു?

യുദ്ധവിമാനങ്ങളെക്കുറിച്ചുള്ള പുസ്തകങ്ങൾ

5.---- സംബന്ധിച്ച ചോദ്യങ്ങൾ എപ്പോൾ ആരിൽ എന്നുണ്ടായാലും ഉത്തരം പറയാൻ അബ്ദുൽ റെഡിയായിരുന്നു

വിമാനങ്ങൾ

6. വിദ്യാഭ്യാസം പൂർത്തിയായതോടെ ----- അപേക്ഷ അയച്ചു

എയർഫോഴ്സിലേക്ക്

7. സ്വപ്നം തകർന്നടിഞ്ഞാൽ---സാക്ഷാത്കാരത്തിന് വേണ്ടി ജീവിതം സമർപ്പിക്കണം

ഉദാത്തമായ മറ്റൊരു സ്വപ്നത്തിന്റെ

8. സ്വപ്നം തകർന്നടിഞ്ഞാൽ മറ്റൊരു സ്വപ്നത്തിനു വേണ്ടി ജീവിതം സമർപ്പിക്കണമെന്ന് അബ്ദുളിന് ചിന്തിക്കാൻ പ്രേരണയായത് എന്ത് ?

അടിയുറച്ച ഈശ്വര വിശ്വാസം

9. പരാജയത്തിലും പ്രതിസന്ധിയിലും മനസ്സു മടുക്കാതെ കൂടുതൽ മെച്ചമായ കാര്യങ്ങൾ കാത്തിരിക്കുന്നു എന്ന ഉറപ്പോടെ മുന്നേറിയ അബ്ദുൽ ലോകം ആദരിച്ച---ആയി തീർന്നു

എപിജെ അബ്ദുൽ കലാം എന്ന ശാസ്ത്രജ്ഞൻ

10. രാഷ്ട്രപതിയായിരുന്ന അവസരത്തിൽ ഇന്ത്യയുടെ സർവ്വസൈന്യാധിപൻ എന്ന നിലയിൽ യുദ്ധവിമാനത്തിൽ നിരവധി തവണ യാത്ര ചെയ്ത വ്യക്തി ആര്

ഡോക്ടർ എപിജെ അബ്ദുൽ കലാം

12.--- തരുന്ന ഊർജ്ജവും ശക്തിയും വലുതാണ്

പുതിയ സ്വപ്നങ്ങൾ

13.നിങ്ങൾക്കൊക്കെ സ്വപ്നങ്ങൾ ഉണ്ടോ എന്ന് കുട്ടികളോട് ചോദിച്ചത് ആര്?

രഘു മാഷ്

പാഠം 4
 ലക്ഷ്യമുണ്ടാകണം

1. ദീർഘദൂര നീന്തൽ താരം ?

ഫ്ളോറൻസ് ചാഡ് വിക്

2. സമയത്തിനുള്ളിൽ നീന്തിക്കടന്ന ആദ്യ വനിത?

ഫ്ലോറൻസ് ചാഡ് വിക്ക്

3. ഫ്ലോറൻസ് ഫ്രാൻസിന്റെ തീരത്തുനിന്ന് മറുകരയ്ക്ക് നീന്തിയത്എന്ന് ?

1950 ആഗസ്റ്റ് എട്ടിന്

4.ഫ്രാൻസിന്റെ തീരത്തുനിന്ന് മറുകരയ്ക്ക് നീന്താൻ ഫ്ലോറൻസ് എടുത്ത സമയം എത്ര?

13 മണിക്കൂർ 20 മിനിറ്റ്

5.നീന്തലിൽ ഫ്ലോറൻസ് ലോക റെക്കോർഡ് സ്വന്തമാക്കിയത് എന്ന് ?

1955 ഒക്ടോബർ 12ന്

6.നീന്തലിൽ ഫ്ളോറൻസ് ലോക റെക്കോർഡ് സ്വന്തമാക്കിയപ്പോൾ എത്ര സമയം ആണ് നീന്തുന്നതിന്എടുത്തത് ?

13 മണിക്കൂർ 55 മിനിറ്റ്

7.അമേരിക്കയുടെ പടിഞ്ഞാറൻ തീരത്തുള്ള ദ്വീപ്?

കാറ്റലീന ദ്വീപ്

8.കാറ്റലീന ദ്വീപിൽ നിന്ന് കാലിഫോർണിയ തീരത്തേക്ക് നീന്തുമ്പോൾ ഫ്ലോറൻസിന്റെ മുന്നിൽ പ്രതിബന്ധമായി വന്നത് എന്ത് ? അതിൽ നിന്നും ഫ്ളോറൻസ് രക്ഷപ്പെട്ടത് എങ്ങനെ?

നീന്തൽ ആരംഭിച്ച ഏതാനും മണിക്കൂർ കഴിഞ്ഞപ്പോൾ വമ്പൻ സ്രാവുകൾ അവരെ വട്ടമിടാൻ തുടങ്ങി. ഫ്ലോറൻസിന്റെ പരിശീലകനും സംഘവും ഒരു ബോട്ടിൽ അവരെ അനുഗമിക്കുന്നുണ്ടായിരുന്നു .അവർ തടസ്സം സൃഷ്ടിച്ച സ്രാവുകളെ ഓടിക്കാനായി വെടിവച്ചു .കുറെ നേരത്തെ പരിശ്രമത്തിനൊടുവിൽ സ്രാവുകളുടെ തടസ്സത്തിൽ നിന്നും അവർ രക്ഷപ്പെട്ടു.

