സുകൃതഹാരങ്ങൾ Notes Sukruthaharangal Question Answer Class 9 Kerala Padavali Chapter 1

4 minute read

 

Class 9 Malayalam Sukruthaharangal Notes Questions and Answers

Question 1.
കാവ്യഭാഗത്തിന് ഉചിതമായ ഈണം കണ്ടെത്തി അവതരിപ്പിക്കുക?
Answer:
ഗ്രൂപ്പായി ചേർന്നോ, ഒറ്റയ്ക്കോ നിങ്ങൾക്കിഷ്ടമുള്ള ഈണം കണ്ടെത്തി ക്ലാസിൽ അവതരിപ്പിക്കുക

Question 2.
അല്ലല്ലെന്തു കഥയിതു കഷ്ടമേ! അല്ലലാലങ്ങു ജാതി മറന്നിതോ? “മാതംഗി ഇങ്ങനെ ചോദിക്കാനിടയായത് എന്തു കൊണ്ടാവും?
Answer:
നിങ്ങളുടെ നിരീക്ഷണങ്ങൾ അവതരിപ്പിക്കുക. ആര്യനായ ഭിക്ഷ നീചനാരിയായി സമൂഹം കരുതിയിരുന്ന ചാമർ ജാതിയിൽപ്പെട്ട തന്നോട് ദാഹജലം ചോദിച്ചതിനാലാണത്. ശുദ്ധരെന്ന് കരുതുന്നവരെ അധഃകൃതരാക്കപ്പെട്ടവർ തീണ്ടിയാൽ പാപം ഉണ്ടാകും എന്ന ഭീതിയും അവൾക്കുണ്ട്. ജാതിവ്യവസ്ഥ കൊടികുത്തിവാണിരുന്ന ഒരു കാലഘട്ടമായിരുന്നു അത്, ഗ്രാമത്തിനു പുറത്തു വസിക്കുന്ന ചാമർ നായകന്റെ മകളാണ് താൻ എന്നും, തന്നോട് ദേഷ്യം തോന്നരുതെന്നും ചണ്ഡാലഭിക്ഷുകി പറയുന്നു, അങ്ങു ദാഹം കൊണ്ട് ആചാരങ്ങൾ മറന്നു പോയോ എന്ന് ബുദ്ധ സന്യാസിയോട് ചോദിക്കുകയാണ് മാതംഗി. തന്റെ വിനീതമായ എളിമകൊണ്ടും അന്ന് നിലനിന്നിരുന്ന ജാതി വ്യവസ്ഥയോടുള്ള ഭയംകൊണ്ടുമാണ് മാതംഗി ബുദ്ധ സന്യാസിയോട് ഇത്തരത്തിൽ പെരുമാറുന്നത്

Question 3.
“കുറ്റക്കാർകൂന്തൽ മൂടിത്തലവഴി
മുറ്റുമാസ്യം മറഞ്ഞു കിടക്കുന്ന
ചാരുസാരിയൊതുക്കിച്ചെറുചിരി
ചോരും ചോരിവാ ചെറ്റു വിടർത്തവൾ”

