പാത്തുമ്മായുടെ ആട് ഒരു സത്യമായ കഥ Pathummayude Aadu Oru Sathyamaya Katha Summary in Malayalam Class 9

 

പാത്തുമ്മായുടെ ആട് ഒരു സത്യമായ കഥ Summary in Malayalam

ആമുഖം

പ്രൊഫ. എം. കെ. സാനുവിന്റെ ബഷീർ ഏകാന്തവീഥിയിലെ അവധൂതൻ എന്ന കൃതിയിൽ നിന്നും എടുത്തതാണ് പാത്തുമ്മായുടെ ആട് ഒരു സത്യമായ കഥ എന്ന പാഠഭാഗം. ബഷീറിന്റെ ആത്മാംശമു ള്ള പാത്തുമ്മായുടെ ആട് എന്ന കൃതി അതിന്റെ രചനാശൈലി, ബഷീർ എന്ന എഴുത്തുകാരൻ എന്നി വയെക്കുറിച്ച് ഇതിൽ വിശദമായി പ്രതിപാദിക്കുന്നു. ജീവിതാനുഭവങ്ങളുടെ, വൻകരകളെ സ്വന്തം രചനകളിലൂടെ ആവിഷ്കരിക്കുകയാണ് വൈക്കം മുഹമ്മദ് ബഷീർ. അലഞ്ഞതിന്റെയും അറിഞ്ഞതിന്റെയും സാകല്യത മുഴുവൻ എഴുത്തിലേക്ക് സന്നിവേശിപ്പിക്കുക അസാധ്യമാണ്. അനുഭവം എഴുത്തുകാരുടെ വീക്ഷണചക്രവാളത്തെ വിശാലമാക്കുകയും ജീവിത സമീപനത്തെ സംസ്കരിക്കുകയും ചെയ്യുന്നു. ഇത് മലയാളത്തിൽ ഏറ്റവും കൂടുതൽ സംഭവിച്ചിട്ടുള്ളത് ബഷീറിന്റെ രചനകളിലാണ്. അതാണ് മറ്റുള്ള എഴുത്തുകാരിൽ നിന്നും ബഷീറിനെ വ്യത്യസ്തനാക്കുന്നത്.

പാരസംഗ്രഹം



ലോകം പോലെ പടർന്നു കിടക്കുന്ന തന്റെ ജീവിതാനുഭവത്തെ രചനകളിൽ അടുക്കി വെക്കുകയല്ല ബഷീർ ചെയ്യു ന്നത്. അന്തസ്സാരശൂന്യമായ ജീവി തത്ത വീണ്ടും വീണ്ടും കീറിമുറിച്ച് വിശ കലനം ചെയ്യുകയായിരുന്നു. അപ്പോ ഴാണ് അണ്ഡകടാഹം’ മുഴുവനും അതിൽ കഥാപാത്രവും പശ്ചാത്തലവും ആയത്. “പാത്തുമ്മയുടെ ആട് ചുമ്മാ ഒരു കഥയല്ല ഇത് എന്റെ വീട്ടിലെ സത്യമായ കഥയാണെന്ന് ഓർക്കണം’ എന്ന പ്രസ്താവന ഇവിടെയാണ് പ്രസക്തമാ കുന്നത്. മനുഷ്യർ പാർക്കുന്ന ഇടങ്ങളിൽ തന്നെ പാർത്ത് മറ്റാരും സഞ്ചരിക്കാത്ത ഭാവനയുടെ ലോകത്ത് അനുഭവങ്ങളെ കൊണ്ടു പോയി പുതിയ ലോകം സൃഷ്ടിക്കുകയാണ് ബഷീർ. “അതുകൊണ്ട് അലഞ്ഞുതിരിഞ്ഞു വീട്ടിൽ വലിയ ഇക്കാക്കയായി തിരിച്ചെ ത്തുകയും വിശ്രമിക്കുകയും തണലിൽ ആടിനെ പോലെ അയവിറക്കുകയും ചെയ്യുന്ന പാത്തുമ്മ യുടെ ആടിലെ ബഷീർ മറ്റൊരാളാണെന്ന് ഞാൻ കരുതുന്നു (എം. എൻ. വിജയൻ, ബഷീർ സമ്പൂർണ്ണ കൃതികൾ) ചന്ത കൂടിയ ബഹളത്തിന് നടുവിൽ ബഹളങ്ങളുടെയും മേളങ്ങളുടെയും മധ്യത്തിലാണ് ബഷീർ പ്രശാന്തത തേടി വന്നിരിക്കുന്നത്. ശാന്തതയിൽ സമാഹരിക്കപ്പെടുന്ന ഈ ഓർമ്മയിൽ ബാല്യകാലസഖിയിലോ അനുരാഗത്തിന്റെ ദിനങ്ങളിലോ കാണാത്ത പുത്തൻ നർമ്മ ബോധം പാത്തുമ്മയുടെ ആടിലുണ്ട്.

