പ്രിയമുള്ളവരെ,
സർഗാത്മകതയുള്ള പാഠങ്ങൾ ഇഷ്ടത്തോടെ പഠിച്ചുവരുന്ന കുട്ടിക്ക് യൂണിറ്റ് ടെസ്റ്റും സർഗാത്മകമായി അനുഭവപ്പെടണ്ടെ? നമുക്കൊന്ന് ചെയ്ത് നോക്കിയാലോ ?
യൂണിറ്റ് 1.പറവകള്‍ പാറി
*സർഗാത്മക യൂണിറ്റ് ടെസ്റ്റ്*
എങ്ങനെയാകണം?
1. നാലോ അഞ്ചോ പൂക്കൾ പേപ്പറിൻ്റെ താഴെ വരയ്ക്കണം. ചെടികളിൽ നിൽക്കുന്ന പൂക്കൾ. പൂക്കൾക്ക് മേലെ പറന്നു പോകുന്ന പറവകളുടെ ചിത്രം വരയ്ക്കുക.
2. എത്ര പറവകളുണ്ടോ അത്രയും പൂക്കൾ വേണം
3. പൂക്കൾക്ക് നിറം നൽകുക
4. പറവകൾക്ക് നിറമില്ല.
5. പൂക്കളുടെ നിറം കണ്ടിട്ട് നിറമില്ലാത്ത പറവകൾ എന്തായിരിക്കും ചോദിച്ചത്?
6. *നിറം താ നിറം താ* (അതെഴുതാമോ) സാവധാനം പറയുന്നു
7. പറവകൾ പാടിയാണ് ചോദിച്ചത്. അതും എഴുതണ്ടേ? *പറവകൾ പാടി*
8. അപ്പോൾ പൂവുകൾ എന്തു പറഞ്ഞു കാണും?പ്രതികരണങ്ങൾ ( *വാ വാ വാ വാ* )
9. പൂവുകളും പാടിയാണ് പറഞ്ഞത്.അക്കാര്യം എഴുതണ്ടേ?
*പൂവുകൾ പാടി*
. *ലാലാ ലാ ലാ*
10. എന്തെങ്കിലും സഹായമാവശ്യമുള്ളവരുണ്ടോ? (അവർക്ക് തെളിവുകൾ നൽകാം.)
11. ഇനി ടീച്ചർ ബോർഡിൽ എല്ലാവരികളും എഴുതാം. ഓരോ അക്ഷരവും ശരിയാണെങ്കിൽ ശരി അവരവർ നൽകണം.
*വിലയിരുത്തൽ*
1. നിർദ്ദേശം കേട്ട് ആശയം ഉൾക്കൊണ്ട് ചിത്രം വരച്ചതിന് (ആശയഗ്രഹണം)
2. പറവകളുടെ എണ്ണവും പൂക്കളുടെ എണ്ണവും തുല്യമായി വരച്ചതിന് (സംഖ്യാബോധം)
3. പൂക്കൾ വരച്ച് നിറം നൽകിയതിന് ( കലാവിദ്യാഭ്യാസം)
4. പ, റ, വ, ക,ൾ, ട, ത, ല, ന എന്നീ അക്ഷരങ്ങൾ പുതിയ സന്ദർഭത്തിൽ പ്രയോഗിക്കാൻ കഴിഞ്ഞതിന്
5. ഇ, ആ, ഉ, ഊ എന്നിവയുടെ ചിഹ്നങ്ങൾ, അനുസ്വാരം എന്നിവ പുതിയ സന്ദർഭത്തിൽ പ്രയോഗിക്കാൻ കഴിഞ്ഞതിന്
6. ടീച്ചർ എഴുതിയതും സ്വന്തം എഴുത്തും പൊരുത്തപ്പെടുത്തി മെച്ചപ്പെടുത്താൻ കഴിഞ്ഞതിന്.