മാതംഗിയെ വാക്കുകളിൽ വരച്ചിരിക്കുന്നതു നോക്കൂ. വേറെയും വാങ്മയചിത്രങ്ങൾ കാവ്യഭാഗത്തുണ്ടല്ലോ. അവ കണ്ടെത്തി ആവിഷ്കാരഭംഗി വിവരിക്കുക.
Answer:
ഇടതൂർന്ന കറുത്ത തലമുടി മൂടിക്കൊണ്ട് ശിരസ്സിലൂടെ മുഖത്തെ മറച്ചുകൊണ്ട് കിടക്കുന്ന മനോഹരമായ സാരി ഒതുക്കി വെച്ചിട്ട് ചെറുചിരിയോടെ നിൽക്കുന്ന മാതംഗിയെയാണ് വർണ്ണിക്കുന്നത്. മാതംഗിയുടെ രൂപഭാവചലനങ്ങൾ അതിസൂക്ഷ്മമായി വാക്കുകൾ കൊണ്ട് വരച്ച ചിത്രമായി. അന്യപുരുഷന്മാരോട് മുഖം മറച്ചേ സംസാരിക്കാവൂ എന്ന പഴയ ആചാരരീതിയും സൂചിതമാകുന്നു. ആദ്യമായി പരിചയപ്പെടുമ്പോൾ ഉണ്ടാകുന്ന ലജ്ജ കലർന്ന സൗഹൃദ ഭാവമാണ് ചെറുചിരിയിൽ തെളിയുന്നത്. വളരെ സൂക്ഷ്മമായ നിരീക്ഷണ പാഠവത്തോടുകൂടിയാണ് ആശാൻ ഇവിടെ മാതംഗിയുടെ അംഗലാവണ്യ ചലനങ്ങൾ അവതരിപ്പിക്കുന്നത്. ആശാൻ കവിതകളുടെ വാങ്മയ ഭംഗി കവിതയുടെ എല്ലാ വരികളിലും നിറഞ്ഞു നിൽക്കുന്നതായി കാണാം, മാതംഗിയുടെ ചലനങ്ങളും ബുദ്ധഭിക്ഷുവിന്റെ യാചനകളും കണ്മുന്നിൽ ചിത്രമായി നിറയും പോലെയാണ് ആശാൻ ഒരോ വരികളും ആലേഖനം ചെയ്തിരിക്കുന്നത് എന്ന് കാണാം, കല്ലിൽ കൊത്തിയ കവിതയാണ് എന്ന് തോന്നിപ്പോകുമാറാണ് ആശാന്റെ വരികൾ പെയ്തിറങ്ങുന്നത്

  • തുമ തേടും തൻ പാള തന്വിയാണവൾ
  • ശുദ്ധ കണ്ണാടി കാന്തി ചിതറും നീർ അന്തമറ്റ സുകൃതഹാരങ്ങൾ, തുടങ്ങിയവരികൾ വാങ്മയ ചാരുത നിറഞ്ഞവയാണ്

Question 4.
• “പിന്നെത്തർക്കം പറഞ്ഞില്ലയോമലാൾ
തന്വിയാണവൾ കല്ലല്ലിരുമ്പല്ല”
• “പുണ്യശാലിനീ, നീ പകർന്നീടുമി-
തണ്ണീർ തന്നുടെയോരോരോ തുള്ളിയും”
• “അന്തമറ്റ സുകൃതഹാരങ്ങൾ…..”
കാവ്യസന്ദർഭത്തിന് മാറ്റുകൂട്ടുന്ന മറ്റ് പ്രയോഗങ്ങൾ കൂടി കണ്ടെത്തി വിശകലനക്കുറിപ്പ് തയ്യാറാക്കുക.
Answer:
തന്വിയാണവൾ കല്ലല്ലിരുമ്പല്ല

ബുദ്ധസന്യാസി ദാഹജലം ചോദിച്ചപ്പോൾ അങ്ങ് ദാഹം കൊണ്ട് ജാതി പോലും മറന്നോ എന്നും താൻ ചാമർ നായകന്റെ മകളായ ഒരു നീചനാരി ആണെന്നും ഗ്രാമത്തിന്റെ പുറത്താണ് തന്റെ വാസമെന്നും അതിനാൽ ജലം നൽകാൻ കഴിയില്ലെന്നും തന്നോട് കോപം ഉണ്ടാകരുതേയെന്നും മാതംഗി പറഞ്ഞു. താൻ ജാതി അല്ല ചോദിച്ചത് ദാഹജലം ആണെന്നും ഭയമില്ലാതെ ജലം തന്നാലും എന്നുള്ള മറുപടി അവളെ വിസ്മയപ്പെടുത്തുന്നു. ആശാൻ ആ സന്ദർഭത്തിലെ മാതംഗിയെ സൂചിപ്പിക്കാൻ വേണ്ടി ഉപയോഗിച്ചപദം തന്വി എന്നാണ്. അവൾ കല്ലുമല്ല ഇരുമ്പുമല്ല.അവൾക്കൊരു മനസ്സുണ്ട്, അന്യന്റെ വേദന തിരിച്ചറിയാൻ കഴിയുന്ന ഒരു മനസ്സ്. തന്വി എന്ന വാക്കിന് സുന്ദരിയെന്ന നിഘണ്ടു അർത്ഥത്തിന് പുറത്ത് മനുഷ്യത്വത്തിന്റെ / പരിവർത്തനത്തിന്റെ പെൺരൂപമെന്ന അർഥം കൂടി വായിച്ചെടുക്കാം. മറ്റെന്തിനേക്കാൾ മനുഷ്യത്വത്തിനു വില കൽപ്പിക്കുന്നത് കൊണ്ട് തന്നെ അവൾ ഇവിടെ മനസ്സ് കൊണ്ടും സുന്ദരിയാകുന്നു. മനുഷ്യൻ മനുഷ്യനെ മനുഷ്യനായാണ് കാണേണ്ടത് എന്ന ആശാന്റെ അഭിപ്രായം തന്നെയാണിത്.