ബഷീർക്കഥകളിലെ ഇതൾ വിരിയുന്ന ചിരി ദുഃഖത്തിന്റെ ചിരിയായി മാറുന്നു. ബഷീർ ഉള്ളിൽ വഹിക്കുന്ന മഹാവ്യസനങ്ങളുടെയും പലതരം ക്ഷോഭങ്ങളുടെയും സ്നേഹത്തിന്റെയും പ്രച്ഛന്നവേഷമാണ് ആ ചിരിയെന്ന് പറയാം’. (പെരുമ്പടവം ശ്രീധരൻ, പുറം 1, 2 ബഷീർ അബുവിന്റെ ഓർമ്മകൾ) “ഇതൊരു തമാശക്കഥയാണ്. എങ്കിലും എഴുതുമ്പോൾ ഞാൻ ആകെ വെന്തു നീറുകയായിരുന്നു. വേദന മറക്കണം, എഴുതുക എന്ന് പാത്തുമ്മയുടെ ആടിന്റെ മുഖവുരയിൽ ബഷീർ വ്യക്തമാക്കിയിട്ടുണ്ട്. ആവശ്യങ്ങളും ആവലാതികളും അപേക്ഷകളുമായിട്ടാണ് ചന്ത കൂടിയ ബഹളത്തിലായിരുന്ന ബഷീറിന്റെ വീട്ടിലെ അംഗങ്ങൾ അദ്ദേഹത്തെ സമീപിക്കുന്നത്. എല്ലാവർക്കും വേണ്ടത് പണം. “പണം വേണം, ധാരാളം പണം വേണം. അതെവിടെ നിന്നു കിട്ടും? ‘ വലിയ ധനികനായിട്ടാണ് ബഷീർ വന്നെത്തിയതെന്ന വിചാരത്തിലാണ് എല്ലാവരും. ജീവിതം തന്നെ വെറും കഥയായി കണ്ട് മനുഷ്യൻ ഇതിനെല്ലാം ഇടയിലൂടെ ഒരു യോഗിയെപ്പോലെ വിലസുകയാണ്. താൻ നിർമ്മിച്ച തന്റെ ഭാവനയുടെ ദേശത്തെ, സൃഷ്ടികളെ, ജീവജാലങ്ങളുടെ നാനാവിധമായ ഭാവവിശേഷങ്ങളെ യഥാർഥ സൃഷ്ടാവിനെ പോലെ എത നിസ്സംഗമായാണ് നോക്കിക്കാണുന്നതെന്ന് സൂചിപ്പിക്കുന്നുണ്ട്.

അറിവിലേക്ക്

Vaikom Muhammed Basheer



മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമരപ്പോരാളിയുമായിരുന്നു ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന വൈക്കം മുഹമ്മദ് ബഷീർ.

ജനനം: 21 ജനുവരി 1908 തലയോലപ്പറമ്പ്, വൈക്കം കോട്ടയം ജില്ല മരണം: 5 ജൂലൈ 1994 ബേപ്പൂർ, കോഴിക്കോട്). 1982-ൽ ഇന്ത്യാ ഗവൺമെന്റ് അദ്ദേഹത്തെ പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു. 1970-ൽ കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് നൽകി. ഏറ്റവുമധികം വായിക്കപ്പെട്ട എഴുത്തു കാരിലൊരാളെന്നും അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടു. ജനകീയനായ എഴുത്തുകാരനായിരുന്നു ബഷീർ.

തദ്ധിതം
നാമങ്ങളിൽ നിന്നോ ഭേദകങ്ങളിൽ നിന്നോ ഉണ്ടാകുന്ന നാമ ശബ്ദങ്ങളാണ് തദ്ധിതം. ക്രിയാ ധാതുക്കളിൽ നിന്ന് നിഷ്പാദിപ്പിക്കാവുന്ന ശബ്ദങ്ങളെ കൃത്ത് എന്നും പറയുന്നു. ഒരു ഭാഷയുടെ നവശബ്ദനിഷ്പാദനശക്തി സ്ഥിതിചെയ്യുന്നത് അതിലെ കൃത്തുകളിലും തദ്ധിതങ്ങളിലുമാണ്. സംസ്കൃതത്തിൽ നിന്നും ഇംഗ്ലീഷിൽനിന്നും പദങ്ങൾ സ്വീകരിക്കാൻ തുടങ്ങിയതിന്റെ ഫലമായി മലയാളത്തിന്റെ തനതായ രൂപനിഷ്പാദനക്ഷമത ദുർബലമായിത്തീരുന്നു.

ഉദാഹരണം
ദശരഥൻ – ദാശരഥി
ബുദ്ധി – ബൌദ്ധികം
വർഷത്തിൽ ഭവിക്കുന്നത് – വാർഷികം
മൃദുവായിരിക്കുന്നത് – മൃദുത്വം
വ്യാകരണമറിയുന്നവൻ – വൈയാകരണൻ

ഓർത്തിരിക്കൻ

  • വാമൊഴിയുടെ കരുത്തും കാന്തിയും
  • ഋജുവും ലളിതവുമായ വാക്യങ്ങൾ
  • സരളമനോഹരമായ ആഖ്യാനരീതി
  • കണ്ണീരിനെ പൊട്ടിച്ചിരിയാക്കുന്ന നർമ്മരസം തുളുമ്പുന്ന ആഖ്യാനം
  • ജീവസ്സുറ്റ കഥാപാത്രങ്ങൾ സ്നേഹാർദ്രമായ സമീപനം
  • സ്വന്തം കുടുംബപശ്ചാത്തലം
  • കഥയും കഥാപാത്രങ്ങളും വായനക്കാർക്ക് അപരിചിത മായി തോന്നുകയില്ല.
To Top