ഗ്രേഡ് ആണ് നൽകേണ്ടത്
ചുവന്ന A ഗ്രേഡ് 5-6 ഇനങ്ങളിലും മികവ്
പച്ച A - 3 - 4 ഇനങ്ങളിൽ മികവ്
നീല A സഹായത്തോടെയുള്ള മികവ്
( നിറ സൂചന കുട്ടികളുമായോ രക്ഷിതാക്കളുമായോ പങ്കിടരുത്. *ടീച്ചർക്കറിയാൻ മാത്രം* )
കുട്ടികൾ അടുത്ത രണ്ടു യൂണിറ്റുകൾ കഴിയുമ്പോഴാകും ഈ അക്ഷരങ്ങൾ സ്വായത്തമാക്കുക. ഇപ്പോൾ എവിടെ നിൽക്കുന്നുവെന്നറിയാൻ മാത്രമാണ് ഈ സർഗാത്മക പ്രവർത്തനം
CPTA യിൽ കുട്ടികളുടെ നേട്ടങ്ങൾ പങ്കിടണം
1. വായനശേഷി ( പ്രതിദിന വായന പാഠങ്ങൾ അടിസ്ഥാനമാക്കി)
2. എഴുത്തുശേഷിയിൽ പുതിയ സന്ദർഭത്തിൽ പ്രയോഗിക്കാനുള്ള കഴിവ്
3. ഗണിതശേഷികൾ
4. ആശയ ഗ്രഹണ ശേഷി
5. ആശയം ചിത്രങ്ങളിലൂടെ ആവിഷ്കരിക്കാനുള്ള ശേഷി
6. വാക്കകലം പാലിക്കുന്ന കാര്യം
7. . കുട്ടികളെ താരതമ്യം ചെയ്യരുത്.
8. പ്രീ പ്രൈമറി അനുഭവം ചൂണ്ടിക്കാട്ടി വിശകലനം നടത്തരുത്.
9. ആദ്യമാസത്തെ നേട്ടങ്ങൾ ഉയർത്തിക്കാട്ടണം
യൂണിറ്റ് 2: പൂവ് ചിരിച്ചു- സർഗാത്മക യൂണിറ്റ് ടെസ്റ്റ്.
ചിത്രകഥ തയ്യാറാക്കൽ.
ചിത്രം പ്രദർശിപ്പിക്കുകയോ പ്രിൻ്റ് എടുത്ത് നൽകുകയോ ആവാം.
- ഓരോ ചിത്രത്തിനും അടിക്കുറിപ്പ് (ചെറു വാക്യങ്ങൾ) എഴുതണം.
- ചർച്ചയിലൂടെ രൂപപ്പെടുന്ന വാക്യങ്ങൾ ആകണം.
ഉദാ: ഒരു ചെടി, ചെറു ചെടി ( ചിത്രം 1)
- പെൺകുട്ടിക്ക് പേര് നൽകുമ്പോൾ പരിചിതാക്ഷരങ്ങളും ചിഹ്നങ്ങളും പരിഗണിക്കണം
ഉദാ: ആരതി, ആലിന,
- കുട്ടികൾക്ക് സ്വന്തമായി ചിത്രം വരയ്ക്കാനാണ് അവസാന കോളം ഒഴിച്ചിട്ടിരിക്കുന്നത്.
സാധ്യതാ വാക്യങ്ങൾ ചുവടെ. ബ്രാക്കറ്റിൽ രണ്ടാം യൂണിറ്റിലെ ഊന്നൽ അക്ഷരങ്ങളും ചിഹ്നങ്ങളും ടീച്ചറുടെ അറിവിലേക്കായി നൽകുന്നു
ചിത്രം 1
*ഒരു ചെടി*
*ചെറു ചെടി** (ഒ, ച, എ യുടെ ചിഹ്നം )
ചിത്രം 2
*ഇലകൾ വന്നു* (ഇ, ന്ന)
ചിത്രം 3
*കേട് വന്നു*
*പാവം മരം*
*ആതിര വന്നു*
*അരികെ ഇരുന്നു*
*മരുന്ന് തേച്ചു*
കേട് മാറി (ആ, ച്ച, ര, ഏയുടെ ചിഹ്നം, സംവൃതോകാരം )
ചിത്രം 4
*അന്ന് ചെടി ഇന്ന് മരം*
*ലാലാ ലാലലാ*
*ആതിര പാടി.* (അ, ഇ, ന്ന, ര)
ചിത്രം 5
*മരമാകെ പൂക്കൾ.* (ക്ക, ര, എ യുടെ ചിഹ്നം, സംവൃതോകാരം )
ചിത്രം 6
