9th Class Malayalam Kerala Padavali Unit 1 ഉള്ളിലുയിർക്കും മഴവില്ല് Question Answer Notes
Question 1.
കവിതയിലും ചിത്രത്തിലും തെളിയുന്ന മനോഭാവം ചർച്ച ചെയ്യുക?
Answer:
തന്നെക്കാൾ വലുതായി തനിക്കു ഈ ഭൂമിയിൽ ഒന്നും തന്നെയില്ല എന്ന ചിന്താഗതിയിൽ ജീവിക്കുന്ന യുവതലമുറയെ വിമർശന വിധേയമാക്കുകയാണ് കെ.ജി. ശങ്കര പിള്ളയുടെ കവിതയിൽ, താൻ കഴിഞ്ഞാൽ പിന്നെ ആരാണ് എന്നു ചോദിക്കുമ്പോൾ താൻ കഴിയുന്നില്ല എന്നാണ് മറുപടി, തനിക്കപ്പുറം ലോകം ഉണ്ടെന്നും തനിക്കപ്പുറം മനുഷ്യനുണ്ടെന്നും അവരെയും പരിഗണിക്കണം എന്നും ഉള്ള ചിന്ത ഇന്നത്തെ കാലത്തു മനുഷ്യനില്ല എന്ന ആശയം പങ്കുവെയ്ക്കുകയാണ് കവിത. തന്നെക്കാൾ വലുതായി തനിക്ക് ഈ ഭൂമിയിൽ ഒന്നും തന്നെയില്ല എന്ന ചിന്താഗതിയിൽ ജീവിക്കുന്ന യുവതലമുറയെ വിമർശന വിധേയമാക്കുകയാണ് കെ.ജി. ശങ്കരപിള്ളയുടെ കവിതയിൽ, താൻ കഴിഞ്ഞാൽ പിന്നെ ആരാണ് എന്നു ചോദിക്കുമ്പോൾ താൻ കഴിയുന്നില്ല എന്നാണ് മറുപടി, തനിക്കപ്പുറം ലോകം ഉണ്ടെന്നും തനിക്കപ്പുറം മനുഷ്യനുണ്ടെന്നും അവരെയും പരിഗണിക്കണം എന്നും ഉള്ള ചിന്ത ഇന്നത്തെ കാലത്തു മനുഷ്യനില്ല എന്ന ആശയം പങ്കുവെയ്ക്കുകയാണ് കവിത.
Question 2.
സെൽഫി എടുക്കുവാൻ ആളുകൾക്ക് കൂടുതൽ താൽപര്യമുണ്ടോ? എന്തായിരിക്കും കാരണം?
Answer:
ഇന്നത്തെ കാലത്തു എല്ലാവരും സെൽഫി എടുക്കാൻ താല്പര്യമുള്ളവരാണ്, തങ്ങളുടെ ജീവിത ത്തിലെ എല്ലാ സന്ദർഭങ്ങളും മനോഹരമായി ചിത്രീകരിക്കാൻ താല്പര്യപ്പെടുകയും തങ്ങളോട് തന്നെ കൂടുതൽ പ്രണയമുള്ളവരുമാണ് ഈ കാലത്തെ മനുഷ്യർ.
ആമുഖം
കെ. ജി. ശങ്കരപിള്ളയുടെ കവിതകൾ എന്ന സമാഹാരത്തിൽ നിന്നെടുത്ത അഭിമുഖം എന്ന കവിതയാണ് ഒന്നാം ഭാഗത്തിന്റെ ആമുഖത്തിൽ തന്നിരിക്കുന്നത് ഏറ്റവും ഇഷ്ടം ആരെയാണ് എന്ന ചോദ്യത്തിനു എന്നെ തന്നെ എന്നാണ് മറുപടി നൽകുന്നത്, അത് കഴിഞ്ഞോ എന്ന ചോദ്യത്തിന് അത് കഴിയുന്നില്ലല്ലോ എന്നതാണ് മറുപടി നൽകുന്നത്.
