സമയ ചക്രം | STANDARD 4 MATHS UNIT 2

STANDARD 4 MATHS UNIT 2

സമയ ചക്രം 
ക്ലാസ്സിൽനിർമ്മിച്ച ക്ലോക്കുമായി കുട്ടികൾ
ഗവ: എൽ.പി.എസ് തോന്നയ്ക്കൽ,  തിരുവനന്തപുരം


സമയ ചക്രം യൂണിറ്റുമായി നാൽകാവുന്ന വർക്ക്
 ഷീറ്റുകൾ   ഇവിടെ

മണൽഘടികാരം

നിഴൽ ഘടികാരം



ഘടികാരം

സമയം പറയാമോ ?



CLASS ROOM



ശകവർഷം

ഇന്ത്യയുടെ ഔദ്യോഗിക സിവിൽ കലണ്ടറാണ്

 ശക വർഷം അല്ലെങ്കിൽ ഇന്ത്യൻ ദേശീയ

 കലണ്ടർ. 1957 ൽ ഭാരത സർക്കാറിന്റെ

 കലണ്ടർ പരിഷ്കാര സമിതിയുടെ 

ശുപാർശയനുസരിച്ചു് ഇന്ത്യയുടെ ദേശീയ 

സിവിൽ കലണ്ടറായി ശകവർഷം അംഗീകരിക്കപ്പെട്ടു.

മാസങ്ങൾ



മാസംദിനങ്ങൾമാസാരംഭം
(ഗ്രിഗോറിയൻ കലണ്ടറുനസരിച്ച്)
1ചൈത്രം30/31മാർച്ച് 22*
2വൈശാഖം31ഏപ്രിൽ 21
3ജ്യേഷ്ഠ31മെയ് 22
4ആഷാഢം31ജൂൺ 22
5ശ്രാവണം31ജൂലൈ 23
6ഭാദ്രപാദം31ഓഗസ്റ്റ് 23
7അശ്വിനി30സെപ്റ്റംബർ 23
8കാർത്തിക30ഒക്ടോബർ 23
9അഗ്രഹായനം30നവംബർ 22
10പൌഷം30ഡിസംബർ 22
11മാഘം30ജനുവരി 21
12ഫാൽഗുനം30ഫെബ്രുവരി 20

 

കൊല്ലവർഷ കാലഗണനാരീതി

കേരളത്തിന്റേതു മാത്രമായ 

കാലഗണനാരീതിയാണ്‌ കൊല്ലവർഷം

അതുകൊണ്ടുതന്നെ കൊല്ലവർഷം മലയാള വർഷം 

എന്നും അറിയപ്പെടുന്നു. എ.ഡി. 825-ൽ ആണ്‌ 

കൊല്ലവർഷത്തിന്റെ തുടക്കംഭാരതത്തിലെ

മറ്റു പഞ്ചാംഗങ്ങൾ സൗരവർഷത്തെയും 

ചാന്ദ്രമാസത്തെയും അടിസ്ഥാനമാക്കി കാലനിർണ്ണയം

 ചെയ്തപ്പോൾ, കൊല്ലവർഷപ്പഞ്ചാംഗം 

സൗരവർഷത്തെയും സൗരമാസത്തെയും ഉപയോഗിച്ചു. 

വേണാട്ടിലെ രാജാവായിരുന്ന ഉദയ മാർ‌ത്താണ്ഡ 

വർമ്മയാണ് കൊല്ലവർഷം തുടങ്ങിയതെന്ന് വിശ്വസിക്കപ്പെടുന്നു.

 ചിങ്ങം, കന്നി തുടങ്ങി 12 മലയാള മാസങ്ങളാണ്‌ ഉള്ളത്‌.

