Caskets of Life Class 6 Malayalam Medium
ചോദ്യോത്തരങ്ങൾ
Question 1.
താഴെ തന്നിരിക്കുന്ന ജീവികളെ അവയുടെ വലിപ്പത്തിന്റെ ആരോഹണക്രമത്തിൽ എഴുതുവാൻ അരുണിയെ സഹായി ക്കാമോ?
ചിത്രശലഭം, പാറ്റ, തേനീച്ച, ഉറുമ്പ്, തുമ്പി
Answer:
ഉറുമ്പ്, തേനീച്ച, തുമ്പി, പാറ്റ, ചിത്രശലഭം
Question 2.
നമ്മുടെ നഗ്നനേത്രങ്ങൾ കൊണ്ട് കാണുവാൻ സാധിക്കുന്ന ഏറ്റവും ചെറിയ ജീവി ഏതാണ് ?
Answer:
പാരമീസിയം (0. 5 mm)
Question 3.
ഭൂമിയിലെ ഏറ്റവും ചെറിയ ജീവി ഉറുമ്പ് ആണോ ?
Answer:
അല്ല
മൈക്രോസ്കോപ്പ്
നഗ്നനേത്രം കൊണ്ട് കാണാൻ സാധിക്കാത്ത സൂക്ഷ്മ ജീവികളെ നിരീക്ഷിക്കുവാൻ ഉപയോഗിക്കുന്ന ഉപകരണമാണ് മൈക്രോസ്കോപ്പ്.
Question 1.
ബാബു ഒരു ഹാൻഡ് ലെൻസ് ഉപയോഗിച്ച് ഉറുമ്പിനെ നിരീക്ഷിച്ച് കൊണ്ട് ഇരിക്കുന്നു.
a) ഉറുമ്പിനെക്കാൾ ചെറിയ ഒരു ജീവിയെ ഹാൻഡ് ലെൻസ് ഉപയോഗിച്ച് നിങ്ങൾക്ക് കാണുവാൻ സാധിക്കുമോ?
Answer:
സാധിക്കും. ചെറിയ ഈച്ചകൾ, പ്രാണികൾ തുടങ്ങിയവയെ കാണുവാൻ സാധിക്കും.
b) ഒരു ഹാൻഡ് ലെൻസ് ഉപയോഗിച്ച് നിങ്ങൾക്ക് സൂക്ഷ്മ ജീവികളെ കാണുവാൻ സാധി ക്കുമോ?
Answer:
ഇല്ല
c) ബാക്ടീരിയ, വൈറസ് പോലെയുളള സൂക്ഷ്മ ജീവികളെ നിരീക്ഷിക്കുവാൻ ഉപയോഗിക്കുന്ന ഉപകരണം ഏതാണ്?
Answer:
മൈക്രോസ്കോപ്പ്
Question 2.
എന്താണ് മൈക്രോസ്കോപ്പ് ? അതിന്റെ ഉപയോ ഗങ്ങൾ എന്തെല്ലാം ?
Answer:
നഗ്നനേത്രങ്ങൾ കൊണ്ട് കാണുവാൻ സാധി ക്കാത്ത സൂക്ഷ്മജീവികളെ നിരീക്ഷിക്കുവാൻ ഉപയോഗിക്കുന്ന ഉപകരണമാണ് മൈക്രോസ്കോപ്പ്.
- സൂക്ഷ്മ ജീവികളെ നിരീക്ഷിക്കുവാൻ ഉപയോ ഗിക്കുന്നു.
- വസ്തുക്കളെ വിപുലീകരിച്ച് കാണുവാൻ സാധിക്കുന്നു.
- വിദ്യാഭ്യാസ രംഗത്തും ആരോഗ്യരംഗത്തും ഉപയോഗിക്കുന്നു.
Question 3.
ബാക്ടീരിയ, വൈറസ് പോലെയുളള സൂക്ഷ്മ ജീവികളെ നിരീക്ഷിക്കുവാൻ ഉപയോഗിക്കുന്ന ഉപകരണമാണ് …………
Answer:
മൈക്രോസ്കോപ്പി
Question 4.
ഹാൻഡ് ലെൻസിന്റെ ഉപയോഗം എഴുതുക
Answer:
വസ്തുക്കളെ വിപുലീകരിച്ച് കാണുവാൻ സാധി ക്കുന്നു.
Question 5.
ഹാൻഡ് ലെൻസ് എതു തരം ലെൻസ് ആണ് ?
Answer:
കോൺവെക്സ് ലെൻസ്
Question 1.
a) താഴെ തന്നിരിക്കുന്ന ചിത്രം നിരീക്ഷിച്ച് ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക
b) ഈ സൂക്ഷ്മ ജീവിയുടെ പേരെഴുതുക
c) നിങ്ങൾക്ക് നഗ്നനേത്രം കൊണ്ട് ഈ ജീവിയെ കാണുവാൻ സാധിക്കുമോ ?
d) സൂക്ഷ്മ ജീവികളെ നിങ്ങൾക്ക് എങ്ങനെ കാണുവാൻ സാധിക്കും
Answer:
a) അമീബ
b) ഇല്ല
c) മൈക്രോസ്കോപ്പിലൂടെ കാണുവാൻ സാധി ക്കുന്നു.