പുണ്യശാലിനീ

മാതംഗിയുടെ കാരുണ്യപൂർണമായ പ്രവൃത്തിയാണ് പുണ്യ ശാലിനി എന്ന് വിശേഷിപ്പിക്കാൻ കാരണം. ജലം പുണ്യവുമായി ബന്ധപ്പെട്ടതാണ്. ജലാശയങ്ങളെ പുണ്യതീർത്ഥങ്ങൾ എന്ന് വിളിക്കാറുണ്ടല്ലോ. ഓരോരോ തുള്ളിയും ഓരോരോ മുത്തുകൾ ആയിത്തീർന്നു കൊണ്ട് അവളുടെ സത്പ്രവൃത്തിയുടെ ഹാരങ്ങളായി മാറി ആത്മാവിൽ വീഴുന്നുണ്ടാവും. ഇത് അവളുടെ മനസ്സിൽ ഉണ്ടാകുന്ന വലിയ പരിവർത്തനം ധ്വനിപ്പിക്കുന്നു.അതൊരു ജനതയുടെ ഉയർത്തെഴുന്നേൽപ്പിന്റെ തിരിച്ചറിവിന്റെ വഴി വെട്ടുകയാണ്. മറ്റെന്തിനേക്കാൾ കാരുണ്യത്തിനും മനുഷ്യ നന്മയ്ക്കും പ്രാധാന്യം കല്പിക്കുന്ന മാതംഗിക്കു ചേർന്ന വിശേഷണം ആണിത്.

ചെന്തളിരിനേക്കാൾ ഭംഗിയുള്ള മേനി സൂര്യരശ്മികളാൽ മൂടി, പ്രഭാതത്തിൽ അല്ലി കാട്ടി നിൽക്കുന്ന താമരയെ പോലെയാണ് വിടർന്ന ചിരിയോടെ നിൽക്കുന്ന മാതംഗിയെ കവി വർണ്ണിച്ചിരിക്കുന്നത്. സൂര്യരശ്മികൾ ഏൽക്കുമ്പോൾ താമരയിലുണ്ടാകുന്ന ഭാവവ്യത്യാസം (വിടരലും പ്രകാശിക്കലും ആനന്ദഭിക്ഷുവിന്റെ സാമീപ്യത്താലും പരിഗണനയാലും മാതംഗിയിൽ ഉണ്ടായി. ചുവന്ന തുടുത്ത കൈക്കുമ്പിളിൽ നീട്ടി ദാഹജലത്തിനായി നിൽക്കുന്ന ഭിക്ഷുവിനെയാണ് ഇവിടെ വണ്ടായി സങ്കൽപ്പിച്ചിരിക്കുന്നത്. ബുദ്ധഭിക്ഷുവിന്റെ സാമീപ്യവും വാക്കുകളും സൃഷ്ടിച്ച ഭാവ ചലനങ്ങൾ ആണ് ഈ മനോഹരമായ സാദൃശ്യ കല്പനയിൽ തെളിയു.

