STD:9 SOCIAL SCIENCE 1 UNIT:8 ലിംഗവിവേചനമില്ലാത്ത സമൂഹത്തിലേക്ക്

ലിംഗവിവേചനമില്ലാത്ത സമൂഹത്തിലേക്ക് 

...........................................................................................

1. ലിംഗഭേദവും ലിംഗപദവിയും തമ്മിലുള്ള വ്യത്യാസങ്ങൾ കണ്ടെത്തി പട്ടിക വിപുലീകരിക്കുക

ലിംഗഭേദം
● ക്രോമസോമുകൾ 
ശരീരഘടന, 
ഹോർമോണുകൾ,
പ്രത്യുൽപാദന വ്യവസ്ഥ, മറ്റ് 
ശാരീരിക ഘടകങ്ങൾ 
എന്നിവയിൽ ആണിനും 
പെണ്ണിനും ഉള്ള 
വ്യത്യാസങ്ങളാണ് ഈ പദം 
സൂചിപ്പിക്കുന്നത്.
● ജന്മനാ ലഭിക്കുന്നതിനാൽ 
ഇത് ആരോപിത പദവിയാണ്

ലിംഗപദവി

● ഒരു സാമൂഹിക 
നിർമ്മിതിയാണ്.
● പ്രതീക്ഷകളും പെരുമാറ്റങളും 
സാമൂഹികരണത്തിലൂടെ 
ആർജിച്ചെടുക്കുന്നു 
● വ്യത്യസ്ത സംസ്കാരങ്ങളിൽ, 
വ്യത്യസ്ത രീതിയിൽ 
നിലകാള്ളുന്നു
● കാലത്തിനനുസരിച്ച് മാറ്റങൾ 
ഉണ്ടാകുന്നു 
● ലിംഗപദവി ഒരു ആർജ്ജിത 
പദവിയാണ് 

2.ട്രാൻസ്ജെൻഡർ വ്യക്തി എന്നതു കൊണ്ട് 
അർത്ഥമാക്കുന്നത് എന്ത്? 

● ട്രാൻസ്ജെൻഡർ വ്യക്തി എന്നാൽ ജനനസമയത്ത് ആ വ്യക്തി
നൽകിയിട്ടുള്ള ലിംഗപദവിയുമായി പൊരുത്തപ്പെടാത്ത വ്യക്തി
എന്നാണ് അർഥമാക്കുന്നത്.
● ഇതിൽ ട്രാൻസ് പുരുഷനും ( Transman) ട്രാൻസ് സ്ത്രീയും
(Transwoman) ഉൾപ്പെടും.

3.ആരാപിതപദവിയും ആർജിതപദവിയും തമ്മിലുള്ള വ്യത്യാസങ്ങൾ
എന്തെല്ലാമാണ്
● ജനനത്താൽ തന്നെ ഒരു വ്യക്തിക്ക് ലഭിക്കുന്ന സാമൂഹിക
പദവിയാണ് ആരാപിതപദവി
● ഉദാഹരണങ്ങൾ:പ്രായം, വംശം, ലിംഗഭേദം
● വ്യക്തികൾ സ്വന്തം കഴിവിലൂടെയും തിരഞ്ഞെടുപ്പുകളിലൂടെയും
നേടിയെടുക്കുന്ന സാമൂഹിക പദവിയാണ് ആർജിത പദവി.
● ഉദാഹരണങ്ങൾ:വിദ്യാഭ്യാസ യോഗ്യത, വരുമാനം, താഴിൽ വൈദഗ്ധ്യം.

4.എന്താണ് സാമൂഹിക ശ്രേണീകരണം

● സമൂഹത്തിലെ വ്യക്തികളെ തുല്യതയില്ലാത്ത തരത്തിൽ വിവിധ
തട്ടുകളിലായാ ശ്രേണികളിലായാ സാമൂഹത്തിൽ സ്ഥാനപ്പെടുത്തുന്നതാണ് സാമൂഹിക ശ്രേണീകരണം
● ഉദാഹരണങ്ങൾ:അടിമത്തവ്യവസ്ഥ, ജാതിവ്യവസ്ഥ 
5. 2023 ലെ സാമ്പത്തികശാസ്ത്രത്തിനുള്ള നോബൽസമ്മാനം നേടിയ വ്യക്തിയാര്?ഗവേഷണവിഷയം എന്തായിരുന്നു?
● ക്ലോഡിയ ഗോൾഡിൻ
● താഴിൽരംഗത്തെ സ്ത്രീകളെക്കുറിച്ചായിരുന്നു പഠനം
● തൊഴിൽ പങ്കാളിത്തത്തിലും വരുമാനത്തിലുമുള്ള
ലിംഗപദവിവ്യത്യാസങ്ങളുടെ (Gender Difference)
കാരണങ്ങളെക്കുറിച്ചായിരുന്നു ഗവേഷണം.

6.എന്താണ് പങ്ക് ?
● ഒരു പദവിയുമായി ബന്ധപ്പെട്ട് പ്രതീക്ഷിക്കുന്ന പെരുമാറ്റമാണ് പങ്ക്.

7.ലിംഗപദവിപരമായ പങ്ക് എന്നതുകാണ്ടർഥമാക്കുന്നതെന്ത്?
● ഒരു സമൂഹത്തിൽ പുരുഷനും സ്ത്രീയും എങ്ങനെ സംസാരിക്കണം, ചിന്തിക്കണം, വസ്ത്രം ധരിക്കണം, പെരുമാരണം
എന്നും, എന്താക്കെ ജോലികൾ ചെയ്യണമെന്നും ഉള്ള
പ്രതീക്ഷകളാണ് ലിംഗപദവിപരമായ പങ്ക്(Gender Role) എന്ന പദം
സൂചിപ്പിക്കുന്നത്. 
● ഒരു സമൂഹം പുരുഷത്വത്താടും സ്ത്രീത്വത്താടും ബന്ധപെടുത്തുന്ന
പ്രത്യേക സ്വഭാവങ്ങളും മനോഭാവങ്ങളും പ്രവർത്തനങ്ങളുമാണ്
ലിംഗപദവിപരമായ പങ്ക് എന്നത് കൊണ്ട് അര്ത്ഥം ആക്കുന്നത്.
To Top