മലയാളമാസവും മറ്റുള്ള മാസങ്ങളും
മലയാളമാസം ഗ്രിഗോറിയൻ കലണ്ടർതമിഴ് മാസംശക മാസം
ചിങ്ങംഓഗസ്റ്റ്-സെപ്റ്റംബർആവണിശ്രാവണം-ഭാദ്രം
കന്നിസെപ്റ്റംബർ-ഒക്ടോബർപുരുട്ടാശിഭാദ്രം-ആശ്വിനം
തുലാംഒക്ടോബർ-നവംബർഐപ്പശിആശ്വിനം-കാർത്തികം
വൃശ്ചികംനവംബർ-ഡിസംബർകാർത്തികൈകാർത്തികം-ആഗ്രഹായണം
ധനുഡിസംബർ-ജനുവരിമാർകഴിആഗ്രഹായണം-പൗഷം
മകരംജനുവരി-ഫെബ്രുവരിതൈപൗഷം-മാഘം
കുംഭംഫെബ്രുവരി-മാർച്ച്മാശിമാഘം-ഫാൽഗുനം
മീനംമാർച്ച്-ഏപ്രിൽപങ്കുനിഫാൽഗുനം-ചൈത്രം
മേടംഏപ്രിൽ-മേയ്ചിത്തിരൈചൈത്രം-വൈശാഖം
ഇടവംമേയ്-ജൂൺവൈകാശിവൈശാഖം-ജ്യേഷ്ഠം
മിഥുനംജൂൺ-ജൂലൈആനിജ്യേഷ്ഠം-ആഷാഢം
കർക്കടകംജൂലൈ-ഓഗസ്റ്റ്ആടിആഷാഢം-ശ്രാവണം


ഇസ്‌ലാമിക കലണ്ടർ

12 മാസവും ഏകദേശം 354 ദിവസവുമുള്ളതും 

ചന്ദ്രനെ അടിസ്ഥാനമാക്കിയുള്ളതുമായ ഒരു കലണ്ടറാണ് 

ഇസ്‌ലാമിക് കലണ്ടർ, അഥവാ ഹിജ്റ കലണ്ടർ. 

കേരളത്തിൽ അറബി മാസം എന്നും അറിയപ്പെടാറുണ്ട്. 

ഇത് എല്ലാ വർഷവും സൂര്യനെ അടിസ്ഥാനമാക്കിയുള്ള

 കലണ്ടറിൽ നിന്നും എകദേശം 11 ദിവസം കുറവായിരിക്കും. 

ഇസ്‌ലാമിക് വർഷങ്ങൾ സാധാരണ ഹിജ്റ വർഷം

 എന്ന് അറിയപ്പെടുന്നു. ഹിജ്റ വർഷം തുടങ്ങുന്നത് 

മുഹമ്മദ് നബി മക്കയിൽ നിന്നും മദീനയിലേക്ക് 

പലായനം ചെയ്ത വർഷമാണ്

മാസങ്ങളുടെ പട്ടിക
മുഹർറം محرّم
സഫർ صفر
റബീഉൽ അവ്വൽ (റബീ അൽ ഔല) ربيع الأول
റബീഉൽ ആഖിർ (അല്ലെങ്കിൽ റബീ അൽ-സ്സാനി) ربيع الآخر أو ربيع الثاني
ജമാദുൽ അവ്വൽ (ജമാദ് ഈ) جمادى الأول
ജമാദുൽ ആഖിർ (അല്ലെങ്കിൽ ജമാദ് അസ്സാനി, ജാംദുൽ ഈഈ)
റജബ് رجب
ശഅബാൻ شعبان
റമദാൻ رمضان (അല്ലെങ്കിൽ റംസാൻ)
ശവ്വാൽ شوّال
ദുൽ ഖഅദ് ذو القعدة
ദുൽ ഹജ്ജ്

ആഴ്ചയിലെ ദിവസങ്ങൾ

ഇസ്‌ലാമിക് കലണ്ടറിലെ ആഴ്ചകൾ ദിവസങ്ങളും ക്രിസ്ത്യൻ കലണ്ടറുകൾക്ക് തുല്യമാണ്. സൂര്യസ്തമയത്തോടെയാണ് ഇസ്‌ലാമിക് ജൂത കലണ്ടറുകളിൽ ആഴ്ചയിലെ ദിവസങ്ങൾ തുടങ്ങുന്നത്.
യൌമുൽ അഹദ് - ഞായർ يَوْمُ الْأَحَد
യൌമുൽ ഇസ്‌നൈൻ - തിങ്കൾ يَوْمُ الْإِثْنَيْن
യൌമുസ്‌സലാസാ - ചൊവ്വ يَوْمُ الثَّلَاثَاء
യൌമുൽ അർബആ - ബുധൻ يَوْمُ الأََْرْبِعَاء
യൌമുൽ ഖമീസ് - വ്യാഴം يَوْمُ الْخَمِيس
യൌമുൽ ജുമുഅ -വെള്ളി يَوْمُ الْجُمُعَة
യൌമുസ്‌സബ്‌ത് - ശനി يَوْمُ السَّبْت

Brith Day Tree

To Top