Question 2.
തന്നിരിക്കുന്ന സൂക്ഷ്മ ജീവിയെ തിരിച്ചറിയുക.
Answer:
യുഗ്ലീന
Question 3.
അമീബ പോലെയുള്ള ഒരു സൂക്ഷ്മ ജീവിയെ നിങ്ങളുടെ നഗ്നനേത്രങ്ങൾ കൊണ്ട് കാണുവാൻ സാധിക്കുമോ ?
Answer:
ഇല്ല
Question 4.
എന്താണ് സൂക്ഷ്മ ജീവികൾ?
Answer:
നഗ്നനേത്രം കൊണ്ട് കാണുവാൻ സാധിക്കാത്ത ജീവികളാണ് സൂക്ഷ്മജീവികൾ.
Question 5.
റാണി വൈക്കോൽ ഇട്ടു വെച്ച് വെളളത്തിലെ സൂക്ഷ്മ ജീവികളെ നിരീക്ഷിക്കുന്നതിനായി ഒരു പരീക്ഷണം നടത്തുവാൻ പോകുന്നു. ഈ പരീക്ഷണത്തിന് ആവശ്യമുളള വസ്തുക്കൾ എന്തെല്ലാമാണ് ?
Answer:
മൈക്രോസ്കോപ്പ്, സ്ലൈഡ്, കവർ ഗ്ലാസ്, വൈക്കോൽ ഇട്ടു വച്ച വെളളം.
Question 6.
ബാക്ടീരിയ എന്നാൽ എന്ത് ?
Answer:
ഏക കോശമുളള സൂക്ഷ്മ ജീവികളുടെ ഒരു വലിയ കൂട്ടത്തെ ബാക്ടീരിയ എന്നു പറയുന്നു.
Question 7.
വൈറസ് എന്നാൽ എന്ത് ?
Answer:
പകർച്ചവ്യാധികൾക്ക് കാരണമായ സൂക്ഷ്മാണു ക്കളാണ് വൈറസ്.
Question 8.
രണ്ട് സൂക്ഷ്മജീവികളുടെ പേരെഴുതുക.
Answer:
ബാക്ടീരിയ, വൈറസ്
Question 9.
താഴെ തന്നിരിക്കുന്ന സൂക്ഷ്മ ജീവികളുടെ പേരെഴുതുക.
Answer:
a) അമീബ.
b) പാരമീസിയം
c) യുഗ്ലീന
Question 10.
അസുഖങ്ങൾക്ക് കാരണമാകുന്ന 3 സൂക്ഷ്മ ജീവികളുടെ പേരെഴുതുക
Answer:
ബാക്ടിരീയ, വൈറസ്, കുമിൾ
കോശങ്ങൾ
ജീവശരീരം നിർമ്മിക്കപ്പെട്ടിരിക്കുന്നത് അനേകം ചെറുഘടകങ്ങൾ ചേർന്നാണ്. ഈ ചെറുഘടക ങ്ങളെ കോശങ്ങൾ എന്നു പറയുന്നു.
ഏകകോശ ജീവികൾ
ഒരു കോശം മാത്രമുളള ജീവികളാണ് ഏകകോശ ജീവികൾ ഉദാ. അമീബ, പാരമീസിയം, യുഗ്ലീന, ബാക്ടീരിയ
ബഹുകോശ ജീവികൾ
ശരീരത്തിൽ ഒന്നിലധികം കോശങ്ങളുളള ജീവികളാണ് ബഹുകോശ ജീവികൾ. ഉദാ. സസ്യങ്ങൾ, ജന്തുക്കൾ.
Question 1.
കോശം എന്നാൽ എന്ത് ?
Answer:
ജീവശരീരം നിർമ്മിക്കപ്പെട്ടിരിക്കുന്ന ചെറുഘടക ങ്ങളെ കോശങ്ങൾ എന്നു പറയുന്നു.
Question 2.
ഏകകോശ ജീവികൾ എന്നാൽ എന്ത് ? ഒരു ഉദാഹരണം എഴുതുക
Answer:
ഒരു കോശം മാത്രമുള്ള ജീവികളാണ് ഏകകോശ ജീവികൾ.
Question 3.
ബഹുകോശ ജീവികൾ എന്നാൽ എന്ത് ? ഒരു ഉദാഹരണം എഴുതുക
Answer:
ഒന്നിലധികം കോശങ്ങൾ ഉളള ജീവികളാണ് ബഹുകോശ ജീവികൾ. ഉദാ. ജന്തുക്കൾ,
Question 4.
താഴെ തന്നിരിക്കുന്നവയെ ഏകകോശ ജീവികൾ, ബഹുകോശ ജീവികൾ എന്നിങ്ങനെ വർഗീകരി
ക്കുക. യുഗ്ലീന, പൂച്ച, അമീബ, മാവ്, ബാക്ടീരിയ, ആന
Answer:
ഏകകോശ ജീവികൾ : യുഗ്ലീന, അമീബ, ബാക്ടീരിയ
ബഹുകോശ ജീവികൾ : പൂച്ച, മാവ്, ആന
Question 5.