Question 5.
“മനുഷ്യന്റെ ജാതി മനുഷ്യത്വമാണ്.” (ശ്രീനാരായണഗുരു)
“എന്റെ സാമൂഹികദർശനം മൂന്ന് വാക്കുകളിൽ സംഗ്രഹിക്കാവുന്നതാണ്. സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം. (ഡോ. ബി. ആർ. അംബേദ്കർ)
ശ്രീനാരായണഗുരുവും അംബേദ്കറും മുന്നോട്ടുവയ്ക്കുന്ന കാഴ്ചപ്പാട് കാവ്യഭാഗത്ത് എത്രത്തോളം പ്രകടമാകുന്നുണ്ട്? നിങ്ങളുടെ അഭിപ്രായം സമർത്ഥിച്ച് ചണ്ഡാലഭിക്ഷുകിയുടെ സമകാലികപ്രസക്തി’ എന്ന വിഷയത്തിൽ പ്രഭാഷണം തയ്യാറാക്കുക.
Answer:
സ്നേഹഗായകൻ എന്നാണ് ആശാനെ ലോകസാഹിത്യം അടയാളപ്പെടുത്തുന്നത്, മനുഷ്യർ തമ്മിലുള്ള മൂലബന്ധം സ്നേഹമാണ്, പരസ്പരം ഒരു ജീവൻ എന്നതിലപ്പുറം മനുഷ്യർ കണ്ടെത്തിയ ജാതിയോ, മതമോ, നിറമോ ഒന്നും ആശാന്റെ കാഴ്ചപ്പാടിലും കൃതികളിലും ഉണ്ടായിരുന്നില്ല, മനുഷ്യർക്കു സ്നേഹത്തേക്കാൾ ഉപരിയായി ഈ ഭൂമിയിൽ മറ്റൊന്നും ആവശ്യമില്ല എല്ലാം സ്നേഹത്തിൽ അലിഞ്ഞില്ലതെയാകുന്നു എന്ന ആത്മീയമായ സ്നേഹ സത്യമാണ് ആശാൻ അവതരിപ്പിച്ചത്, ജാതീയത കൊടികുത്തി വാണിരുന്ന കാലഘട്ടത്തിലാണ് ആശാൻ തന്റെ കൃതികൾ എഴുതി തുടങ്ങിയത്, നവോഥാന മൂല്യങ്ങളുടെ ആകെ തുകയായിരുന്നു ആശാന്റെ കൃതികൾ, ശ്രീനാരായണ ഗുരുവിന്റെ സമകാലീനനായിരുന്നു ആശാൻ, ഗുരുവിന്റെ ആശയങ്ങളോടും രീതികളോടും അങ്ങേയറ്റം നീതി പുലർത്തിയിരുന്ന ആശയങ്ങളും തത്വങ്ങളും ആണ് ആശാൻ പുലർത്തിയിരുന്നത്, മനുഷ്യന്റെ ജാതി മനുഷ്യത്ത്വമാണ് എന്നാണ് ഗുരു അവതരിപ്പിക്കുന്നത്, താണ ജാതിയെന്നോ, ഉയർന്നവൻ എന്നോ ഗുരുവിന്റെ കാഴ്ചപ്പാടിൽ ഇല്ലാ യിരുന്നു, അനാചാരങ്ങൾക്കും, അന്ധവിശ്വാസങ്ങൾക്കും എതിരെ തന്നാലാകും വിധം സമൂഹത്തെ പുനരുദ്ധീകരിക്കാൻ ശ്രമിച്ച വ്യക്തിയാണ് ശ്രീനാരായണ ഗുരു. ജാതി കൊണ്ട് മനുഷ്യൻ കെട്ടിയ വേലികളല്ല മനുഷ്യത്വം എന്ന് ഗുരു തന്റെ ജീവിതം കൊണ്ട് തെളിയിക്കുകയായിരുന്നു.

