9th Class Malayalam Kerala Padavali Unit 4 ഉജ്ജ്വലഹൃദയസ്പന്ദങ്ങൾ Question Answer Notes

 

ഉജ്ജ്വലഹൃദയസ്പന്ദങ്ങൾ Question Answer Notes

Question 1.
സ്വതന്ത്ര ഇന്ത്യയെക്കുറിച്ചുള്ള സ്വപ്നം വരികളിലും ചിത്രത്തിലും പ്രതിഫലിക്കുന്നതെങ്ങനെ? ചർച്ചചെയ്യുക.?
Answer:
സ്വാതന്ത്ര്യം തന്നെ അമൃതം എന്ന കാഴ്ചപ്പാടാണ് ശ്രീ വള്ളത്തോൾ നാരായണ മേനോന്റെ കവിതകളിൽ നിറഞ്ഞു നിൽക്കുന്നത്. സ്വാതന്ത്ര്യത്തെ കുറിച്ച് ഗാന്ധി കണ്ട സ്വപ്നവും ഭാവി തലമുറയ്ക്ക് വേണ്ട ഊർജവും ഭൂതകാലത്തിൽ നിറഞ്ഞു നിൽക്കുന്നു എന്ന് കവി പറയുന്നു, ഗാന്ധി സ്വപ്നം കണ്ട ഇന്ത്യയും ഭൂതകാലത്തിന്റെ പ്രഭാവലയത്തിൽ നിന്നും നെയ്തെടുത്തതാണ് എന്ന് കവി പറയുന്നു, ഓരോ പ്രഭാതവും അവസാനിക്കുന്നതു പുത്തൻ പ്രതീക്ഷകളോടെയാണ്.

കവി പരിചയം

വള്ളത്തോൾ നാരായണമേനോൻ



കേരളീയനായ ഒരു മഹാകവിയും വിവർത്തകനുമാണ് വള്ളത്തോൾ നാരായണമേനോൻ (16 ഒക്ടോബർ 1878 13 മാർച്ച് 1958). കേരള കലാമണ്ഡലത്തിന്റെ സ്ഥാപകനായ അദ്ദേഹം കേരളത്തിന്റെ തനത് കല കഥകളിയെ പരിപോഷിപ്പിക്കുന്നതിനും ശ്രമിച്ചിട്ടുണ്ട്. കേരള വാല്മീകിയായി വിശേഷിപ്പിക്കപ്പെട്ട വള്ളത്തോൾ ദേശീയ കവിയായി അറിയപ്പെട്ടു.

1878 ക്ടോബർ 16ന് മലപ്പുറം ജില്ലയിലെ തിരൂരിനു സമീപം ചേന്നര ഗ്രാമത്തിൽ കോഴിപ്പറമ്പിൽ കുട്ടിപ്പാറു അമ്മ എന്ന പാർവതി അമ്മയുടെയും കടുങ്ങോട്ട് മല്ലിശേരി ദാമോദരൻ ഇളയതിന്റെയും മകനായി ജനിച്ചു. അമ്മാവനായിരുന്ന രാമനുണ്ണി മേനോന് കീഴിൽ സംസ്കൃതപഠനത്തിനുശേഷം കൈക്കുളങ്ങര രാമവാര്യരിൽനിന്നു തർക്കശാസ്ത്രം പഠിച്ചു. വാല്മീകി രാമായണവിവർത്തനം 1907ൽ പൂർത്തിയാക്കി. 1908ൽ ഒരു രോഗബാധയെ തുടർന്ന് അദ്ദേഹം ബധിരനായി. ഇതേത്തുടർന്നാണ് ‘ബധിരവിലാപം’ എന്ന കവിത രചിച്ചത്. 1915ൽ ചിത്രയോഗം പ്രസിദ്ധീകരിച്ചു. അതേവർഷം കേരളോദയത്തിന്റെ പത്രാധിപനായി. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ ആകൃഷ്ടനായ അദ്ദേഹം ദേശസ്നേഹം തുളുമ്പുന്ന നിരവധി കവിതകൾ രചിച്ചിട്ടുണ്ട്. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ചെന്നൈ (1927), കൽക്കത്ത (1928) സമ്മേളനങ്ങളിൽ വള്ളത്തോൾ പങ്കെടുത്തിരുന്നു.