രാമു മൈക്രോസ്കോപ്പിലൂടെ അമീബയെ നിരീക്ഷിക്കുന്നു. അമീബ ഒരു ബഹുകോശ ജീവിയാണോ? എന്തുകൊണ്ട് ?
Answer:
അല്ല. അമീബ ഒരു ഏകകോശ ജീവിയാണ്. കാരണം അമീബ ഒരു കോശം മാത്രമുളള ജീവിയാണ്.
ശരീരത്തിൽ ഒരു കോശം മാത്രമുളള ജീവികളാണ് ഏകകോശ ജീവികൾ.
Question 6.
ജന്തുക്കൾ ബഹുകോശ ജീവികളാണ്. എന്തു കൊണ്ട്?
Answer:
ജന്തുക്കൾ ബഹുകോശ ജീവികളാണ്, കാരണം അവയുടെ ശരീരത്തിൽ ഒന്നിൽ കൂടുതൽ കോശങ്ങളുണ്ട്. ശരീരത്തിൽ ഒന്നിലധികം കോശങ്ങൾ ഉളള ജീവികളാണ് ബഹുകോശ ജീവികൾ.
Question 7.
കവിളിലെ കോശങ്ങളെ നിരീക്ഷിക്കുന്നതി നാവശ്യമായ വസ്തുക്കൾ എന്തെല്ലാമാണ് ?
Answer:
മൈക്രോസ്കോപ്പ്, സ്ലൈഡ്, ശുദ്ധജലം മെഥിലിൻ ബ്ളൂ സ്റ്റെയിൻ, രണ്ട് പുതിയ ടൂത്ത് ബ്രഷ്, കവർഗ്ലാസ്
Question 8.
ടീച്ചർ ഗീതുവിനോട് അവളുടെ കവിളിലെ കോശങ്ങൾ ഒരു മൈക്രോസ്കോപ്പിലൂടെ നിരിക്ഷി ക്കുവാൻ ആവശ്യപ്പെടുന്നു. ഗീതു എങ്ങനെയാണ് കവിളിലെ കോശങ്ങൾ ശേഖരിക്കുന്നത്? ഈ കോശങ്ങൾ നിരിക്ഷിക്കുന്നതിന് ആവശ്യമായ വസ്തുക്കൾ എന്തെല്ലാമാണ് ? ഗീതു ഈ പരീക്ഷണം എങ്ങനെയാണ് ചെയ്യുന്നത്?
Answer:
ശുദ്ധജലം ഉപയോഗിച്ച് വായ നന്നായി കഴുകുക. ഒരു പുതിയ ടൂത്ത് ബ്രഷ് ഉപയോഗിച്ച് കവിളിന്റെ ഉൾവശം ചുരണ്ടുക. അപ്പോൾ ടൂത്ത് ബ്രഷിൽ കവിളിലെ ചർമ്മത്തിന്റെ അംശങ്ങൾ പറ്റിയി രിക്കും. ഇങ്ങനെ കവിളിലെ കോശങ്ങൾ ശേഖരി ക്കുന്നു.
- മൈക്രോസ്കോപ്പ്, ഡ്, ശുദ്ധജലം മെഥിലിൻ ബ്ളൂ സ്റ്റെയിൽ, രണ്ട് പുതിയ ടൂത്ത് ബ്രഷ്, കവർഗ്ലാസ്
- ഈ പരീക്ഷണം നടത്തുന്നതിനായി ശേഖരിച്ച കവിൾ ചർമ്മത്തിന്റെ അംശങ്ങൾ സ്ലൈഡിന്റെ മധ്യത്തിലുളള ഒരു തുള്ളി ജലത്തിലേക്ക് മാറ്റുക. ഇത് അല്പം പരത്തി ഒരു തുളളി സ്റ്റെയിൻ ചേർത്ത് കവർഗ്ലാസ് കൊണ്ട് മൂടുക. സ്ലൈഡ് മൈക്രോസ്കോപ്പിൽ വെച്ച് നിരീക്ഷിക്കുക.
Question 9.
ഈ ചിത്രത്തിൽ തന്നിരിക്കുന്ന കോശങ്ങളുടെ പേരെഴുതുക
Answer:
(A) രക്ത കോശം
(B) കവിളിലെ കോശങ്ങൾ,
Question 10.
ഒരു കുട്ടിയുടേയും മുതിർന്ന ഒരാളുടേയും കവിളിലെ കോശങ്ങൾ താഴെ തന്നിരിക്കുന്നു. ചിത്രം നിരീക്ഷിച്ച് നിങ്ങളുടെ കണ്ടെത്തലുകൾ എഴുതുക.
ഒരു കുട്ടിയുടേയും മുതിർന്ന വ്യക്തിയുടേയും കവിളിലെ കോശങ്ങൾക്ക് ഒരേ വലിപ്പം ആയിരിക്കും. കോശങ്ങളുടെ വലിപ്പം എപ്പോഴും ഒരേ പോലെ ആയിരിക്കും.