അംബേദ്കർ ആകട്ടെ രാജ്യത്തിന്റെ അഖണ്ഡതയിൽ വിശ്വസിച്ച മഹനീയ വ്യക്തിത്വമാണ്. തന്റെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിലും തന്റെ ജനങ്ങളുടെ സ്വതന്ത്രമായ ജീവിതത്തിലും പ്രാധാന്യം നൽകിയ വ്യക്തിയാണ് അംബേദ് കർ, സമത്വം, സ്വാതന്ത്ര്യം, സഹോദര്യം എന്നതിലപ്പുറം മനുഷ്യന്റെ ജീവിതത്തെ അന്തസ്സുറ്റതാക്കാൻ ഈ സമൂഹത്തിൽ മറ്റൊന്നും ആവശ്യമില്ല എന്ന് അംബേദ്കർ പറയുന്നു. മനുഷ്യനിൽ അന്തർലീനമായിരിക്കുന്ന ജാതി മത ചിന്തകൾക്കതീതമായി തന്നെ ആണ് ആശാനും തന്റെ കവിത അവതരിപ്പിക്കുന്നത്. ഇന്നും ലോകത്തിൽ നവോത്ഥാന മൂല്യങ്ങൾക്ക് വളരെ ഏറെ പ്രധാന്യം ഉണ്ട്. ലോകത്തിന്റെ പല ഭാഗങ്ങളിലായും കുട്ടികൾക്കിടയിൽ പോലും പലതരത്തിലുള്ള വേർതിരിവുകൾ കാണാൻ സാധിക്കും. എന്നാൽ നവോത്ഥാന മൂല്യങ്ങൾ വരും തലമുറയ്ക്ക് നൽകുന്ന സാമൂഹിക ഐക്യം എന്ന ആശയം വളരെ പ്രധാനപെട്ടതാണ്.

Question 6.
നാടകീയത മുറ്റി നിൽക്കുന്ന കാവ്യഭാഗമാണല്ലോ ‘സുകൃത ഹാരങ്ങൾ’. രംഗപശ്ചാത്തലം, സംഘർഷം, സംഭാഷണം തുടങ്ങിയ ഘടകങ്ങൾ മുൻനിർത്തി കാവ്യഭാഗം ലഘു നാടകമായി അവതരിപ്പിക്കുക.
Answer:
നാടകാവതരണം സൂചകങ്ങൾ

  • കഥാപാത്ര സവിശേഷതകൾ ഉൾക്കൊണ്ടിട്ടുണ്ട്
  • ശബ്ദകമീകരണം, ഭാവവൈവിധ്യങ്ങൾ എന്നിവയോടെ അഭിനയിക്കുന്നുണ്ട്.
  • ഉചിതമായ ശരീരഭാഷ
  • കൃത്യമായ രംഗബോധം
  • അഭിനയത്തിലെ സ്വാഭാവികത

Question 7.
ശ്രീനാരായണ ഗുരുവിന്റെ നവോത്ഥാന മൂല്യങ്ങൾ ഉൾപ്പെടുന്ന ഉദ്ധരണികൾ ശേഖരിക്കുക

Answer:

  • “ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യരാശിക്ക്”.
  • “ജാതിയെക്കുറിച്ച് ചോദിക്കരുത്, പറയരുത്, ചിന്തിക്കരുത്.
  • “വിദ്യാഭ്യാസത്തിലൂടെ പുരോഗതിയും സംഘടനയിലൂടെ ശക്തിയും”.
  • “മദ്യം വിഷമാണ്, അത് വിൽക്കരുത്, കുടിക്കരുത്.
  • “ഏത് മതമായാലും അത് ഒരു മനുഷ്യനെ നല്ലവനാക്കിയാൽ മതി”.
  • “ഒരു തരത്തിൽ ഒരാൾ, വിശ്വാസത്തിൽ ഒരാൾ, ദൈവത്തിൽ ഒരാൾ ഒരേ ഗർഭപാത്രത്തിൽ, ഒരേ രൂപത്തിൽ വ്യത്യാസമില്ല.
  • “ഒരാൾ സ്വന്തം കാര്യത്തിനായി ചെയ്യുന്ന പ്രവൃത്തി
    .മറ്റുള്ളവരുടെ ക്ഷേമം കൂടി ലക്ഷ്യമാക്കണം”.
  • “വിദ്യ കൊണ്ട് പ്രബുദ്ധരാവുക വിദ്യാഭ്യാസത്തിലൂടെ പ്രബുദ്ധരാകുക, സംഘടനകൊണ്ട് ശക്തരാ വുക സംഘടനയിലൂടെ ശക്തിപ്പെടുക, പ്രയത്നം കൊണ്ട് സമ്പന്നരാവുക കഠിനാധ്വാനത്തിലൂടെ അഭിവൃദ്ധി പ്രാപിക്കുക”.