അവസാനകാലത്ത് വാർദ്ധക്യസഹജമായ അസുഖങ്ങൾ അലട്ടിയ വള്ളത്തോൾ, 1958 മാർച്ച് 13ന് 79-ാം വയസ്സിൽ എറണാകുളത്തെ മകന്റെ വീട്ടിൽ വച്ച് അന്തരിച്ചു. മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ ചെറുതുരുത്തിയിലെ കേരള കലാമണ്ഡലം വളപ്പിൽ സംസ്കരിച്ചു. സാഹിത്യ ജീവിതം പന്ത്രണ്ടാം വയസ്സു മുതൽ വള്ളത്തോൾ കവിതകൾ എഴുതിത്തുടങ്ങി. കിരാത ശതകം, വ്യാസാവതാരം എന്നിവയായിരുന്നു അദ്ദേഹത്തിന്റെ പ്രസിദ്ധീകരിച്ച ആദ്യകാല കൃതികൾ 1894ൽ ഭാഷാപോഷിണി മാസികയുടെ കവിതാ പുരസ്കാരം അദ്ദേഹം നേടി. തുടർന്ന് ഭാഷാപോഷിണി, കേരള സഞ്ചാരി, വിജ്ഞാന ചിന്താമണി തുടങ്ങി നിരവധി പ്രസിദ്ധീകരണങ്ങളിൽ അദ്ദേഹത്തിന്റെ കവിതകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങി. വാൽമീകി രാമായണത്തിന്റെ മലയാളത്തിലേക്കുള്ള വിവർത്തനമായിരുന്നു വിവർത്തനത്തിൽ അദ്ദേഹത്തിന്റെ ആദ്യത്തെ പ്രധാന സാഹിത്യ സംഭാവന. 1905ൽ ആരംഭിച്ച ഈ കൃതി പൂർത്തിയാക്കാൻ രണ്ട് വർഷം വേണ്ടി വന്നു.
ഭൂതകാലത്തിന്റെ പ്രഭാവതന്തുക്കളാൽ
ഭൂതിമത്താമൊരു ഭാവിയെ നെയ്ക്കു നാം
വാസരാന്തത്തിന്റെ കതിർകളിൽ നിന്നല്ലി
ഭാസുരമാകുമുഷസ്സിന്റെയുദ്ഭവം?

ആമുഖം

വള്ളത്തോൾ നാരായണമേനോന്റെ സാഹിത്യമഞ്ജരി ഏഴാം ഭാഗത്തിൽ നിന്നും എടുത്തിട്ടുള്ള വരികളാണിത്, സാഹിത്യ മഞ്ജരിയിലെ ഏതാനും വരികൾ എന്റെ ഗുരുനാഥൻ എന്ന തലക്കെട്ടോടെ എട്ടാം ക്ളാസിൽ പഠിച്ചതും അറിഞ്ഞതും ഓർമയുണ്ടാകുമല്ലോ, മഹാത്മാഗാന്ധിയുടെ ഗുണഗണങ്ങൾ യേശു ദേവനോടും യേശുദേവന്റെ ത്യാഗത്തോടും സാക്ഷാൽ കൃഷ്ണനാം ഭഗവാന്റെ ധർമ്മബോധത്തോടും എല്ലാം മഹത്മാഗാന്ധിയെ ഉപമിച്ചതിനെ നാം വായിച്ചും അറിഞ്ഞും തിരിച്ചറിഞ്ഞതാണ്, ഗാന്ധിജിയുടെ നേതൃത്വത്തിൽ ഇന്ത്യ പുതുയുഗപ്പിറവിക്ക് നേതൃത്വം കൊടുത്ത കാലം ആയിരുന്നു 19 ആം നൂറ്റാണ്ടും 20-ാം നൂറ്റാണ്ടും, ഗാന്ധി കൂടാതെ ലാൽ, പാൽ, ബാൽ എന്നീ അത്ഭുത പ്രതിഭകൾ ഇന്ത്യയിൽ സ്വാതന്ത്ര്യ ബോധത്തിന്റെ അടിവേരുറപ്പിച്ച കാലം ആയിരുന്നു ഇത്, കാൽപ്പനിക പ്രസ്ഥാനത്തിലെ അതി ശക്തനായ കവി ആയിരുന്നു വള്ളത്തോൾ, വള്ളത്തോളിന്റെ സാഹിത്യ മഞ്ജരി അദ്ദേഹത്തിന്റെ ഉള്ളിൽ കുരുത്ത ദേശീയതയുടെ പൂപ്പന്തലാണ് അത്രമാത്രം തീവ്രമായ ദേശീയ വികാരം ആയിരുന്നു വള്ളത്തോൾ തന്റെ കവിതകളിലൂടെ അവതരിപ്പിച്ചത്.

ആശയം

ഇന്ത്യൻ ദേശീയതയുടെ ഭൂതകാലം അത്രമേൽ ശക്തവും തീവ്രവും ആണ്, ധീരദേശാഭിമാനികളുടെ തീവ്രമായാ സ്വാതന്ത്ര്യബോധവും രാജ്യ സ്നേഹവും പകർന്നു നൽകിയ ഊർജ്ജം മതി മുന്നോട്ടുള്ള നമ്മുടെ ഭാവി പടുത്തുയർത്താൻ എന്ന് ഗാന്ധിയുടെ ആശയങ്ങൾ ഉൾക്കൊണ്ട് കൊണ്ട് വള്ളത്തോൾ പറയുന്നു, പകൽ അവസാനിക്കുന്നിടത്ത് നിന്നു മനോഹരമായ മറ്റൊരു ദിനത്തിനു തുടക്കം കുറിക്കുകയാണ് ചെയ്യുന്നത് എന്ന് കവി പറയുന്നു,

പദപരിചയം
ഭൂതകാലം – പഴയകാലം
ഭൂതി – ഐശ്വര്യം
വാസരം – പകൽ
ഭാസുരം – ശോഭയുള്ള

To Top