ഒരു കുട്ടി വളർന്ന് മുതിർന്ന വ്യക്തി ആകു മ്പോൾ ശരീരത്തിലെ കോശങ്ങളുടെ എണ്ണം വർദ്ധിക്കുന്നു.
Question 11.
മനുഷ്യശരീരത്തിലെ കോശങ്ങളുടെ എണ്ണം
Answer:
മില്യൺ
Question 12.
ജീവികൾ അവയുടെ വലിപ്പത്തിൽ വ്യത്യസ്ത രാണ്. എന്തുകൊണ്ട് ?
Answer:
വ്യത്യസ്ത കോശങ്ങൾ വ്യത്യസ്തമായ പ്രവൃത്തി കൾ ചെയ്യുന്നു. അവയുടെ ആകൃതിയും വലിപ്പവും വ്യത്യസ്തമായിരിക്കും. ഒരു ജീവിയുടെ വലിപ്പം അതിന്റെ ശരീരത്തിലെ കോശങ്ങളുടെ വലിപ്പ ത്തേയും എണ്ണത്തേയും ആശ്രയിച്ചിരിക്കുന്നു.
Question 13.
കോശങ്ങളുടെ വലിപ്പത്തിൽ വ്യത്യാസങ്ങളി ല്ലാതെ എങ്ങനെയാണ് ഒരു ശരീരത്തിന് വളർച്ച ഉണ്ടാകുന്നത് ?
Answer:
ഒരു ശരീരം വളരുന്നതിനനുസരിച്ച് അതിലെ കോശങ്ങളുടെ എണ്ണവും വർദ്ധിക്കുന്നു. വ്യത്യസ്ത കോശങ്ങൾ വ്യത്യസ്തമായ പ്രവൃത്തികൾ ചെയ്യുന്നു. അവയുടെ ആകൃതിയും വലിപ്പവും വ്യത്യസ്തമായിരിക്കും. ഒരു ജീവിയുടെ വലിപ്പം അതിന്റെ ശരീരത്തിലെ കോശങ്ങളുടെ വലിപ്പ ത്തേയും എണ്ണത്തേയും ആശ്രയിച്ചിരിക്കുന്നു.
Question 14.
വീടുകളുടെ വ്യത്യസ്ത വലിപ്പത്തിനുളള കാരണ ങ്ങൾ എന്തായിരിക്കും ?
Answer:
ഓരോ പ്രദേശത്തേയും കാലാവസ്ഥയ്ക്ക് അനുസ രിച്ചാണ് വ്യത്യസ്ത വലിപ്പത്തിലുളള വീടുകൾ നിർമ്മിക്കുന്നത്. വലിയ വീടുകൾക്ക് കൂടുതൽ എണ്ണം ഇഷ്ടിക കളും ചെറിയ വീടുകൾക്ക് കുറവ് എണ്ണം ഇഷ്ടിക കളും ഉപയോഗിക്കുന്നു.
കോശങ്ങൾ പലതരം
എല്ലാ ബഹുകോശ ജീവികളിലും അതിൽ ഉൾപ്പെട്ട മനുഷ്യ ശരീരത്തിലും പലതരത്തിലുളള കോശങ്ങളുണ്ട്.
Question 1.
മനുഷ്യശരീരത്തിലെ ഏതെങ്കിലും രണ്ട് കോശങ്ങ ളുടെ പേരെഴുതുക.
Answer:
പേശികോശം, ന്യൂറോണുകൾ
Question 2.
താഴെ തന്നിരിക്കുന്ന കോശങ്ങളെ തിരിച്ചറിഞ്ഞ് അവയുടെ പേരെഴുതുക
Answer:
- രക്തകോശം
- കവിളിലെ ലോശം
Question 3.
മനുഷ്യശരീരത്തിലെ എല്ലാ കോശങ്ങളുടെയും ആകൃതി ഒരേ പോലെയാണോ ?
Answer:
അല്പ
Question 4.
പേശികോശത്തിന്റെ ധർമ്മം എന്താണ് ?
Answer:
പേശീകോശങ്ങൾ പ്രധാനമായും ശരീരത്തിന് ദൃഢത നൽകുന്നതിനും ശരീരഭാഗങ്ങൾ ചലിപ്പിക്കുന്നതിനും സഹായിക്കുന്നു.
Question 5.
ന്യൂറോണുകൾ എന്താണ് ?
Answer:
ന്യൂറോണുകൾ ഒരു തരം കോശങ്ങളാണ്. ന്യൂറോണുകൾ ശരീരത്തിലെ സന്ദേശവാഹക രാണ്. തലച്ചോറിന്റെ വ്യത്യസ്ത ഭാഗങ്ങളി ലേക്കും, തലച്ചോറിൽ നിന്നും നാഡിവ്യവസ്ഥ യിലേക്കും സന്ദേശങ്ങൾ കൈമാറുന്ന കോശങ്ങ ളാണ് ന്യൂറോണുകൾ.
Question 6.
ടീച്ചർ മീരയോട് ചുവന്ന രക്താണുക്കളുടേയും കവിൾ കോശങ്ങളുടേയും ധർമ്മങ്ങൾ എഴുതുവാൻ ആവശ്യപ്പെടുന്നു. മീരയെ സഹായിക്കാമോ ?