Question 8.
ശ്രീനാരായണ ഗുരുവിന്റെ ജീവചരിത്രം രേഖപ്പെടുത്തുന്ന സിനിമയാണ് യുഗപുരുഷൻ, ക്ലാസിൽ പ്രദർശിപ്പിച്ച് നിരൂപണം തയ്യാറാക്കുക ?
Answer:
ശ്രീനാരായണ ഗുരുവിന്റെ ജീവിതരേഖ ചിത്രീകരിക്കുന്ന സിനിമയാണ് യുഗപുരുഷൻ. തലൈ വാസൽ വിജയ് ആണ് ഇതിൽ ശ്രീനാരായണഗുരുവായി അഭിനയിച്ചിരിക്കുന്നത്. ശ്രീനാരായണ ഗുരുവിനോട് വളരെ അധികം സാമ്യമുള്ള രീതിയിലാണ് അദ്ദേഹത്തിന്റെ ചലനങ്ങൾ എല്ലാം തന്നെ. ശ്രീ നാരായാണഗുരുവിനെ നേരിൽ കണ്ടുകൊണ്ട് അദ്ദേഹത്തിന്റെ കാലത്തിലേക്ക് പോകുന്ന തരത്തിലുള്ള അനുഭവം നമ്മളിൽ സൃഷ്ടിക്കാൻ ഈ അഭിനേതാവിനു കഴിഞ്ഞിട്ടുണ്ട്. നമ്മുടെ പൂർവികർ ജീവിതത്തിൽ അനുഭവിച്ചു പോന്ന അനുഭവങ്ങളുടെ തീവ്രതയും, സ്വാതന്ത്ര്യ മില്ലായ്മയും എല്ലാം നമുക്ക് ഈ സിനിമയിലൂടെ മനസിലാക്കാൻ കഴിയും. അദ്ദേഹത്തിന്റെ സമകാലീനനായ കുമാരനാശാനും, അദ്ദേഹത്തിന്റെ കൃതികളുടെ മൂല്യങ്ങളും എല്ലാം ഈ സിനിമ ചർച്ച ചെയ്യുന്നുണ്ട്.

Question 9.
സുകൃതഹാരങ്ങൾ നൽകുന്ന ജീവിത പാഠങ്ങൾ എന്തെല്ലാം? ക്രോഡീകരിക്കുക.
Answer:

  • മനുഷ്യർ ഒരു ജീവിവർഗം എന്ന നിലയിൽ തുല്യരാണ്.
  • സമത്വം എന്നതിൽ സ്വാതന്ത്ര്യവും അടങ്ങിയിട്ടുണ്ട്.
  • സമത്വമുള്ളിടത്തേ സാഹോദര്യവുമുണ്ടാകൂ.
  • ഒരേ ഉദരത്തിൽ നിന്ന് ജനിച്ചവർ ആണല്ലോ സഹോദരങ്ങൾ.
  • ഓരോരോ തുള്ളികൾ ചേരുന്നതാണ് പ്രവാഹം. പ്രവാഹത്തിൽ താരതമ്യഭേദങ്ങളില്ല
  • അതില്ലാത്തയിടത്തെ സമത്വവും സാഹോദര്യവും ഉണ്ടാ വുകയുള്ളൂ. ഭഗിനി, സോദരി എന്നെല്ലാം ഭിക്ഷു വിളിക്കു ന്നത് മാതംഗിയുടെ ഉള്ളിൽ ജാതിക്കതീതമായ സഹോദര സ്നേഹത്തിന്റെ സുകൃത ഹാരങ്ങൾ അർപ്പിക്കുന്നു.
To Top