പാഠസംഗ്രഹം
കെ. ജി. ശങ്കരപ്പിള്ളയുടെ ശ്രദ്ധേയമായ ഒരു കവിതയാണ് അഭിമുഖം. ആധുനിക കവിതയുടെ സ്വഭാവ വിശേഷങ്ങൾ മിക്കതും ഈ ചെറുകവിത ഉൾക്കൊള്ളുന്നുണ്ട്. ഒരഭിമുഖത്തിൽ കേട്ട ചോദ്യവും അതിനുള്ള മറുപടിയും എന്ന നിലയിലാണ് കവിത ആഖ്യാനം ചെയ്യപ്പെട്ടിരിക്കുന്നത്. കവിതയിലെ ആഖ്യാതാവ് കവിതന്നെ ആകണമെന്നില്ല. ആരോ എന്നോ എഴുതിയിരിക്കാവുന്നത് എന്ന അടിക്കുറിപ്പ് ഇതു വ്യക്തമാക്കുന്നു. സ്വാർത്ഥതയെ ഉയർത്തിപ്പിടിക്കുന്ന ആധുനിക മനുഷ്യന്റെ പൊള്ളയായ ജീവിതത്തെയാണ് ഈ കവിത വിമർശന വിധേയമാക്കുന്നത്. നവോത്ഥാന മൂല്യങ്ങൾക്ക് വലിയതോതിൽ പരിക്കുപറ്റിയ കാലമായിരുന്നു ആധുനികതയുടേത്. മുതലാളിത്തം, വ്യവസായ വൽക്കരണം, യന്ത്രവൽക്കരണം, തുടങ്ങി നിരവധി ഘടകങ്ങൾ മനുഷ്യന്റെ ജീവിത വീക്ഷണത്തിൽ മാറ്റം വരുത്തി. എല്ലാ ജീവിത മൂല്യങ്ങളെയും തിരസ്കരിച്ചുകൊണ്ട് മുന്നേറുന്ന മനുഷ്യനെയാണ് ഈ ഘട്ടത്തിൽ നാം കണ്ടത്. തന്നെത്തന്നെ ഇഷ്ടപ്പെട്ട്, സ്വന്തം അഭിരുചികളിൽ അഭിരമിച്ച് ജീവിക്കുന്ന സ്വാർത്ഥമതികളുടെ പ്രതിനിധിയാണ് ഈ കവിതയിലെ ആഖ്യാതാവ്. ഈ മനോഭാവം സാമൂഹിക ജീവിതത്തിന് ഏല്പിക്കുന്ന ആഘാതം വലുതാണ്. എതിർക്കപ്പെടേണ്ട മനോഭാവത്തിന്റെ പ്രതിനിധിയാണ് ഈ കവിതയിലെ ആഖ്യാതാവ്.
അറിവിലേക്ക്
നാർസിസം
ഒരു വ്യക്തിക്ക് തന്നോട് തന്നെ തോന്നുന്ന അതിരുകവിഞ്ഞ ആരാധനയാണ് നാർസിസം. ഗ്രീക്ക് പുരാണത്തിലെ നാർസിസ് എന്ന കഥാപാത്രത്തിൽ നിന്നാണ് ഈ പദത്തിന്റെ ഉൽപത്തി. തടാകത്തിലെ കണ്ണാടി പോലെ തെളിഞ്ഞ വെള്ളത്തിൽ സ്വന്തം മുഖസൗന്ദര്യത്തിൽ മതിവരാതെനോക്കിയിരുന്ന നാർസിസ്സ് വെള്ളത്തിൽ വീണ് മരണമടയുകയും മഞ്ഞയും വെള്ളയും നിറങ്ങൾ ഉള്ള പുഷ്പങ്ങളായി മാറുകയും ചെയ്തു എന്നാണ് കഥ. ഈ കഥയ്ക്ക് മറ്റുതരത്തിലുള്ള ഒട്ടേറെ പാഠാന്തരങ്ങൾ ഉണ്ട്.
മലയാള കവിയാണ് കെ.ജി. ശങ്കരപ്പിള്ള (1948). 1970-കളിൽ ‘ബംഗാൾ’ എന്ന കവിതയിലൂടെ ശ്രദ്ധേയനായി. എറണാകുളം മഹാരാജാസ് കോളേജ് പ്രിൻസിപ്പാൾ ആയിരുന്നു. കെ.ജി. ശങ്കരപ്പിള്ളയുടെ കവിതകൾ 2002-ലെ കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് ലഭിച്ചു. ആധുനിക കവിതയുടെ പ്രമുഖ പ്രയോക്താക്കളിൽ ഒരാളായി അറിയപ്പെടുന്നു.
ഓർത്തിരിക്കൻ
- സാമൂഹ്യനിരപേക്ഷമായ മനോഭാവം വ്യക്തികളിൽ ശക്തിപ്പെടുന്നു.
- അത് ആത്യന്തികമായി വ്യക്തിയെയും സമൂഹത്തെയും പലതരത്തിൽ പ്രതികൂലമായി ബാധിക്കു ന്നുണ്ട്.
- സ്വയം പ്രദർശന വ്യഗ്രത വർദ്ധിക്കുകയും സ്വന്തം അഭിരുചികളിലേക്കും താൽപര്യങ്ങളിലേക്കും
- വ്യക്തികൾ ചുരുങ്ങിപ്പോവുകയും ചെയ്യുന്നു. അത് സാമൂഹികജീവിതം സംഘർഷം നിറഞ്ഞതാക്കുന്നു.
- ഉപരിപ്ലവമായ സൗഹൃദങ്ങൾ പെരുകുന്നു. മനുഷ്യ ജീവിതങ്ങൾ പൊള്ളയായിത്തീരും.
- അവനവനോട് മാത്രമായുള്ള സ്നേഹത്തെ ആവിഷ്കരിക്കുകയാണ് കവി.
- ഡിജിറ്റൽ ആത്മരതി കൂടിയാണ് ചിത്രത്തിലൂടെ വിനിമയം ചെയ്യുന്നത്.