Answer:
- കവിളിലെ കോശങ്ങളിലേക്ക് പോഷകങ്ങൾ എത്തിക്കുന്നതാണ് കവിൾ കോശങ്ങളുടെ ധർമ്മം.
- ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഓക്സിജൻ എത്തിക്കുക, അതുപോലെ അവയിൽ നിന്നും കാർബൺ ഡൈഓക്സൈ ഡിനെ നീക്കം ചെയ്യുക എന്നിവയാണ് ചുവന്ന രക്തകോശങ്ങളുടെ ധർമ്മം.
Question 7.
സരിത ഒരു മൈക്രോസ്കോപ്പിലൂടെ ചുവന്ന രക്തകോശത്തെ നിരീക്ഷിക്കുന്നു.
കണ്ടെത്തലുകൾ രേഖപ്പെടുത്തുന്നു. അതിനു ശേഷം കവിളിലെ കോശങ്ങളെ നിരീക്ഷിക്കുന്നു.
a) ഈ രണ്ടു കോശങ്ങളും ഒരേ പോലയാണോ?
b) ഈ രണ്ടു കോശങ്ങളുടെയും ആകൃതി പറയാമോ?
Answer:
a) അല്ല. രണ്ടു കോശങ്ങളും വ്യത്യസ്തമാണ്.
b) കവിളിലെ കോശങ്ങൾക്ക് ക്രമരഹിതമായ ആകൃതിയാണ്. ചുവന്ന രക്തകോശങ്ങൾക്ക് ബൈകോൺകേവ് ആകൃതിയാണ്.
Question 8.
പേശി കോശങ്ങൾ കവിളിലെ കോശങ്ങളിൽ നിന്നും എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു ?
Answer:
പേശീകോശങ്ങൾ പ്രധാനമായും ശരീരത്തെ ദൃഢത നൽകുന്നതിനും ശരീരഭാഗങ്ങൾ ചലിപ്പി ക്കുന്നതിനും സഹായിക്കുന്നു. എന്നാൽ കവിൾ കോശങ്ങൾ കവിളിലേക്ക് പോഷകങ്ങൾ എത്തി ക്കുന്നു.
കോശത്തിനുളളിൽ ജന്തുകോശം
ജന്തുക്കൾ ബഹുകോശജീവികളാണ്. ശരീരത്തിൽ ഒന്നിലധികം കോശങ്ങൾ ഉണ്ടായിരിക്കും. മർമ്മം, കോശദ്രവ്യം, കോശസ്തരം എന്നിവയാണ് പ്രധാ നപ്പെട്ട കോശഭാഗങ്ങൾ. കോശത്തിന്റെ കേന്ദ്രമാണ് മർമ്മം. കോശത്തിന്റെ ആവരണമാണ് കോശസ്തരം. കോശസ്തരത്തിനകത്ത് നിറഞ്ഞിരിക്കുന്ന ദ്രവ പദാർത്ഥമാണ് കോശദ്രവ്യം.
Question 1.
ഒരു ജന്തുകോശം വരച്ച് ഭാഗങ്ങൾ അടയാള പ്പെടുത്തൂ.
Answer:
Question 2.
കോശത്തിന്റെ ………ഭാഗത്താണ് മർമ്മം.
Answer:
അകത്ത് കേന്ദ്രഭാഗത്ത്
Question 3.
കോശദ്രവ്യം എന്താണ് ?
Answer:
കോശസ്തരത്തിന് അകത്ത് നിറഞ്ഞിരിക്കുന്ന ദ്രവപദാർത്ഥമാണ് കോശദ്രവ്യം
Question 4.
നിങ്ങൾ ഒരു ജന്തുകോശം നിരീക്ഷിക്കുകയാ ണെങ്കിൽ അതിൽ ഏതൊക്കെ പ്രധാനപ്പെട്ട ഭാഗങ്ങൾ കാണുവാൻ കഴിയും?
Answer:
മർമ്മം, കോശസ്തരം, കോശദ്രവ്യം
Question 5.
വെളുത്ത രക്ത കോശത്തിന്റെയും കവിൾ കോശത്തിന്റെയും ചിത്രങ്ങൾ വരക്കൂ.
Answer
Question 6.
മർമ്മം, കോശസ്തരം, കോശദ്രവ്യം എന്നിവ എന്തെന്ന് വിശദീകരിക്കുക.
Answer:
മർമ്മം : കോശത്തിന്റെ കേന്ദ്രമാണ് മർമ്മം.
കോശസ്തരം : കോശത്തിന്റെ ആവരണമാണ് കോശസ്തരം.
കോശദ്രവ്യം : കോശസ്തരത്തിനകത്ത് നിറഞ്ഞി രിക്കുന്ന ദ്രവപദാർത്ഥമാണ് കോശദ്രവ്യം.
Question 7.
ജന്തുകോശങ്ങളുടെ പേരെഴുതുക
Answer:
കവിൾ കോശങ്ങൾ, ശ്വേതരക്തകോശങ്ങൾ, പേശികോശങ്ങൾ, ന്യൂറോൺ
Question 8.