( ചിത്രം വരയ്കാനുള്ള നിര്‍ദേശം നല്‍കുന്നു. മരം പൂത്ത് നില്‍ക്കുകയാണ്. നല്ല മണം. നല്ല ചന്തം, അപ്പോള്‍ ഏഴ് പറവകള്‍ തേന്‍ തേടി വന്നു. മൂന്നെണ്ണം ഇടതുവശത്തൂ നിന്നും നാല് പറവകള്‍ വലതുശത്തുനിന്നുമാണ് വന്നത്. ആ രംഗം വരയ്ക്കൂ)
വരച്ചതിന് ശേഷം എഴുതേണ്ടത്
*തേൻ തേടി വന്നു*
*പറവകൾ വന്നു.*
*പൂമരം ചിരിച്ചു* . ( ച്ച, ര, ന്ന, എ, ന്‍, മ, ഏഎന്നിവയുടെ ചിഹ്നനങ്ങൾ )
എല്ലാവരും എഴുതിക്കഴിഞ്ഞാല്‍ വിലയിരുത്തണം. തുടര്‍ന്ന് വാക്യങ്ങള്‍ ബോര്‍ഡിലെഴുതി പൊരുത്തപ്പെടുത്തി ആവശ്യമെങ്കില്‍ സ്വന്തം രചന മെച്ചപ്പെടുത്തണം. അതും വിലയിരുത്തണം. തുടര്‍ന്ന് ഓരോരുത്തരായി വന്ന് നിര്‍ദേശിക്കുന്ന വാക്യം വായിക്കണം
വിലയിരുത്തല്‍
1. ആശയത്തിന് അനുയോജ്യമായ ചിത്രം വരച്ച് നിറം നൽകിയതിന് (ആശയഗ്രഹണം, ( കലാവിദ്യാഭ്യാസം))
2.അ, ആ, ക്ക, ര, ച്ച, ന്ന, ഇ, ഒ, ച, ഇ, ന്‍, മ എന്നീ അക്ഷരങ്ങൾ പുതിയ സന്ദർഭത്തിൽ പ്രയോഗിക്കാൻ കഴിഞ്ഞതിന്
3. എ, ഏ എന്നിവയുടെ ചിഹ്നങ്ങൾ, അനുസ്വാരം, സംവൃതോകാരം എന്നിവ പുതിയ സന്ദർഭത്തിൽ പ്രയോഗിക്കാൻ കഴിഞ്ഞതിന്
4, വാക്കകലം പാലിച്ചും ഘടന പാലിച്ചും വ്യക്തതയോടെ എഴുതി.തിന്
5. നിര്‍ദ്ദേശിക്കുന്ന വാക്യങ്ങള്‍ വായിച്ചതിന്
6. ടീച്ചർ എഴുതിയതും സ്വന്തം എഴുത്തും പൊരുത്തപ്പെടുത്തി മെച്ചപ്പെടുത്താൻ കഴിഞ്ഞതിന്.
7 , സംഖ്യാബോധം ( 7=4+3)
8 മുന്‍പാഠത്തില്‍ പരിചയപ്പെട്ട അക്ഷരങ്ങളും ചിഹ്നങ്ങളും പുതിയ സന്ദര്‍ഭത്തില്‍ ശരിയായി പ്രയോഗിച്ചതിന് ( പ, റ, വ, ക, ള്‍, ട, ത, ന, ല എന്നീ അക്ഷരങ്ങള്‍ ഇ, ആ, ഉ, ഊ എന്നിവയുടെ ചിഹ്നങ്ങൾ, അനുസ്വാരം)
ഗ്രേഡ് ആണ് നൽകേണ്ടത്
ചുവന്ന A ഗ്രേഡ് 5-6 ഇനങ്ങളിലും മികവ്
പച്ച A - 3 - 4 ഇനങ്ങളിൽ മികവ്
നീല A സഹായത്തോടെയുള്ള മികവ്
( നിറ സൂചന കുട്ടികളുമായോ രക്ഷിതാക്കളുമായോ പങ്കിടരുത്. *ടീച്ചർക്കറിയാൻ മാത്രം* )
വിശകലനം
A സഹായമില്ലാതെ എഴുതിയവരുടെ എണ്ണം
B. ചെറു സഹായത്തോടെ എഴുതിയവരുടെ എണ്ണം
C. തെളിവ് കിട്ടിയത് പ്രയോജനപ്പെടുത്തി എഴുതിയവരുടെ എണ്ണം
കുട്ടികൾ അടുത്ത രണ്ടു യൂണിറ്റുകൾ കഴിയുമ്പോഴാകും ഈ അക്ഷരങ്ങൾ സ്വായത്തമാക്കുക. ഇപ്പോൾ എവിടെ നിൽക്കുന്നുവെന്നറിയാൻ മാത്രമാണ് ഈ സർഗാത്മക പ്രവർത്തനം
അനുബന്ധം