9.ഫ്ലോറൻസ് ലക്ഷ്യം കാണാനാകാതെ പിന്മാറാൻ കാരണമായ പ്രതിബന്ധം ഏത്?

കനത്ത മൂടൽ മഞ്ഞ്

10.നീന്തൽ അവസാനിക്കുമ്പോൾ കരയിൽ എത്താൻ എത്ര ദൂരം കൂടി ബാക്കിയുണ്ടായിരുന്നു ?

അര  മൈൽ

11.ഫ്ലോറൻസിനെ ഇൻറർവ്യൂ ചെയ്ത മാധ്യമപ്രവർത്തകൻ പിന്മാറലിനെ കുറിച്ച് ചോദിച്ചപ്പോൾ അവരുടെ മറുപടി എന്തായിരുന്നു ?

നീന്തി വന്ന അവസരത്തിൽ അകലെ കര കാണാൻ സാധിച്ചിരുന്നു എങ്കിൽ ഉറപ്പായും ഞാനത് വിജയകരമായി പൂർത്തിയാക്കുമായിരുന്നു.

12.എന്തായിരുന്നു ഫ്ലോറൻസിന്റെ പരാജയകാരണം ?

മൂടൽമഞ്ഞ് കാരണം തൻ്റെ ലക്ഷ്യമായ കര കാണാൻ സാധിക്കാതെ പോയതായിരുന്നു പരാജയകാരണം.



പാഠം 5
ഏറ്റവും പ്രധാനപ്പെട്ട കാര്യം

1. അല്ലുവിന് അച്ഛൻ പുതിയതായി വാങ്ങിക്കൊടുത്ത പുസ്തകം ഏതായിരുന്നു ?

ടോൾസ്റ്റോയ് കഥകൾ

2.രാജാവ് ഉത്തരം തേടിയ മൂന്നു ചോദ്യങ്ങൾ ഏതായിരുന്നു ?

ഏതു കാര്യത്തിനും പറ്റിയ സമയം ഏതാണ്
ആരാണ് ഏറ്റവും ആവശ്യമുള്ളയാൾ
ചെയ്യാനുള്ള ഏറ്റവും പ്രധാനപ്പെട്ട കാര്യം ഏതാണെന്ന് എങ്ങനെയാണറിയുക


3.ചോദ്യങ്ങൾക്ക്ഉത്തരം തേടി രാജാവ് എത്തിച്ചേർന്നത് എവിടെ?

വനത്തിൽ താമസിക്കുന്ന സന്യാസിയുടെ അടുത്ത്


4.രാജാവ് കാണാൻ എത്തുമ്പോൾ സന്യാസി എന്ത് ചെയ്യുകയായിരുന്നു?

കുടിലിനരികിലായി കിളച്ചുകൊണ്ടിരിക്കുകയായിരുന്നു.

5.ചോര ഒലിപ്പിച്ചു വന്ന ചെറുപ്പക്കാരനെ രാജാവും സന്യാസിയും കൂടി എന്തു ചെയ്തു?

മുറിവുകൾ കഴുകി പച്ചമരുന്നുകൾ വച്ചു കെട്ടി അതിനുശേഷം അയാളെ കുടിലിൽ കൊണ്ടുപോയി കിടത്തി

6.രാജാവിൻറെ മൂന്ന് ചോദ്യങ്ങളുടെ ഉത്തരം സന്യാസി നൽകിയത് എങ്ങനെയായിരുന്നു ?

ഇന്നലത്തെ ഏറ്റവും പറ്റിയ സമയം എന്നെ സഹായിച്ച സമയമായിരുന്നു
ഏറ്റവും സഹായം ആവശ്യമുള്ളയാൾ ഞാനായിരുന്നു അങ്ങ് എന്നെ സഹായിച്ചു .പിന്നീട് അപകടത്തിൽപ്പെട്ട മുന്നിലേക്ക് ഓടി വന്നയാളുടെ ജീവൻ സംരക്ഷിച്ചു അയാളെ ശുശ്രൂഷിച്ചു. അതായിരുന്നു ചെയ്യാൻ ഉണ്ടായിരുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം.

7.ഏതു കാര്യത്തിനും പറ്റിയ സമയം ഏതാണ് ?

ഇപ്പോൾ തന്നെ .കാരണം ഇപ്പോഴത്തെ സമയം മാത്രമേ നമ്മുടെ നിയന്ത്രണത്തിൽ ഉള്ളൂ.
നമ്മുടെ സഹായം അർഹിക്കുന്ന ആൾ ആരാണ്
നമ്മുടെ ചുറ്റുമുള്ളവർ 
ചെയ്യാനുള്ള ഏറ്റവും പ്രധാനപ്പെട്ട കാര്യം ഏതാണ്
മറ്റുള്ളവർക്ക് നന്മ ചെയ്യുക എന്നത് തന്നെ.അതിനുവേണ്ടിയാണ് നാം ഈ ലോകത്തിലേക്ക് അയക്കപ്പെട്ടത് തന്നെ.