കവിൾ കോശത്തിന്റെ ചിത്രം വരച്ച് ഭാഗങ്ങൾ അടയാളപ്പെടുത്തൂ.
Answer
:
സസ്യകോശം
സസ്യങ്ങൾ ബഹുകോശജീവികളാണ്. അവയുടെ ശരീരം കോശങ്ങളാൽ നിർമ്മിതമാണ്. കോശങ്ങൾക്ക് വ്യത്യസ്ത ആകൃതിയും വലിപ്പവും ആയിരിക്കും. ഒരു സസ്യകോശത്തിൽ മർമ്മം, കോശദ്രവ്യം, കോശഭിത്തി, കോശസ്തരം, ഫേനം, ഹരിതകം എന്നീ ഭാഗങ്ങൾ ഉണ്ടായിരിക്കും.
Question 1.
ഉളളിയുടെ തൊലിയിലെ കോശങ്ങളുടെ ചിത്രം വരക്കൂ.
Answer:
Question 2.
ഉളളിയുടെ തൊലിയിലെ കോശങ്ങൾ നിരീക്ഷിക്കു ന്നതിനായി ഒരു സ്ലൈഡ് നിങ്ങൾ എങ്ങനെ തയ്യാറാക്കും?
Answer:
ഉളളിയുടെ പുറമെയുളള ഉണങ്ങിയ തൊലികൾ കളഞ്ഞ ശേഷം മാംസളമായ ഭാഗത്ത് നിന്ന് നേർത്ത തൊലി ചീന്തിയെടുക്കുക. ഇത് വാച്ച് ഗ്ലാസിലെ ജലത്തിൽ വെക്കുക. സ്റ്റെയിൽ ചെയ്ത ശേഷം ബ്രഷ് കൊണ്ട് ഒരു ചെറിയ ഭാഗം സ്ലൈഡിൽ വെച്ച് കവർ ഗ്ലാസ് കൊണ്ട് മൂടുക.
Question 3.
ഉളളിയുടെ തൊലിയിലെ കോശങ്ങൾ നിരീക്ഷി ക്കുന്നതിനായി സ്ലൈഡ് തയ്യാറാക്കുമ്പോൾ ഉപയോഗിക്കുന്ന സ്റ്റെയിൽ ഏതാണ് ?
Answer:
സഫാനിൽ
Question 4.
കാവൽ കോശങ്ങൾ എന്നാൽ എന്ത്?
Answer:
സ്റ്റോമാറ്റോയെ ചുറ്റിയിരിക്കുന്ന കിഡ്നി ആകൃതി യിലുളള കോശങ്ങളാണ് കാവൽ കോശങ്ങൾ. ഇവ സ്റ്റോമാറ്റയുടെ അടയ്ക്കലിനും തുറക്കലിനും സഹായിക്കുന്നു.
Question 5.
കാവൽകോശങ്ങൾ ജന്തുകോശങ്ങളിൽ കാണാൻ കഴിയുമോ?
Answer:
ഇല്ല
Qn. 6
കാവൽകോശങ്ങൾ സസ്യകോശമാണോ ?
Answer:
അതെ
Question 7.
ഒരു കോശത്തിന്റെ ഘടന താഴെ തന്നിരിക്കുന്നു. ഇത് ഏത് തരം കോശമാണ്? ശരിയായ രീതിയിൽ
അടയാളപ്പെടുത്തുക.
Answer:
ഇത് ഒരു സസ്യകോശമാണ്.
Question 8.
ഇലകളിലെ കോശങ്ങളും ഉള്ളിതൊലിയിലെ കോശങ്ങളും ഒരേ പോലെയാണോ ?
Answer:
ഉളളിതൊലിയിലെ കോശങ്ങളുടേയും ഇലകളിലെ കോശങ്ങളുടേയും ഘടന ഒരേപോലെയല്ല. അവയ്ക്ക് വ്യത്യസ്ത ആകൃതിയും വലിപ്പവും ആയിരിക്കും. മാത്രമല്ല ഇലകളിലെ കോശങ്ങളിൽ ഹരിതകം കാണപ്പെടുന്നു.
Question 9.
ഒരു സസ്യകോശത്തിന്റെയും ജന്തുകോശത്തി ന്റെയും ചിത്രം അദ്ധ്യാപിക ബോർഡിൽ വരയ്ക്കുന്നു. അതിനു ശേഷം അവ തമ്മിലുളള സാമ്യതകൾ എഴുതുവാൻ നിങ്ങളോട് ആവശ്യ പ്പെടുന്നു. ഈ രണ്ടു കോശങ്ങളും ഒരേ പോലെ യാണോ ?
Answer:
ഇത്
സസ്യകോശങ്ങളും ജന്തുകോശങ്ങളും വ്യത്യസ്ത മാണ്. എന്നാൽ അവയിൽ പൊതുവായ ചില ഘടകങ്ങൾ ഉണ്ട്. അവയാണ് മർമ്മം, കോശദ്രവ്യം,
ഫേനം, കോശസ്തരം.
Question 10.
സസ്യകോശവും ജന്തുകോശവും തമ്മിലുളള വ്യത്യാസങ്ങൾ എഴുതുക
Answer:
സസ്യകോശം
a) കോശഭിത്തി ഉണ്ട്
b) ഹരിതകം ഉണ്ട്
c) ക്രമമായ അല്ലെങ്കിൽ ദീർഘ ചതുരാകൃതി
ജന്തുകോശം
a) കോശഭിത്തി ഇല്ല
b) ഹരിതകം ഇല്ല
c) ക്രമരഹിതമായ വൃത്താകൃതി
Question 11.
ശരിയോ തെറ്റോ എന്നു പരിശോധിക്കുക.
a) പേശി കോശങ്ങൾ സസ്യകോശങ്ങളാണ്
b) ഫേനം ജന്തുകേശങ്ങളിൽ മാത്രമെ കാണപ്പെടു ന്നുളളൂ.
c) ഹരിതകം സസ്യകോശങ്ങളിൽ കാണപ്പെടുന്നു
d) സഫ്രാനിൽ ഒരു സ്റ്റെയിൻ ആണ്
e) ജന്തു കോശത്തിൽ കോശഭിത്തി കാണപ്പെടു ന്നില്ല.
Answer:
a) തെറ്റ്
b) തെറ്റ്
c) ശരി
d) ശരി
e) ശരി
Question 12.
ഒരു സസ്യത്തിന്റെ വ്യത്യസ്ത ഭാഗങ്ങൾ ഒരേ പോലെയുളള കോശങ്ങളാൽ നിർമ്മിതമാണോ?
Answer:
അല്ല. ഒരു സസ്യത്തിന്റെ വ്യത്യസ്ത ഭാഗങ്ങൾ വ്യത്യസ്ത തരങ്ങളിലുളള കോശങ്ങളാൽ നിർമ്മി തമാണ്.
Question 13.
വ്യത്യസ്ത തരങ്ങളിലുളള സസ്യകോശങ്ങൾ ഏതെല്ലാമാണ്?
Answer:
3 വ്യത്യസ്ത തരങ്ങളിലുളള സസ്യകോശങ്ങൾ ഉണ്ട് പാരെൻകൈമ, കോളെൻകൈമ, സ്ക്ലീറൻകൈമ
Question 14.
ഒരു സസ്യകോശത്തിന്റെ വ്യത്യസ്തഭാഗങ്ങൾ ഒരേ തരത്തിലുളള കോശങ്ങളാൽ നിർമ്മിത മാണോ? അത് തെളിയിക്കുന്നതിനായി ഒരു പ്രവർത്തനം എഴുതുക.
Answer:
അല്ല. ഒരു സസ്യകോശത്തിന്റെ വ്യത്യസ്ത ഭാഗങ്ങൾ വ്യത്യസ്ത തരത്തലളള കോശങ്ങ ളാൽ നിർമ്മിതമാണ്.
ഒരു മൂർച്ചയുളള ബ്ലേഡ് ഉപയോഗിച്ച് ഒരു ചെടിയുടെ ഇളം തണ്ടിൽ നിന്ന് കുറുകെയുളള ഛേദമെടുക്കുക. ഛേദം നേർത്തതും പൂർണവുമാ കണം. ഇത് സ്ലൈഡിൽ വച്ച് മൈക്രോസ്കോപ്പി ലൂടെ നിരീക്ഷിക്കുക. അതിൽ വ്യത്യസ്ത തരങ്ങളിലുളള സസ്യകോശങ്ങളെ കാണുവാൻ സാധിക്കുന്നു.
Question 15.
പാരൻകൈമ ഒരു …………. കോശമാണ്
Answer:
സസ്യകോശം
Question 16.
ജന്തുക്കളുടേയും സസ്യങ്ങളുടേയും ശരീരം ……. നിർമ്മിതമാണ്.
Answer:
കോശങ്ങളാൽ
Question 17.
സസ്യങ്ങൾക്കും ജന്തുക്കൾക്കും ഉളള കോശങ്ങ ൾക്ക് ഒരേ ആകൃതിയും വലിപ്പവുമാണോ ?
Answer:
അല്ല. സസ്യങ്ങളുടേയും ജന്തുക്കളുടേയും കോശ ങ്ങൾ ആകൃതിയിലും വലിപ്പത്തിലും വ്യത്യസ്ത മാണ്.
Question 18.
താഴെ തന്നിരിക്കുന്നവ ശരിയോ തെറ്റോ എന്നെ ഴുതുക
a) പാരൻകൈമ ഒരു ജന്തുകോശമാണ്
b) കോളൻകൈമ ഒരു സൂക്ഷ്മജീവിയാണ്.
c) സസ്യകോശങ്ങളും ജന്തുകോശങ്ങളും ഒരേ പോലെയാണ്
d) സസ്യകോശങ്ങൾ മൂന്ന് വിഭാഗങ്ങളുണ്ട്.
Answer:
a) തെറ്റ്
b) തെറ്റ്
c) തെറ്റ്
d) ശരി
Question 19.
ഏതെങ്കിലും 3 തരം സസ്യകോശങ്ങളുടെയും ജന്തുകോശങ്ങളുടെയും പേരെഴുതുക.
Answer:
സസ്യകോശങ്ങൾ : പാരൻകൈമ, കോളൻ കൈമ, സ്ക്ലീറൻ കൈമ
ജന്തുകോശങ്ങൾ : കവിൾ കോശങ്ങൾ, പേശീ കോശങ്ങൾ, രക്ത കോശങ്ങൾ.
സസ്യശരീരവും ജന്തു ശരീരവും കോശങ്ങളാൽ നിർമ്മിത മാണ്. ജന്തുക്കളിലും സസ്യങ്ങളിലും എല്ലാം വിവിധ ആകൃതിയിലും വലുപ്പത്തിലുമുളള കോശങ്ങളുണ്ട്. ഈ കോശങ്ങളുടെ കൂട്ടായ്മയി ലാണ് ജീവൻ നിലനിർത്താൻ വേണ്ട പ്രവർത്തന ങ്ങൾ നടന്നു കൊണ്ടിരിക്കുന്നത്. ജീവന്റെ അടിസ്ഥാനഘടകം കോശങ്ങളാണ്.
b) തെറ്റ്
c) തെറ്റ്
d) ശരി
ജീവന്റെ ചെപ്പുകൾ Class 6 Notes
ജീവന്റെ ചെപ്പുകൾ എന്നാൽ ജീവന്റെ പെട്ടികൾ, എല്ലാ ജീവജാലങ്ങളുടെയും വളരെ വിലപ്പെട്ട ഒരു ഘടകം. ഈ പാഠഭാഗം നിങ്ങൾക്ക് ജീവന്റെ ചെപ്പുകൾ എന്താണ് എന്നതിനെ കുറിച്ച് ഒരു ആശയം നൽകുന്നു. സൂക്ഷ്മതലം മുതൽ സ്ഥല തലം വരെയുളള വ്യത്യസ്ത തരങ്ങളിലുളള വിവിധ ജീവജാലങ്ങൾ നമ്മുടെ ഭൂമിയിൽ ഉണ്ട്. സൂക്ഷ്മ ജീവികളെ മൈക്രോസ് കോപ്പിലൂടെ മാത്രമ നിരീക്ഷിക്കുവാൻ സാധിക്കുകയുളളൂ, അതു പോലെ സ്ഥല ജീവികളെ നമ്മുടെ നഗ്ന നേത്രങ്ങൾ കൊണ്ട് കാണുവാൻ സാധിക്കുന്നു. ഇത്തരത്തിലുളള എല്ലാ ജീവജാലങ്ങൾക്കും ഈ വിലപ്പെട്ട ചെപ്പുകൾ ഉണ്ട്. അതെ അവയാണ് “കോശങ്ങൾ’. ജീവന്റെ ഏറ്റവും വിലപ്പെട്ട ചെപ്പുകളാണ് കോശങ്ങൾ.
ജീവന്റെ ചെപ്പുകൾ’ എന്ന ഈ പാഠത്തിൽ നിന്നും സൂക്ഷ്മ ജീവികൾ, മൈക്രോസ്കോപ്പ്, കോശങ്ങൾ, സസ്യങ്ങളുടെയും ജന്തുക്കളുടെയും കോശങ്ങൾ, അവയുടെ ഘടന എന്നിവയെ ക്കുറിച്ചുളള അവബോധം ലഭിക്കുന്നു. സസ്യങ്ങളിലും ജന്തുക്കളിലും ശാരീരിക പ്രവർത്തനങ്ങൾ നടക്കുന്ന തുപോലെ തന്നെ സൂക്ഷ്മ ജീവികളിലും നടക്കു ന്നുണ്ട്. എല്ലാ ജീവജാലങ്ങളുടെയും അടിസ്ഥാനം എന്നു പറയുന്നത് കോശങ്ങളാണ്. സസ്യങ്ങളിലും ജന്തുക്കളിലും സൂക്ഷ്മ ജീവികളിലുമുളള ഈ കോശങ്ങൾ എല്ലാം വ്യത്യസ്തമാണ്. കോശങ്ങളുടെ വലിപ്പവും ആകൃതിയും പ്രവർ ത്ത ന ങ്ങളും വ്യത്യസ്തമാണ്. എന്നാൽ കോശങ്ങൾ തമ്മിൽ ചില സാമ്യതകൾ ഉണ്ട്. കോശങ്ങളുടെ വലിപ്പവും ആകൃതിയും വ്യത്യസ്തമാണെങ്കിൽ കൂടി ഈ കോശങ്ങൾ ഇല്ലാതെ ജീവൻ ഉണ്ടാവുകയില്ല. ഏകകോശ ജീവികളും ബഹുകോശ ജീവികളും ഉണ്ട്. ഒരു ബഹുകോശ ജീവിയുടെ ശരീരത്തിൽ മില്യൺ കണക്കിന് കോശങ്ങൾ ഉണ്ടായിരിക്കും. ഈ കോശങ്ങളുടെ ഘടന മൈക്രോസ്കോപ്പിലൂടെ മാത്രമെ നിരീക്ഷിക്കുവാൻ സാധിക്കുകയുളളൂ. ജീവൻ നിലനിർത്തുന്നതിനുളള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് കോശങ്ങളാണ്.